പലരെയും സാധാരണയായി അലട്ടുന്ന പ്രശ്നമാണ് യാത്രക്കിടെയുണ്ടാകുന്ന ഛർദ്ദി. യാത്രയെ ദുസ്സഹമാക്കുന്ന ഈ പ്രശ്നത്തിന് മരുന്നുൾപ്പടെയുള്ള പരിഹാരമാർഗങ്ങൾ തേടുന്നവരുണ്ട്. എന്നാൽ പ്രകൃതിദത്തമായ പൊടിക്കെെകൾ കൊണ്ട് ഇതിനെ പ്രതിരോധിക്കാവുന്നതാണ്. പുരുഷന്മാരാക്കേൾ യാത്രക്കിടെ ഛർദ്ദിക്കാനുള്ള പ്രവണത സ്ത്രീകൾക്കാണുള്ളതെന്നാണ് ആരോഗ്യവിദഗ്തർ പറയുന്നത്. ‘അവോമിൻ’ പോലുള്ള അലർജി മരുന്നുകൾ കഴിച്ച് യാത്രക്കിടെയുള്ള ഛർദ്ദി തടഞ്ഞു നിർത്തുന്നവരുണ്ട്. എന്നാൽ ഇത്തരം മരുന്നുകളേക്കാൾ ശരീരത്തിന് നല്ലത് പ്രകൃതിദത്തമായ പ്രതിവിധികൾ അവലംബിക്കുന്നതാണ്. സ്വന്തം വാഹനത്തിലുള്ള യാത്രയാണെങ്കിൽ തുടർച്ചയായി യാത്ര ചെയ്യുന്നതിന് പകരം, ഇടയ്ക്ക് ആവശ്യമായ ഇടവേളകൾ നൽകി, ശരീരത്തിന് […]
Author: Tomy Thondamkuzhy
‘’എന്‍.എസ്.എസിനെ രാഷ്ട്രീയം പഠിപ്പാക്കാനോ ഉപദേശിക്കാനോ കോടിയേരി നോക്കേണ്ട’’: സുകുമാരന്‍ നായര്‍
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. എന്‍.എസ്.എസിനെ രാഷ്ട്രീയം പഠിപ്പാക്കാനോ ഉപദേശിക്കാനോ കോടിയേരി നോക്കേണ്ട. ശബരിമല വിഷയത്തില്‍ ആരെയും ഭയപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ല. ഈ വിഷയത്തില്‍ എന്‍.എസ്.എസിനെതിരെ വാളോങ്ങാന്‍ ധാര്‍മികമായി കോടിയേരിക്കും അനുയായികള്‍ക്കും അവകാശമില്ലെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു. ശബരിമല വിഷയത്തില്‍ എന്‍.എസ്.എസ് സ്വീകരിക്കുന്ന നിലപാടിനെതിരെ രൂക്ഷവിമര്‍ശമാണ് കഴിഞ്ഞ ദിവസം കോടിയേരി ബാലകൃഷ്ണന്‍ ഉന്നയിച്ചത്. ഇതിനുള്ള മറുപടിയാണ് ഇപ്പോള്‍ സുകുമാരന്‍ നായര്‍ വാര്‍ത്താകുറിപ്പിലൂടെ നല്‍കിയത്. ശബരിമല വിഷയത്തില്‍ […]
മന്ത്രി സുധാകരനെതിരെ കേസെടുക്കാൻ ഉത്തരവ്
സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ മന്ത്രി ജി. സുധാകരനെതിരെ കേസ് എടുക്കാൻ കോടതി ഉത്തരവിട്ടു. മന്ത്രി അധിക്ഷേപിച്ചെന്ന് കാണിച്ച് മുൻ പേഴ്സണൽ സ്റ്റാഫ് അംഗം നൽകിയ പരാതിയിൽ അമ്പലപുഴ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതിയുടേതാണ് ഉത്തരവ്. മന്ത്രി, മാർച്ച് 29ന് കോടതിയിൽ ഹാജരാകണം. ജി. സുധാകരൻ സഹകരണ ദേവസ്വം മന്ത്രിയായിരുന്ന കാലഘട്ടത്തിൽ പേഴ്സണൽ സ്റ്റാഫ് അംഗവും സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന തോട്ടപ്പള്ളി സ്വദേശിനി നൽകിയ പരാതിയിലാണ് കേസ് എടുക്കാൻ കോടതി ഉത്തരവായത്. 2016 ഫെബ്രുവരി 28ന് തോട്ടപ്പള്ളിയിൽ നടന്ന […]
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്തതില്‍ തെല്ലും ഖേദമില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍
സ്ത്രീപീഡനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്തതില്‍ തെല്ലും ഖേദമില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍. അച്ചടക്കലംഘനത്തിന് തന്നെ പുറത്താക്കുകയാണെങ്കില്‍ മറ്റ് പലരേയും പുറത്താക്കേണ്ടിവരും. സഭക്ക് നല്‍കിയ വിശദീകരണത്തിലാണ് സിസ്റ്റര്‍ ലൂസി നിലപാട് വ്യക്തമാക്കിയത്. ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്തതിന് അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി സന്യാസ സഭ സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് നോട്ടീസ് നല്‍കിയിരുന്നു. സഭയ്ക്ക് നല്‍കിയ വിശദീകരണത്തിലാണ് ഫ്രാങ്കോ മുളക്കലിനെതിരെ സമരം ചെയ്തതില്‍ തെല്ലും ഖേദമില്ലെന്ന നിലപാട് അവര്‍ വ്യക്തമാക്കിയത്. നേരിട്ടെത്തി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടതെങ്കിലും, […]
രണ്ടാം ലോകമഹായുദ്ധത്തില്‍ കടലില്‍ താഴ്ത്തിയ ജര്‍മന്‍ മുങ്ങിക്കപ്പല്‍ കണ്ടെത്തി
രണ്ടാം ലോകമഹായുദ്ധത്തില്‍ കടലില്‍ താഴ്ത്തിയ ജര്‍മന്‍ മുങ്ങിക്കപ്പല്‍ കണ്ടെത്തി. തുര്‍ക്കി നാവികസേനയാണ് മുങ്ങിക്കപ്പല്‍ കണ്ടെത്തിയത്. സോവിയറ്റ് യൂണിയനെ പേടിച്ച് ജര്‍മനി തന്നെയാണ് ഈ കപ്പല്‍ മുക്കിയതെന്നാണ് കരുതുന്നത്. ഇസ്താന്‍ബൂളിനടുത്തുള്ള അഗ്‌വാ റിസോര്‍ട്ട് നഗര തീരത്ത് നിന്നും നാല് കിലോമീറ്റര്‍ അകലെ കരിങ്കടലിലാണ് മുങ്ങിക്കപ്പല്‍ കണ്ടെത്തിയത്. 40 മീറ്റര്‍ ആഴത്തിലായിരുന്നു കപ്പല്‍ മുങ്ങിക്കിടന്നിരുന്നത്. രണ്ടാം ലോകമഹായുദ്ധ കാലത്ത് സോവിയറ്റ് യൂണിയനെ ആക്രമിച്ച യു 23 കപ്പലാണിത്. തുര്‍ക്കി സര്‍ക്കാരിന്റെ ബ്ലൂ പാഷന്‍ എന്ന ഡോക്യുമെന്ററിയിലാണ് വീഡിയോ പ്രദര്‍ശിപ്പിക്കുക. 1944ല്‍ […]
ബംഗാള്‍ കേസില്‍ മമതക്ക് തിരിച്ചടിയും ആശ്വാസവും.
ശാരദ ചിട്ടി തട്ടിപ്പ് കേസിൽ സി.ബി.ഐക്ക് മുന്നിൽ ഹാജരാകാൻ കൊൽക്കത്ത പൊലീസ് കമ്മീഷണർ രാജീവ് കുമാറിന് സുപ്രീംകോടതി നിർദ്ദേശം. എന്നാൽ രാജീവ് കുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രിംകോടതി ഉത്തരവിട്ടു. കഴിഞ്ഞ ദിവസം സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞതിൽ കോടതി അലക്ഷ്യ നടപടി ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ പശ്ചിമ ബംഗാൾ ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്ക് കോടതി നോട്ടീസയച്ചു. ശാരദാ ചിട്ടി തട്ടിപ്പ് കേസിലെ സാക്ഷിയായ കൊൽക്കത്ത പോലീസ് കമ്മീഷണർ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനായി എത്തിയ സി.ബി.ഐ സംഘത്തെ പോലീസ് […]
പ്രളയ സെസ് ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം
പ്രളയ സെസ് ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം നടപ്പിലാക്കിയാൽ മതിയെന്ന് സർക്കാർ തലത്തിൽ ധാരണ. ജൂലൈ ഒന്നു മുതൽ സെസ് പിരിച്ചു തുടങ്ങാനാണ് ആലോചന. നിത്യോപയോഗ സാധനങ്ങൾക്ക് അടക്കം വില കയറ്റുന്ന സെസ് തെരഞ്ഞെടുപ്പിൽ തിരിച്ചടി ആകുമെന്ന വിലയിരുത്തലിലാണ് സർക്കാർ നീക്കം.എന്നാൽ സാങ്കേതിക കാരണങ്ങളാണ് സെസ് ഈടാക്കൽ നീട്ടാൻ കാരണമെന്നാണ് ധനവകുപ്പിന്റെ വിശദീകരണം. ഒരു ശതമാനം പ്രളയ സെസ് ഏർപ്പെടുത്തിയ ബജറ്റിലെ നിർദ്ദേശം വൻ വിലക്കയറ്റത്തിന് ഇടയാക്കുമെന്ന് വിമർശനം ഉയർന്നിരുന്നു. എന്നാൽ വിലക്കയറ്റമുണ്ടാകില്ലെന്നും പറഞ്ഞ് വില കയറ്റരുതെന്നുമായിരിന്നു ധനമന്ത്രിയുടെ […]
ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്; കോണ്‍ഗ്രസ് നേതാവ് കീഴടങ്ങി
വയനാട് മാനന്തവാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് ഒ.എം ജോര്‍ജ് കീഴടങ്ങി. മാനന്തവാടി എസ്.എം.എസ് ഡി.വൈ.എ.സ്.പിക്ക് മുന്‍പാകെയാണ് ജോര്‍ജ് കീഴടങ്ങിയത്. ഡി.സി.സി അംഗവും ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റുമായിരുന്നു ജോര്‍ജ്ജ്. ഒന്നര വര്‍ഷത്തോളം പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ജോര്‍ജ്ജിനെതിരെയുള്ള പരാതി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോര്‍ജ്ജിന്റെ വീട്ടിലെ ജോലിക്കാരാണ്. അവധി ദിവസങ്ങളില്‍ ഇവര്‍ക്കൊപ്പം പെണ്‍കുട്ടിയും ജോലിക്ക് പോവാറുണ്ടായിരുന്നു. മാതാപിതാക്കളില്ലാത്ത സമയത്താണ് പ്രതി പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയത്. ഇതേതുടര്‍ന്ന് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പോക്സോ നിയമപ്രകാരം ജോര്‍ജ്ജിനെതിരെ […]
വിവാദ പ്രസ്താവന; കൊല്ലം തുളസി കീഴടങ്ങി
ശബരിമല യുവതി പ്രവേശന വിഷയത്തില്‍ വിവാദ പ്രസ്താവന നടത്തിയ നടന്‍ കൊല്ലം തുളസി പൊലീസില്‍ കീഴടങ്ങി. ചവറ സി.ഐ ഓഫീസിലാണ് കൊല്ലം തുളസി കീഴടങ്ങിയത്. നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഒക്ടോബർ 12ന് ചവറയില്‍ നടന്ന വിശ്വാസ സംരക്ഷണ ജാഥയുടെ ആമുഖ പ്രസംഗത്തിനിടെ ശബരിമലയില്‍ പോകുന്ന യുവതികളെ അവഹേളിച്ച് കൊല്ലം തുളസി പ്രസംഗിച്ചതായാണ് പരാതി.ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്നായിരുന്നു കൊല്ലം തുളസിയുടെ പരാമര്‍ശം. വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ഹാജരാകാന്‍ ആവശ്യപ്പെട്ട് നടന് […]
ആര്‍ത്തവകാലത്തെ ദുരാചാരം; നേപ്പാളില്‍ ഒരു മരണം കൂടി
നേപ്പാളില്‍ ആര്‍ത്തവകാലത്തെ ദുരാചാരത്തിനിടെ ഒരു മരണം കൂടി. ആർത്തവകാലത്ത് താമസിക്കാനായി തയ്യാറാക്കിയ പ്രത്യേക കുടിലിലാണ് നേപ്പാളി യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തണുപ്പകറ്റാനായി കൂട്ടിയ തീയിൽ നിന്നുള്ള പുക ശ്വസിച്ചാണ് യുവതിയുടെ മരണമെന്നാണ് പ്രാഥമിക റിപ്പോർട്ട്. നേപ്പാളില്‍ നൂറ്റാണ്ടുകളായി തുടരുന്ന ആചാരങ്ങളുടെ ഭാഗമായി ആര്‍ത്തവ സമയത്ത് സ്ത്രീകളെ വീടിന് പുറത്ത് താമസിപ്പിക്കുക പതിവാണ്. ഇത്തരം സമയങ്ങളില്‍ പ്രത്യേകം തയ്യാറാക്കിയ കുടിലുകളിലാണ് ഇവര്‍ രാത്രി കഴിച്ചുകൂട്ടുക. 2005ല്‍ ഔദ്യോഗികമായി ഈ പതിവ് അവസാനിപ്പിച്ചെങ്കിലും നേപ്പാളില്‍ പലയിടങ്ങളിലും ഈ മാറ്റി […]












