Entertainment

തീവണ്ടിയ്ക്കു ശേഷം ടൊവിനോയും സംയുക്തയും വീണ്ടും ഒന്നിക്കുന്നു; ചിത്രം എടക്കാട് ബറ്റാലിയന്‍ 06

തീവണ്ടി എന്ന വിജയ ചിത്രത്തിന് ശേഷം ടൊവിനോ തോമസും സംയുക്ത മേനോനും വീണ്ടും ഒന്നിക്കുന്നു. എടക്കാട് ബറ്റാലിയന്‍ 06 എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. നവാഗതനായ സ്വപ്‌നേഷ് .കെ. നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൂബി ഫിലിംസിന്റെ ബാനറില്‍ ഡോ.ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പി.ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കമ്മട്ടിപ്പാടം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പി.ബാലചന്ദ്രന്‍ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്.

Cricket Sports

കോഫി വിത്ത് കരണ്‍; ഹാർദികിനും രാഹുലിനും 20 ലക്ഷം രൂപ പിഴ

‘കോഫി വിത് കരൺ’ ടോക് ഷോക്കിടെ ലെെംഗിക പരാമർശങ്ങൾ നടത്തി വിവാദത്തിൽ പെട്ട ഇന്ത്യൻ താരങ്ങളായ ഹാർദിക് പട്ടേലിനും കെ.എൽ രാഹുലിനും ശിക്ഷ വിധിച്ച് ബി.സി.സി.ഐ. ഇരുവരും ഇരുപത് ലക്ഷം രൂപ വീതം പിഴ അടക്കാനാണ് ബി.സി.സി.ഐ നിയമിച്ച ഓംബുഡ്സ്മാൻ ഡി.കെ ജെയിൻ വിധിച്ചിരിക്കുന്നത്. ഡ്യൂട്ടിയിലിരിക്കെ കൊല്ലപ്പെട്ട പത്ത് പാരാമിലിറ്ററി കോൺസ്റ്റബിളുമാരുടെ വിധവകൾക്ക് ഓരോ ലക്ഷം രൂപ വിതം നൽകാനും, ബ്ലെെൻഡ് ക്രിക്കറ്റർമാർക്കായി ക്രിക്കറ്റ് അസോസിയേഷൻ രൂപീകരിച്ച ഫണ്ടിലേക്ക് പത്ത് ലക്ഷം രൂപ നൽകാനുമാണ് വിധിച്ചിരിക്കുന്നത്. പണം […]

India Kerala

സി.ആര്‍ നീലകണ്ഠനെ ആം ആദ്മിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു

എ.എ.പി സംസ്ഥാന കണ്‍വീനര്‍ സി.ആര്‍ നീലകണ്ഠനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്‍ഡ് ചെയ്തു. കേരളത്തിൽ യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചതിനാണ് കേന്ദ്ര നേതൃത്വം നടപടി സ്വീകരിച്ചത്. കേരളത്തില്‍ എല്‍.ഡി.എഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിക്കുന്നതായും എ.എ.പി ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. ദേശീയ നേതൃത്വത്തിന്റെ അനുമതിയില്ലാതെയാണ് നീലകണ്ഠൻ കോൺഗ്രസിന് പിന്തുണ നൽകിയത്. ഇത് ദേശീയ നേതൃത്വത്തിന്റെ ഇടപെടലിന് കാരണമാകുകയായിരുന്നു. കേരളത്തിൽ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെയായിരുന്നു സി ആർ നീലകണ്ഠന് പാർട്ടി ദേശീയ നേതൃത്വം കാരണം കാണിക്കൽ […]

