India National

പ്രിയങ്ക വരാണസിയില്‍ മത്സരിക്കില്ല; അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വാരണാസിയില്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി മത്സരിക്കില്ല. 2014ല്‍ മണ്ഡലത്തില്‍ മത്സരിച്ച അജയ് റായെ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയ ഉടന്‍ പ്രിയങ്ക മത്സരരംഗത്തേക്ക് ഇറങ്ങേണ്ടെന്ന സോണിയ ഗാന്ധിയുടെ നിലപാടാണ് തീരുമാനത്തിന് പിന്നില്‍. സജീവ രാഷ്ട്രീയത്തിലേക്ക് പ്രിയങ്ക ഗാന്ധി ഇറങ്ങിയതു മുതല്‍ സ്ഥാനാര്‍ഥിത്വവും ചര്‍ച്ചയായിരുന്നു. എന്നാല്‍ വാരണാസി സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് പ്രിയങ്ക തന്നെയായിരുന്നു. ഗംഗ യാത്രക്കിടെ വാരണാസിയില്‍ മത്സരിച്ചാല്‍ എന്താണെന്ന പ്രിയങ്കയുടെ ചോദ്യമാണ് ചര്‍ച്ച സജീവമാക്കിയത്. പ്രചാരണ […]

India National

ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ നിയമനടപടിയുമായി പെപ്‌സികോ

ഉരുളക്കിഴങ്ങ് കര്‍ഷക്കര്‍ക്ക് എതിരെ ബഹുരാഷ്ട്ര കമ്പനിയായ പെപ്സികോ നിയമ നടപടി സ്വീകരിച്ച സംഭവത്തില്‍ ഗുജറാത്തിലെ കര്‍ഷകര്‍ പ്രക്ഷോഭവുമായി രംഗത്ത്. പ്രത്യേക ഇനത്തില്‍ പെട്ട ഉരുളക്കിഴങ്ങ് കൃഷി ചെയ്ത കര്‍ഷകര്‍ക്ക് എതിരെയാണ് കമ്പനി കേസ് എടുത്തത്. ഇവര്‍ ഉത്പാതിപ്പിക്കുന്ന ഉരുളക്കിഴങ്ങ്, കമ്പനിക്ക് മാത്രം ഉത്പാദിപ്പിക്കാന്‍ അവകാശമുള്ളതാണെന്നാണ് പരാതിയില്‍ കമ്പനി ചൂണ്ടിക്കാട്ടിയത്. സബര്‍കന്ദ, ആരവല്ലി ജില്ലകളിലെ 9 കര്‍ഷകര്‍ക്കെതിരെ നിയമനടപടിയുമായി രംഗത്ത് വന്ന കമ്പനി, 1.05 കോടി രൂപ ഓരോരുത്തരും നഷ്ടപരിഹാരമായി നൽകണമെന്നും ആവശ്യപ്പെടുന്നുണ്ട്. പെപ്സികോയുടെ ‘ലെയ്സ്’ എന്ന പോട്ടറ്റോ […]

India Kerala

ഭൂസമര സമിതി പ്രവര്‍ത്തകരുടെ സമരം തുടരുന്നു

വയനാട് തൊവരിമലയില്‍ ഭൂസമര സമിതി പ്രവര്‍ത്തകര്‍ കലക്ട്രേറ്റിന് മുന്നില്‍ സമരം തുടരുന്നു. റിമാന്‍ഡിലുള്ള ഭൂസമരസമിതി നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഇന്നലെ രാത്രി മുതലാണ് കലക്ട്രേറ്റിന് മുന്നില്‍ ഭൂരഹിതരായ ആദിവാസികള്‍ ഉള്‍പ്പെടെ സമരം തുടങ്ങിയത്. റിമാൻഡിൽ കഴിയുന്ന സമരസമിതി നേതാക്കളെ വിട്ടയക്കണമെന്നും കൃഷി ചെയ്യാനും താമസിക്കാനും ഭൂമി നൽകണമെന്നുമാണ് സമരക്കാരുടെ ആവശ്യം. സുൽത്താൻ ബത്തേരിക്കടുത്ത തൊവരിമലയിലെ എച്ച്.എം.എൽ പ്ലാന്‍റേഷനോട് ചേർന്ന് നിക്ഷിപ്ത വനഭൂമിയിലാണ് ഭൂസമര സമിതി പ്രവർത്തകർ ആദ്യം കുടിൽ കെട്ടി സമരം ആരംഭിച്ചത്. ഇന്നലെ പുലർച്ചയോടെ സമരഭൂമിയിൽ […]

