മാരുതി ഇന്ത്യയില്‍ ഡീസല്‍ കാറുകളുടെ നിര്‍മാണം അവസാനിപ്പിക്കുന്നു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടെ ഡീസല്‍ കാറുകളുടെ വില്‍പന നിര്‍ത്തുമെന്നും കമ്പനി അറിയിച്ചു. ഡീസല്‍ കാറുകള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞതോടെയാണ് തീരുമാനം. രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി കമ്പനി ചെയര്‍മാന്‍ ആര്‍ സി ഭാര്‍ഗവയാണ് ഈ തീരുമാനം അറിയിച്ചത്. 2020 ഏപ്രില്‍ ഒന്ന് മുതല്‍ ഡീസല്‍ കാറുകള്‍ വില്‍പന നടത്തില്ലെന്നാണ് ചെയര്‍മാന്‍റെ പ്രഖ്യാപനം. രാജ്യത്തെ എല്ലാ യൂണിറ്റുകളിലുമായി മാരുതി 23 ശതമാനം ഡീസല്‍ കാറുകളാണ് നിര്‍മിക്കുന്നത്. ഡീസല്‍ […]
Author: Tomy Thondamkuzhy
മോദി ഇന്ന് വരാണസിയില്‍ പത്രിക സമര്‍പ്പിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വരാണസിയില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയും ക്ഷേത്ര സന്ദര്‍ശനവും കഴിഞ്ഞായിരിക്കും മോദിയുടെ പത്രിക സമര്‍പ്പണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ഒഡീഷയില്‍ പ്രചരണത്തിനെത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായുള്ള പരിപാടികള്‍ക്ക് രാവിലെ 8 മണിയോടെ തുടക്കമാകും. ആദ്യം ബൂത്ത് തല പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയാണ്. ശേഷം ക്ഷേത്ര സന്ദര്‍ശനം. 10 മണിയോടെ കാല്‍ ഭൈരവ ക്ഷേത്രത്തിലെത്തും. രണ്ട് മണിക്കൂര്‍ അവിടെ ചെലവഴിക്കും. അതിന് ശേഷമായിരിക്കും […]
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
തെരഞ്ഞെടുപ്പ് വിലയിരുത്തലിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. മണ്ഡലം കമ്മിറ്റികള്‍ നല്‍കിയ കണക്കുകളും അതിന്റെ അടിസ്ഥാനത്തിലുള്ള സാധ്യതകളും സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. എട്ടില്‍ കുറയാത്ത സീറ്റുകള്‍ ഇത്തവണയും ലഭിക്കുമെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ. ഓരോ മണ്ഡലത്തിലും ഇടതു സ്ഥാനാര്‍ഥിക്ക് ലഭിക്കാനിടയുള്ള വോട്ടിന്റെ കൃത്യം കണക്ക് വേണം. ഊതിപെരുപ്പിച്ച കണക്ക് വേണ്ട, തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോള്‍ത്തന്നെ കീഴ്ഘടകങ്ങള്‍ സി.പി.എം നേതൃത്വം നല്‍കിയ നിര്‍ദേശമിതാണ്. വോട്ടെടുപ്പിനു ശേഷവും ഇതുതന്നെയാണ് നേതൃത്വം മണ്ഡലം കമ്മിറ്റികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ബൂത്തുകളില്‍ നിന്ന് ശേഖരിച്ച കണക്കുകളുടെ […]
കല്ലട ബസുടമയെ ചോദ്യം ചെയ്തു
