വയറിംഗ് ഹാര്‍നെസ് ബ്രാക്കറ്റിൽ തകരാർ കണ്ടെത്തിയതിനെ തുടർന്ന് ഫ്രീസ്റ്റൈല്‍ ഡീസല്‍ മോഡലുകള്‍ ഫോര്‍ഡ് തിരിച്ചുവിളിക്കുന്നു. എത്ര കാറുകളിലാണ് തകരാർ കണ്ടെത്തിയതെന്ന വിവരം കമ്പനി പുറത്തു വിട്ടിട്ടില്ല. പരിശോധനയ്ക്കായി ഫ്രീസ്റ്റൈല്‍ തിരിച്ചുവിളിക്കുന്ന കാര്യം ഉടമകളെ കമ്പനി നേരിട്ടറിയിച്ചെന്നാണ് റിപ്പോർട്ട്. അടുത്തുള്ള ഫോര്‍ഡ് സര്‍വീസ് സെന്ററിലെത്തി വാഹനം പരിശോധിപ്പിച്ച് പ്രശ്‌നമില്ലെന്ന് ഉടമകൾക്ക് ഉറപ്പു വരുത്താം.
തകരാര്‍ കണ്ടെത്തിയാല്‍ അവ സൗജന്യമായി സര്‍വീസ് സെന്ററുകള്‍ പരിഹരിച്ച് തരുമെന്നാണ് വിവരം. സര്‍വീസ് സെന്ററുകളിലെ തിരക്ക് കണക്കിലെടുത്തു അരദിവസം കൊണ്ട് കാറിലെ വയറിംഗ് തകരാര്‍ പരിഹരിക്കപ്പെടുമെന്ന് ഫോര്‍ഡ് വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് രാജ്യത്തെ ആദ്യ കോമ്പാക്ട് യൂട്ടിലിറ്റി വാഹനമായ ഫ്രീസ്റ്റൈലിനെ ഫോര്‍ഡ് വിപണിയിലെത്തിച്ചത്.