ലോക്സഭ തെരഞ്ഞെടുപ്പില്‍ 8 സീറ്റുകൾ ആവശ്യപ്പെട്ടെന്ന് ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. സീറ്റ് വിഭജന ചർച്ചകളുടെ ആദ്യഘട്ടം പൂർത്തിയായി. മാന്യമായ ഏത് സെറ്റില്‍മെന്‍റിനും തയ്യാറാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
Author: Tomy Thondamkuzhy
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡി.സി.സി അംഗത്തെ കോണ്‍ഗ്രസ് പുറത്താക്കി
വയനാട്ടില്‍ പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പാര്‍ട്ടി നടപടി. ഡി.സി.സി അംഗവും ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായ ഒ.എം ജോര്‍ജിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പാര്‍ട്ടി പുറത്താക്കി. കേസ് ഒതുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ടതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഒ.എം ജോര്‍ജ്ജിനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തതായി കെ.പി.സി.സി പ്രസിഡന്റാണ് അറിയിച്ചത്. ഒന്നര വര്‍ഷത്തോളം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കോണ്‍ഗ്രസ് നേതാവായ ഒ.എം ജോര്‍ജ്ജിനെതിരെ പരാതി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോര്‍ജ്ജിന്റെ വീട്ടിലെ ജോലിക്കാരാണ്. […]
നമ്പി നാരായണന് എതിരായുള്ള പരാമർശം; സെൻ കുമാറിന് എതിരെ പോലീസ്
നമ്പി നാരായണനെതിരായ ടി.പി സെൻകുമാറിന്‍റെ പരാമര്‍ശത്തില്‍ കേസെടുക്കാനാകുമോയെന്ന് പൊലീസ് പരിശോധിക്കുന്നു. ഡി.ജി.പിക്ക് ലഭിച്ച പരാതിയിൽ പൊലീസ് നിയമോപദേശം തേടും. കോഴിക്കോട്ടെ പൊതുപ്രവർത്തകനാണ് പരാതി നൽകിയത്. നമ്പി നാരായണന് പത്മഭൂഷണ്‍ നല്‍കിയതിനെ എതിര്‍ത്ത് സെന്‍കുമാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ശരാശരിയില്‍ താഴെയുള്ള ശാസ്‌ത്രജ്ഞനാണ് നമ്പി നാരായണന്‍. പുരസ്‌കാരം നല്‍കുന്നതിനു വേണ്ടിയുള്ള എന്ത് സംഭാവനയാണ് അദ്ദേഹം നല്‍കിയിട്ടുള്ളതെന്ന് അവാര്‍ഡ് നല്‍കിയവര്‍ വിശദീകരിക്കണം. ഇങ്ങനെ പോയാല്‍ ഗോവിന്ദച്ചാമിയേയും അമീര്‍ ഉല്‍ ഇസ്ലാമിനും മറിയം റഷീദയ്‌ക്കുവരെ പത്മവിഭൂഷണ്‍ തന്നെ കിട്ടിയേക്കുമെന്നുമായിരുന്നു സെന്‍ കുമാറിന്‍റെ പരാമര്‍ശങ്ങള്‍.