Movies

‘തള്ളലുമായി’ ശ്രീനിവാസനും ധ്യാനും; കുട്ടിമാമ ട്രെയ്‌ലര്‍

ശ്രീനിവാസനും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് `കുട്ടിമാമ`. അണിയറപ്രവർത്തകർ ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വി.എം വിനുവാണ് ചിത്രത്തിന്റെ സംവിധയകൻ. സംഗീത സംവിധാനം അച്ചു രാജാമണിയാണ്. സംഗീത സംവിധായകന്‍ രാജാമണിയുടെ മകനാണ് അച്ചു. മനാഫ് തിരക്കഥ എഴുതിയ ചിത്രത്തിൽ വി.എം വിനുവിന്റെ മകൻ വരുണാണ് ചായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് ഷമീര്‍ മുഹമ്മദും നിര്‍മാണം ഗോകുലം ഗോപാലനുമാണ്. നായികമാരായെത്തുന്നത് മീര വാസുദേവും ദുര്‍ഗ്ഗ കൃഷ്ണയുമാണ്. വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു […]

Cricket Sports

രവിചന്ദ്ര അശ്വിന്‍ കലിപ്പിലാണ്..

ഇന്നലെ ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ ഔട്ടായതിന് പിന്നാലെ രോഷം പ്രകടിപ്പിച്ച് കിങ്സ്ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്ര അശ്വിന്‍. മടങ്ങുമ്പോള്‍ ഗ്ലൗസ് ഉരി ഡഗ് ഔട്ടിലേക്ക് എറിയുകയായിരുന്നു. അഞ്ച് പന്തില്‍ 21 റണ്‍സ് വേണ്ടിയിരിക്കെയാണ് അശ്വിന്‍ പുറത്തായത്. രണ്ട് പന്തില്‍ ആറ് റണ്‍സായിരുന്നു അശ്വിന്‍ നേടിയത്. ഉമേഷ് യാദവിന്റെ പന്തില്‍ സിക്‌സറിന് ശ്രമിച്ച അശ്വിന്റെ ഷോട്ട് പാളുകയായിരുന്നു. ബൗണ്ടറി ലൈനിനരികില്‍ മികച്ചൊരു ക്യാച്ചിലൂടെ കോഹ്‌ലി അശ്വിനെ പിടികൂടുകയായിരുന്നു. ക്യാച്ചിന് പിന്നാലെ കോഹ് ലിയുടെ ആഹ്ലാദപ്രകടനം അശ്വിനെ ചൊടിപ്പിച്ചെന്നും […]

India National

മിലിട്ടറി പൊലീസിലേക്ക് ആദ്യമായി വനിതകളെ വിളിക്കുന്നു

മിലിട്ടറി പൊലീസിലേക്ക് സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിന് ആദ്യമായി പത്രപരസ്യം നല്‍കി സെെന്യം. സെെന്യത്തില്‍ സ്ത്രീകളെ ഉൾപ്പെടുത്താം എന്ന സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങി മൂന്നു മാസത്തിന് ശേഷമാണ് സെെന്യത്തിന്റെ വിളി വന്നിരിക്കുന്നത്. പേഴ്സണല്‍ ബിലോ ഓഫീസര്‍ റാങ്കിലേക്കാണ് (പി.ബി.ഓ.ആര്‍) വനിതകളെ നിയമിക്കുന്നത്. റിക്രൂട്ട്മെന്‍റിന് അപേക്ഷ അയയ്ക്കാനുള്ള അവസാന തീയതി ജൂൺ 8 ആണ്. സെെസ്യത്തിലെ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുക, പോലീസ് സഹായം ആവശ്യമുള്ള സൈനിക പ്രവർത്തനങ്ങൾ, ക്രോസ് ബോർഡർ യുദ്ധസമയത്ത് ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നതിനുള്ള സഹായങ്ങള്‍ എന്നിവയാണ് ഈ വിഭാഗത്തിന്റെ ചുമതലകള്‍. […]

