India National

നാലാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും

നാലാം ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം നാളെ അവസാനിക്കും. സിക്കിം നിയമസഭ തെരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. അതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബീഹാറിലേക്ക് തിരിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമാനം യന്ത്രതകരാര്‍ മൂലം ഡല്‍ഹിയില്‍ തിരിച്ചിറക്കി. നാളെ വൈകീട്ട് അഞ്ച് മണി വരെയാണ് നാലാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ലോക്സഭ മണ്ഡലങ്ങളില്‍ പരസ്യ പ്രചാരണത്തിനുള്ള സമയം. 9 സംസ്ഥാനങ്ങളിലെ 71 മണ്ഡലങ്ങളില്‍ ഈ മാസം 29നാണ് തെരഞ്ഞെടുപ്പ്. അവസാന വട്ട തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ […]

India National

അഞ്ച് കൊല്ലത്തിനിടയില്‍ കേന്ദ്രമന്ത്രിമാര്‍ ധൂര്‍ത്തടിച്ചത് 100 കോടി

കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടയില്‍ കേന്ദ്ര മന്ത്രിമാര്‍ ധൂര്‍ത്തടിച്ചത് 100 കോടി രൂപ. മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നതിനാണ് ഇതിന്റെ സിംഹഭാഗവും ഉപയോഗിച്ചത്. കേന്ദ്ര പെതുമരാമത്ത് വകുപ്പിന്റെ കീഴിലാണ് മുഴുവന്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നത്. 93.69 കോടി രൂപ മന്ത്രി മന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നതിനും 8 .11 കോടി ഓഫീസുകൾ അലങ്കരിക്കുന്നതിനു വേണ്ടിയാണ് ഉപയോഗിച്ചത്. ഓരോ കൊല്ലവും മോടി പിടിപ്പിക്കുന്നതിന്റെ പേരില്‍ വന്‍ തുകയാണ് ചെലവഴിച്ചത്. വിവരാവകാശരേഖ പ്രകാരമാണ് കണക്കുകള്‍ പുറത്തുവിട്ടത്. മന്ത്രിമന്ദിരങ്ങള്‍ മോടി പിടിപ്പിക്കുന്നതിനും ഓഫീസുകളിലെ സൌകര്യം വര്‍ദ്ധിപ്പിക്കുന്നതിനുമായി […]

India Kerala

പരിശോധന തുടരുന്നു; കൊച്ചിയില്‍ 15 ബസുകള്‍ക്ക് പിഴ ചുമത്തി

ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായുള്ള പരിശോധന സംസ്ഥാനത്ത് തുടരുന്നു. കൊച്ചിയിൽ ഇന്ന് 50 ബസുകള്‍ മോട്ടോർ വാഹന വകുപ്പ് പരിശോധിച്ചു.15 ബസുകള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു.

India National

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണത്തില്‍ ആഭ്യന്തര അന്വേഷണം ഇന്ന് തുടങ്ങും

സുപ്രിം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരായ ലൈംഗികാരോപണത്തില്‍ ആഭ്യന്തര അന്വേഷണം ഇന്ന് തുടങ്ങും. സുപ്രിം കോടതി മുന്‍ ജീവനക്കാരിയായ യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. പരാതിക്കാരിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്. യുവതിയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ സുപ്രിം കോടതി സെക്രട്ടറി ജനറലിനോടും നിര്‍ദേശിച്ചിട്ടുണ്ട്. മുതിര്‍ന്ന ന്യായാധിപന്‍ എസ്.എ ബോബ്‍‍ഡെയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷണം നടത്തുക. ഇന്ദിര ബാനര്‍ജിയാണ് സമിതിയിലെ മറ്റൊരംഗം. മൂന്നംഗ സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍.വി രമണ പിന്മാറിയ ഒഴുവില്‍ ജസ്റ്റിസ് […]

India Kerala

തൃശൂര്‍ പൂരം യോഗത്തില്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍റെ വിലക്കിനെ ചൊല്ലി തര്‍ക്കം

തൃശൂരില്‍ ചേര്‍ന്ന പൂരം ആലോചന യോഗത്തില്‍ കൊമ്പന്‍ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍റെ വിലക്കിനെ ചൊല്ലി തര്‍ക്കം. സര്‍ക്കാര്‍ ഇടപെട്ട് ആനയുടെ വിലക്ക് നീക്കിയെന്ന ആന ഉടമ സംഘത്തിന്‍റെ വാദം കലക്ടര്‍ അംഗീകരിച്ചില്ല. വിലക്ക് നീക്കിയില്ലെങ്കില്‍ പൂരത്തിന് ഒരാനയെ പോലും വിട്ടു നല്‍കില്ലെന്ന് ആന ഉടമ സംഘം നിലപാടെടുത്തു. വിലക്ക് നീക്കാന്‍ സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി വി.എസ് സുനില്‍ കുമാര്‍ യോഗത്തെ അറിയിച്ചു. പൂരപ്രേമികളുടെ പ്രിയപ്പെട്ട കൊമ്പനാണ് തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്‍. സ്ഥിരമായി ഇടയുന്നെന്ന് കാണിച്ചു ആനക്ക് ഇപ്പോള്‍ ഉല്‍സവങ്ങളില്‍ […]

