സ്വിറ്റസർലണ്ടിൽ സൂറിച് ,ഫോർഹിൽ താമസിക്കുന്ന ജോമി ജിനോയിയുടെ പിതാവും, ജിനോയ് ജോസെഫിന്റെ ഭാര്യാ പിതാവുമായ ശ്രീ കൈപ്രമ്പാട്ട് ദേവസി ജോസ് നിര്യാതനായി .പരേതന് എഴുപതു വയസ്സായിരുന്നു . ഇന്ന് ഉച്ചകഴിഞ്ഞു രണ്ടരക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു . പരേതന്റെ ഭാര്യ മേരി ആലുക്ക പുതുശേരി കുടുംബാംഗമാണ് ,മക്കൾ ജോമി ,ജിനോയ് ,മീര ഷിബിൻ റോസ് ജസ്റ്റിൻ .സംസ്കാര കർമ്മങ്ങൾ ഒന്നാം തിയതി വെള്ളിയാഴ്ച മൂക്കന്നൂർ ,കൊക്കുന്നു സെന്റ് ജോസഫ് പള്ളിയിൽ ഉച്ചകഴിഞ്ഞു മൂന്നരക്ക് … പരേതന്റെ വിയോഗത്തിൽ […]
Author: Tomy Thondamkuzhy
ബഹുരാഷ്ട്ര കമ്പനികൾക്ക് സംസ്ഥാനത്തേക്ക് വാതിലുകള്‍ തുറന്നിട്ട് ഇടതുസര്‍ക്കാരിന്റെ ബജറ്റ്
പതിവ് രീതികൾ തെറ്റിച്ച് ബഹുരാഷ്ട്ര കമ്പനികൾക്ക് സംസ്ഥാനത്തേക്ക് വാതിലുകള്‍ തുറന്നിടുന്നതാണ് ഇടത് സർക്കാർ അവതരിപ്പിച്ച ബജറ്റ്. വൻകിട പശ്ചാത്തല സൗകര്യ നിക്ഷേപങ്ങളെയാണ് ബജറ്റ് മുന്നോട്ട് വക്കുന്നത്. റബർ മേഖലയിൽ ആരംഭിക്കുന്ന കമ്പനിയിലേക്ക് നിക്ഷേപകരായി വൻകിട ടയർ നിർമ്മാണ കമ്പനിയെ കണ്ണ് വച്ചതായും ധനമന്ത്രിയുടെ ബജറ്റ് സൂചിപ്പിക്കുന്നു. വ്യവസായ പാർക്കുകളിലേക്കാണ് കോർപ്പറേറ്റ് നിക്ഷേപങ്ങളെ ആകർഷിക്കുന്നത്. ഇതനുസരിച്ച് ഭീമൻ കമ്പനികളുടെ പേരുകൾ തന്നെ ബജറ്റിൽ ധനമന്ത്രി പറയുന്നു. ടെക്നോപാർക്കിൽ എത്തിയ നിസാൻ കമ്പനി അവരുടെ വൈദ്യുത വാഹനങ്ങളുടെ സിരാ കേന്ദ്രം […]
വിലവര്‍ധനക്ക് വഴിവെച്ച് ധനമന്ത്രി തോമസ് ഐസകിന്റെ പത്താം ബജറ്റ്
വിലവര്‍ധനക്ക് വഴിവെച്ച് ധനമന്ത്രി തോമസ് ഐസകിന്റെ പത്താം ബജറ്റ്. 5 ശതമാനത്തിലധികം ജി.എസ്.ടിയുള്ള എല്ലാ ഉല്പന്നങ്ങള്‍ക്കും രണ്ടു വര്‍ഷത്തേക്ക് ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്തി. മദ്യത്തിനും മോട്ടോര്‍ വാഹനങ്ങള്‍ വിലവര്‍ധിക്കും. ഭൂമിയുടെ ന്യായ വിലയും സര്‍ക്കാര്‍ സേവനങ്ങളുടെ ഫീസും വര്‍ധിപ്പിച്ചു. പ്രളയപുനര്‍നിര്‍മാണത്തിന് പണം കണ്ടെത്താനായി ജി.എസ്.ടി കൌണ്‍സില്‍ അംഗീകാരം നല്‍കിയതിനുസരിച്ചുള്ള പ്രളയ സെസ് ധനമന്ത്രി പ്രഖ്യാപിച്ചു. 12, 18, 28 ശതമാനം ജി.എസ്.ടി ഈടാകുന്ന എല്ലാ ഉല്പന്നങ്ങള്‍ക്കും ഒരു ശതമാനമാണ് സെസ്. സ്വര്‍ണം, വെള്ളി, പ്ലാറ്റിനം […]
കേരളം ഇലക്ട്രിക് വാഹനങ്ങളിലേക്ക്: കേരള ബഡ്ജറ്റ്
കെ.എസ്.ആർ. ടി സി യുടെ പുനരുദ്ധാരണത്തിനായി 1000 കോടി പ്രഖ്യാപനമാണ് ബജറ്റിലുളളത്. 7 വർഷം കൊണ്ട് തെക്ക്- വടക്ക് റെയിൽപാത പൂർത്തിയാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പത്തുലക്ഷമാക്കുമെന്നും സ്വകാര്യ ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഇളവ് നല്‍കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഗതാഗത മേഖലയിൽ സമഗ്ര വികസന പദ്ധതികൾക്കാണ് ബജറ്റ് ലക്ഷ്യം വെക്കുന്നത്. ഇതിന്റെ ഭാഗമായി വരുന്ന രണ്ടുവർഷത്തിനിടെ 6000 കിലോമീറ്റർ റോഡ് നിർമാണത്തിനാണ് ലക്ഷ്യമിടുന്നത്. പൊതുഗതാഗതത്തിന്റെ മുഖഛായ മാറ്റാന്‍ ഡിസൈനഡ് റോഡുകള്‍ നിര്‍മ്മിക്കാനും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. […]