India National

കാലുവാരികളുടെയും കൂറുമാറ്റക്കാരുടെയും തട്ടകമായ മാല്‍ദ

കാലുവാരികളുടെയും കൂറുമാറ്റക്കാരുടെയും തട്ടകമാണ് പശ്ചിമ ബംഗാളിലെ മാല്‍ദ നോര്‍ത്ത് മണ്ഡലം. കോണ്‍ഗ്രസ് ടിക്കറ്റില്‍ രണ്ടു തവണ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത ബീഗം മുഅസ്സം നൂര്‍ തൃണമൂല്‍ കോണ്‍ഗ്രസിലേക്കു കൂറുമാറിയാണ് ഇത്തവണ ജനവിധി തേടുന്നത്. ബംഗാളിലെ കോണ്‍ഗ്രസിന്റെ ഏക്കാലത്തെയും അറിയപ്പെട്ട ഖനിഖാന്‍ ചൗധരി കുടുംബത്തില്‍ നിന്നായിരുന്നു മുഅസ്സമിന്റെ കൂറുമാറ്റം. മാറിവരുന്ന രാഷ്ട്രീയ സാഹചര്യങ്ങളുടെ പ്രതിഫലനം പശ്ചിമ ബംഗാളിലെ സി.പി.എമ്മിലെയും കോണ്‍ഗ്രസിലെയും നേതാക്കളിലും അണികളിലുമുണ്ടാക്കുന്ന ചാഞ്ചാട്ടങ്ങളാണ് ബംഗ്‌ളാദേശിനോടു ചേര്‍ന്ന കിടക്കുന്ന മുര്‍ഷിദാബാദ്, മാല്‍ദ, റായിഗഞ്ച് ജില്ലകളിലുടനീളം. മാല്‍ദ മണ്ഡലത്തില്‍ നിന്നും […]

India Kerala

അധികാരം തന്ന ജനങ്ങളെ മറന്നാണ് ബി.ജെ.പി ഭരിച്ചതെന്ന് പ്രിയങ്ക ഗാന്ധി

ജനാധിപത്യത്തെ സംരക്ഷിക്കാന്‍ രാജ്യത്തെ ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. അധികാരം തന്ന ജനങ്ങളെ മറന്നാണ് ബി.ജെ.പി അഞ്ച് കൊല്ലം ഭരിച്ചതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി. മാനന്തവാടിയില്‍ സഹോദരനും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രിയങ്ക. യഥാര്‍ഥത്തില്‍ എന്താണോ അതിന് വിരുദ്ധമായാണ് രാഹുല്‍ ചിത്രീകരിക്കപ്പെട്ടതെന്നും പ്രിയങ്ക പറഞ്ഞു.

Entertainment

പതിനെട്ടാം പടി കയറാന്‍ മമ്മൂക്കയ്ക്കൊപ്പം പൃഥ്വിയും ഉണ്ണിമുകുന്ദനും

മമ്മൂട്ടി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. പ്രഖ്യാപനവേള മുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സിനിമയുടെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച പ്രതികരണം സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നു. മധുരരാജയുടെ വിജയത്തിന് പിന്നാലെയാണ് പതിനെട്ടാം പടിയും എത്തുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ ലുക്കും ഗെറ്റപ്പും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്‌ലുക്ക് തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ പതിനെട്ടാം പടിയുടെതായി പുറത്തിറങ്ങിയ പുതിയ ലൊക്കേഷന്‍ ചിത്രവും വൈറലായി മാറിയിരിക്കുകയാണ്. ആഗസ്റ്റ് സിനിമാസിന്റെ ഫേസ്ബുക്ക് പേജിലായിരുന്നു […]

Cricket Sports

കൊഹ്‌ലിക്കും റെയ്‌നയ്ക്കും പിന്നാലെ ചരിത്ര നേട്ടവുമായി മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മ്മ

ടി20 യില്‍ വീണ്ടുമൊരു ഇന്ത്യന്‍ താരം ചരിത്രമെഴുതിയിരിക്കുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തോടു കൂടി ഒരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ. വിരാട് കോഹ്ലി, സുരേഷ് റെയ്‌ന എന്നിവര്‍ക്ക് പിന്നാലെ ടി20 യില്‍ 8000 റണ്‍സ് എന്ന നേട്ടം പിന്നിടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് രോഹിത് ശര്‍മ്മ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സ്, ഡെക്കാന്‍ ചാര്‍ജേഴ്സ് എന്നി ടീമുകള്‍ക്ക് വേണ്ടി കളിച്ച്‌ 4716 റണ്‍സ് നേടിയ ഹിറ്റ്മാന്‍ ഇന്ത്യന്‍ ടീമിന് […]

