Entertainment

രാഷ്ട്രീയ നിലപാട് പറഞ്ഞതിന് സോഷ്യല്‍ മീഡിയ മധുപാലിനെ ‘കൊന്നു’

നടനും സംവിധായകനുമായ മധുപാൽ മരിച്ചെന്ന് സാമൂഹിക മാധ്യമങ്ങളിൽ വ്യാജ വാര്‍ത്ത. മധുപാലിന്റെ ചിത്രത്തിനൊപ്പം ആദരാഞ്ജലികൾ നേർന്നുകൊണ്ടാണ് പ്രചാരണം. ബി.ജെ.പി അധികാരത്തിലെത്തിയാൽ താൻ ആത്മഹത്യ ചെയ്യുമെന്ന് മധുപാൽ പറഞ്ഞതായും വ്യാജപ്രചാരണങ്ങളുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച ഒരു പൊതുചടങ്ങിൽ സംസാരിക്കവെയാണ് മധുപാൽ തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിച്ചത്. “ജീവനുള്ള മനുഷ്യർക്ക് ഇവിടെ ജീവിക്കാനാകണം, ഞങ്ങൾ കുറച്ചുപേർ മാത്രം ഇവിടെ ജീവിച്ചാൽ മതി എന്നാണ് ചിലരുടെ പ്രഖ്യാപനം. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ എന്തെല്ലാം കുഴപ്പങ്ങളാണുണ്ടായത് എന്ന് നാം കണ്ടതാണ്. ദേശീയത പറയുന്നവരുടെ കാലത്താണ് ഏറ്റവുമധികം രാജ്യരക്ഷാ […]

Cricket Sports

വാട്‌സണെ പ്രകോപിപ്പിക്കുന്ന റാഷിദ് ഖാന്‍

സണ്‍ റൈസേഴ്‌സ് ഹൈദാരാബാദിനെതിരെ ഇന്നലെ ചെന്നൈ സൂപ്പര്‍കിങ്‌സ് ആറ് വിക്കറ്റ് വിജയം നേടിയ മത്സരത്തില്‍ കത്തിജ്വലിച്ചത് ചെന്നൈയുടെ ഷെയിന്‍ വാട്‌സണ്‍. 53 പന്തില്‍ നിന്ന് എണ്ണംപറഞ്ഞ ആറ് സിക്‌സറുകളും ഒമ്പത് ഫോറുകളും സഹിതം 96 റണ്‍സാണ് വാട്‌സണ്‍ നേടിയത്. സെഞ്ച്വറിക്ക് നാല് റണ്‍സ് അകലെ വാട്സണെ ഭുവനേശ്വര്‍ പറഞ്ഞയക്കുകയായിരുന്നു. ഹൈദരാബാദ് നിരയില്‍ ഭുവനേശ്വര്‍ കുമാറൊഴികെ പന്തെടുത്തവരെല്ലാം വാട്‌സന്റെ ബാറ്റിങ് ചൂടറിഞ്ഞു. ഇതില്‍ നന്നായി തല്ലുവാങ്ങിയത് സന്ദീബ് ശര്‍മ്മയും റാഷിദ് ഖാനുമാണ്. റാഷിദ് ഖാന്‍ ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും […]

India Kerala

കള്ളവോട്ടുകള്‍ വ്യാപകമായി നടന്നതായി സുധാകരനും ആന്‍റോ ആന്‍റണിയും

വോട്ടെടുപ്പിന് പിന്നാലെ ആരോപണ പ്രത്യാരോപണങ്ങളുമായി മുന്നണികള്‍. കണ്ണൂരിലും പത്തനംതിട്ടയിലും വ്യാപകമായി കള്ളോവോട്ടു നടന്നതായി കെ. സുധാകരനും ആന്‍റോ ആന്‍റണിയും പറഞ്ഞു. പലയിടത്തും കോണ്‍ഗ്രസ് ബി.ജെ.പി വോട്ടുക്കച്ചടമുണ്ടെന്നായിരുന്നു സി.പി.എം നേതാക്കളുടെ ആരോപണം. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ അഴിക്കോട് മട്ടന്നൂര്‍ ധര്‍മ്മടം തളിപ്പറമ്പ് എന്നീ നിയമസഭാ മണ്ഡലങ്ങളില്‍ വ്യപകമായി കള്ളവോട്ടു നടന്നതായാണ് കെ. സുധാകരന്‍റെ ആരോപണം. മുഖ്യമന്ത്രിയുടെ നാട്ടിലടക്കം കള്ളോവോട്ടുകള്‍ നടന്നു. വടകരയിലും സി.പി.എം വ്യാപകമായി കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചിരുന്നതായി കെ. മുരളീധരനും പറഞ്ഞു. പത്തനംതിട്ടയില്‍ 25000 പേരുടെ വോട്ടുകൾ […]