ബജറ്റിനൊപ്പം ശ്രദ്ധാ കേന്ദ്രമായി കിഫ്ബി
കേരളത്തില്‍ ബജറ്റിനൊപ്പം ശ്രദ്ധ നേടുന്ന ഒന്നായി മാറി കിഫ്ബി. പദ്ധതികൾക്ക് ബജറ്റിന് പുറത്ത് പണം കണ്ടെത്താൻ സർക്കാർ രൂപീകരിച്ച സംവിധാനം തുടങ്ങിയിട്ട് രണ്ട് വർഷം പിന്നിടുന്നു. ഇപ്പോൾ ധന സമാഹരണത്തിന് പുറമേ നിക്ഷേപ പദ്ധതികളിലേക്കും കിഫ്ബി കടന്നു. കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവസ്റ്റ്മെന്റ് ഫണ്ട് ബോർഡ് അഥവാ കിഫ്ബി തുടങ്ങുമ്പോൾ വിമർശനങ്ങളായിരുന്നു ലഭിച്ചത്. എന്നാൽ 50,000 കോടി ലക്ഷ്യമിട്ട കിഫ്ബി 512 പദ്ധതികൾക്കായി 41,325 കോടിയിലാണെത്തിയിരിക്കുന്നത്. ഇതിൽ 234 പദ്ധതികൾക്കായി 9,882 കോടി ടെൻഡർ ചെയ്തു. 158 പദ്ധതികൾക്കായി […]
പൊലീസുകാരെ ആക്രമിച്ച എസ്.എഫ്.ഐ നേതാവ് കീഴടങ്ങി
തിരുവനന്തപുരത്ത് പൊലീസുകാരെ ആക്രമിച്ച എസ്.എഫ്.ഐ നേതാവ് നസീം കീഴടങ്ങി. കന്റോണ്‍മെന്റ് സി.ഐക്ക് മുന്നിലാണ് നസീം കീഴടങ്ങിയത്. മന്ത്രിമാര്‍ പങ്കെടുത്ത പരിപാടിയില്‍ ഉള്‍പ്പെടെ പങ്കെടുത്തിട്ടും നസീമിനെ പിടികൂടാതിരുന്നത് വിവാദമായിരുന്നു.
അനിശ്ചിതകാല നിരാഹാര സമരവുമായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍
എൻഡോസൾഫാൻ ദുരിതബാധിതരുടെ അമ്മമാർ സെക്രട്ടേറിയേറ്റിന് മുന്നിൽ അനിശ്ചിതകാല പട്ടിണിസമരം ആരംഭിച്ചു. നഷ്ടപരിഹാര പാക്കേജ് പൂര്‍ണമായി നടപ്പാക്കുക, മുഴുവന്‍ ദുരിതബാധിതരേയും സര്‍ക്കാര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സാമൂഹ്യ പ്രവർത്തക ദയാബായിയും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. സർക്കാർ പുറപ്പെടുവിച്ച ഉത്തരവുകൾ നടപ്പിലാക്കാതെ പോയതോടെ എൻഡോസൾഫാൻ ദുരിതബാധിതർ വീണ്ടും സമരം തുടങ്ങി. അനർഹരെന്ന് മുദ്രകുത്തിയ 3,547പേരെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നതാണ് പ്രധാന ആവശ്യം. മതിയായ ചികിത്സ പോലും കുട്ടികൾക്ക് നൽകാൻ കഴിയുന്നില്ലെന്ന് അമ്മമാർ പറയുന്നു. ദുരിത ബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് […]
പ്രളയ ദുരിതാശ്വാസ നിധി: 7,000കോടിയില്‍ 25% പോലും സർക്കാർ ചെലവാക്കിയില്ലെന്ന് പ്രതിപക്ഷം
പ്രളയത്തിന് പിന്നാലെ 7,000 കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് വന്നിട്ടും 25 ശതമാനം പോലും സർക്കാർ ചെലവാക്കിയില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ. പുനർനിർമ്മാണം സെക്രട്ടറിയേറ്റിലെ ചുവപ്പ് നാടയിൽ കുടുങ്ങിയെന്ന് അടിയന്തര പ്രമേയ നോട്ടീസില്‍ വി.ഡി സതീശൻ ആരോപിച്ചു. പുനര്‍നിര്‍മാണത്തില്‍ സർക്കാരിന്റേത് മാതൃകാപരമായ ഇടപെടൽ ആണെന്നും പ്രതിപക്ഷത്തിനുള്ളത് രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ മറുപടി നൽകി. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. പ്രളയം കഴിഞ്ഞ് അഞ്ചര മാസം കഴിഞ്ഞിട്ടും പുനർനിർമ്മാണ […]
40 കഴിഞ്ഞാല്‍ എന്തൊക്കെ ശ്രദ്ധിക്കണം?