പ്രതിമാസ ക്ഷേമ പെന്‍ഷന്‍ ഇനി 1200 രൂപ; വയോജന ക്ഷേമ പദ്ധതിക്കായി മാറ്റിവെച്ചത് 375 കോടി
ക്ഷേമ പെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിച്ചതും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചതുമുള്‍പ്പെടെ ജനക്ഷേമ പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചു. വയോജന ക്ഷേമ പദ്ധതിക്കായി മാറ്റിവെച്ചത് 375 കോടി രൂപയാണ്. വിദ്യാഭ്യാസ മേഖലക്കും ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രതീക്ഷിച്ചപോലെ ക്ഷേമ പെന്‍ഷന്‍ വര്‍ധന പ്രഖ്യാപിച്ചു. 100 രൂപ വര്‍ധിപ്പിച്ചതോടെ പ്രതിമാസ ക്ഷേമ പെന്‍ഷന്‍ 1200 രൂപയായി. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴില്‍ കൊണ്ടുവരുന്നതാണ് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് […]
എല്ലാ ജില്ലകളിലും നവോത്ഥാന മതിലുകൾ; സ്ത്രീ ശാക്തീകരണ പ്രവർത്തകക്ക് സംസ്ഥാന അവാർഡ്
ശബരിമലയും, നവോത്ഥാനവും ഉൾപ്പെടെയുള്ള സമകാലിക വിഷയങ്ങൾ പ്രത്യേകം പരാമർശിച്ച ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചത്. ശബരിമലയിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കാൻ 141 കോടിയും ശബരിമല റോഡുകൾക്ക് 200 കോടിയും അനുവദിച്ചു. എല്ലാ ജില്ലകളിലും നവോത്ഥാന മതിലുകൾ സൃഷ്ടിക്കും. സ്ത്രീ ശാക്തീകരണ പ്രവർത്തകക്ക് സംസ്ഥാന അവാർഡും ബജറ്റിൽ പ്രഖ്യാപിച്ചു. ശബരിമലയ്ക്കും, ദേവസ്വം ബോർഡിനും പ്രത്യേക പരിഗണനയാണ് ബജറ്റിൽ സർക്കാർ നൽകിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപയുടെ പ്രത്യേക സഹായം പ്രഖ്യാപിച്ചു. നിലയ്ക്കലും, […]
ഫാദർ ഫിലിപ്പ് കരോട്ടപ്പുറവും സംഗീത സംവിധായകൻ സ്വിസ്സ്ബാബുവും ചേർന്നൊരുക്കിയ ക്രിസ്തീയ ഭക്തിഗാന ആൽബം വൈറൽ ആകുന്നു“
ഇറ്റലിയിലെ അസ്സീസിയിലെ മലയാളീ വൈദികൻ ഫാദർ ഫിലിപ്പ് കരോട്ടപ്പുറം രചനയും നിർമാണവും നിർവഹിച്ച ക്രിസ്തീയ ഭക്തിഗാന ആൽബം വൈറൽ ആകുന്നു. കോൾബെ കമ്മ്യൂണിക്കേഷന്സിന്റെ ബാനറിൽ നിർമ്മിച്ച ഈ ആൽബം 29.1.2019 ചൊവ്വാഴ്ച കട്ടപ്പനയിൽ വെച്ച് ഫാദർ ഫിലിപ്പിന്റെ കാർമികത്വത്തിൽ നടന്ന ഭക്തി നിർഭരമായ ദിവ്യ ബലിക്ക് ശേഷം പ്രകാശനം ചെയ്യപ്പെട്ടു. ഭക്തി നിർഭരമായ പതിനഞ്ചു ഗാനങ്ങളടങ്ങിയ ബലിക്കല്ല്, THE ALTAR എന്ന ഈ ക്രിസ്തീയ ഭക്തി ഗാന ആൽബത്തിന്റെ സംഗീത സംവിധാനം സ്വിസ്സ്ബാബുവും, സെബി തുരുത്തിപ്പുറവും, ജിജോ […]