India Kerala

യു.ഡി.എഫിന് തിളക്കമാര്‍ന്ന വിജയം ഉണ്ടാകുമെന്ന് ആന്റണി

മോദി സര്‍ക്കാറിനെതിരായ വികാരവും പിണറായി സര്‍ക്കാര്‍ ശബരിമല വിഷയം കൈകാര്യം ചെയ്ത രീതിയും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമതിയംഗം എ.കെ ആന്‍റണി. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ കഴിയുമെന്ന് വ്യക്തമായതായും ആന്‍റണി പറഞ്ഞു. കേരളത്തില്‍ യു.ഡി.എഫ് അനുകൂല തരംഗമുണ്ടായെന്നാണ് ആന്‍റണി വിലയിരുത്തുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വികാരം തെരഞ്ഞെുടുപ്പില്‍ പ്രതിഫലിച്ചു. രാഹുല്‍, പ്രിയങ്ക എന്നിവരുടെ സാന്നിധ്യം യുവ വോട്ടര്‍മാരെ സ്വാധീനിച്ചു. യു.ഡി.എഫിന് തിളക്കമാര്‍ന്ന വിജയം ഉണ്ടാകും. കോണ്‍ഗ്രസ് സംഖ്യ […]

India Kerala

മാധ്യമപ്രവര്‍ത്തകരോട് വീണ്ടും ക്ഷുഭിതനായി മുഖ്യമന്ത്രി

പോളിങ് ശതമാനത്തെക്കുറിച്ച് പ്രതികരണം ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവര്‍ത്തകരോട് ‘മാറിനില്‍ക്കങ്ങോട്ട്’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കിയുമില്ല. എറണാകുളം സര്‍ക്കാര്‍ ഗസ്റ്റ് ഹൗസില്‍ കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരോടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത് സംബന്ധിച്ചായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ഇതിനോട് വളരെ ദേഷ്യത്തോടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തുടര്‍ന്ന് അദ്ദേഹം കാറില്‍ കയറി പോവുകയും ചെയ്തു.

India Kerala

യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധം; നാലു പ്രതികൾക്ക് ഹൈക്കോടതിയുടെ ജാമ്യം

കണ്ണൂർ മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട സംഭവത്തിലെ നാലു പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഒന്നാം പ്രതി ആകാശ് എന്ന ആകാശ് തില്ലങ്കേരി, രണ്ടാം പ്രതി രഞ്ജി രാജ്, മുന്നാം പ്രതി കെ ജിതിൻ, നാലാം പ്രതി ദീപ് ചന്ദ് എന്നിവർക്കാണ് ജാമ്യം. ഒരു ലക്ഷം രൂപയുടെ ബോണ്ട്. മട്ടന്നൂർ പോലിസ് സ്റ്റേഷൻ പരിധിയിൽ കടക്കരുത് തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥ. 2018 ഫെബ്രുവരി 12നാണ് രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായുണ്ടായ ആക്രമണത്തിൽ ഷുഹൈബ് കൊല്ലപ്പെട്ടത്.

India Kerala

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; 7 പ്രതികൾ റിമാൻഡിൽ

കല്ലട ബസില്‍ യാത്രക്കാരെ മർദ്ദിച്ച കേസിൽ ബസ് ജീവനക്കാരായ 7 പ്രതികൾ റിമാൻഡിൽ. വധശ്രമം, പിടിച്ചുപറി എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അതേ സമയം ബസ് ഉടമ സുരേഷ് കല്ലട ഇന്ന് പൊലീസിന് മുമ്പാകെ ഹാജരായേക്കും. യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തിൽ ഏഴു ജീവനക്കാരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബസിലെയും വൈറ്റില ഓഫീസിലെയും ജീവനക്കാര്‍ ഇക്കൂട്ടത്തിലുണ്ട്. വധശ്രമത്തിനും പിടിച്ചുപറിക്കും കേസെടുത്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതിനിടെ പരാതിക്കാരുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. തൃക്കാക്കര എ.സി.പി സ്റ്റുവർട്ട് […]

