India National

വാരാണസിയില്‍ മത്സരിക്കാന്‍ തയ്യാറെന്ന് വീണ്ടും പ്രിയങ്ക

കോൺഗ്രസ് അധ്യക്ഷൻ ആവശ്യപ്പെട്ടാൽ വാരാണസിയിൽ മത്സരിക്കുമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. വലിയ ലക്ഷ്യത്തിന് വേണ്ടി തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്നും പ്രിയങ്ക പറഞ്ഞു. പുല്‍വാമയില്‍ കൊല്ലപ്പെട്ട വസന്തകുമാറിന്റെ കുടുംബത്തെയും സന്ദര്‍ശിച്ചാണ് പ്രിയങ്ക വയനാട്ടില്‍ നിന്ന് മടങ്ങിയത്. വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രചാരണത്തിന് എത്തിയ പ്രിയങ്ക ഗാന്ധി രണ്ടാം ദിവസമാണ് തൃക്കൈപ്പറ്റയിലെ വാഴക്കണ്ടി കോളനിയിലെത്തിയത്. പുൽവാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വസന്ത കുമാറിൻറെ വീട്ടില്‍ അരമണിക്കൂറോളം ചെലവഴിച്ചു. ജില്ലയില്‍ നിന്ന് ഐ.എ.എസ് പരീക്ഷയിൽ മികച്ച വിജയം […]

India Kerala

റസീനയുടെ മൃതദേഹം ശ്രീലങ്കയില്‍ തന്നെ സംസ്കരിക്കും

ശ്രീലങ്കയിൽ സ്ഫോടനത്തിൽ കൊല്ലപ്പെട്ട കാസർകോട് മൊഗ്രാൽപുത്തൂർ സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയിൽ തന്നെ സംസ്കരിക്കും. ശ്രീലങ്കൻ പൗരത്വമുള്ള റസീനയുടെ മൃതദേഹം കേരളത്തിൽ കൊണ്ടുവരുവാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ബന്ധുക്കളെ അറിയിച്ചിരുന്നു. റസീനയുടെ ഭര്‍ത്താവും സഹോദരങ്ങളും ശ്രീലങ്കയിലുണ്ട്. കാസര്‍കോട് മൊഗ്രാല്‍ പൂത്തൂരിലെ ഖാദര്‍ കുക്കാടിയുടെ ഭാര്യ പി.എസ് റസീനയാണ് ശ്രീലങ്കയില്‍ ഞായറാഴ്ചയുണ്ടായ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. റസീനയും ഭര്‍ത്താവ് ഖാദറും ശ്രീലങ്കയിലെത്തിയത് പത്ത് ദിവസം മുന്‍പാണ്. അവധി കഴിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഖാദര്‍ ദുബൈയിലേക്ക് […]

India Kerala

പാലക്കാടും തിരുവനന്തപുരത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കൊട്ടിക്കലാശവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് പാലക്കാടും തിരുവനന്തപുരത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പാലക്കാട് നാല് പേര്‍ക്കാണ് വെട്ടേറ്റത്. മുതലമടയില്‍ സി.പി.എം – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. പിന്നാലെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റത്. സംഘര്‍ഷത്തില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. തിരുവനന്തപുരം മംഗലപുരത്ത് കോണ്‍ഗ്രസുകാരനായ പഞ്ചായത്ത് മെമ്പര്‍ അജയ് കുമാറിനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു. അജയകുമാറിന്റെ അമ്മയടക്കം നാല് പേര്‍ക്ക് പരിക്കേറ്റു. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

