Technology

ടിക് ടോക്ക് നിരോധനം എന്തിന്?

ചൈനീസ് കമ്പനിയായ ബീജിംഗ് ബൈറ്റെഡാൻസ് ടെക്നോളജി കോ നിർമ്മിച്ച വീഡിയോ ഷെയറിങ് ആപ്പാണ് ടിക് ടോക്ക്. 3 സെക്കന്റ് മുതൽ 60 സെക്കന്റ് വരെയുള്ള ചെറിയ വീഡിയോകളാണ് ടിക് ടോക്ക് എന്ന സോഷ്യൽ മീഡിയ സേവനത്തിൽ ഉണ്ടാക്കാൻ സാധിക്കുന്നത്. ടിക് ടോക്ക് എങ്ങനെ ഇന്ത്യയിലെത്തി? ലിപ്പ് സിങ്ക് വിഡിയോകൾ പകർത്തി ഷെയർ ചെയ്യുന്ന മ്യൂസിക്കലി ആപ്പിനെ ബൈറ്റഡാൻസ് എന്ന ചൈനീസ് കമ്പനി ഏറ്റെടുത്തതോടെയാണ് ടിക് ടോക്ക് ഇന്ത്യയിലെത്തിയത്. ചുരുങ്ങിയ കാലത്തിനുള്ളിൽ വൻ നേട്ടമുണ്ടാക്കാനും ജനപ്രീതിയാർജിക്കാനും ടിക് ടോക്കിനായി. […]

Entertainment

50 ദിവസത്തെ കളക്ഷനാണ് ഇപ്പോള്‍ 10 ദിവസം കൊണ്ട് കിട്ടിയെന്നൊക്കെ പറയുന്നത്: ബോക്‌സ്ഓഫീസ് കളക്ഷനെക്കുറിച്ച് നാദിര്‍ഷ

സിനിമ നല്ലതോ ചീത്തയോ എന്ന് നോക്കിയിട്ടല്ല ബോക്‌സ്ഓഫീസ് കണക്കുകള്‍ നോക്കി വിലയിരുത്തുന്ന ഒരു സംസ്‌കാരമാണ് ഇപ്പോള്‍ നിലവിലുള്ളതെന്ന് സംവിധായകന്‍ നാദിര്‍ഷ. നാദിര്‍ഷ ഒരുക്കിയ മേരാ നാം ഷാജി എന്ന ചിത്രത്തിന്റെ യു.എ.ഇ റിലീസിനോടനുബന്ധിച്ച് ഒരു റേഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോക്‌സ്ഓഫീസ് കളക്ഷന്‍ എന്ന് പറഞ്ഞാല്‍ ഫാന്‍സ് ഊതിവീര്‍പ്പിക്കുന്ന ഘടകം മാത്രമാണെന്ന് നാദിര്‍ഷ പറയുന്നു. സിനിമ നല്ലതാണോ അതോ മോശമാണെന്നാണോ എന്നല്ല വിലയിരുത്തുന്നത്, അതായത് xന്റെ സിനിമക്ക് കിട്ടിയ കളക്ഷനെക്കാള്‍ കൂടുതല്‍ yന്റെ സിനിമക്ക് കിട്ടിയെന്ന് […]

India Kerala

ഒളിക്യാമറ വിവാദം; എം.കെ രാഘവനെതിരെ കേസെടുത്തു

ഒളിക്യാമറാ വിവാദത്തില്‍ കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവെതിരെ കേസെടുത്തു.അഴിമതി നിരോധന നിയമപ്രകാരമാണ് കേസെടുത്തത്.ടിവി 9 ചാനല്‍ പുറത്ത് വിട്ട ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കാന്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. സ്വകാര്യ കമ്പനിക്ക് ഭൂമി വാങ്ങാന്‍ സഹായത്തിന് എം.കെ രാഘവന്‍ അഞ്ചുകോടി ആവശ്യപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ഹിന്ദി ചാനലായ ടിവി 9 ഭാരത് വര്‍ഷ് ഈ മാസം ആദ്യം പുറത്ത് വിട്ടത്. ദൃശ്യങ്ങള്‍ കൃത്രിമമാണെന്ന് രാഘവന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

India Kerala

കല്ലട ബസില്‍ യാത്രക്കാരെ മര്‍ദ്ദിച്ച സംഭവം; 3 പേര്‍ കസ്റ്റഡിയില്‍, ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ നിര്‍ദ്ദേശം

കൊച്ചിയില്‍ ബസ് യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദാക്കാന്‍ ഗതാഗത മന്ത്രിയുടെ നിര്‍ദേശം. കേസില്‍ ബസ് ജീവനക്കാരായ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു . വിഷയത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റയും വ്യക്തമാക്കി. ജയേഷ്,ജിതിന്‍,ഗിരിലാല്‍ എന്നീ ബസ് ജീവനക്കാരെയാണ് മരട് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ മൂന്ന് പേരും സുരേഷ് കല്ലട ബസിലെ ജീവനക്കാരാണ്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. തിരുവനന്തപുരത്ത് നിന്ന് ബംഗളൂരുവിലേക്ക് പുറപ്പെട്ട ബസ് ആലപ്പുഴ ഹരിപ്പാട് വെച്ച് […]