India National

പതിറ്റാണ്ടുകൾക്ക് ശേഷം, സ്ഥാനാർഥിയല്ലാത്ത അദ്വാനി പോളിങ് ബൂത്തിലെത്തി

പതിറ്റാണ്ടുകൾക്ക് ശേഷം ബി.ജെ.പി നേതാവ് എൽ.കെ അദ്വാനി വോട്ട് രേഖപ്പെടുത്താനെത്തിയത് മത്സരാർഥിയായല്ലാതെ. പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളും, ശക്തികേന്ദ്രവുമായിരുന്ന അദ്വാനി, പാർട്ടിയിൽ പുതിയ നേതൃത്വം വന്നതോടെ സെെഡ് ബെഞ്ചിലേക്ക് മാറുകയായിരുന്നു. അഹമ്മദാബാദിലെ പ്രാദേശിക സ്കൂളിലാണ് അദ്വാനി തന്റെ വോട്ട് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഗാന്ധിനഗറിൽ നിന്നും ആറാം തവണയായിരുന്നു അദ്വാനി മത്സരിച്ച് വിജയിച്ചത്. 2014 തെരഞ്ഞെടുപ്പിൽ, 75 വയസ്സിന് മുകളിൽ പ്രായമായവർ മത്സരിക്കേണ്ടതില്ലെന്ന് പാർ‌ട്ടി ഉത്തരവിറക്കിയെങ്കിലും, മുതിർന്ന നേതാക്കളായ അദ്വാനിയും, മുരളി മനോഹർ ജോഷിയും അന്നത് മറികടക്കുകയായിരുന്നു. […]

India National

ചീഫ് ജസ്റ്റിസിനെതിരായ ലൈംഗികാരോപണം അന്വേഷിക്കാൻ മൂന്നംഗ സമിതി

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയിക്കെതിരായ ലൈംഗികാരോപണം അന്വേഷിക്കാൻ മൂന്നംഗ സമിതി. സുപ്രീം കോടതിയിലെ മുതിർന്ന ജസ്റ്റിസുമാരടങ്ങിയ സമിതിയാണ് ആരോപണം അന്വേഷിക്കുക. ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണത്തിന് കോഴ വാഗ്ദാനം ചെയ്തെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തൽ കോടതി ഇന്ന് പരിഗണിക്കും സുപ്രീം കോടതിയിലെ മുതിർന്ന ന്യായാധിപരായ ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസ് എന്‍.വി രമണ, ജസ്റ്റിസ് ഇന്ദിര ബാനർജി എന്നിവരടങ്ങുന്ന സമിതിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരായ ലൈംഗികാരോപണം അന്വേഷിക്കുക. പരാതിയിൽ സ്വതന്ത്രമായ അന്വേഷണം വേണമെന്ന ആവശ്യം അഭിഭാഷക […]

Cricket Sports

ഫോം ഇല്ലാത്ത ഈ താരങ്ങളോട് കൊല്‍ക്കത്ത മാനേജ്‌മെന്റ്

ഫോം വീണ്ടെടുക്കാന്‍ പാടുപെടുന്ന നായകന്‍ ദിനേശ് കാര്‍ത്തിക്, റോബിന്‍ ഉത്തപ്പ എന്നിവരടക്കം അഞ്ച് കളിക്കാര്‍ക്ക് വിശ്രമം നിര്‍ദ്ദേശിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. സീസണില്‍ തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ ഏറ്റുവാങ്ങിയതിന് പിന്നാലൊയണ് കൊല്‍ക്കത്ത ടീം മാനേജ്‌മെന്റിന്റെ നടപടിയെന്നാണ് ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവിലെ പോയിന്റ് പ്രകാരം ആറാം സ്ഥാനത്താണ് കൊല്‍ക്കത്ത. കൊല്‍ക്കത്ത ട്രെയിനിങ് അക്കാഡമിയില്‍ സമയം ചെലവഴിക്കാനാണ് ഉത്തപ്പയുടെയും കാര്‍ത്തികിന്റെയും തീരുമാനമെന്നറിയുന്നു. മുന്‍ ഇന്ത്യന്‍ താരവും മലയാളി വേരുകളുള്ള അഭിഷേക് നായരാണ് ഇവിടെ പരിശീലിപ്പിക്കുന്നത്. നേരത്തെ കാര്‍ത്തികിനെ […]