India Kerala

റോഡ് ഷോയ്ക്കിടെ എ.കെ ആന്റണിയെ തടഞ്ഞ സംഭവം; ശശി തരൂര്‍ പരാതി നല്‍കി

ശശി തരൂരിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എ.കെ ആന്റണി നടത്തിയ റോഡ് ഷോ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞ സംഭവത്തില്‍ ശശി തരൂര്‍ തെരഞ്ഞെടുപ്പ് കമ്മീഷനും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി. എന്നാല്‍ റോഡ് ഷോ തടഞ്ഞെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് എല്‍.ഡി.എഫിന്റെ വിശദീകരണം. പരസ്യ പ്രചാരണം അവസാനിക്കുന്ന ദിവസം തീരദേശമേഖല കേന്ദ്രീകരിച്ചായിരുന്നു ശശി തരൂരിന്റെ റോഡ് ഷോകള്‍. രാവിലെ നടന്ന റോഡ് ഷോയ്ക്ക് ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കി. വൈകുന്നേരം കോണ്‍ഗ്രസ് ദേശീയ പ്രവര്‍ത്തക സമതി അംഗം എ […]

India Kerala

കേരളം നാളെ പോളിങ് ബൂത്തിലേക്ക്; ഇന്ന് നിശ്ശബ്ദ പ്രചരണം

ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറു മണി വരെയാണ് പോളിങ്. പരസ്യപ്രചരണം അവസാനിച്ചതോടെ മുന്നണികള്‍ ഇന്ന് നിശ്ശബ്ദ പ്രചരണത്തിലാണ്. പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് നടക്കും. മൂന്നാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം അവസാനിച്ചതോടെ മുന്നണികളും സ്ഥാനാര്‍ഥികളും ഇന്ന് നിശബ്ദ പ്രചരണത്തിന്റെ തിരക്കിലാണ്. പരമാവധി വോട്ടുകള്‍ തങ്ങളുടെ പെട്ടിയില്‍ എത്തിക്കാന്‍ സ്ഥലത്തെ പ്രധാനപ്പെട്ടവരെ കണ്ട് സ്ഥാനാര്‍ഥികള്‍ വോട്ട് തേടും.നാളെ രാവിലെ ഏഴ് മണിക്കാണ് പോളിങ് ആരംഭിക്കുന്നത്. വൈകിട്ട് ആറു വരെ പോളിങ് […]

India Kerala

സംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് കൊട്ടിക്കലാശം; ചിലയിടങ്ങളില്‍ സംഘര്‍ഷം

ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണത്തിന് കേരളത്തില്‍ ആവേശകരമായ കൊട്ടിക്കലാശം. നാളെ നിശബ്ദ പ്രചാരണം. മറ്റന്നാള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. കൊട്ടിക്കലാശത്തിലെ ആവേശം മൂന്ന് മുന്നണികളുടേയും ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. 43 ദിവസത്തെ പരസ്യ പ്രചാരണത്തിനാണ് വൈകിട്ട് ആറ് മണിയോടെ സമാപനമായത്. 20 ലോക്സഭ മണ്ഡലങ്ങളിലും ആവേശകരമായ കൊട്ടിക്കലാശമാണ് നടന്നത്. ചിലയിടങ്ങളില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായി. തിരുവനന്തപുരം വേളിയില്‍ എ.കെ ആന്റണിയുടെ റോഡ് ഷോ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു. വാഹനങ്ങള്‍ എതിരെ വന്നപ്പോഴുണ്ടായ ഗതാഗത തടസ്സം […]

