എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ മികച്ച വിജയമുണ്ടാവുമെന്ന് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റിയുടെ വിലയിരുത്തല്‍. വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്, എന്നാല്‍ ഇത് ഭൂരിപക്ഷത്തെ ബാധിക്കിലെന്നും യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കുന്നു. യു.ഡി.എഫ് കോട്ടയെന്ന് വിലയിരുത്തപ്പെടുന്ന എറണാകുളം മണ്ഡലം ഇത്തവണയും നിലനിര്‍ത്താനാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ് നേതൃത്വം. പോളിങ് ശതമാനത്തിലുണ്ടായ വര്‍ദ്ധനവ് തങ്ങള്‍ക്ക് അനുകൂലമാവുമെന്നാണ് യു.ഡി.എഫ് കണക്ക് കൂട്ടുന്നത്. അതേ സമയം വോട്ടര്‍പ്പട്ടികയില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നതായി യു.ഡി.എഫ് ആരോപണമുന്നയിക്കുന്നുണ്ട്. ഇതുമൂലം ചില പ്രവര്‍ത്തകര്‍ക്ക് വേട്ട് ചെയ്യാന്‍ സാധിച്ചില്ലെന്നും, എന്നാല്‍ ഇത് ഭൂരിപക്ഷത്തെ […]
Author: Tomy Thondamkuzhy
വരാണസിയില്‍ മോദിയുടെ റോഡ് ഷോ ഇന്ന്; നാളെ പത്രിക സമര്‍പ്പിക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വരാണസിയില്‍ റോഡ് ഷോ നടത്തും. നാളെയാണ് മോദി വരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. പ്രിയങ്കാ ഗാന്ധിയെ വരാണസിയില്‍ സ്ഥാനാര്‍ഥിയാക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ കോണ്‍ഗ്രസില്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് രാജസ്ഥാനിലെ വിവിധ റാലികളില്‍ പങ്കെടുക്കും. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ഇന്ന് വരണാസിയിലെ ദശാശ്വേമേധ് ഗാട്ടില്‍ പ്രധാനമന്ത്രി പൂജ നടത്തും. വരാണാസിയിലെ പ്രധാന സ്ഥലങ്ങളിലൂടെ മോദി ഇന്ന് റോഡ് ഷോയും നടത്തുന്നുണ്ട്. അതിന് ശേഷം മണ്ഡലത്തിലെ പ്രധാനപ്പെട്ട നേതാക്കളുമായി […]
എംപാനൽ ജീവനക്കാർക്ക് ഇനി ദിവസവേതനമില്ല
ദിവസ വേതനടിസ്ഥാനത്തിൽ തിരികെ ജോലിയിൽ പ്രവേശിച്ച കെ.എസ്.ആർ.ടി.സിയിലെ താത്കാലിക ജീവനക്കാർക്ക് അടുത്ത മാസം മുതൽ ദിവസവേതനമില്ല. ശമ്പളം മാസാടിസ്ഥാനത്തിലാക്കി എക്സിക്യുട്ടീവ് ഡയറക്ടർ ഉത്തരവിറക്കി. ദുരുദ്ദേശപരമായാണ് കോർപ്പറേഷൻ ഇത്തരമൊരു ഉത്തരവിറക്കിയതെന്നാണ് ഒരു വിഭാഗം എംപാനൽ ജീവനക്കാരുടെ ആരോപണം. അടുത്ത മാസം മുതൽ പ്രാബല്യത്തിൽ വരും. ഇതിനാവശ്യമായ ബില്ലുകൾ തയ്യാറാക്കി ഫിനാൻസ് ജനറൽ മാനേജർക്ക് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകി. ഉത്തരവിനെതിരെ ഒരു വിഭാഗം എം പാനൽ ജീവനക്കാരും രംഗത്തെത്തിയിട്ടുണ്ട്. എംപാനലുകാരെ പൂർണ്ണമായി ഒഴുവാക്കാനുള്ള നീക്കമെന്നാണ് ഇവരുടെ ആരോപണംയുട്ടീവ് […]
അടുത്ത ദിവസം മുതല്‍ നിയമസഭാ മണ്ഡലത്തില്‍ സജീവമാവുമെന്ന് പ്രദീപ് കുമാര്‍
