India Kerala

ഗതാഗത നിയമം ലംഘിച്ച് സര്‍വീസ് നടത്തുന്നത് 147 ബസുകള്‍

അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ മോട്ടോര്‍വാഹന വകുപ്പ് പരിശോധന പുരോഗമിക്കുന്നു. മോട്ടോര്‍ വാഹനവകുപ്പിന്റെ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. സംസ്ഥാനത്ത് ഗതാഗത നിയമം ലംഘിച്ച് സര്‍വീസ് നടത്തുന്നത് 147 ബസുകളെന്ന് കണ്ടെത്തി. 1,10,000 രൂപ മോട്ടോര്‍ വാഹന വകുപ്പ് പിഴ ചുമത്തി. കൊച്ചിയിലും തൃശൂരിലും പരിശോധന തുടരുകയാണ്. കല്ലടയുടെ ബസുകളും സര്‍വീസ് നടത്തുന്നത് നിയമം ലംഘിച്ചാണെന്ന് പരിശോധനയിൽ കണ്ടെത്തി. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സെന്ന പേരിലാണ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തുന്നത്. കോഴിക്കോട് […]

India Kerala

എറണാകുളത്ത് അട്ടിമറി വിജയം പ്രതീക്ഷിച്ച് ഇടതുപക്ഷം

എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് മികച്ച വിജയം നേടാന്‍ കഴിയുമെന്ന് സി.പി.എം വിലയിരുത്തല്‍. എറണാകുളം മണ്ഡലത്തില്‍ തീരദേശ മേഖലകളിലടക്കം ഉണ്ടായ പോളിങ് ശതമാനത്തിലെ വര്‍ധനവ് ഇടതുപക്ഷത്തിന് അനുകൂലമാകും. എറണാകുളത്ത് മികച്ച സ്ഥാനാര്‍ഥിയെ രംഗത്തിറക്കിയതാണ് മണ്ഡലത്തില്‍ ഏറ്റവും ഗുണകരമായതെന്നും ചാലക്കുടിയില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്നും സി.പി.എം ജില്ലാസെക്രട്ടറി സി.എന്‍ മോഹനന്‍ പറഞ്ഞു. എറണാകുളം, ചാലക്കുടി മണ്ഡലങ്ങളില്‍ ഇടതുപക്ഷത്തിന് മികച്ച വിജയം നേടാന്‍ കഴിയുമെന്ന് സി.പി.എം വിലയിരുത്തല്‍. എറണാകുളം മണ്ഡലത്തില്‍ തീരദേശ മേഖലകളിലടക്കം ഉണ്ടായ പോളിങ് ശതമാനത്തിലെ വര്‍ധനവ് ഇടതുപക്ഷത്തിന് അനുകൂലമാകും. […]

Entertainment

ടിക് ടോക് നിരോധനം നീക്കി

സാമൂഹിക മാധ്യമമായ ടിക് ടോക്കിന് ഏർപ്പെടുത്തിയ നിരോധനം പിൻവലിച്ചു. മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചാണ് നിരോധനം നീക്കിയത്. അശ്ശീല ദൃശ്യങ്ങള്‍ പരിശോധിക്കണം എന്നതടക്കമുള്ള കർശന ഉപാധികളാടെയാണ് കോടതി ഉത്തരവ്. അശ്ശീല ദൃശ്യങ്ങളും പുതുതലമുയ്ക്ക് ഹാനികരമാകുന്ന കാര്യങ്ങളും ഒഴിവാക്കാമെന്നും തുടർന്ന് അത്തരം ദൃശ്യങ്ങൾ ടിക് ടോക്കിൽ അപ്ലോഡ് ചെയ്യുന്നത് നിരോധിക്കുമെന്നും ആപ്ലിക്കേഷൻ ഉടമകളായ ചൈനീസ് കമ്പനി, ബൈറ്റ് ഡാൻസ് ഹൈകോടതിയെ അറിയിച്ചു. തുടർന്നാണ് കോടതി നിരോധനം നീക്കിയത്. ഇത്തരത്തിലുള്ള ദൃശ്യങ്ങൾ ടിക് ടോക്കിൽ ഇനി ഉണ്ടായാൽ നിരോധനം തുടരുമെന്നും […]

