India Kerala

പ്രതിമാസ ക്ഷേമ പെന്‍ഷന്‍ ഇനി 1200 രൂപ; വയോജന ക്ഷേമ പദ്ധതിക്കായി മാറ്റിവെച്ചത് 375 കോടി

ക്ഷേമ പെന്‍ഷന്‍ 100 രൂപ വര്‍ധിപ്പിച്ചതും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചതുമുള്‍പ്പെടെ ജനക്ഷേമ പദ്ധതികളും ബജറ്റില്‍ ഇടംപിടിച്ചു. വയോജന ക്ഷേമ പദ്ധതിക്കായി മാറ്റിവെച്ചത് 375 കോടി രൂപയാണ്. വിദ്യാഭ്യാസ മേഖലക്കും ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ അവതരിപ്പിച്ച ബജറ്റില്‍ പ്രതീക്ഷിച്ചപോലെ ക്ഷേമ പെന്‍ഷന്‍ വര്‍ധന പ്രഖ്യാപിച്ചു. 100 രൂപ വര്‍ധിപ്പിച്ചതോടെ പ്രതിമാസ ക്ഷേമ പെന്‍ഷന്‍ 1200 രൂപയായി. സംസ്ഥാനത്തെ എല്ലാ കുടുംബങ്ങളെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിക്ക് കീഴില്‍ കൊണ്ടുവരുന്നതാണ് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് […]

India Kerala

എല്ലാ ജില്ലകളിലും നവോത്ഥാന മതിലുകൾ; സ്ത്രീ ശാക്തീകരണ പ്രവർത്തകക്ക് സംസ്ഥാന അവാർഡ്

ശബരിമലയും, നവോത്ഥാനവും ഉൾപ്പെടെയുള്ള സമകാലിക വിഷയങ്ങൾ പ്രത്യേകം പരാമർശിച്ച ബജറ്റാണ് തോമസ് ഐസക് അവതരിപ്പിച്ചത്. ശബരിമലയിൽ ആധുനിക സംവിധാനങ്ങൾ ഒരുക്കാൻ 141 കോടിയും ശബരിമല റോഡുകൾക്ക് 200 കോടിയും അനുവദിച്ചു. എല്ലാ ജില്ലകളിലും നവോത്ഥാന മതിലുകൾ സൃഷ്ടിക്കും. സ്ത്രീ ശാക്തീകരണ പ്രവർത്തകക്ക് സംസ്ഥാന അവാർഡും ബജറ്റിൽ പ്രഖ്യാപിച്ചു. ശബരിമലയ്ക്കും, ദേവസ്വം ബോർഡിനും പ്രത്യേക പരിഗണനയാണ് ബജറ്റിൽ സർക്കാർ നൽകിയിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിന് 100 കോടി രൂപയുടെ പ്രത്യേക സഹായം പ്രഖ്യാപിച്ചു. നിലയ്ക്കലും, […]

Cultural Entertainment Europe Pravasi Switzerland

ഫാദർ ഫിലിപ്പ് കരോട്ടപ്പുറവും സംഗീത സംവിധായകൻ സ്വിസ്സ്ബാബുവും ചേർന്നൊരുക്കിയ ക്രിസ്തീയ ഭക്തിഗാന ആൽബം വൈറൽ ആകുന്നു“

ഇറ്റലിയിലെ അസ്സീസിയിലെ മലയാളീ വൈദികൻ ഫാദർ ഫിലിപ്പ് കരോട്ടപ്പുറം രചനയും നിർമാണവും നിർവഹിച്ച ക്രിസ്തീയ ഭക്തിഗാന ആൽബം വൈറൽ ആകുന്നു. കോൾബെ കമ്മ്യൂണിക്കേഷന്സിന്റെ ബാനറിൽ നിർമ്മിച്ച ഈ ആൽബം 29.1.2019 ചൊവ്വാഴ്ച കട്ടപ്പനയിൽ വെച്ച് ഫാദർ ഫിലിപ്പിന്റെ കാർമികത്വത്തിൽ നടന്ന ഭക്തി നിർഭരമായ ദിവ്യ ബലിക്ക് ശേഷം പ്രകാശനം ചെയ്യപ്പെട്ടു. ഭക്തി നിർഭരമായ പതിനഞ്ചു ഗാനങ്ങളടങ്ങിയ ബലിക്കല്ല്, THE ALTAR എന്ന ഈ ക്രിസ്തീയ ഭക്തി ഗാന ആൽബത്തിന്റെ സംഗീത സംവിധാനം സ്വിസ്സ്ബാബുവും, സെബി തുരുത്തിപ്പുറവും, ജിജോ […]