യാത്രക്കാരെ ജീവനക്കാര്‍ മര്‍ദിച്ച കേസില്‍ ബസുടമ സുരേഷ് കല്ലടയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു. യാത്രക്കാരെ ആക്രമിച്ച സംഭവത്തില്‍ സുരേഷിന് പങ്കുള്ളതിന് നിലവില്‍ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് അന്വേഷണഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേ സമയം സംഭവുമായി ബന്ധമില്ലെന്നും സംഭവിക്കാന്‍ പാടില്ലാത്തതാണ് ഉണ്ടായതെന്നും സുരേഷ് കല്ലട പ്രതികരിച്ചു. വൈകുന്നേരം നാല് മുപ്പതോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ രാത്രി 10 മണിവരെ നീണ്ടു. അന്വേഷണ ഉദ്യോഗസ്ഥനായ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഫോണ്‍ രേഖകളടക്കം പരിശോധന […]
ആലപ്പുഴയില്‍ ബസും ട്രാവലറും കൂട്ടിയിടിച്ച് അപകടം
ആലപ്പുഴ ദേശീയപാതയില്‍ ബസും ട്രാവലറും കൂട്ടിയിടിച്ച് മൂന്ന് മരണം. 11 പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ കണിച്ചുകുളങ്ങരയിലായിരുന്നു അപകടം. മരിച്ച മൂന്നു പേരും കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളാണ്. വിജയകുമാര്‍(38), വിനീഷ്(25) ,പ്രസന്ന(55) എന്നിവരാണ് മരിച്ചത്. വിനീഷിന്റെ വിവാഹ നിശ്ചയ ചടങ്ങ് കഴിഞ്ഞ് ട്രാവലറില്‍ മടങ്ങുകയായിരുന്നു ഇവര്‍. അമിത വേഗതയാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
നവോത്ഥാന മൂല്യങ്ങളും ആധുനിക കേരള സമൂഹവും എന്ന വിഷയത്തിൽ സി.രവിചന്ദ്രന്റെ പ്രഭാഷണം സൂറിച്ചിൽ മെയ് 11 ന്
സൂറിച്ച്. ശാസ്ത്രത്തെയും ചരിത്രത്തെയും അധീകരിച്ച് സമകാലിക പ്രഭാഷണങ്ങൾ നടത്തിവരുന്ന സി.രവിചന്ദ്രന്റെ പ്രഭാഷണം സ്വിറ്റ്‌സർലണ്ടിലും ഒരുക്കുന്നു.മെയ് 11 ന് വൈകുന്നേരം 5 മണിക്ക് സൂറിച്ച് സ്‌പ്രൈറ്റൻബാഹിലാണ് പ്രഭാഷണം ഒരുക്കിയിരിക്കുന്നത്. സ്വതന്ത്ര ചിന്തകനും പ്രഭാഷകനുമായ വ്യക്തിയാണ് മലയാളികൾക്ക് പ്രിയങ്കരനായ സി.രവിചന്ദ്രൻ. കഴിഞ്ഞ വർഷം സുനിൽ.പി.ഇളയിടത്തിന്റെ പ്രഭാഷണം ഒരുക്കിയിരുന്ന ചങ്ങാതിക്കൂട്ടത്തിന്റെ ഈ വർഷത്തെ പ്രഭാഷണത്തിനും ശേഷമുള്ള സംവാദത്തിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതതായി ചങ്ങാതിക്കൂട്ടം അഡ്മിൻ അറിയിച്ചു. നവോത്ഥാന മൂല്യങ്ങളും ആധുനിക കേരള സമൂഹവും എന്നതായിരിക്കും പ്രഭാഷണ വിഷയം.സ്വിറ്റ്‌സർലണ്ടിലെ സാമൂഹ്യ മാധ്യമകൂട്ടായ്‌മയായ ചങ്ങാതിക്കൂട്ടമാണ് […]
ദുല്‍ഖറിന്റെ ടീസര്‍ കണ്ടപ്പോള്‍ ആ കാലം ഓര്‍ത്തുപോയി
ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ഒരു യമണ്ടന്‍ പ്രേമകഥയുടെ ടീസര്‍ കണ്ട് പഴയ ഓര്‍മ്മകളിലേക്ക് മടങ്ങി സംവിധായകന്‍ സത്യന്‍ അന്തിക്കാട്. സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ സ്ഥിരം സംഗീത സംവിധായകനായി കൂടെയുണ്ടായിരുന്ന ഒരാളാണ് ജോൺസൻ മാഷ്. ടീസര്‍ കണ്ട് ജോണ്‍സണ്‍ മാഷ് കൂടെയുണ്ടായിരുന്ന ആ പഴയ നല്ല കാലം ഓര്‍മ്മ വന്നുവെന്ന് സത്യന്‍ അന്തിക്കാട് ഫേസ്ബുക്കിലെഴുതുന്നു. ടീസർ ജോൺസൻ മാസ്റ്റർക്ക് സമര്‍പ്പിക്കുന്നു എന്ന കുറിപ്പോടെയാണ് ദുല്‍ഖര്‍ ചിത്രത്തിന്റെ ടീസര്‍ ഇന്നലെ പങ്കുവെച്ചത്. കാലമെത്രകഴിഞ്ഞാലും ജോൺസൻ മാസ്റ്റർ […]