Cricket Sports

കരുത്തുറ്റ ടീമുമായി വെസ്റ്റ്ഇന്‍ഡീസ് ലോകകപ്പിന്

കരുത്തുറ്റ നിരയുമായി ലോകകപ്പ് ക്രിക്കറ്റിനുള്ള വെസ്റ്റ്ഇന്‍ഡീസ് ടീമിനെ പ്രഖ്യാപിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി വെടിക്കെട്ട് പ്രകടനം പുറത്തെടുക്കുന്ന ആന്‍ഡ്രെ റസല്‍ ടീമിലേക്ക് മടങ്ങിയെത്തിയതാണ് ശ്രദ്ധേയ തീരുമാനം. 2018 ജൂലൈയിലാണ് റസല്‍ അവസാന ഏകദിനം കളിക്കുന്നത്. എന്നാല്‍ ഐ.പി.എല്ലിലെ തകര്‍പ്പന്‍ പ്രകടനം സെലക്ടര്‍മാര്‍ പരിഗണിക്കുകയായിരുന്നു. അടുത്തിടെ ഇംഗ്ലണ്ടിനെതിരായ പരമ്പര സ്വന്തമാക്കിയ ജേസണ്‍ ഹോള്‍ഡര്‍ തന്നെയാണ് ടീമിനെ നയിക്കുന്നത്. അതേസമയം കീരണ്‍ പൊള്ളാര്‍ഡ്, സുനില്‍ നരേന്‍ എന്നിവര്‍ക്ക് ടീമില്‍ ഇടം നേടാനായില്ല. ഓള്‍ റൗണ്ടര്‍മാരെ കൊണ്ട് സമ്പന്നമാണ് വിന്‍ഡീസ് ടീം. […]

India Kerala

ഫാനി ചുഴലിക്കാറ്റ്: കേരളത്തില്‍ മഴയ്ക്കും കാറ്റിനും സാധ്യത

സമുദ്രത്തില്‍ രണ്ട് മീറ്ററിലധികം ഉയരത്തില്‍ തിരമാലകളുണ്ടാവുമെന്ന് കാലാവസ്ഥാ വകുപ്പിന്‍റെ പ്രവചനം. കടലില്‍ മീന്‍ പ്[ഇടിക്കാന്‍ പോയവരോട് തിരികെവരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശ്രീലങ്കയുടെ തെക്കുകിഴക്ക് വ്യാഴാഴ്ചയോടെ രൂപം കൊള്ളുന്ന ന്യൂനമര്‍ദം തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് കേരളത്തെ നേരിട്ട് ബാധിക്കില്ലയെങ്കിലും കേരളത്തില്‍ 29, 30, മേയ് ഒന്ന് തീയതികളില്‍ വ്യാപകമായ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിച്ചു. ഒറ്റപ്പെട്ടസ്ഥലങ്ങളില്‍ കനത്തമഴയും പെയ്യാം. ചുഴലിക്കാറ്റായി രൂപപ്പെട്ടാല്‍ ഇതിനെ ‘ഫാനി’ എന്ന് വിളിക്കും. ബംഗ്ലാദേശാണ് […]

International

ആശങ്കയൊഴിയാതെ ശ്രീലങ്ക: വീണ്ടും സ്ഫോടനം നടന്നതായി റിപ്പോര്‍ട്ട്

 ശ്രീ​ല​ങ്ക​യി​ല്‍ വീ​ണ്ടും സ്ഫോ​ട​നം. കൊ​ളം​ബോ​യി​ലെ പു​ഗോ​ഡ​യി​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​ക്കു സ​മീ​പ​മാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. ആ​ള​പാ​യ​മു​ണ്ടാ​യ​താ​യി റി​പ്പോ​ര്‍​ട്ടി​ല്ല. സ്ഥ​ല​ത്ത് വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.  ഈ​സ്റ്റ​ര്‍ ദി​ന​ത്തി​ല്‍ മൂ​ന്നു ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളി​ലും ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലും അ​ട​ക്ക​മു​ണ്ടാ​യ ചാ​വേ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 359 ആ​യി. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള അ​ഞ്ഞൂ​റോ​ളം പേ​രി​ല്‍ ചി​ല​രു​ടെ നി​ല ഇ​പ്പോ​ഴും ഗു​രു​ത​ര​മാ​ണ്. അ​തേ​സ​മ​യം, ഇ​ന്ത്യ മു​ന്ന​റി​യി​പ്പു ന​ല്‍​കി​യി​ട്ടും ഭീ​ക​രാ​ക്ര​മ​ണം ത​ട​യാ​ന്‍ ക​ഴി​യാ​തെ പോ​യ​തി​ല്‍ വീ​ഴ്ച ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് ശ്രീ​ല​ങ്ക​ന്‍ സ​ര്‍​ക്കാ​ര്‍ സ​മ്മ​തി​ച്ചു.

