ക്രിക്കറ്റ് പ്രേമികളെ കോരിത്തരിപ്പിച്ച മത്സരമായിരുന്നു ഇന്നലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ബംഗളൂരു റോയല്‍ ചാലഞ്ചേഴ്‌സും ചെന്നൈ സൂപ്പര്‍കിങ്‌സും തമ്മില്‍ അരങ്ങേറിയത്. അവസാന ഓവറില്‍ ചെന്നൈക്ക് ജയിക്കാന്‍ വേണ്ടത് 26 റണ്‍സ്. ക്രീസില്‍ സാക്ഷാല്‍ എം.എസ് ധോണി. പന്തെറിയുന്നതോ ഡെത്ത് ഓവറുകളില്‍ ‘നല്ല ട്രാക്ക് റെക്കോര്‍ഡുള്ള’ മ്മടെ സ്വന്തം ഉമേഷ് യാദവും. പതിവ് തെറ്റിച്ചില്ല ഉമേഷിന്റെ ആദ്യ പന്ത് തന്നെ ധോണി അതിര്‍ത്തി കടത്തി. രണ്ടാം പന്ത് സ്റ്റേഡിയത്തിന്റെ മേല്‍ക്കുരയിലാണ് പതിച്ചത്. 111 മീറ്റര്‍ സിക്‌സ് ഈ ഐ.പി.എല്ലിലെ മികച്ച […]
Author: Tomy Thondamkuzhy
വടകരയിലെ സംഘര്‍ഷം സി.പി.എം ആസൂത്രണം ചെയ്തതെന്ന് യു.ഡി.എഫ്
വടകര വില്യാപ്പള്ളിയില്‍ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെയുണ്ടായ സംഘര്‍ഷം സി.പി.എം ആസൂത്രണം ചെയ്തതെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍. സോഷ്യലിസ്റ്റ് വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് കരുതി പ്രകോപനം സൃഷ്ടിക്കാനാണ് സംഘര്‍ഷമുണ്ടാക്കിയതെന്നും മുരളി പറഞ്ഞു. എന്നാല്‍ മണ്ഡലത്തില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ യു.ഡി.എഫ് ശ്രമിക്കുകയാണെന്ന് എല്‍.ഡി.എഫും ആരോപിച്ചു. വോട്ടെടുപ്പിന് ശേഷം വടകരയില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് നടന്ന തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെ വില്ല്യാപ്പള്ളിയില്‍ എല്‍.ഡി.എഫ്, യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വലിയ സംഘര്‍ഷമാണ് അരങ്ങേറിയത്. ഈ സംഘര്‍ഷം ആസൂത്രിതമാണെന്നാണ് യു.ഡി.എഫ് ആരോപണം. സോഷ്യലിസ്റ്റുകള്‍ക്ക് ശക്തിയുള്ള മേഖലകളില്‍ […]
മോഹന്‍ലാലിന്‍റെ പിന്തുണ തേടി സുരേഷ് ഗോപി
നടന്‍ മോഹൻലാലിന്റെ പിന്തുണ തേടി തൃശൂരിലെ എൻ.ഡി.എ സ്ഥാനാർഥിയും നടനുമായ സുരേഷ് ഗോപി. മോഹന്‍ലാലിന്‍റെ കൊച്ചി എളമക്കരയിലുളള വീട്ടിലെത്തിയാണ് സുരേഷ് ഗോപി പിന്തുണ തേടിയത്. വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് സന്ദര്‍ശനം മോഹന്‍ലാലിന്‍റെ കൊച്ചി എളമക്കരയിലുളള വീട്ടിലെത്തിയാണ് സുരേഷ് ഗോപി പിന്തുണ തേടിയത്. കൂടിക്കാഴ്ചയ്ക്ക് പിന്നിൽ രാഷ്ട്രീയമില്ലന്നും ലാലിന്റെ കുടുംബവുമായി നല്ല ബന്ധമാണുള്ളതെന്നുമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ലാലിന്റെ അമ്മ തനിക്ക് ഇഷ്ടമുള്ള ഭക്ഷണം നിറയെ ഉണ്ടാക്കി നൽകിട്ടുണ്ട്. ആ അമ്മയുടെ അനുഗ്രവും ലഭിക്കേണ്ടതുണ്ടായിരുന്നു. […]
കാവല്‍ക്കാരന്‍റെ വിധി മെയ് 23ന് ജനകീയ കോടതി തീരുമാനിക്കും: രാഹുല്‍
കാവല്‍ക്കാരന്‍ കള്ളന്‍ തന്നെയെന്ന് രാഹുല്‍ ഗാന്ധി. പാവപ്പെട്ടവന്‍റെ പണം ധനവാനായ സുഹൃത്തിന് നല്‍കിയ കാവല്‍ക്കാരന്‍ ശിക്ഷിക്കപ്പെടും. മെയ് 23ന് കാവല്‍ക്കാരന്‍റെ വിധി ജനകീയ കോടതി തീരുമാനിക്കുമെന്നും രാഹുല്‍ വ്യക്തമാക്കി. റഫാല്‍ വിഷയത്തില്‍ രാഹുല്‍ നരേന്ദ്ര മോദിയെ വീണ്ടും സംവാദത്തിന് വെല്ലുവിളിച്ചു.