India Kerala

പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ്

കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദിന്‍റെ സഹായ ഹസ്തം. ജാതിമത ഭേദമന്യേ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 66 കുടുംബങ്ങള്‍ക്കാണ് ജംഇയ്യത്ത് വീട് നിര്‍മിച്ച് നല്‍കുന്നത്. മാനവികതയുടെ സന്ദേശമാണ് ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് ദേശീയ അധ്യക്ഷന്‍ മൌലാന അര്‍ഷദ് മദനി പറഞ്ഞു. കേരളത്തിലുണ്ടായ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 66 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ ജംഇയ്യത്ത് വീട് നിര്‍മിച്ച് നല്‍കുന്നത്. ഇതില്‍ നാല്പത് വീടുകളുടെ നിര്‍‍മാണം ഇതിനകം പൂര്‍ത്തിയായി. ഇവയുടെ താക്കോല്‍ദാനം നാളെ കണ്ണൂരില്‍ നടക്കും. ജാതിമത ഭേദമന്യേ […]

India Kerala

തീരദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്‍

തീരദേശത്ത് ഒരു മാസത്തെ സൗജന്യ റേഷന്‍ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിക്ക് ശേഷം പ്രഖ്യാപനമുണ്ടാകും. കടല്‍ക്ഷോഭം രൂക്ഷമായ സാഹചര്യത്തിലാണ് സൗജന്യ റേഷന്‍. തടവുകാര്‍ക്ക് പരോള്‍ അനുവദിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ശിപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചു. അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തമിഴ്നാട്ടില്‍ തിങ്കളാഴ്ച മണിക്കൂറില്‍ 115 കിലോ മീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുള്ളതായും മുന്നറിയിപ്പ്. കേരളത്തില്‍ ഞായറും തിങ്കളും 60 […]

International

ശ്രീലങ്കന്‍ സ്ഫോടന പരമ്പരയില്‍ മരിച്ചത് 253 പേരെന്ന് ഔദ്യോഗിക സ്ഥിരീകരണം

ശ്രീലങ്കയിലെ സ്ഫോടന പരമ്പരയില്‍ മരിച്ചത് 253 പേരെന്ന് ഔദ്യോഗിക സ്ഥിരീകരണം. ആരോഗ്യമന്ത്രാലയമാണ് പുതിയ കണക്ക് പുറത്തുവിട്ടത്. 359 പേർ മരിച്ചെന്ന് സ്ഥിരീകരിച്ചത് കണക്കുകളിലുണ്ടായ പിഴവാണെന്നും മന്ത്രാലയം വ്യക്തമാക്കി. ആക്രമണത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നു കരുതുന്ന 70 ഓളം പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട് .ഏഴ് പേര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചു. ഈസ്റ്റര്‍ ദിനത്തില്‍ രാജ്യത്തെ നടുക്കിയ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമാണ് ആരോഗ്യമന്ത്രാലയം നടത്തിയത്. പള്ളികളിലുണ്ടായ സ്ഫോടനങ്ങളില്‍ 253 പേര്‍ കൊല്ലപ്പെട്ടുവെന്നും നൂറിലധികം ആളുകൾക്ക് പരിക്ക് […]

Entertainment

അവഞ്ചേഴ്സ് എന്‍റ് ഗെയിം റിലീസിന് മുമ്പേ തമിഴ് റോക്കേഴ്സില്‍

റോബർട്ട് ഡൗണി ജൂനിയർ, ക്രിസ് ഇവാൻസ്, മാർക്ക് റഫലോ, ക്രിസ്റ്റഫർ ഹെംസ്‍വർത്ത്‌, സ്‌കാർലെറ്റ് ജൊഹാൻസണ്‍, ബ്രെയ് ലാർസൺ, ഡാനായ് ഗുരിയ, ബ്രാഡ്‌ലി കൂപ്പർ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന മാര്‍വല്‍ ചിത്രങ്ങളില്‍ അവസാനത്തേതാണ് അവഞ്ചേഴ്സ് എന്‍റ് ഗെയിം. ഇന്ത്യന്‍ ആരാധകര്‍ ആകാംഷയോടെ കാത്തിരുന്ന എന്‍റ് ഗെയിം ഏപ്രില്‍ 26ന് റിലീസ് ചെയ്യാനിരിക്കെയാണ് തമിഴ്റോക്കേഴ്സിന്‍റെ ഇരയായത്. ചിത്രത്തിന്‍റെ ടിക്കറ്റ് സെക്കന്‍റില്‍ 18 എന്ന റെക്കോർഡ് വേഗത്തിലാണ് ഓൺലൈൻ ബുക്കിങ് സൈറ്റുകളിൽ വിറ്റ് പോയത്. ഇത് അവഞ്ചേഴ്സിന്‍റെ പ്രേക്ഷകപ്രീതി വെളിവാക്കുന്നു. റിലീസിന് […]

Cricket Sports

ചെന്നെെയും മുംബെെയും നേര്‍ക്കുനേര്‍

ഐ.പി.എല്ലില്‍ ഇന്ന് മുംബെെ-ചെന്നെെ പോരാട്ടം. ഇന്ന് നടക്കുന്ന മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള സൂപ്പര്‍ കിംഗ്സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. 10 കളികളില്‍ നിന്നും 12 പോയിന്റുമായി മുംബൈ മൂന്നാം സ്ഥാനത്താണ്. ചൈന്നെയുടെ ഹോം ഗ്രൌണ്ടായ എം.എ ചിദംബരം സ്റ്റേഡിയത്തില്‍ രാത്രി 8 മണിക്കാണ് മത്സരം. 11 മത്സരങ്ങളിൽ നിന്നും 8 ജയം സ്വന്തമായുള്ള ചെന്നെെ, മൂന്ന് മത്സരങ്ങളിൽ മാത്രമേ തോൽവി വഴങ്ങിയിട്ടുള്ളു. 16 പോയിന്റാണ് ചെന്നെെക്കുള്ളത്. 10 മത്സരങ്ങളിൽ നിന്നും ആറ് ജയവും നാല് […]