മകളെ ‘കാണാതായെന്ന്’ പരാതി നല്‍കാനെത്തിയ സ്ത്രീയെ പൊലീസുകാര്‍ തല്ലിച്ചതക്കുന്ന വീഡിയോ വൈറലാകുന്നു. ബംഗളൂരുവിലെ കുമാരസ്വാമി ലേഔട്ട് പൊലീസ് സ്റ്റേഷനിലാണ് സംഭവം. ജനുവരി 19 നാണ് സംഭവം നടന്നത്. എ.എസ്.ഐയും സംഘവും ഒരു സ്ത്രീയെ മര്‍ദിക്കുന്നതും പൊലീസ് സ്റ്റേഷനില്‍ നിന്ന് ബലമായി പുറത്തേക്ക് തള്ളിയിറക്കുന്നതുമാണ് വീഡിയോയില്‍. പൊലീസ് സ്റ്റേഷന് പുറത്തുവച്ചും സ്ത്രീക്ക് നേരെ മര്‍ദനം തുടര്‍ന്നു. സംഭവം കുടുംബപ്രശ്നമാണെന്നാണ് പൊലീസിന്റെ വിശദീകരണം. സ്വന്തം മകളുമായുള്ള കുടുംബ പ്രശ്നത്തിന്റെ പേരില്‍ സ്റ്റേഷനിലെത്തിയപ്പോഴാണ് സ്ത്രീക്ക് നേരെ മര്‍ദനമുണ്ടായത്. ആ സമയത്ത് പൊലീസ് […]
Author: Tomy Thondamkuzhy
വോട്ടര്‍മാര്‍ പറ്റിച്ചു, പണം തിരികെ വാങ്ങാന്‍ സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവെത്തി!
തെരഞ്ഞെടുപ്പിന് മുമ്പ് ഒളിഞ്ഞും തെളിഞ്ഞും വോട്ടര്‍മാര്‍ക്ക് വാഗ്ദാനങ്ങളുമായി സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളുമെത്താറുണ്ട്. കൈക്കൂലി ഇരുകയ്യും നീട്ടി വാങ്ങി പറ്റിക്കുന്നവരും കുറവല്ല. അങ്ങനെ പറ്റിച്ചവരെ പരസ്യമായി ചോദ്യം ചെയ്യുകയും പണം തിരികെ വാങ്ങാന്‍ ശ്രമിക്കുകയും ചെയ്യുന്ന നാണം കെട്ട സംഭവം പുറത്തുവരുന്നത് തെലങ്കാനയില്‍ നിന്നാണ്. പ്രാദേശിക തെരഞ്ഞെടുപ്പിനിടെയാണ് വിവാദസംഭവമുണ്ടായത്. സൂര്യപേട്ട് ജില്ലയിലെ ജഗ്ജിറെഡ്ഡി ഗുഡേം ഗ്രാമത്തില്‍ നിന്നുള്ള വാര്‍ത്ത ഈനാടാണ് റിപ്പോര്‍ട്ടു ചെയ്തത്. ഗ്രാമത്തിന്റെ ജനകീയ പ്രതിനിധി സ്ഥാനമായ സര്‍പഞ്ചിലേക്കുള്ള തെരഞ്ഞെടുപ്പിനിടെയായിരുന്നു വിവാദം. പ്രഭാകരന്‍ എന്നയാളുടെ ഭാര്യ ഉപ്പു […]
ബാലഭാസ്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
സംഗീതജ്ഞന്‍ ബാലഭാസ്കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്കറിന്റെ അച്ഛന്റെ പരാതിയെ തുടര്‍ന്നാണ് ഡി.ജി.പി ഉത്തരവിട്ടത്. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ അന്വേഷിക്കണമെന്നായിരുന്നു പിതാവിന്‍റെ ആവശ്യം. അന്വേഷണസംഘത്തില്‍ ആരായിരിക്കുമെന്ന് ഉടന്‍ തന്നെ തീരുമാനമെടുക്കും. ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത ഉണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു പിതാവ് സി.കെ.ഉണ്ണി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു. ഡ്രൈവറുടെയും ഭാര്യയുടെയും മൊഴികളിലെ വൈരുദ്ധ്യം അന്വേഷിക്കണമെന്നതായിരുന്നു പരാതിയിലെ ആവശ്യം. അപകടസമയത്ത് വണ്ടി ഓടിച്ചത് ബാലഭാസ്കര്‍ ആണെന്നായിരുന്നു ഡ്രൈവര്‍ അര്‍ജുന്‍ നല്‍കിയ മൊഴി. കൊല്ലത്ത് നിന്ന് ജ്യൂസ് കുടിച്ച ശേഷമുള്ള സംഭവങ്ങള്‍ […]
‘ജനകീയനാ’യി ഉമ്മന്‍ചാണ്ടി; കയ്യടിച്ച് രാഹുല്‍
കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ജനകീയന്‍ ആരെന്ന ചോദ്യവും തര്‍ക്കവും കോണ്‍ഗ്രസിന്റെ താഴെ തട്ടിലടക്കം സജീവമായി നില്‍ക്കുന്നയൊന്നാണ്. ഉമ്മന്‍ചാണ്ടിയാണോ രമേശ് ചെന്നിത്തലയാണോ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ പ്രിയങ്കരന്‍ എന്ന ചോദ്യത്തിനുള്ള ഉത്തരം കൂടിയായിരുന്നു കൊച്ചിയിലെ കോണ്‍ഗ്രസ് നേതൃസംഗമം. രാഹുല്‍ ഗാന്ധി പങ്കെടുത്ത കോണ്‍ഗ്രസ് നേതൃസംഗമം. എ.കെ ആന്റണിയും വയലാര്‍ രവിയും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയുമെല്ലാം വേദിയിലുണ്ട്. രാഹുല്‍ സംസാരിക്കുന്നതിന് മുന്നോടിയായി ഓരോ നേതാക്കള്‍ സംസാരിച്ചുതുടങ്ങി. നേതാക്കളെ പ്രസംഗവേദിയിലേക്ക് ക്ഷണിക്കുമ്പോള്‍ പ്രവര്‍ത്തകര്‍ ആവേശം കൊള്ളുന്നുണ്ട്. പക്ഷേ ഉമ്മന്‍ ചാണ്ടി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴേക്കും ആവേശം […]
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചു; കോണ്‍ഗ്രസ് നേതാവിനെതിരെ പോക്സോ കേസ്
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ കോണ്‍ഗ്രസ് നേതാവിനെതിരെ പോക്സോ കേസ്. വയനാട് ഡി.സി.സി അംഗം ഒ.എം ജോര്‍ജിനെതിരെയാണ് നടപടി. ഒന്നര വര്‍ഷത്തോളം പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ഇപ്പോള്‍ ചൈല്‍ഡ് ലൈനിന്റെ സംരക്ഷണയിലാണ്.
ഐ.എസ്.ആര്‍.ഒയും ചാരക്കേസും; വിദ്യാര്‍ഥികളോട് ഓര്‍മകള്‍ പങ്കുവെച്ച് നമ്പി നാരായണന്‍
ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ അറസ്റ്റിലായ സമയത്ത് ഒപ്പം നില്‍ക്കാന്‍ ആരുമുണ്ടായില്ലെന്ന് നമ്പി നാരായണന്‍. എ.പി.ജെ അബ്ദുല്‍ കലാം ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് തനിക്ക് അനുകൂലമായിരുന്നെങ്കിലും ഒന്നും പ്രയോജനപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പത്മഭൂഷണ്‍ കിട്ടിയതിന് ശേഷം നമ്പി നാരായണന്‍ ആദ്യമായി വിദ്യാര്‍ഥികളുമായി സംസാരിക്കുന്നത് എന്‍.ഐ.ടി ക്യാംപസിലാണ്. ഫിസിക്സ് അസോസിയേഷന്‍ ഉദ്ഘാടനം, ലോഗോ പ്രകാശനം, വിദ്യാര്‍ഥികളുമായുള്ള സംവാദം. രണ്ട് മണിക്കൂറോളം വിദ്യാര്‍ഥികളോടൊപ്പം ചെലവഴിച്ചാണ് നമ്പി നാരായണന്‍ മടങ്ങിയത്. ഐ.എസ്.ആര്‍.ഒയിലെ ജീവിതവും ചാരക്കേസും- ഓര്‍മകള്‍ പങ്കുവെക്കുകയായിരുന്നു നമ്പി നാരായണന്‍. ചാരക്കേസില്‍ […]
‘’ഞാനിന്ന് ആസിമിനെ കണ്ടു; അവന്‍ ഒരു പോരാളിയാണ്’’: രാഹുലിനൊപ്പം ആസിം
കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധിയുടെ സ്നേഹവാത്സല്യത്തിന് പാത്രമായതോടെ സോഷ്യല്‍ മീഡിയയില്‍ കൂടി താരമായിരിക്കുക ആസിം എന്ന കൊച്ചുമിടുക്കന്‍. ആസിമിനോട് രാഹുല്‍ ചോദിക്കുന്ന ചോദ്യങ്ങളെല്ലാം രമേശ് ചെന്നിത്തലയാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത് കൊടുക്കുന്നത്. കോണ്‍ഗ്രസിലേക്ക് വരാന്‍ താത്പര്യമുണ്ടെങ്കില്‍ ആസിമിന് സ്വാഗതമെന്നും രാഹുല്‍ പറയുന്നുണ്ട്. രാഹുല്‍ എഫ്ബിയില്‍ വീഡിയോ അപ്‍ലോഡ് ചെയ്തതോട് കൂടി രാജ്യം മുഴുവന്‍ പ്രശസ്തനായിരിക്കുകയാണ് ഈ കൊച്ചുമിടുക്കന്‍ . ഇരുകൈകളുമില്ലെങ്കിലും ഒരു നാടിന്റെ കൂടി വിദ്യാഭ്യാസ സ്വപ്നങ്ങളുടെ പേരാണ് ഇന്ന് ആസിം. പരിമിതികളെയെല്ലാം ചെറുത്തുതോല്‍പിച്ച് മുന്നേറുന്ന വിദ്യാര്‍ത്ഥി. കാലുപയോഗിച്ച് […]