India National

ബിഹാറില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

ബീഹാർ ഭഗൽപൂരിൽ 17 വയസുകാരിയെ ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചു. സംഭവത്തിൽ അയൽവാസിയായ പ്രിൻസിനെ അറസ്റ്റ് ചെയ്തു .വെള്ളിയാഴ്ച ഉച്ചയോടെ യുവതിയുടെ വീട്ടിൽ എത്തിയ പ്രതി അമ്മയെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച പെൺകുട്ടിയുടെ മുഖത്ത് ആസിഡ് ഒഴിക്കുകയും ചെയ്തു. അമ്മയെ തോക്കിന്‍മുനയില്‍ നിര്‍ത്തിയ ശേഷമായിരുന്നു ആക്രമണം. സംഭവ സ്ഥലത്തു നിന്ന് തോക്ക് കണ്ടെത്തിയതായി ഡെപ്യൂട്ടി സൂപ്രണ്ട് പോലീസ് രൂപ് രഞ്ജൻ ഹർഗവ് മാധ്യമങ്ങളോട് പറഞ്ഞു .തുടർ ചികിത്സക്കായി പെൺകുട്ടിയെ പട്ന മെഡിക്കൽ കോളേജ് ആശുപത്രി (പി.എം.എച്ച്) […]

India National

‘മുസ്‍ലിംകളെ ഇല്ലാതാക്കാന്‍ ബി.ജെ.പിയെ വിജയിപ്പിക്കുക’ വിവാദ പ്രസംഗവുമായി ബി.ജെ.പി നേതാവ്

മുസ്‍ലിംകളെ നശിപ്പിക്കണമെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വോട്ടു ചെയ്യണമെന്ന വിവാദ പരാമര്‍ശവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ് രജ്ഞീത് ബഹദൂര്‍ ശ്രീവാസ്തവ. ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ഉണ്ടാകാന്‍ പോകുന്ന പ്രത്യാഘാതം നേരിടാന്‍ തയായറായിക്കോളാനും ശ്രീവാസ്തവ ജനങ്ങളെ ഭീഷണിപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബറാബങ്കിയില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കവെയാണ് ബി.ജെ.പി നേതാവിന്റെ വിവാദ പരാമര്‍ശം. ‘’കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ ഭരണംകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുസ്‍ലിംകളുടെ ആചാരമുറകള്‍ തകര്‍ക്കാന്‍ കഴിഞ്ഞു. നിങ്ങള്‍ മുസ്‍ലിം വര്‍ഗ്ഗത്തെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മോദിയെന്ന പ്രധാനമന്ത്രിക്ക് വോട്ട് ചെയ്യൂ. വിഭജനമായിട്ടു […]

India Kerala

മൂന്ന് വയസുകാരന്റെ മരണം; അച്ഛനും അറസ്റ്റില്‍

ആലുവയില്‍ അമ്മയുടെ മര്‍ദ്ദനമേറ്റ് കുഞ്ഞ് മരിച്ച സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനെയും അറസ്റ്റ് ചെയ്തു. മർദ്ദന വിവരം മറച്ചുവെച്ചതിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനുമാണ് അറസ്റ്റ്. കുട്ടിയുടെ മൃതദേഹം കളമശേരി പാലയ്ക്കാ മുഗൾ വടകോട് ജുമാമസ്ജിദില്‍ ഖബറടക്കി. കളമശേരി പാലയ്ക്കാ മുഗൾ വടകോട് ജുമാമസ്ജിദ് ഖബർസ്ഥാനിലായിരുന്നു 12.30 ഓടെ കുഞ്ഞിനെ മറവ് ചെയ്തത്. കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം കാണാന്‍ പൊലീസിന്റെ സാന്നിധ്യത്തില്‍ കസ്റ്റഡിയിലുളള മാതാപിതാക്കള്‍ക്ക് അവസരമൊരുക്കിയിരുന്നു. കുഞ്ഞിന്റെ മാതാപിതാക്കള്‍ ഇവര്‍ തന്നെയാണെന്ന് ഝാര്‍ഖണ്ഡില്‍ എത്തി പൊലീസ് […]