India Kerala

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. മുപ്പതാം തീയതിയോടെ ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി രൂപപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. ദക്ഷിണ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക് കിഴക്കന്‍ ശ്രീലങ്കയോട് ചേര്‍ന്നാണ് ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് ജാഗ്രതാ നിര്‍ദേശം. ഇത് അടുത്ത മുപ്പത്തിയാറ് മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ച് തീവ്രന്യൂനമര്ദമാകും. തുടര്‍ന്ന് ഈ മാസം മുപ്പതിന് ചുഴലിക്കാറ്റായി തമിഴ്നാട് തീരത്ത് നാശം വിതക്കുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിലും കര്‍ണാടക തീരത്തും ശക്തമായ മഴയുണ്ടാകും. ഈ മാസം […]

India National

പ്രിയങ്ക വരാണസിയില്‍ മത്സരിക്കില്ല; അജയ് റായ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നരേന്ദ്ര മോദിക്കെതിരെ വരാണസിയില്‍ മത്സരിക്കില്ല. കഴിഞ്ഞ തവണയും മോദിക്കെതിരെ മത്സരിച്ച അജയ് റായിയാണ് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി. 2014 തെരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു അജയ് റായ്. അതേസമയം നരേന്ദ്ര മോദി വരാണസിയില്‍ ഇന്ന് റോഡ് ഷോ നടത്തും. നാളെയാണ് മോദിയുടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം. മോദിക്കെതിരെ പ്രിയങ്ക മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് പുതിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന് പ്രിയങ്കയും വ്യക്തമാക്കിയിരുന്നു. പ്രിയങ്ക മത്സരിച്ചാല്‍ ദളിത് സവര്‍ണ മുസ്ലീം […]

India Kerala

കോഴിക്കോട് മത്സ്യമാര്‍ക്കറ്റുകളില്‍ നിന്നും പഴകിയ മീന്‍ പിടിച്ചെടുത്തു

കോഴിക്കോട് നഗരത്തിലെ മത്സ്യമാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ പഴകിയ മത്സ്യം പിടിച്ചെടുത്തു. മത്സ്യത്തില്‍ അമോണിയയും ഫോര്‍മാലിനും ചേര്‍ത്തിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ആരോഗ്യ വകുപ്പും ഭക്ഷ്യ സുരക്ഷാ വിഭാഗവും ചേർന്നാണ് പരിശോധന നടത്തിയത്. പരിശോധന നാളെയും തുടരും. രാവിലെ പുതിയാപ്പ ഹാര്‍ബറിലും വലിയങ്ങാടിയിലെ സെന്‍റര്‍ മാര്‍ക്കറ്റിലുമായിരിന്നു പരിശോധന. പഴകിയതും മതിയായ രീതിയില്‍ സുക്ഷിക്കാത്തതുമായ മത്സ്യങ്ങള്‍ പിടിച്ചെടുത്തു. മത്സ്യങ്ങളില്‍ അമോണിയം, ഫോർമാലിൻ കലർത്തിയിട്ടുണ്ടോ എന്നറിയാന്‍ വിദഗ്ദ പരിശോധനക്കായി സാമ്പിളുകളും ശേഖരിച്ചു. സംസ്ഥാന ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു പരിശോധന. ഇതര […]

India Kerala

ഗതാഗത നിയമം ലംഘിക്കുന്ന അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് ശശീന്ദ്രന്‍

ഗതാഗത നിയമം ലംഘിക്കുന്ന അന്തര്‍ സംസ്ഥാന ബസ് സര്‍വീസുകള്‍ക്കെതിരെ നടപടി ശക്തമാക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. പിഴ ഈടാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. 46 ഏജന്‍സികള്‍ക്ക് നോട്ടീസ് നല്‍കി. ജൂണ്‍ 1 മുതല്‍ ബസുകളില്‍ ജി.പി.എസ് നിര്‍ബന്ധമാക്കുമെന്നും മന്ത്രി പറഞ്ഞു.