ഒരു പുരുഷന് മാനസിക പക്വതയെത്തണമെങ്കില്‍ നാല്‍പതു വയസ്സ് എങ്കിലും ആകണമെന്ന് പഴമക്കാര്‍ പറയാറുണ്ട്… ശരിയാണത്.. അപ്പോഴാണ് അവന്‍ അവനെ കുറിച്ച് ചിന്തിച്ചുതുടങ്ങുന്നത്. ജീവിതം ഇതുപോലെ ജീവിച്ചാല്‍ പോരെന്ന് അവന്‍ തിരിച്ചറിയും. കുട്ടികളെല്ലാം മുതിരും… അവര്‍ക്കുവേണ്ടി സമ്പാദിക്കേണ്ടതുണ്ടല്ലോ എന്ന ചിന്ത വരും… സ്വന്തമായി ഒരു വീടും സ്ഥലവും എന്ന ആഗ്രഹം മുളപൊട്ടും…. ഇങ്ങനെ നേട്ടങ്ങള്‍ക്ക് വേണ്ടി ഓടുമ്പോള്‍, ഉത്തരവാദിത്വങ്ങള്‍ അവനെ പിടിമുറുക്കി കൊണ്ടിരിക്കും… അതിനിടയില്‍ അവന്റെ കൂട്ടുകാരായി മാറുന്ന ചിലരുണ്ട് -രോഗങ്ങള്‍, അനാരോഗ്യങ്ങള്‍… പ്രായം ഏറിവരിക എന്നത് പ്രകൃതിയുടെ […]
ഷൂട്ടിംഗിനിടെ നടന്‍ വിഷ്ണു വിശാലിന് ഗുരുതര പരിക്ക്
ഷൂട്ടിംഗിനിടെ രാക്ഷസന്‍ നായകന്‍ വിഷ്ണു വിശാലിന് പരിക്കേറ്റു. കാടന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് വിഷ്ണുവിന് ഗുരുതര പരിക്കേറ്റത്. ഒരു മാസത്തെ വിശ്രമവും ചികിത്സയുമാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. കഴുത്തിന്റെ ഭാഗത്താണ് പ്രധാന പരുക്ക്. കഴുത്തിന്റെ വേദന താങ്ങാനാവുന്നില്ലെന്നും വേദന കഴുത്തില്‍നിന്ന് കൈകളിലേക്ക് പടരുകയാണെന്നും വിഷ്ണു വിശാല്‍ ട്വിറ്ററില്‍ കുറിച്ചു. ബുദ്ധിമുട്ടേറിയ ദിനങ്ങളാണെന്നും എന്നാല്‍ എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത് ജോലിയിലേക്ക് തിരിച്ചെത്താമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിഷ്ണു പറയുന്നു. തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ഒരുക്കുന്ന ചിത്രമാണ് […]
നൈജീരിയയില്‍ നിന്ന് ഒരാഴ്ചക്കിടെ പലായനം ചെയ്തത് 30,000ത്തിലധികം ആളുകൾ
ബോക്കോഹറം തീവ്രവാദി ആക്രമണത്തെ ഭയന്ന് നൈജീരിയയില്‍ നിന്നും 30000ത്തില്‍ അധികം ആളുകൾ ഒരാഴ്ച്ചക്കിടെ പലായനം ചെയ്തതായി റിപ്പോര്‍ട്ട്. ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി ഏജൻസിയാണ് കണക്കുകൾ പുറത്തു വിട്ടത്. നൈജീരിയയിലെ ജനസംഖ്യ നാൾക്കുനാൾ കുറഞ്ഞുവരികയാണെന്നും ബോക്കോഹറം തീവ്രവാദികളുടെ ആക്രമണത്തെ ഭയന്ന് ജനങ്ങൾ പലായനം ചെയ്യുകയാണെന്നും ഐക്യരാഷ്ട്ര സഭ അഭയാര്‍ഥി ഏജന്‍സി വക്താവ് ബാബര്‍ ബലോച്ച് കഴിഞ്ഞ ദിവസം ജനീവയില്‍ പറഞ്ഞു. അടുത്ത രാജ്യമായ കാമറൂണിലേക്കാണ് പകുതിയില്‍ അധികം ജനങ്ങളും പലായനം ചെയ്യുന്നത്. പുതുവര്‍ഷത്തിന്‍റെ ആദ്യപകുതിയില്‍ ബോക്കോഹറം ആക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടത് […]












