Cricket Sports

കൊല്‍ക്കത്തയെ വീഴ്ത്തി റോയല്‍സായി രാജസ്ഥാന്‍

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് ജയം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ മൂന്ന് വിക്കറ്റിനാ പരാജയപ്പെടുത്തി. ജയത്തോടെ പ്ലേ ഓഫിനുള്ള നേരിയ സാധ്യത രാജസ്ഥാന്‍ വീണ്ടും നിലനിര്‍ത്തി. അതേസമയം കൊല്‍ക്കത്തയുടെ ആറാം തോല്‍വിയാണിത്. ടോസ് നേടിയ രാജസ്ഥന്‍ റോയല്‍സ് കൊല്‍ക്കത്തയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തികിന്റെ ഉജ്ജ്വല ഇന്നിങ്സിലാണ് കൊല്‍ക്കത്ത 176 എന്ന സ്കോറിലേക്ക് ഉയര്‍ന്നത്. 50 പന്തില്‍ 96 റണ്‍സാണ് ദിനേശ് കാര്‍ത്തിക് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാന് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. 98 റണ്‍സ് […]

India Kerala

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് മുല്ലപ്പള്ളി

മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുമായി എന്തെങ്കിലും ധാരണ ഉണ്ടാക്കാൻ കോൺഗ്രസ് ശ്രമിച്ചെന്ന് പിണറായി വിജയന്‍ തെളിയിച്ചാൽ പൊതു പ്രവർത്തനം അവസാനിപ്പിക്കാം. ബി.ജെ.പി വോട്ടുകൾ കോൺഗ്രസിന് മറിച്ചെന്ന ആരോപണം തോൽവി മുന്നിൽ കണ്ടാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

India National

ബോളിവുഡ് താരം സണ്ണി ഡിയോളിന് പിന്നാലെ പ്രമുഖ ഗായകനും ബി ജെ പിയില്‍ ചേര്‍ന്നു

ബോളിവുഡ് താരം സണ്ണി ഡിയോളിന് പിന്നാലെ പഞ്ചാബി ഗായകന്‍ ദാലേര്‍ മെഹന്ദിയും ബിജെപിയില്‍ ചേര്‍ന്നു. 2013 ല്‍ കോണ്‍ഗ്രസിലേക്ക് പോയ ദലേര്‍ മെഹന്ദി ബി ജെ പിയില്‍ ചേര്‍ന്ന കാര്യം പി ടി ഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്. പാര്‍ലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയലിന്റെയും ഗായകനും ഡെല്‍ഹിയില്‍ സ്ഥാനാര്‍ഥിയുമായ ഹാന്‍സ് രാജ് ഹാന്‍സിന്റെയും സാന്നിധ്യത്തിലായിരുന്നു ദലേര്‍ മെഹന്ദി പാര്‍ട്ടിയില്‍ അംഗത്വം സ്വീകരിച്ചത്. ഹാന്‍സ് രാജ് ഹാന്‍സിന്റെ മകനാണ് ദലേര്‍ മെഹന്ദിയുടെ മകളെ വിവാഹം ചെയ്തത്. മുന്‍ ക്രിക്കറ്റ് […]

India Kerala

ബിജെപി അക്കൗണ്ട് തുറക്കില്ല, എല്‍ഡിഎഫ് 18 സീറ്റുകള്‍ നേടി ജയം ആവര്‍ത്തിക്കും

ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുമ്ബോള്‍ എല്‍ഡിഎഫ് 18 സീറ്റോ അതില്‍ കൂടുതല്‍ സീറ്റുകളോ നേടി 2004ല്‍ നേടിയ വിജയം ആവര്‍ത്തിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ന്യൂനപക്ഷ വോട്ടുകള്‍ ഇടത്പക്ഷത്തിന് ലഭിക്കുമെന്നും ഇതിലൂടെ വലിയ മുന്നേറ്റം സാധ്യമാകുമെന്നും കോടിയേരി പറഞ്ഞു. മതന്യൂനപക്ഷങ്ങളുടെ പിന്തുണയും എല്‍ഡിഎഫിനൊപ്പമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും കോടിയേരി പറഞ്ഞു. സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2014 ല്‍ നടന്ന തിരഞ്ഞെടുപ്പിനേക്കാളും പോളിങ് […]

India Kerala

18 സീറ്റുകളില്‍ വിജയിക്കുമെന്ന് സി.പി.എം സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍

ലോക്സഭാ തെരഞ്ഞെടുപ്പില്‍ 18 സീറ്റുകളില്‍ വിജയിക്കുമെന്ന് സി.പി.എം സെക്രട്ടേറിയേറ്റിന്റെ വിലയിരുത്തല്‍. മലപ്പുറം,വയനാട് സീറ്റുകള്‍ ഒഴികെ യുള്ളതിലാണ് വിജയപ്രതീക്ഷ. പല മണ്ഡലങ്ങളിലും ബി.ജെ.പി-യു.ഡി.എഫിന് വോട്ട് മറിച്ചെന്നും സെക്രട്ടേറിയേറ്റ് വിലയിരുത്തി.