മഹിന്ദ്ര ഫ്യൂരിയോ വിപണിയിലെത്തി
മഹിന്ദ്രയുടെ ഇടത്തരം ലോഡിംഗ് ട്രക്കായ മഹിന്ദ്ര ഫ്യൂരിയോ വിപണിയിലെത്തി. 2018 ജൂലൈയില്‍ ട്രക്കിനെ കുറിച്ച് കമ്പനി പറഞ്ഞിരുന്നുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴാണ് ഔദ്യോഗികമായി പുറത്ത് വിടുന്നത്. മഹിന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ ഡിസൈന്‍ കമ്പനിയായ പിനിന്‍ഫരീനയാണ് ഫ്യൂരിയോയുടെ ഡിസൈസിനു പിന്നില്‍. 600 കോടി രൂപയുടെ നിക്ഷേപമാണ് ഇത്തരം ട്രക്കുകള്‍ വികസിപ്പിക്കുന്നതിനായി കമ്പനി നടത്തിയിരിക്കുന്നത്. 500 എഞ്ചിനീയര്‍മാരും 180 ഇല്‍ പരം സപ്ലേയര്‍മാരും 2014 മുതല്‍ ഫ്യൂരിയോയുടെ നിര്‍മ്മാണത്തില്‍ പങ്കാളികളായി. പൂനെക്കടുത്ത് ചകാനിലുള്ള മഹിന്ദ്രയുടെ പ്ലാന്റിലാണ് ഫ്യൂരിയോയുടെ ജനനം. മഹിന്ദ്രയുടെ […]
92 പറഞ്ഞ് ഇന്ത്യയെ കൊട്ടിയ മൈക്കിള്‍ വോണിനെ 77 ഓര്‍മിപ്പിച്ച് ട്രോളോട് ട്രോള്‍
തോല്‍വിയറയാതെ കുതിക്കുകയായിരുന്ന ടീം ഇന്ത്യക്കേറ്റ പ്രഹരമായിരുന്നു ന്യൂസിലാന്‍ഡിനെതിരെ നാലാം ഏകദിനത്തിലുണ്ടായത്. എട്ട് വിക്കറ്റിന് ജയിച്ച ന്യൂസിലാന്‍ഡ് ആശ്വാസ ജയം കണ്ടെത്തിയപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ നിരാശയിലായിരുന്നു. എന്നാല്‍ അവര്‍ തങ്ങളുടെ അരിശം തീര്‍ത്തത് മുന്‍ ഇംഗ്ലണ്ട് താരം മൈക്കിള്‍ വോണിന്റെ ട്വീറ്റിന്മേലാണ്. ഇന്ത്യയെ ഒന്ന് കൊട്ടിയായിരുന്നു വോണിന്റെ ട്വീറ്റ്. ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ 92ല്‍ പുറത്തായതിന് പിന്നാലൊയിരുന്നു വോണിന്റെ ട്വീറ്റ്. 92ല്‍ ഇന്ത്യ പുറത്തായിരിക്കുന്നു, ഇന്നത്തെ കാലത്ത് ഒരു ടീം 100 റണ്‍സ് കണ്ടെത്താനാവാതെ പുറത്തായി എന്നത് വിശ്വസിക്കാനാവുന്നില്ല എന്നായിരുന്നു […]
രാജസ്ഥാനില്‍ വിജയക്കൊടി നാട്ടി കോൺഗ്രസ്; ബി.ജെ.പിക്ക് വന്‍ തിരിച്ചടി
രാജസ്ഥാനിലെ രാംഗര്‍ മണ്ഡലത്തില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടിയേകി കോണ്‍ഗ്രസിന് ജയം. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന സാഫിയ സുബൈര്‍ 12,000ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചു. ത്രികോണ മത്സരം നടന്ന രാംഗറിൽ വിജയക്കൊടി നാട്ടിയതോടെ നിലവിൽ കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം 100 ആയി. ഐ.എൻ.എൽ.ഡി എം.എൽ.എ മരിച്ചതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിലെ ജിന്ദിൽ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. അന്തരിച്ച എം.എൽ.എയുടെ മകനായ ബി.ജെ.പി സ്ഥാനാർത്ഥി കൃഷൻ മിന്ദ 15,481 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. മുതിർന്ന നേതാവ് രൺദീപ് സുർജേവാലയാണ് ഇവിടെ കോൺഗ്രസ് […]