India Kerala

മംഗലാപുരത്ത് നിന്നും കൊച്ചിയിലെത്തിച്ച കുഞ്ഞിന്‍റെ ആരോഗ്യ നിലയില്‍ പുരോഗതി

മംഗളുരുവില്‍ നിന്ന് അടിയന്തര ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് കൊണ്ടുവരുന്ന വഴിയ്ക്ക് സര്‍ക്കാര്‍ ഇടപെട്ട് കൊച്ചിയിലെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ച 19 ദിവസം പ്രായമായ കുഞ്ഞിന്‍റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം സാധാരണനിലയിലായി. അവയവങ്ങളുടെ പ്രവ‍ര്‍ത്തനവും ഭേദപ്പെട്ട് വരികയാണ്. അപകടനില പൂര്‍ണമായി തരണം ചെയ്തുവെന്നുറപ്പിക്കാന്‍ കുഞ്ഞിനെ ചുരുങ്ങിയത് ഒരാഴ്ച കൂടി ഐസിയുവില്‍ നിരീക്ഷിക്കേണ്ടി വരും. രണ്ട് ദിവസം മുമ്ബാണ് കുഞ്ഞിന്‍റെ ശസ്ത്രക്രിയ പൂര്‍ത്തിയായത്. രാവിലെ 9 മണി മുതല്‍ വൈകിട്ട് നാല് മണി വരെ ഏഴ് മണിക്കൂര്‍ നീണ്ട സങ്കീര്‍ണമായ […]

India Kerala

രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തിന്റെ തലയില്‍ വന്നുവീണ ശാപം: അല്‍ഫോന്‍സ് കണ്ണന്താനം

 രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി എറണാകുളം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോന്‍സ് കണ്ണന്താനം. കേരളമൊന്നറിയിട്ടെ, ഇത്രയും വലിയ ശാപം നമ്മുടെ തലയില്‍ വന്ന് വീണതെന്നായിരുന്നു കണ്ണന്താനത്തിന്റെ പരാമര്‍ശം. രാഹുല്‍ ഗാന്ധി എംപിയായാല്‍ ഹെലികോപ്റ്ററില്‍ വയനാട്ടില്‍ വന്നിറങ്ങി വര്‍ഷത്തില്‍ ഒരിക്കല്‍ ഈസ്റ്ററിനോ ഓണത്തിനോ കറങ്ങും, അത് കഴിഞ്ഞ അടുത്ത തവണ നോമിനേഷന്‍ നല്‍കാന്‍ മാത്രമാകും വരിക. വയനാട്ടിലെ ജനങ്ങള്‍ കാണാന്‍ പോകുന്നത് ഹെലികോപ്റ്റര്‍ മാത്രമാണെന്നും അല്‍ഫോന്‍സ് പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അല്‍ഫോന്‍സ് എന്തൊക്കെ പറഞ്ഞാലും […]

India Kerala

കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വൃദ്ധന്‍ കുത്തേറ്റു മരിച്ചു

കോഴിക്കോട് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ വൃദ്ധന്‍ കുത്തേറ്റു മരിച്ചു. സംഭവത്തില്‍ വളയം സ്വദേശിയായ പ്രതി പ്രബിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് അറിയിച്ചു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.  മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയില്‍ കൊണ്ടുപോയി. ബന്ധുക്കളെ തിരിച്ചറിഞ്ഞശേഷം മൃതദേഹം കൈമാറുമെന്ന് പോലീസ് അറിയിച്ചു.

India National

കര്‍ക്കരക്കെതിരായ പ്രസ്താവന, പ്രഗ്യാസിങിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്

മുംബൈ ഭീകരാക്രമണത്തില്‍ തീവ്രവാദികള്‍ കൊലപ്പെടുത്തിയ ഹേമന്ത് കര്‍ക്കരക്കെതിരെ വിവാദ പ്രസ്താവന നടത്തിയ പ്രഗ്യാ സിങിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. വിവാദ പ്രസ്താവനയില്‍ 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അതിനിടെ പ്രധാനമന്ത്രി മോദിയുടെ പേരിലുള്ള വെബ് സീരീസുകള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി. ഹേമന്ത് കര്‍ക്കരെ ചെയ്ത പ്രവര്‍ത്തിയുടെ ഫലമാണ് അദ്ദേഹം അനുഭവിച്ചതെന്നായിരുന്നു മലേഗാവ് സ്‌ഫോടന കേസില്‍ കുറ്റം ചുമത്തി ജയിലിലടക്കപ്പെട്ട പ്രഗ്യാ സിംഗ് പറഞ്ഞത്. മുംബൈ ഭീകരാക്രമണത്തിനിടെ വെടിയേറ്റ് മരിച്ച മുന്‍ മുംബൈ ഭീകര […]