Business

സ്വർണ വിലയിൽ നേരിയ വർധന

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് 5,140 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 41,120 രൂപയാണ്. 18 കാരറ്റിന്റെ സ്വർണം ഒരു ഗ്രാമിന് 4,250 രൂപയുമാണ് ഇന്നത്തെ വില. അതേസമയം ഇന്നലെ സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസം ഗ്രാമിന് 15 രൂപയാണ് ഇടിഞ്ഞത്. ഇതോടെ 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5,130 രൂപയായി. ഒരു പവൻ സ്വർണത്തിന്റെ വില 41,040 രൂപയുമായി. 18 കാരറ്റിന്റെ സ്വർണം ഒരു ഗ്രാമിന് 4,245 രൂപയായി.