India Kerala

അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ മിന്നല്‍ പരിശോധന

അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ മോട്ടോര്‍വാഹന വകുപ്പ് പരിശോധന നടത്തുന്നു. ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സെന്ന പേരിലാണ് പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തുന്നത്.ഇന്നലെ കോഴിക്കോട് നടത്തിയ പരിശോധനയില്‍ നിരവധി ട്രാവല്‍സ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് ലൈസന്‍സില്ലാതെയാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തി. കൊച്ചിയിലും തൃശൂരും പരിശോധന തുടരുകയാണ്. നിയമലംഘനം നടത്തുന്ന സര്‍വീസുകള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഗതാഗതമന്ത്രി ഇന്ന് പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. സ്വകാര്യ ബസ് സര്‍വീസ് നടത്തുന്ന ട്രാവല്‍ ഏജന്‍സികളിലാണ് പരിശോധന നടക്കുന്നത്. ഇതിനായി […]

India National

നഷ്ടപരിഹാര തുകയുടെ ഒരു ഭാഗം ഗുജറാത്ത് കലാപത്തിലെ ഇരകളുടെ നിയമപോരാട്ടത്തിന് നല്‍കുമെന്ന് ബില്‍ക്കീസ് ബാനു

നഷ്ടപരിഹാര തുകയുടെ ഒരു ഭാഗം ഗുജറാത്ത് കലാപത്തിലെ ഇരകളുടെ നിയമപോരാട്ടത്തിന് നല്‍കുമെന്ന് ഇര ബില്‍ക്കീസ് ബാനു. കൂട്ടബലാത്സംഗത്തിന് ഇരയായപ്പോള്‍ ഗര്‍ഭസ്ഥ ശിശുവായിരുന്ന മകള്‍ സഹാറയെ അഭിഭാഷകയാക്കും. 50 ലക്ഷം രൂപ ഗുജറാത്ത് സര്‍ക്കാര്‍ ബില്‍ക്കീസ് ബാനുവിന് നഷ്ടപരിഹാരം നല്‍കണമെന്ന് കഴിഞ്ഞദിവസമാണ് സുപ്രീം കോടതി വിധിച്ചത്. നിര്‍ണായകമായ കോടതിവിധിക്ക് ശേഷം ഡല്‍ഹി പ്രസ് ക്ലബില്‍ നടന്ന വാര്‍ത്തസമ്മേളനത്തിലാണ് ബില്‍ക്കീസ് ബാനു മനസ് പങ്കുവെച്ചത്. നഷ്ടപരിഹാര തുകയുടെ ഒരു ഭാഗം കലാപത്തിലെ ഇരകളുടെ നിയമപോരാട്ടത്തിനായി നീക്കിവെക്കുമെന്ന് ഗുജറാത്തി ഭാഷയില്‍ പതിഞ്ഞ […]

India Kerala

കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

കേരള തീരത്ത് ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരത്ത് ഇന്നലെയുണ്ടായ കടല്‍ക്ഷോഭത്തില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. ഇന്നലെ ഉച്ചയോടെയാണ് തിരുവനന്തപുരത്തെ വലിയതുറ, അഞ്ചുതെങ്ങ്, ശംഖുമുഖം എന്നീ മേഖലകളില്‍ കടല്‍ക്ഷോഭം അനുഭവപ്പെട്ടത്. ശക്തമായി ഉയര്‍ന്ന തിരമാലകള്‍ അന്‍പത് മീറ്ററോളം കരയിലേക്ക് അടിച്ച് കയറി. കടല്‍ക്ഷോഭത്തില്‍ വലിയ തുറയില്‍ പത്തോളം വീടുകളില്‍ വെള്ളം കയറി. അഞ്ചുതെങ്ങ്, ശംഖുമുഖം ഭാഗങ്ങളില്‍ കടല്‍ തിരകള്‍ റോഡിലേക്ക് അടിച്ച് കയറി .നിരവധി ബോട്ടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ […]

India National

‘സമ്മാനങ്ങളാണ് നല്‍കാറ്, വോട്ടല്ല’

ബംഗാള്‍ മുഖ്യമന്ത്രി തനിക്ക് സമ്മാനങ്ങൾ നൽകാറുണ്ടെന്ന മോദിയുടെ പരാമർശത്തിന് മറുപടിയുമായി മമതാ ബാനർജി. തങ്ങൾ അതിഥികൾക്ക് രസഗുളയും കുർത്തയുമൊക്കെ സമ്മാനമായി നൽകും, എന്നാൽ ഒരൊറ്റ വോട്ടും നൽകാറില്ലെന്നാണ് മമത പറഞ്ഞത്. നടൻ അക്ഷയ് കുമാറുമായുള്ള അഭിമുഖത്തിനിടെയായിരുന്നു, ബംഗാൾ മുഖ്യമന്ത്രിയും താനും തമ്മിൽ നല്ല സൗഹൃദത്തിലാണ് ഉള്ളതെന്ന് പറഞ്ഞത്. രാഷ്ട്രീയ ശത്രുതയ്ക്കിടയിലും മമത ബാനർജി തനിക്ക് സമ്മാനങ്ങൾ അയച്ചിരുന്നു എന്നാണ് മോദി പറഞ്ഞത്. എന്നാൽ കോൺഗ്രസും ഇത് ഇടതുപാർട്ടികളും അടക്കം ചോദ്യം ചെയ്യുകയും ബി.ജെ.പി-തൃണമൂൽ കൂട്ടുകെട്ടായി ആരോപിക്കുകയും ചെയ്യുകയുണ്ടായി. […]