ആറ്റിങ്ങലില്‍ ഇരട്ട വോട്ട് കണ്ടെത്തിയെന്ന് കലക്ടര്‍
ആറ്റിങ്ങല്‍ ലോക്സഭ മണ്ഡലത്തില്‍ ഇരട്ട വോട്ട് ഉണ്ടെന്ന് കണ്ടെത്തിയതായി ജില്ലാ കലക്ടര്‍ കെ വാസുകി. ഒരു ലക്ഷത്തോളം ഇരട്ട വോട്ട് ഉണ്ടെന്നാണ് യു.ഡി.എഫ് പരാതിയെങ്കിലും അത്രയും വോട്ടുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും കലക്ടര്‍ വ്യക്തമാക്കി. അതേസമയം കള്ളവോട്ട് ചെയ്യാനുള്ള എല്‍.ഡി.എഫ് നീക്കം എങ്ങനെയും തടയുമെന്ന് ആറ്റിങ്ങലിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശും പറഞ്ഞു. ഒരു വ്യക്തിക്ക് തന്നെ രണ്ട് ബൂത്തുകളില്‍ പേര് ചേര്‍ത്ത് ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ട് ചെയ്യാന്‍ ഇടത് മുന്നണി ശ്രമിക്കുന്നുവെന്നായിരുന്നു യു.ഡി.എഫ് പരാതി. ഒരു […]
20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആകാശഗംഗ ഷൂട്ട്‌ചെയ്ത സ്ഥലത്ത് നിന്ന് ആകാശഗംഗ 2 തുടങ്ങുന്നു
സൂപ്പര്‍ഹിറ്റായിരുന്ന ആകാശഗംഗ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി വിനയന്‍. ആകാശഗംഗ 2 എന്ന പേരിട്ട ചിത്രത്തിന്റെ പ്രഖ്യാപനം നേരത്തെ നടന്നിരുന്നു.1999ലാണ് ആകാശഗംഗ റിലീസായത്. എന്നാല്‍ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ബുധനാഴ്ച തുടങ്ങുമെന്ന് വിനയന്‍ വ്യക്തമാക്കുന്നു. ആകാശഗംഗ ഷൂട്ട് ചെയ്ത വെള്ളിനേഴി ഒളപ്പമണ്ണ മനയിലാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നടക്കുന്നത്. ശ്രീനാഥ് ഭാസി, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സലിം കുമാര്‍, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രാജാമണി, ഹരീഷ് പേരടി, സുനില്‍ സുഗത, ഇടവേള ബാബു, റിയാസ്, […]
അടൂരില്‍ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
പത്തനംതിട്ട അടൂർ ഏനാത്ത് മൂന്ന് വിദ്യാർഥികൾ പുഴയിൽ മുങ്ങിമരിച്ചു. ഏനാത്ത് സ്വദേശി കുരുമ്പേലിൽ നാസറിന്റെ മക്കളായ നാസിം, അജ്മൽ, ഇവരുടെ ബന്ധു നിയാസ് എന്നിവരാണ് കല്ലടയാറ്റിലെ തെങ്ങും പുഴയിൽ മുങ്ങിമരിച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി
സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 24,970 പോളിംഗ് ബൂത്തുകൾ ആണ് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ ആരംഭിച്ച പോളിംഗ് സാമഗ്രികളുടെ വിതരണം ഉച്ചയോടെ പൂര്‍ത്തിയായി . 24,970 പോളിംഗ് സ്റ്റേഷനുകളാണ് വോട്ടെടുപ്പിനായി സംസ്ഥാനത്ത് ക്രമീകരിച്ചിരിക്കുന്നത് . രാവിലെ 9 മണിയോടെ പോളിംഗ് സാമഗ്രികളുടെ വിതരണം ആരംഭിച്ചു. ഓരോ നിയമസഭാ മണ്ഡലങ്ങൾക്കും ഒരു കേന്ദ്രമാണ് സജ്ജീകരിച്ചത്. മലപ്പുറത്താണ് ഏറ്റവും കൂടുതൽ പോളിംഗ് ബൂത്തുകൾ, 2750. കുറവ് വയനാട്, 575. പ്രശ്‌നസാധ്യതയുള്ള 3621 പോളിംഗ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. […]
പോരാളിയാണ് ഈ അമ്മ; സ്വന്തം കുഞ്ഞിനെ കടിച്ച പുലിയെ തിരിച്ചാക്രമിച്ച് യുവതി
ഉറങ്ങിക്കിടക്കുന്നതിനിടെ തന്റെ കുഞ്ഞിനെ ആക്രമിക്കാന്‍ ശ്രമിച്ച പുള്ളിപ്പുലിയെ കീഴടക്കി ഒരമ്മ. കരിമ്പിന്‍ തോട്ടത്തില്‍ പണിയെടുക്കുന്ന ദിലീപ് – ദീപാലി ദമ്പതികളുടെ 18 മാസം മാത്രം പ്രായമായ മകന്‍ ധന്യനേഷ്‌വറിനെയാണ് പുലി ആക്രമിച്ചത്. മഹാരാഷ്ട്രയില്‍ പൂനെയില്‍ നിന്ന് 90 കിലോമീറ്റര്‍ മാറി ജുന്നാറിലാണ് നടുക്കുന്ന സംഭവം. മറ്റ് കുടുംബങ്ങളെപ്പോലെ വീടിന് പുറത്ത് കിടന്നുറങ്ങുകയായിരുന്നു ദീപാലിയും കുഞ്ഞും. ഇതിനിടെ പുലിയെത്തിയത് അറിഞ്ഞില്ല. പുലിയുടെ മുരളല്‍ കേട്ടാണ് വീട്ടമ്മ ഉറക്കമുണര്‍ന്നത്. അപ്പോഴേക്കും പുലി കുഞ്ഞിന്റെ തലയില്‍ കടിച്ചിരുന്നു. പിന്നെ ഒന്നു നോക്കിയില്ല, […]
#10YEARCHALLENGE മാറ്റമില്ലാതെ സ്റ്റെയിന്‍, അടിമുടി മാറി കോഹ്‌ലി
ഡേല്‍ സ്റ്റെയ്‌നിന്റെ ഐ.പി.എല്ലിലേക്കുള്ള അതിഗംഭീര തിരിച്ചുവരവായിരുന്നു ആര്‍.സി.ബിയുടെ ചെന്നൈക്കെതിരായ ജയത്തിലെ പ്രധാന ചേരുവകളിലൊന്ന്. ഓസീസ് പേസ്ബൗളര്‍ കള്‍ട്ടര്‍ നൈലിന്റെ പകരക്കാരനായി എത്തിയ സ്റ്റെയ്ന്‍ ആദ്യ ഓവറില്‍ തന്നെ ചെന്നൈയുടെ രണ്ട് വിക്കറ്റുകളാണ് വീഴ്ത്തിയത്. റെയ്‌നയുടെ വിക്കറ്റ് വീഴ്ത്തിയ സുന്ദര യോര്‍ക്കറിന് ശേഷമുള്ള സ്‌റ്റെയ്‌ന്റെ കോഹ്‌ലിയുമൊത്തുള്ള ആഘോഷം സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയും ചെയ്തു. ഏതൊരു പേസ്ബൗളറുടേയും സ്വപ്‌നങ്ങളിലെ ആദ്യ ഓവറായിരുന്നു സ്‌റ്റെയ്ന്‍ ചെന്നൈ സൂപ്പര്‍കിംങ്‌സിനെതിരെ എറിഞ്ഞത്. മൂളിപ്പറന്ന സ്റ്റെയ്‌ന്റെ പന്തുകള്‍ക്ക് മുന്നില്‍ ആടിയുലഞ്ഞു നിന്ന വാട്‌സണ്‍ അഞ്ചാം പന്തില്‍ വീണു. […]