India National

വോട്ടു ചെയ്യാന്‍ പോയപ്പോള്‍ പോക്കറ്റിലിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു യുവാവിന് പരിക്ക്

വോട്ടു ചെയ്യാന്‍ പോകുമ്ബോള്‍ പോക്കറ്റിലിരുന്ന ​സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവാവിന് പൊള്ളലേറ്റു. ബംഗലുരുവില്‍ നടന്ന സംഭവത്തില്‍ ഗംഗാധര്‍ എന്ന യുവാവിനാണ് പരിക്കേറ്റത്. പാന്‍സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണാണ് ചൂടായി പൊട്ടിത്തെറിച്ചത്. കാലുകളിലും മറ്റ് ശരീരഭാഗങ്ങളിലും സാരമായ പൊള്ളലേറ്റിട്ടുണ്ട്. ഫോണ്‍ അമിതമായി ചൂടായിരുന്നതായി ഗംഗാധര്‍ പൊലീസില്‍ മൊഴി നല്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ 17-ാം തിയതിയാണ് ഗംഗാധര്‍ മൊബൈല്‍ വാങ്ങിയത്. പൊട്ടിത്തെറിയില്‍ ഭയന്ന് പോയ ഗംഗാധര്‍ ബൈക്കില്‍ നിന്ന് വീണതിന്റെയും പരിക്കുകള്‍ ഉണ്ട്.വോട്ട് ചെയ്യുന്നതിനായി ബൈക്കില്‍ പോകുന്നതിനിടെയാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്.ഇതോടെ ബൈക്ക് നിയന്ത്രണം […]

India Kerala

ചതിക്കല്ലെടായെന്ന് അനില്‍ അക്കരെ; രമ്യയെ കല്ലെറിയുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോ?

കൊട്ടിക്കലാശത്തിനിടെ ആലത്തൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി രമ്യഹരിദാസിനെതിരെയുണ്ടായ ആക്രമണത്തെ സംശയത്തിന്റെ നിഴലിലാക്കി വീഡിയോ. സംഘര്‍ഷത്തിനിടെ പ്രചരണവാഹനത്തില്‍ നിന്ന് അനില്‍ അക്കരെ എംഎല്‍എ ചതിക്കല്ലേടാ എന്ന് വിളിച്ചുപറയുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. കല്ലേറ് നടത്തിയത് സ്ഥാനാര്‍ത്ഥിക്കൊപ്പമുണ്ടായിരുന്നവര്‍ തന്നെയാണെന്ന് വീഡിയോ ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നു. ആലത്തൂര്‍ മണ്ഡലത്തിലെ കൊട്ടിക്കലാശത്തിനിടെയായിരുന്നു രമ്യയ്ക്ക് നേരെ കല്ലേറുണ്ടായത്. സ്ഥാനാര്‍ത്ഥിക്കൊപ്പം എംഎല്‍എ അനില്‍ അക്കരെയുമുണ്ടായിരുന്നു. സംഭവത്തിന് പിന്നലെ കല്ലേറിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് ആരോപിച്ച്‌ അനില്‍ അക്കരെ രംഗത്തെത്തി. പൊലീസ് നിഷ്‌ക്രിയരായി നോക്കിനിന്നെന്ന് ആരോപിച്ച്‌് എംഎല്‍എ റോഡില്‍ […]

India National

വൈശാലി തിരിച്ചു പിടിക്കാന്‍ രഘുവംശ പ്രസാദ്

ആര്‍.ജെ.ഡി ദേശീയ ഉപാധ്യക്ഷനും മുന്‍ കേന്ദ്രമന്ത്രിയുമായ ഡോ. രഘുവംശപ്രസാദ് സിങ്ങിന്റെ പേരിലായിരുന്നു പാര്‍ലമെന്ററി തെരഞ്ഞെടുപ്പ് രംഗത്ത് വൈശാലി മണ്ഡലം അറിയപ്പെട്ടിരുന്നത്. 2014-ലെ മോഡി തരംഗത്തില്‍ കൈവിട്ട വൈശാലി തിരിച്ച് പിടിക്കാന്‍ 72-ാം വയസിലും ആവേശത്തോടെ രഘുവംശപ്രസാദ് രംഗത്തുണ്ട്. എല്‍.ജെ.പിയുടെ സീറ്റില്‍ മത്സരിക്കുന്നത് ബി.ജെ.പിയുടെ ഗായ്ഘാട്ട് എം.എല്‍.എ വീണാദേവിയാണ്. ദേശീയ തൊഴിലുറപ്പ് നിയമം നടപ്പാക്കിയ മന്ത്രി എന്നതാണ് ഡോ.രഘുവംശപ്രസാദ് സിങ്ങിന്റെ ഖ്യാതി. ഒന്നാം യു.പി.എ സര്‍ക്കാരില്‍ ഗ്രാമവികസന മന്ത്രിയെന്ന നിലയില്‍ തിളങ്ങിയ രഘുവംശപ്രസാദ് 2009-ല്‍ ആര്‍.ജെ.ഡിയുടെ തകര്‍ച്ച കാലത്തും […]

