തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ പി.എം മോദി പ്രദര്‍ശിപ്പിക്കേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും കമ്മീഷന്‍ നിലപാട് ആവര്‍ത്തിച്ചു. സിനിമ കണ്ട ശേഷം നിലപാട് അറിയിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. പി.എം നരേന്ദ്ര മോദി സിനിമക്കെതിരായ പരാതിയില്‍ നടപടി എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് സിനിമയുടെ പ്രദര്‍ശനം വിലക്കിയുള്ള കമ്മീഷന്‍റെ ഉത്തരവ്. പി.എം നരേന്ദ്ര മോദി സിനിമക്ക് പുറമെ എന്‍ടിആര്‍ ലക്ഷ്മി, ഉദ്യാമ സിംഹം എന്നീ സിനിമകള്‍ക്കും വിലക്കുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം […]
Author: Tomy Thondamkuzhy
പ്രഗ്യാ സിങിനെ അയോഗ്യയാക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനിക്കാമെന്ന് എന്‍.ഐ.എ
മലേഗാവ് ഭീകരാക്രമണ കേസിലെ പ്രതി പ്രഗ്യാ സിങ് താക്കൂറിനെ അയോഗ്യയാക്കുന്നത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനം എടുക്കാമെന്ന് എന്‍.ഐ.എ. സ്ഥാനാര്‍ഥിത്വം ന്യായീകരിച്ച പ്രഗ്യാ സിങ്, പരാതി രാഷ്ട്രീയ പ്രേരിതമെന്ന് കാണിച്ച് എന്‍.ഐ.എ കോടതിയില്‍ മറുപടി നല്‍കി. മലേഗാവ് ഭീകരാക്രമണക്കേസില്‍ യു.എ.പി.എ കുറ്റം ചുമത്തപ്പെട്ട പ്രഗ്യാ സിങ് മത്സരിക്കുന്നതിനെ ചോദ്യം ചെയ്ത് ഇരയുടെ പിതാവ് എന്‍.ഐ.എ കോടതിയില്‍ നല്‍കിയ ഹരജിയിലാണ് എന്‍.ഐ.എയുടെ മറുപടി. വിഷയം തെരഞ്ഞെടുപ്പ് കമ്മിഷന്റെ അധികാര പരിധിയില്‍ വരുന്നതാണെന്നും തങ്ങള്‍ക്ക് പ്രത്യേക നിലപാടില്ലെന്നും എന്‍.ഐ.എ അറിയിച്ചു. […]
പ്രിയങ്കയുടെ വരാണസിയിലെ സ്ഥാനാര്‍ഥിത്വത്തില്‍ സസ്പെന്‍സ് തുടരുന്നു
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ വരാണസിയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച സസ്പെന്‍സ് തുടരുന്നു. പാര്‍ട്ടി ആവശ്യപ്പെട്ടല്‍ മത്സരിക്കാന്‍ തയ്യാറാണെന്നാണ് പ്രിയങ്ക ഗാന്ധിയുടെ ആവര്‍ത്തിച്ചുള്ള പ്രതികരണം. ഏഴാം ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന വരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ 6 ദിവസം മാത്രമാണ് ശേഷിക്കുന്നത്. എന്‍.ഡി.എക്ക് എതിരെ നിര്‍ണായക പോരാട്ടം കാഴ്ച വയ്ക്കുന്ന ഈ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വന്നാല്‍ ചിത്രം പൂര്‍ണമായി മാറും. എന്നാല്‍ വാരണാസിയില്‍ പത്രികാ സമര്‍പ്പണത്തിന് 6 ദിവസം […]
വോട്ട് ചെയ്യുന്നതിന് മുന്‍പ് അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി മോദി
അമ്മയെ കണ്ട് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം ഘട്ടമായ ഇന്ന് ഗുജറാത്തിലെ വോട്ടെടുപ്പ് ദിനത്തിലാണ് മോദി അമ്മ ഹീരബെന്‍ മോദിയെ കണ്ട് അനുഗ്രഹം വാങ്ങിയത്. ഗാന്ധിനഗറിലെ വസതിയിലെത്തിയ മോദി മാധ്യമപ്രവര്‍ത്തകരുടെ മുന്നില്‍ വെച്ചാണ് അമ്മ ഹീരബെന്‍ മോദിയെ കണ്ട് അനുഗ്രഹം വാങ്ങിയത്. ശേഷം മോദിയുടെ വോട്ടിങ് മണ്ഡലമായ അഹമ്മദാബാദിലേക്ക് യാത്ര തിരിച്ച് വോട്ട് ചെയ്ത് മടങ്ങി. അഹമ്മദാബാദിലെ റാനിപ്പ് പോളിങ് സ്റ്റേഷനിലായിരുന്നു പ്രധാനമന്ത്രി മോദിയുടെ വോട്ട്.