Entertainment

ജെയിംസ് ബോണ്ട് ആരാധകര്‍ക്ക് ആഹ്ലാദിക്കാം; 25ാം ചിത്രം വരുന്നു

ജെയിംസ് ബോണ്ട് ആരാധകര്‍ക്കിതാ സന്തോഷ വാര്‍ത്ത. ജെയിംസ് ബോണ്ട് ശ്രേണിയില്‍ നിന്നും 25മത് ചിത്രം വരുന്നു. ബോണ്ടായി ഡാനിയല്‍ ക്രെയ്ഗ് തന്നെയെത്തുമ്പോള്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് ഓസ്കര്‍ ജേതാവ് റമി മാലെകാണ്. ലോകമെമ്പാടുമുള്ള ജെയിംസ് ബോണ്ട് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ആ പ്രഖ്യാപനം വന്നിരിക്കുന്നു. പുതിയ പതിപ്പിന്റെ പേര് പുറത്തുവിട്ടിട്ടില്ലെങ്കിലും ബ്രിട്ടന്റെ ആഗോള ചാരന്‍ ജെയിംസ് ബോണ്ടായി ഡാനിയല്‍ ക്രെയ്ഗ് തന്നെയെത്തും. നേരത്തെ ജെയിംസ് ബോണ്ടില്‍ നിന്ന് വിരമിക്കാന്‍ ക്രെയ്ഗ് തീരുമാനിച്ചിരുന്നെങ്കിലും അണിയറ പ്രവര്‍ത്തകരുടെ നിര്‍ബന്ധം കാരണം […]

Cricket Sports

കാംബ്ലിയുടെ പുതിയ ലുക്കിനെ ട്രോളി സച്ചിന്‍

നിക്ക് ജന്മദിനാശംസ നേർന്ന വിനോദ് കാംബ്ലിക്ക് നന്ദി അറിയിക്കുന്നതിനിടെ, കാംബ്ലിയുടെ പുതിയെ ലുക്കിനെ ട്രോളി സച്ചിൻ ടെണ്ടുൽക്കർ. കഴിഞ്ഞ ദിവസം 46ാം ജന്മദിനം ആഘോഷിച്ച സച്ചിന് ആശംസയുമായി ട്വിറ്ററിൽ എത്തിയ ദീർഘകാല സു‍ഹൃത്തായ കാംബ്ലി, സൗഹൃദത്തെ കുറിച്ചുള്ള പഴയൊരു പാട്ട് പാടികൊണ്ടാണ് തന്റെ ആശംസ അറിയിച്ചത്. ആശംസക്ക് നന്ദി അറിയിച്ച് കൊണ്ട് റിപ്ലെ കൊടുത്ത സച്ചിൻ പക്ഷെ കാംബ്ലിയുടെ പുതിയ ലുക്കിനെ കുറിച്ചാണ് അതിശയം കൊണ്ടത്. കാംബ്ലിയുടെ താടി വെള്ള നിറത്തിലായിരുന്നിട്ടും, കൺപുരികങ്ങൾ എങ്ങനെയാണ് കറുത്ത് തന്നെയിരിക്കുന്നതെന്നാണ് […]

India National

മോദി വരാണസിയില്‍ പത്രിക സമര്‍പ്പിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി വരാണസി ലോക്സഭാ മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബിജെപി – എന്‍.ഡി.എ നേതാക്കളോടൊപ്പമാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ നരേന്ദ്രമോദി എത്തിയത്. രാജ്യത്ത് ഭരണ അനുകൂലവികാരം അലയടിക്കുയാണെന്ന് മോദി പറ‍ഞ്ഞു. അതേസമയം പി.എം നരേന്ദ്രമോദി സിനിമയുടെ പ്രദര്‍ശന വിലക്ക് സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. അമിത് ഷാ അടക്കമുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കളോടും മറ്റ് എന്‍.ഡി.എ ഘടകകക്ഷി നേതാക്കളോടുമൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പത്രിക സമര്‍പ്പണത്തിനെത്തിയത്. രാവിലെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ചതിനും, കാല ഭൈരവക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ […]

India Kerala

ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു; കേരളത്തില്‍ കനത്ത മഴക്കും കാറ്റിനും സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തമിഴ്നാട് തീരത്താകും ചുഴലിക്കാറ്റ് നാശം വിതക്കുക. കേരളത്തിലും കനത്തമഴക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു. ശ്രീലങ്കക്കും കന്യാകുമാരിക്കും സമീപമാണ് ന്യൂനമര്‍ദം രൂപം കൊണ്ടിരിക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് ശക്തി പ്രാപിച്ച് തീവ്രന്യൂനമര്‍ദമാകും. ചൊവ്വാഴ്ചയോടെ ചുഴലിക്കാറ്റായി തമിഴ്നാട് തീരത്ത് വീശുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറില്‍ 115 കിലോമീറ്റര്‍ വേഗതയിലാകും ഫാനി വീശിയടിക്കുക. ന്യൂനമര്‍ദത്തിന്‍റെ സ്വാധീനം മൂലം കേരളത്തിലും കര്‍ണാടക […]

International

ശ്രീലങ്കന്‍ സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരന്‍ കൊല്ലപ്പെട്ടു

ലങ്കയില്‍ നടന്ന സ്ഫോടനങ്ങളുടെ മുഖ്യ സൂത്രധാരന്‍ സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ടതായി പ്രസിഡന്‍റ് മൈത്രിപാല സിരിസേന അറിയിച്ചു . കൊളംബോ ഷാങ്ഗ്രി ലാ ഹോട്ടലിലെ ‌സ്ഫോടനത്തിലാണ് ഹാഷിം കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 253 ആണെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചു. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ ആരാധനാലയങ്ങളിലും ഹോട്ടലുകളിലുമുണ്ടായ സ്ഫോടനത്തിന്‍റെ മുഖ്യ സൂത്ര ധാരനും നാഷണല്‍ തൗഹീദ് ജമാ അത്ത് തലവനുമായ സഹ്രാന്‍ ഹാഷിം കൊല്ലപ്പെട്ട വിവരം പ്രസിഡന്‍റ് മൈത്രിപാല സിരിസേനയാണ് പുറത്തുവിട്ടത്. കൊളംബോയിലെ ഷാങ്ഗ്രി ലാ ഹോട്ടലിലെ […]