Auto

മഹിന്ദ്ര ഫ്യൂരിയോ വിപണിയിലെത്തി

മഹിന്ദ്രയുടെ ഇടത്തരം ലോഡിംഗ് ട്രക്കായ മഹിന്ദ്ര ഫ്യൂരിയോ വിപണിയിലെത്തി. 2018 ജൂലൈയില്‍ ട്രക്കിനെ കുറിച്ച് കമ്പനി പറഞ്ഞിരുന്നുവെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴാണ് ഔദ്യോഗികമായി പുറത്ത് വിടുന്നത്. മഹിന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റാലിയന്‍ ഡിസൈന്‍ കമ്പനിയായ പിനിന്‍ഫരീനയാണ് ഫ്യൂരിയോയുടെ ഡിസൈസിനു പിന്നില്‍. 600 കോടി രൂപയുടെ നിക്ഷേപമാണ് ഇത്തരം ട്രക്കുകള്‍ വികസിപ്പിക്കുന്നതിനായി കമ്പനി നടത്തിയിരിക്കുന്നത്. 500 എഞ്ചിനീയര്‍മാരും 180 ഇല്‍ പരം സപ്ലേയര്‍മാരും 2014 മുതല്‍ ഫ്യൂരിയോയുടെ നിര്‍മ്മാണത്തില്‍ പങ്കാളികളായി. പൂനെക്കടുത്ത് ചകാനിലുള്ള മഹിന്ദ്രയുടെ പ്ലാന്റിലാണ് ഫ്യൂരിയോയുടെ ജനനം. മഹിന്ദ്രയുടെ […]

Cricket Sports

92 പറഞ്ഞ് ഇന്ത്യയെ കൊട്ടിയ മൈക്കിള്‍ വോണിനെ 77 ഓര്‍മിപ്പിച്ച് ട്രോളോട് ട്രോള്‍

തോല്‍വിയറയാതെ കുതിക്കുകയായിരുന്ന ടീം ഇന്ത്യക്കേറ്റ പ്രഹരമായിരുന്നു ന്യൂസിലാന്‍ഡിനെതിരെ നാലാം ഏകദിനത്തിലുണ്ടായത്. എട്ട് വിക്കറ്റിന് ജയിച്ച ന്യൂസിലാന്‍ഡ് ആശ്വാസ ജയം കണ്ടെത്തിയപ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ നിരാശയിലായിരുന്നു. എന്നാല്‍ അവര്‍ തങ്ങളുടെ അരിശം തീര്‍ത്തത് മുന്‍ ഇംഗ്ലണ്ട് താരം മൈക്കിള്‍ വോണിന്റെ ട്വീറ്റിന്മേലാണ്. ഇന്ത്യയെ ഒന്ന് കൊട്ടിയായിരുന്നു വോണിന്റെ ട്വീറ്റ്. ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യ 92ല്‍ പുറത്തായതിന് പിന്നാലൊയിരുന്നു വോണിന്റെ ട്വീറ്റ്. 92ല്‍ ഇന്ത്യ പുറത്തായിരിക്കുന്നു, ഇന്നത്തെ കാലത്ത് ഒരു ടീം 100 റണ്‍സ് കണ്ടെത്താനാവാതെ പുറത്തായി എന്നത് വിശ്വസിക്കാനാവുന്നില്ല എന്നായിരുന്നു […]

India National

രാജസ്ഥാനില്‍ വിജയക്കൊടി നാട്ടി കോൺഗ്രസ്; ബി.ജെ.പിക്ക് വന്‍ തിരിച്ചടി

രാജസ്ഥാനിലെ രാംഗര്‍ മണ്ഡലത്തില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടിയേകി കോണ്‍ഗ്രസിന് ജയം. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന സാഫിയ സുബൈര്‍ 12,000ത്തിലധികം വോട്ടുകള്‍ക്ക് വിജയിച്ചു. ത്രികോണ മത്സരം നടന്ന രാംഗറിൽ വിജയക്കൊടി നാട്ടിയതോടെ നിലവിൽ കോൺഗ്രസ് എം.എൽ.എമാരുടെ എണ്ണം 100 ആയി. ഐ.എൻ.എൽ.ഡി എം.എൽ.എ മരിച്ചതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഹരിയാനയിലെ ജിന്ദിൽ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. അന്തരിച്ച എം.എൽ.എയുടെ മകനായ ബി.ജെ.പി സ്ഥാനാർത്ഥി കൃഷൻ മിന്ദ 15,481 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. മുതിർന്ന നേതാവ് രൺദീപ് സുർജേവാലയാണ് ഇവിടെ കോൺഗ്രസ് […]

India Kerala

പ്രവാസികളുടെ മൃതദേഹം നാട്ടില്‍ കൊണ്ടുവരാനുള്ള ചെലവ് നോര്‍ക്ക വഹിക്കും

പ്രവാസികളുടെ മൃതദേഹം നാട്ടില്‍ കൊണ്ടുവരാനുള്ള ചെലവ് നോര്‍ക്ക വഹിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രവാസി ക്ഷേമത്തിന് 25 കോടി രൂപയും വകയിരുത്തി. പ്രവാസി ചിട്ടി മറ്റ് ജി.സി.സി രാജ്യങ്ങളിലേക്ക് കൂടി വ്യാപിക്കും. ലോക കേരളസഭക്ക് അഞ്ച് കോടിയും വകയിരുത്തി. കേരള ബാങ്ക് ഈ വര്‍ഷം തന്നെ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. നബാര്‍ഡ് മുന്നോട്ട് വച്ച വ്യവസ്ഥകളില്‍‌ സമവായം ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത സ്വകാര്യ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതിയില്‍ ഇളവ് നല്കുമെന്നും വാഹനങ്ങള്‍ക്ക് ആവശ്യമായ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ […]

India Kerala

വില കൂടുന്ന ഉല്‍പന്നങ്ങള്‍ ഇവയാണ്..

ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റില്‍ പ്രളയ സെസ് പ്രഖ്യാപിച്ചു. 12, 18, 28 ശതമാനം ജി.എസ്.ടിയുള്ള ഉല്‍പന്നങ്ങള്‍ക്ക് ഒരു ശതമാനം സെസ് ഏര്‍പ്പെടുത്തി. ഇതോടെ വിവിധ ഉല്‍പന്നങ്ങള്‍ക്ക് വില കൂടും. 50 കോടിയുടെ അധിക വരുമാനമാണ് പ്രതീക്ഷിക്കുന്നത്. സ്വര്‍ണത്തിനും വെള്ളിക്കും 0.25 ശതമാനം സെസ് ഏര്‍പ്പെടുത്തിയതേടെ വില വര്‍ധിക്കും. മദ്യം, ഹോട്ടല്‍ താമസം, ഹോട്ടല്‍ ഭക്ഷണം, ഫ്ലാറ്റുകള്‍, വില്ലകള്‍, സ്വര്‍ണം, വെള്ളി, സിനിമാ ടിക്കറ്റ് നിരക്ക്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, സിമന്‍റ്, കമ്പി, എകണോമിക് ക്ലാസ്സിലെ വിമാനയാത്ര, […]

World

“ആഗോളതാപനം മിഥ്യ”; അതിശൈത്യത്തില്‍ ട്രംപിന്റെ ട്വീറ്റ് വിവാദത്തില്‍

അമേരിക്കയുടെയും കാനഡയുടെയും വടക്കുഭാഗങ്ങളിൽ തീക്ഷ്ണമായ അതിശൈത്യം. ലക്ഷക്കണക്കിന് ആളുകൾക്ക് പുറത്തിറങ്ങാനാവാത്ത വിധം ചൊവ്വാഴ്ച വൈകുന്നേരത്തോടെ തുടങ്ങിയ അതിശൈത്യം ബുധനാഴ്ചയാകുമ്പോഴേക്കും സർവകാല റെക്കോർഡിലേക്ക് എത്തുമെന്നാണ് ആശങ്ക. താപനില -28 ഡിഗ്രി സെന്റിഗ്രേഡ് രേഖപ്പെടുത്തുമ്പോൾ ധ്രുവക്കാറ്റിന്റെ സാന്നിധ്യം കാരണം ഊഷ്മാവ് -50 ഡിഗ്രി പോലെയാണ് അനുഭവപ്പെടുക. അമേരിക്കയിലെ നാഷണൽ വെതർ സർവീസ് ആളുകൾക്ക് മുന്നറിയിപ്പുകൾ നൽകിക്കഴിഞ്ഞു. കുറഞ്ഞ മിനുട്ടുകൾ കൊണ്ട് മാത്രം ശരീരത്തിന്റെ തുറന്ന ഭാഗങ്ങളിൽ ഫ്രോസ്റ്റ് ബൈറ്റ് (അതിശൈത്യം മൂലമുണ്ടാകുന്ന പൊള്ളൽ പോലുള്ള അവസ്ഥ) ഏൽക്കാമെന്നും ശരീരത്തിന്റെ ഏതെങ്കിലും […]

Entertainment

സംവിധായകന്‍ പാ രഞ്ജിത്തിന് അമേരിക്കന്‍ ചലച്ചിത്ര മേളയിലേക്ക് ക്ഷണം

സിനിമാ മേഖലയില്‍ വത്യസ്ത രാഷ്ട്രീയ പ്രമേയം കൊണ്ട് പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ട പ്രമുഖ സംവിധായകന്‍ പാ. രഞ്ജിത്ത് പ്രത്യേക ക്ഷണിതാവായി അമേരിക്കന്‍ ചലച്ചിത്ര മേളയിലേക്ക്. ‘ദലിത് ഫിലിം ആന്‍ഡ് കള്‍ച്ചര്‍ ഫെസ്റ്റിവല്‍ 2019’ലേക്കാണ് പാ. രഞ്ജിത്തിന് ക്ഷണം ലഭിച്ചിരിക്കുന്നത്. ഫെബ്രുവരി 23, 24 തിയ്യതികളിലായി കൊളംബിയ യൂണിവേഴ്‌സിറ്റി, ന്യൂ സ്‌കൂള്‍ എന്നിടങ്ങളിലായാണ് മേള നടക്കുന്നത്. മറാത്തി ഫിലിം മേക്കറും ദേശീയ അവാര്‍ഡ് ജേതാവുമായ നാഗരാജ് മഞ്ജുളെ, നടിയും മുന്‍ മിസ് ഇന്ത്യ ജേതാവുമായ നിഹാരിക സിംഗ് എന്നിവര്‍ക്ക് […]