അടുത്ത ദിവസം മുതല്‍ നിയമസഭാ മണ്ഡലത്തില്‍ സജീവമാവുമെന്ന് എ പ്രദീപ് കുമാര്‍ എം.എല്‍.എ. ഫലപ്രഖ്യാപനത്തിന് ഒരു മാസം കാത്തിരിക്കേണ്ടതിനാല്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പോടെ ഒരു മാസമായി നിശ്ചലമായ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് പ്രദീപ് കുമാറിന്‍റെ തീരുമാനം. നിയമസഭാ അംഗം പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിയായതോടെ കോഴിക്കോട് നോര്‍ത്ത് മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ഒരു മാസമായി മുടങ്ങികിടക്കുകയായിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞതോടെ മണ്ഡലത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് പ്രദീപ് കുമാറിന്‍റെ തീരുമാനം. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും അത് അറിയാന്‍ ഒരു […]
50 ശതമാനം വിവിപാറ്റ് എണ്ണണം: പ്രതിപക്ഷം വീണ്ടും കോടതിയില്‍
50 ശതമാനം വിവിപാറ്റ് മെഷീനുകള്‍ എണ്ണണ്ണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും സുപ്രീംകോടതിയില്‍. നേരത്തെയുള്ള കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 21 പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയില്‍ ഹരജി നല്‍കി. 50 ശതമാനം വിവിപാറ്റ് മെഷീനുകള്‍ പരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്നതാണ് ഹരജിയിലെ ആവശ്യം. മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തിയായ തെരഞ്ഞെടുപ്പുകളില്‍ വ്യാപകമായ പരാതികളുയര്‍ന്നതാണ് അടിയന്തര സാഹചര്യം. മണ്ഡലത്തിലെ ഏതെങ്കിലും അഞ്ച് വിവിപാറ്റ് മെഷീനുകള്‍ മാത്രം പരിശോധിക്കണമെന്നായിരുന്നു നേരത്തെയുള്ള കോടതി വിധി. ഫലപ്രഖ്യാപനത്തിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നതായിരുന്നു കമ്മീഷന്‍റെ […]
ശ്രീലങ്കയിലെ ഭീകരാക്രമണം: മരണം 359 ആയി, 18 പേര്‍ കൂടി അറസ്റ്റില്‍
ശ്രീലങ്കയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 359 ആയി. കൊല്ലപ്പെട്ടവരില്‍ 39 പേര്‍ വിദേശികളാണ്. സംഭവവുമായി ബന്ധപ്പെട്ട് 18 പേര്‍ കൂടി അറസ്റ്റിലായി. അറസ്റ്റിലായവര്‍ക്ക് രാജ്യത്തിന് പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട 39 പേര്‍ വിദേശകളാണെന്നും 17 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ അറിയിച്ചു. നാഷണല്‍ തൌഹീദ് ജമാഅത്ത് എന്ന സംഘടനയുമായി ബന്ധമുള്ള 40 ശ്രീലങ്കന്‍ പൌരന്‍മാര്‍ക്ക് പുറമെ […]
ആ പകരക്കാരനും പരിക്കേറ്റു: ദക്ഷിണാഫ്രിക്കന്‍ താരത്തെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യന്‍സ്