കാരുണ്യ ഹസ്തവുമായി കേളി ചാരിറ്റി ഗാല നടത്തി
സൂറിച്ച് . സ്വിറ്റ്‌സർലണ്ടിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളി ഒരുക്കിയ ചാരിറ്റി ഷോ വൻ വിജയമായി. ജനുവരി 27 ന് ഞായറാഴ്‌ച സൂറിച്ച് വെറ്റ്സിക്കോണിലെ കത്തോലിക്കാ ദേവാലയ ഹാളിലാണ് വിപുലമായ ചാരിറ്റി ഗാല അരങ്ങേറിയത്. കേരളത്തിലെ വിവിധ പുനർനിർമ്മാണ പദ്ധതികളിൽ സജീവസാന്നിധ്യമാണ് സ്വിറ്റ് സർലണ്ടിലെ മലയാളികളുടെ ഈ കൂട്ടായ്‌മ. വിഭവ സമൃദ്ധമായ ഡിന്നറും ബോളിവുഡ് നൃത്തങ്ങളും ഭാരതീയ ക്‌ളാസിക്കൽ നൃത്തങ്ങൾക്ക് പുറമെ കൈകോർത്ത സന്ധ്യയിൽ കേളിയുടെ വിവിധ പദ്ധതികളെ കുറിച്ചും വിശദീകരിച്ചു. മുന്നൂറോളം സ്വിസ് അതിഥികൾ […]
തനിയാവർത്തനത്തിലും വാത്സല്യത്തിലുമൊക്കെ നമ്മുടെ കണ്ണു നനയിപ്പിച്ച അതേ മമ്മൂട്ടി; പേരന്‍പിനെക്കുറിച്ച് ആശ ശരത്
പ്രേക്ഷക ഹൃദയങ്ങളില്‍ നൊമ്പരമുണര്‍ത്തി പേരന്‍പ്. ചിത്രത്തിന്റെ പ്രീമിയര്‍ ഷോക്ക് ശേഷം പേരന്‍പിനെക്കുറിച്ച് താരങ്ങള്‍ക്കിടയില്‍ ഒരേ അഭിപ്രായമാണ് ഉയരുന്നത്. എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണെന്നും മമ്മൂട്ടി വീണ്ടും കണ്ണ് നനയിപ്പിച്ചുവെന്നും താരങ്ങള്‍ പറയുന്നു. ഹൃദയസ്പർശിയും ആർദ്രവുമായ ഒരു അനുഭവമായിരുന്നു പേരന്‍പെന്ന് നടിയും നര്‍ത്തകിയുമായ ആശ ശരത് ഫേസ്ബുക്കില്‍ കുറിച്ചു. കണ്ടിറങ്ങിയിട്ടും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മുഹൂർത്തങ്ങളും പിന്തുടരുന്ന അവസ്ഥയാണെന്നും മമ്മൂക്കയെ കുറിച്ച് പറയാൻ വാക്കുകളില്ലെന്നും കുറിപ്പില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം പേരൻപ്’….ഹൃദയസ്പർശിയും ആർദ്രവുമായ ഒരു അനുഭവമായിരുന്നു ഈ ചിത്രം…കണ്ടിറങ്ങിയിട്ടും […]
ന്യുമോണിയയിലേക്ക് നയിക്കുന്ന കാരണങ്ങൾ ഇവയാണ്
“ഡോക്ടറെ, ഉപ്പാപ്പയ്ക്ക് ന്യുമോണിയ ആയിരുന്നു. ഹോസ്പിറ്റലിൽ നിന്നു ഇന്നലെയാണ് ഡിസ്ചാർജ് ആയത്. കുട്ടികൾക്ക് മാത്രല്ല, വയസ്സായോരിക്കും ന്യുമോണിയ വരും ല്ലേ ? “ സൂപ്പർ മാർക്കറ്റിൽ നിന്നും വരും വഴിയാണ്, പഴയ പരിചയക്കാരനെ കാണുന്നത്. എഴുപത് വയസ്സിനു മുകളിൽ കാണും മുകളിൽ സൂചിപ്പിച്ച, ഉപ്പാപ്പയുടെ പ്രായം. പലരും ചോദിച്ചിട്ടുള്ള ചോദ്യമാണിത്. ന്യുമോണിയ എന്നു കേൾക്കുമ്പോൾ തന്നെ, കുട്ടികൾക്ക് വരുന്ന കഫക്കെട്ട് എന്നാണ് പലരുടെയും ധാരണ. എന്നാൽ അങ്ങനെ അല്ല, ന്യുമോണിയയ്ക്ക് പ്രായഭേദമോ, ലിംഗ ഭേദമോ ഒന്നും ഇല്ല. […]












