മലബാര്‍ എക്സ്പ്രസ് വെള്ളിയാഴ്ച്ച മുതല്‍ ഓടിത്തുടങ്ങും. മംഗളൂരു-തിരുവനന്തപുരം മലബാര്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ വെള്ളിയാഴ്ച്ച മുതല്‍ സര്‍വീസ് നടത്തും. മംഗളൂരുവില്‍ നിന്നും വൈകീട്ട് 6.15 ട്രെയിന്‍ പുറപ്പെടും. തിരുവനന്തപുരത്ത് നിന്നും വൈകീട്ട് 6.40 നായിരിക്കും പുറപ്പെടുക. മധുര- പുനലൂര്‍ എക്സ്പ്രസും വെള്ളിയാഴ്ച്ച മുതല്‍ സര്‍വീസ് തുടങ്ങും.
Related News
ഇന്ത്യയില്‍ 2.5 ദശലക്ഷം കാറുകള്‍ നിര്‍മ്മിച്ചു; റെനോ-നിസാന്‍ സഖ്യം മുന്നേറ്റം
ഇന്ത്യയില്‍ 25 ലക്ഷം കാറുകള്‍ ഉത്പാദിപ്പിച്ച് റെനോ-നിസാന്‍ സഖ്യം. ചെന്നൈയിലെ പ്ലാന്റിലെ പ്രതിവര്‍ഷം ശരാശരി 1.92 ലക്ഷം റെനോ, നിസാന്‍ കാറുകള്‍ നിര്‍മ്മിക്കപ്പെടുന്നത്. റെനോയിലും നിസ്സാനിലുമുള്ള 20 മോഡലുകളുടെ കാറുകളാണ് പ്ലാന്റ് നിര്‍മ്മിക്കുന്നത്. ചെന്നൈയിലെ ഒറഗഡത്താണ് നിര്‍മ്മാണ പ്ലാന്റുള്ളത്. ഇന്ത്യന്‍ വിപണിയില്‍ നിര്‍മ്മിക്കുക മാത്രമല്ല ഇത് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നുണ്ട്. ഇതുവരെ 1.15 ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ആദ്യം റെനോ നിസ്സാന്‍ സഖ്യം ഇന്ത്യയില്‍ 5,300 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചിരുന്നു. […]
മഹിന്ദ്ര ഫ്യൂരിയോ വിപണിയിലെത്തി
മഹിന്ദ്രയുടെ ഇടത്തരം ലോഡിംഗ് ട്രക്കായ മഹിന്ദ്ര ഫ്യൂരിയോ വിപണിയിലെത്തി. 2018 ജൂലൈയില്‍ ട്രക്കിനെ കുറിച്ച് കമ്പനി പറഞ്ഞിരുന്നുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴാണ് ഔദ്യോഗികമായി പുറത്ത് വിടുന്നത്. മഹിന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ ഡിസൈന്‍ കമ്പനിയായ പിനിന്‍ഫരീനയാണ് ഫ്യൂരിയോയുടെ ഡിസൈസിനു പിന്നില്‍. 600 കോടി രൂപയുടെ നിക്ഷേപമാണ് ഇത്തരം ട്രക്കുകള്‍ വികസിപ്പിക്കുന്നതിനായി കമ്പനി നടത്തിയിരിക്കുന്നത്. 500 എഞ്ചിനീയര്‍മാരും 180 ഇല് പരം സപ്ലേയര്‍മാരും 2014 മുതല്‍ ഫ്യൂരിയോയുടെ നിര്‍മ്മാണത്തില്‍ പങ്കാളികളായി. പൂനെക്കടുത്ത് ചകാനിലുള്ള മഹിന്ദ്രയുടെ പ്ലാന്റിലാണ് ഫ്യൂരിയോയുടെ ജനനം. മഹിന്ദ്രയുടെ […]
ആരാധകരെ ആഹ്ളാദിപ്പിന്‍! ഇന്ത്യയിലേക്ക് വമ്പന്‍ തിരിച്ചുവരവിനൊരുങ്ങി ഫിയറ്റ്
ഇന്ത്യന്‍ വിപണിയില്‍ പ്രതാപം വീണ്ടെടുക്കാന്‍ ഫിയറ്റ് വീണ്ടുമെത്തുന്നു. 2019ല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഒഴിഞ്ഞ ഇറ്റലിയന്‍ കമ്പനിയായ ഫിയറ്റ് 2024ഓടെ വാഹനങ്ങളെ വീണ്ടും ഇന്ത്യയിലേക്ക് എത്തിക്കാന്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ ഇന്ത്യയില്‍ ജീപ്പ്, സിട്രണ്‍ ബ്രാന്‍ഡുകള്‍ പ്രവര്‍ത്തിപ്പിക്കുന്ന സ്റ്റെല്ലാന്റിസ് ഗ്രൂപ്പാണ് ഫിയറ്റിനെ തിരികെയെത്തിക്കാന്‍ ഒരുങ്ങുന്നത്. സ്റ്റെല്ലാന്റസിന്റെ എസ്ടിഎല്‍എ എം പ്ലാറ്റ്ഫോമില്‍ ഫിയറ്റ് വാഹനങ്ങളെ പുറത്തിറക്കാനാണ് പദ്ധതി.സ്റ്റെല്ലാന്റിസ് വഴി കുറഞ്ഞ മുതല്‍ മുടക്കില്‍ ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ചുവരാന്‍ ഫിയറ്റിന് സാധിക. ആഗോള തലത്തില്‍ 2023 -ന്റെ ആദ്യ പാദത്തില്‍ മറ്റ് […]