Business

ഉയർച്ചയ്ക്ക് ശേഷം താഴ്ച്ച; സ്വർണവില ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വില ഇടിഞ്ഞു. ഇന്ന് ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 4,990 രൂപയായി. 22 കാരറ്റിന്റെ ഒരു പവൻ സ്വർണത്തിന്റെ വില 39,920 ആണ്. 18 കാരറ്റ് സ്വർണം ഗ്രാമിന് 4,125 രൂപയാണ്. 

ഇന്നലെ ഗ്രാമിന് 400 രൂപ വർധിച്ച്, സ്വർണ വില പവന് 40,000 കടന്നിരുന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില 5,000 വും തൊട്ടിരുന്നു.

24K സ്വർണ്ണമാണ് ഏറ്റവും ഉയർന്ന പരിശുദ്ധിയുള്ളത്.10K,14K,18K, 24K എന്നിങ്ങനെ വിവിധ കാരറ്റുകളിൽ സ്വർണ്ണം ലഭ്യമാണ്. 24K കഴിഞ്ഞാൽ ഏറ്റവും പരിശുദ്ധി കൂടിയത് 22K സ്വർണ്ണമാണ്. ജ്വല്ലറികളിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്നതും 22K ഗോൾഡാണ്. 22K സ്വർണ്ണത്തിന്റേത് തിളക്കമുള്ള മഞ്ഞ നിറമാണ്.