Business

ഇന്ത്യയുടെ ജിഡിപി കുത്തനെ ഇടിയുമെന്ന് യുഎന്‍ ഏജന്‍സി; ഈ വര്‍ഷം ജിഡിപി 5.7 ശതമാനമാകുമെന്ന് റിപ്പോര്‍ട്ട്

2022ല്‍ ഇന്ത്യയുടെ ജിഡിപി 5.7 ശതമാനം മാത്രമായിരിക്കുമെന്ന് യുണൈറ്റഡ് നേഷന്‍സ് കോണ്‍ഫെറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡവലപ്‌മെന്റ്. 2023ല്‍ നാല് ശതമാനത്തിലേക്ക് വീണ്ടും ജിഡിപി നിരക്ക് താഴുമെന്നും യുഎന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 20212ല്‍ ഇന്ത്യയുടെ ജിഡിപി 8.2 ശതമാനമായിരുന്നു.

ഇന്ത്യ ബ്രിട്ടണിനെ മറികടന്ന് ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറിയത് സമീപ ദിവസങ്ങളിലാണ്. എന്നാല്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്കില്‍ സമീപ ഭാവിയില്‍ കാര്യമായ ഇടിവുണ്ടാകും എന്നാണ് യുഎന്‍സിടിഡിയുടെ റിപ്പോര്‍ട്ടിലുള്ളത്.

തിങ്കളാഴ്ചയാണ് യു എന്‍ ഏജന്‍സി വാര്‍ഷിക ട്രേഡ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്. 2023 കഴിയുന്നതോടെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കൊവിഡ് പൂര്‍വ്വ ട്രെന്‍ഡുകളിലേക്ക് തിരിച്ചുപോകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുകയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.