മലയാളത്തിന്‍റെ മാണിക്യം ഐ.എം വിജയന് 50ാം പിറന്നാള്‍
ഇന്ത്യന്‍ ഫുട്ബോളിലെ ഇതിഹാസതാരം ഐ.എം വിജയന് ഇന്ന് 50ാം പിറന്നാള്‍. 66 മത്സരങ്ങള്‍ ദേശീയ ടീമിനായി കളിച്ചിട്ടുള്ള വിജയന്‍ നിലവില്‍ കേരള പൊലീസില്‍ സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. കേരളം കണ്ട ഏറ്റവും ജനകീയനായ കായിക താരമാണ് ഐ.എം വിജയന്‍. പെലെയ്ക്കും മറഡോണയ്ക്കുമൊക്കെ സിംഹാസനം തീര്‍ത്ത മലയാളി മനസുകളിലേക്ക് പന്തടിച്ച് കയറിയവന്‍, ഒറ്റയ്ക്ക് ജയിച്ചാണ് വിജയന്‍ മുന്നേറിയത്. തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ ഫുട്ബോള്‍ മത്സരങ്ങള്‍ക്കിടെ സോഡാ വിറ്റ് നടന്നിരുന്ന ഐനിവളപ്പില്‍ മണിവിജയന്‍ വളര്‍ന്ന് ഇന്ത്യന്‍ ഫുട്ബോളിനോളം വലുതായി, ദേശീയ […]
ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം
ബംഗാള്‍ ഉള്‍ക്കടലില്‍ നാളെയോടെ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം. മുപ്പതാം തീയതിയോടെ ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി രൂപപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. കടല്‍ പ്രക്ഷുബ്ധമാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. ദക്ഷിണ ബംഗാള്‍ ഉള്‍ക്കടലില്‍ തെക്ക് കിഴക്കന്‍ ശ്രീലങ്കയോട് ചേര്‍ന്നാണ് ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് ജാഗ്രതാ നിര്‍ദേശം. ഇത് അടുത്ത മുപ്പത്തിയാറ് മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ച് തീവ്രന്യൂനമര്ദമാകും. തുടര്‍ന്ന് ഈ മാസം മുപ്പതിന് ചുഴലിക്കാറ്റായി തമിഴ്നാട് തീരത്ത് നാശം വിതക്കുമെന്നാണ് മുന്നറിയിപ്പ്. കേരളത്തിലും കര്‍ണാടക തീരത്തും ശക്തമായ മഴയുണ്ടാകും. ഈ മാസം […]
മോദിക്കെതിരായ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി
നരേന്ദ്ര മോദിക്കെതിരായ തെരഞ്ഞെടുപ്പ് ചട്ടലംഘന പരാതികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുന്നില്ലെന്ന് പരാതി. കന്നിവോട്ട് സൈനികര്‍ക്ക് നല്‍കണമെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ നല്‍കിയ പരാതി കമ്മീഷന്‍ വൈബ്സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായി. സാങ്കേതിക പിഴവാണെന്നാണ് കമ്മീഷന്‍റെ വിശദീകരണം. മഹാരാഷ്ട്രയിലെ ലാത്തൂരിലായിരുന്നു മോദിയുടെ വിവാദ പ്രസംഗം. പുല്‍വാമയില്‍ ജീവന്‍ വെടിഞ്ഞ സൈനികര്‍ക്കും ബലാകോട്ട് വ്യോമാക്രമണത്തില്‍ പങ്കെടുത്ത സൈനികര്‍ക്കും കന്നി വോട്ട് നല്‍കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം. തൊട്ട് പിന്നാലെയാണ് പെരുമാറ്റച്ചട്ട ലംഘനമാരോപിച്ച് കൊല്‍ക്കത്ത സ്വദേശിയായ മഹേന്ദ്ര സിങ് പരാതി നല്‍കിയത്. എന്നാല്‍ തുടര്‍ നടപടി […]












