പിന്നോക്ക വിദ്യാഭ്യാസ മേഖലകളിൽ പ്രാഥമിക, അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും, നിരാലംബർക്ക് ഭവനങ്ങൾ നിർമ്മിച്ചുനൽകിയും, സ്വിറ്റ്സർലൻഡിലെ ജീവകാരുണ്യ സംഘടനയായ ലൈറ്റ് ഇൻ ലൈഫ് അവരുടെ പത്താം വാർഷികം അർത്ഥവത്താക്കി. പ്രാഥമിക വിദ്യാഭ്യാസ മേഖലയിൽ പിന്നോക്കം നിൽക്കുന്ന ആഫ്രിക്കൻ രാജ്യമായ മഡഗാസ്കറിലും, ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുമാണ് ലൈറ്റ് ഇൻ ലൈഫ് കരുണയുടെ പ്രകാശം ചൊരിഞ്ഞത്. ആസാം, മേഘാലയ, അരുണാചൽപ്രദേശ്, മിസോറാം സംസ്ഥാനങ്ങളിലും, മഡഗാസ്കറിലുമായി പ്രതിവർഷം 400 വിദ്യാർത്ഥികൾക്കാണ് താമസം, ഭക്ഷണം, യൂണിഫോം ഉൾപ്പെടെയുള്ള പഠനസഹായം ലൈറ്റ് ഇൻ ലൈഫ് നൽകിവരുന്നത്. […]