Football Sports

പി.എസ്.ജിക്ക് ഫ്രഞ്ച് ലീഗ് കിരീടം

ഫ്രഞ്ച് ലീഗില്‍ പാരിസ് സെന്റ് ജെര്‍മന്‍ മോണാകോയെ 3-1ന് പരാജയപ്പെടുത്തി. കിലിയന്‍ എംബാപെയുടെ ഹാട്രിക്കാണ് പി.എസ്.ജിക്ക് വിജയം സമ്മാനിച്ചത്. ലീഗില്‍ രണ്ടാം സ്ഥാനക്കാരായ ലില്ലെ, ടൗലൂസിനോട് ഗോള്‍രഹിത സമനില വഴങ്ങിയതോടെ മത്സരം തുടങ്ങും മുമ്പേ പി.എസ്.ജി കിരീടം ഉറപ്പിച്ചിരുന്നു. കഴിഞ്ഞ ഏഴ് സീസണുകളില്‍ പി.എസ്.ജിയുടെ ആറാം കിരീടമാണിത്. ഫ്രഞ്ച് ലീഗില്‍ അവസാന മൂന്ന് മത്സരങ്ങളും തോറ്റതാണ് പി.എസ്.ജിയുടെ കിരീടനേട്ടം വൈകിപ്പിച്ചത്. 32 മത്സരങ്ങളില്‍ നിന്നും 81 പോയിന്റ് നേടിയാണ് പി.എസ്.ജിയുടെ കിരീടനേട്ടം. അഞ്ച് മത്സരങ്ങള്‍ ശേഷിക്കെയാണ് രണ്ടാം […]

Entertainment

സംവിധാനം: മോഹന്‍ലാല്‍ !

അഭിനയ പ്രതിഭകൊണ്ട് മലയാളിയെ ഞെട്ടിച്ച പ്രിയതാരം മോഹൻലാൽ സംവിധായകന്റെ കുപ്പായമണിയുന്നു. ഈസ്റ്റർ ദിനത്തിൽ പുറത്തിറക്കിയ ബ്ലോഗിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ഫെയ്സ്ബുക്കിലൂടെ ലാൽ തന്നെ ഇക്കാര്യം ഷെയർ ചെയ്തിട്ടുമുണ്ട്. നാൽപ്പത് വർഷം നീണ്ട അഭിനയ ജീവിതത്തിനിപ്പുറം അത്ഭുതകരമായ ഒരു കാര്യം ജീവിതത്തിൽ സംഭവിക്കാൻ പോവുകയാണെന്ന് പറഞ്ഞ ലാൽ, ‘ബറോസ്സ്’ എന്ന പേരിൽ ഒരുക്കുന്ന ചിത്രം ത്രീഡിയിലായിരിക്കും എന്നും കുറിച്ചു. എല്ലാ തരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന തരത്തിലുള്ളതായിരിക്കും ചിത്രം എന്ന് പറഞ്ഞ മോഹൻലാൽ, ഒന്നും തന്നെ മുൻകൂട്ടി […]

India National

രാജ്യസുരക്ഷാ പത്രികയുമായി കോണ്‍ഗ്രസ്

രാജ്യസുരക്ഷാ പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്. അധികാരത്തിലെത്തിയാല്‍ രാജ്യസുരക്ഷയില്‍ നടപ്പാക്കുന്ന അഞ്ചിന പദ്ധതികളാണ് പത്രികയിലുള്ളത്. സുരക്ഷിതമായ അതിര്‍ത്തി, അയല്‍ രാജ്യങ്ങളുമായുള്ള ബന്ധം, ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം, ജനങ്ങളുടെ സുരക്ഷ, സൈനിക ശക്തിയുടെ വര്‍ധന എന്നിവയിലൂന്നിയാണ് കര്‍മ പരിപാടികള്‍. മിന്നലാക്രമണത്തിന് നേതൃത്വം നല്‍കിയ റിട്ട. ലൈഫ്റ്റനന്റ് ജനറല്‍ ഡി.എസ് ഹൂഡയുടെ നേതൃത്വത്തില്‍ രൂപീകരിച്ച കോണ്‍ഗ്രസ് സെക്യൂരിറ്റി ടാസ്‌ക് ഫോഴ്‌സാണ് പത്രിക തയ്യാറാക്കിയത്. മോദിയുടെയും കോണ്‍ഗ്രസിന്റെയും രാജ്യസ്‌നേഹം തമ്മില്‍ ആകാശവും ഭൂമിയും പോലെ വ്യത്യാസമുണ്ടെന്ന് ജയറാം രമേശ് പറഞ്ഞു. പത്രിക […]