പരിക്കേറ്റ ആദം മില്‍നെക്ക് പകരക്കാരനായാണ് വെസ്റ്റ്ഇന്‍ഡീസുകാരന്‍ അല്‍സാരി ജോസഫിനെ മുംബൈ ടീമിലെത്തിച്ചത്. ഒരൊറ്റ പ്രകടനം കൊണ്ട് ഏവരെയും അമ്പരപ്പിച്ച അല്‍സാരിക്കും പരിക്കേറ്റു. ഇപ്പോഴിതാ പുതിയൊരൊളെ അല്‍സാരിക്ക് പകരക്കാരനായി മുംബൈ ഇന്ത്യന്‍സ് പ്രഖ്യാപിച്ചിരിക്കുന്നു. 28കാരന്‍ ദക്ഷിണാഫ്രിക്കയുടെ ബ്യൂറന്‍ ഹെന്‍ഡ്രിച്ചാണ് പുതിയ പന്തേറുകാരനായി മുംബൈയിലെത്തുന്നത്. രാജസ്ഥാനെതിരായ മത്സരത്തിലാണ് അല്‍സാരി ജോസഫിന് പരിക്കേല്‍ക്കുന്നത്. ആദ്യ മത്സരത്തില്‍ തന്നെ 12 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയ ജോസഫ് റെക്കോര്‍ഡ് പ്രകടനമാണ് കാഴ്ചവെച്ചത്. എന്നാല്‍ പിന്നീട് അവസരം ലഭിച്ചപ്പോള്‍ ഈ മികവ് […]
ടോവിനോയുടേത് കന്നി വോട്ടെന്ന് സെബാസ്റ്റ്യന്‍ പോള്‍
നടന്‍ ടോവിനോ തോമസിനെതിരെ തെരഞ്ഞെടുപ്പ് വോട്ടിംഗുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന രീതിയില്‍ ഫേസ്ബുക്ക് കുറിപ്പ് പ്രസിദ്ധീകരിച്ചതില്‍ എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ സെബാസ്റ്റ്യന്‍ പോള്‍ മാപ്പ് പറഞ്ഞു. നടന്‍ ടോവിനോ തോമസ് തന്നെ ഫേസ്ബുക്ക് കുറിപ്പിലൂടെ തെറ്റായ വിവരം പോസ്റ്റ് ചെയ്തതിന് രംഗത്ത് വന്നിരുന്നു. ഇത്തവണ താന്‍ ചെയ്തത് കന്നി വോട്ട് അല്ലയെന്നും, Was the first one to vote from my polling station എന്ന് ഞാൻ എഴുതിയതിന്റെ അർത്ഥം തന്റെ പോളിംഗ് സ്റ്റേഷനിൽ ആദ്യം വോട്ട് […]
എറണാകുളത്തെ കിഴക്കന്‍ കടുങ്ങല്ലൂരില്‍ റീപോളിങ് വേണമെന്ന് കലക്ടര്‍
എറണാകുളം ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട കിഴക്കന്‍ കടുങ്ങല്ലൂരിലെ 83ആം നമ്പര്‍ ബൂത്തില്‍ റീപോളിങ് വേണമെന്ന് ജില്ലാ കലക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി. പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് ഇ.വി.എം മെഷീനില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് റീപോളിങ് വേണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടത്. 716 ആണ് രജിസ്റ്റര്‍ പ്രകാരം പോള്‍ ചെയ്ത വോട്ട്. എന്നാല്‍ പോളിങിന് ശേഷം ഇ.വി.എം മെഷീന്‍ പരിശോധിച്ചപ്പോള്‍ 758 വോട്ട് പോള്‍ ചെയ്തതായി കണ്ടെത്തി. തുടര്‍ന്നാണ് കലക്ടര്‍ റീപോളിങ് ആവശ്യപ്പെട്ടത്.
നാലാം ഘട്ടത്തിന് നാല് നാള്‍: പ്രചാരണം ശക്തമാക്കി പാര്‍ട്ടികള്‍
ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ നാലാം ഘട്ടത്തിന് നാല് നാള്‍ ശേഷിക്കെ പ്രചാരണം ശക്തമാക്കി രാഷ്ട്രീയ പാര്‍ട്ടികള്‍. തന്നെ അപഹസിച്ചവര്‍ ഇന്നലെ മുതല്‍ വോട്ടിങ് യന്ത്രത്തെ അവഹേളിക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി എം.പിയും ദലിത് നേതാവുമായ ഉദിത്ത് രാജ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജാര്‍ഖണ്ഡ്, ബംഗാള്‍ എന്നിവിടങ്ങളിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രചാരണത്തിനെത്തിയത്. തന്നെ അപഹസിച്ചവര്‍ വോട്ടിങ് യന്ത്രത്തെയാണ് ഇന്നലെ മുതല്‍ അപഹസിക്കുന്നതെന്നും തോല്‍വി മറക്കാനുള്ള ശ്രമമാണിതെന്നും മോദി പരിഹസിച്ചു. കോണ്‍ഗ്രസ് […]