തിരുവനന്തപുരത്ത് വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍
തിരുവനന്തപുരത്ത് വിജയം ഉറപ്പെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍. യുഡിഎഫ് കേരളത്തില്‍ സീറ്റുകള്‍ തൂത്തുവാരും. ഉയര്‍ന്ന പോളിങ് കോണ്‍ഗ്രസിന് ഗുണം ചെയ്യും. കോണ്‍ഗ്രസ് ഇടതുമുന്നണിക്ക് വോട്ട് മറിച്ചെന്ന ബിജെപി ആരോപണം പരാജയ ഭീതി കൊണ്ടാണ്. പാര്‍ട്ടിയില്‍ ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും തരൂര്‍ തിരുവനന്തപുരത്ത് പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കനത്ത പോളിങ്
ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കനത്ത പോളിങ് . 77.68 ആണ് സംസ്ഥാനത്തെ പോളിങ് ശതമാനം. എട്ട് മണ്ഡലങ്ങളില്‍ 80 ശതമാനത്തിലധികം പോളിങ് രേഖപ്പെടുത്തി. കണ്ണൂരിലാണ് ഏറ്റവും അധികം പേര്‍ വോട്ട് ചെയ്തത്. 83.05%. തിരുവനന്തപുരത്താണ് കുറവ് – 73. 45 %. രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വം കൊണ്ട് ദേശീയ ശ്രദ്ധ നേടിയ വയനാട്ടില്‍ 6.81 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. പോളിങ് ശതമാനത്തിലെ വര്‍ധന അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍.
ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു
ശ്രീലങ്കയിലെ സ്ഫോടന പരമ്പരയുടെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തു. എന്നാല്‍ ഇത് സംബന്ധിച്ച സ്ഥിരീകരണം ശ്രീലങ്കന്‍ അധികൃതര്‍ നടത്തിയിട്ടില്ല. നാഷണല്‍ തൌഹീദ് ജമാഅത്ത് എന്ന വിഘടനവാദി സംഘടനയുമായി ബന്ധമുള്ള 40 പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് രാജ്യത്തിന് പുറത്ത് നിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പറഞ്ഞു. അതേസമയം ന്യൂസിലാന്‍ഡില്‍ മുസ്‍ലിം പള്ളിയില്‍ നടന്ന കൂട്ടക്കൊലയ്ക്ക് പ്രതികാരമായാണ് ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ ലക്ഷ്യമിട്ടതെന്ന് ശ്രീലങ്കന്‍ അഭ്യന്തര മന്ത്രി റുവാന്‍ വിജേവര്‍ദ്ധനെ പാര്‍ലമെന്റില്‍ പറഞ്ഞു. […]
തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി എത്തിയ ബിന്ദു തങ്കം കല്യാണിയെ ഭീഷണിപ്പെടുത്തിയെന്ന് പരാതി
തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി എത്തിയ ബിന്ദു തങ്കം കല്യാണിയെ ഒരു സംഘം ആളുകള്‍ ഭീഷണിപ്പെടുത്തിയതായി പരാതി. ശബരിമല ദര്‍ശനത്തിന്റെ പേരിലായിരുന്നു ഭീഷണി. തൃത്താല നിയമസഭ മണ്ഡലത്തിലെ അസിസ്റ്റന്‍റ് റിട്ടേണിംഗ് ഓഫീസര്‍ക്ക് ബിന്ദു പരാതി നല്‍കി. പ്രിസൈഡിംഗ് ഓഫീസറായാണ് ബിന്ദുവിന് ചുമതല നല്‍കിയത് തൃത്താല, പട്ടാമ്പി മണ്ഡലങ്ങളിലെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന പട്ടാമ്പി സംസ്കൃത കോളജിലായിരുന്നു ചുമതല. ബിന്ദുവിനെ തിരിച്ചറിഞ്ഞ ഒരുകൂട്ടം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പലതവണ ക്യാമ്പസിലെത്തിയതായും ബിന്ദു പറഞ്ഞു ജോലി കഴിഞ്ഞ് കോളജില്‍ നിന്നും പുറത്തിറങ്ങുമ്പോഴാണ് നീയല്ലേടി ശബരിമലയില്‍ […]
അമിത് ഷാ കൊലക്കേസ് പ്രതിയെന്ന് രാഹുല്‍ ഗാന്ധി
ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊലക്കേസ് പ്രതിയാണ് അമിത് ഷാ. കുറഞ്ഞ സമയം കൊണ്ട് സ്വത്ത് പതിന്മടങ്ങാക്കിയ മാന്ത്രികനാണ് അമിത് ഷായുടെ മകനെന്നും രാഹുല്‍ ആരോപിച്ചു. മധ്യപ്രദേശിലെ ജബല്‍പൂരില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് രാഹുല്‍ ഗാന്ധി ബിജെപി ദേശീയ അധ്യക്ഷനെതിരെയും മകന്‍ ജയ്ഷാക്കെതിരെയും രൂക്ഷ വിമര്‍ശമുന്നയിച്ചത്. സൊഹ്റാബുദ്ദീന്‍, തുളസി പ്രജാപതി വ്യാജ ഏറ്റുമുട്ടല്‍ കേസുകളിലെ അമിത് ഷായുടെ പങ്കിനെ സൂചിപ്പിച്ചാണ് രാഹുലിന്റെ കടന്നാക്രമണം. ഒപ്പം മകന്‍ ജെയ്ഷാക്കെതിരായ അഴിമതി […]
വടകരയില്‍ മികച്ച പോളിങ്; പ്രതീക്ഷയോടെ മുന്നണികള്‍
ശക്തമായ പോരാട്ടം നടന്ന വടകരയില്‍ ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയത് ഗുണകരമാകുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി. എഫും യു.ഡി.എഫും. തലശേരിയിലേയും കൂത്തുപറമ്പിലേയും മികച്ച പോളിംഗ് അനുകൂല ഘടകമാണെന്ന് എല്‍.ഡി.എഫ് കണക്കു കൂട്ടുന്നു. എന്നാല്‍ തലശേരിയൊഴികെയുള്ള മണ്ഡലങ്ങളില്‍ ലീഡ് നേടാനാകുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. പ്രചാരണത്തിലെ വീറും വാശിയും വോട്ടെടുപ്പ് ദിനത്തിലേക്ക് നീണ്ടപ്പോള്‍ വടകരയിലുണ്ടായത് മികച്ച പോളിങ്. ഇത് ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് എല്‍.ഡി.എഫ്. ഇടതു കോട്ടകളായ തലശേരിയിലും കൂത്തുപറമ്പിലും ഇക്കുറി മികച്ച പോളിങാണ് ഉണ്ടായിരിക്കുന്നത്. ഈ രണ്ടു മണ്ഡലങ്ങളില്‍ നിന്നായി അമ്പതിനായിരത്തിലധികം വോട്ട് […]












