ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണം. മുന്‍ ജീവനക്കാരിയാണ് രഞ്ജന്‍ ഗോഗോയ്ക്കെതിരെ ലൈംഗികാരോപണം ചുമത്തിയിരിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതിയില്‍ അടിയന്തിര സിറ്റിംഗ് വിളിച്ചിരിക്കുന്നത്. കോടതിയുടെ സ്വാതന്ത്ര്യം സംബന്ധിച്ച പ്രധാന വിഷയം പരിഗണിക്കുന്നു. സോളിസ്റ്റര്‍ ജനറലാണ് വിഷയം ശ്രദ്ധയില്‍പ്പെടുത്തുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ചേരുന്നു. പൊതുതാല്‍പര്യമുള്ള പ്രധാനവിഷയം പരിഗണനയിലാണെന്ന് അറിയിപ്പ്. അരുണ്‍ മിശ്ര, സഞ്ജയ് ഘന്ന ചീഫ് ജസ്റ്റിസ് എന്നിവരടങ്ങുന്ന ബെഞ്ച്. സോളിസ്റ്റര്‍ ജനറല്‍ കോടതിയിലെത്തി. സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ ഭാരവാഹികളും കോടതിയിലെത്തി.
Author: Tomy Thondamkuzhy
‘എന്തുകൊണ്ട് ജാമ്യത്തിലിറങ്ങി മത്സരിക്കുന്ന രാഹുലിനെയും സോണിയയെയും ചോദ്യം ചെയ്യുന്നില്ല?
മാലേഗാവ് സ്ഫോടനക്കേസ് പ്രതി പ്രഗ്യ സിങ് ഠാക്കൂറിന്റെ ബി.ജെ.പി സ്ഥാനാര്‍ഥിത്വത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ജാമ്യത്തിലിറങ്ങിയാണ് മത്സരിക്കുന്നതെന്നും എന്തുകൊണ്ട് അവരാരും അതിന്റെ പേരില്‍ ചോദ്യം ചെയ്യപ്പെടുന്നില്ലെന്നുമായിരുന്നു മോദിയുടെ പ്രതികരണം. ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥിയാണ് പ്രഗ്യ സിംങ് ഠാക്കൂര്‍. ”അമേഠിയില്‍ അവര്‍ക്കൊരു(കോണ്‍ഗ്രസിന്) സ്ഥാനാര്‍ഥിയുണ്ട്(രാഹുല്‍ ഗാന്ധി), ജാമ്യത്തിലിറങ്ങിയ ആളാണ്. റായ്ബറേലിയിലുമുണ്ട് മറ്റൊരു സ്ഥാനാര്‍ഥി(സോണിയ ഗാന്ധി), അവരും ജാമ്യത്തിലിറങ്ങിയതാണ്. പക്ഷേ ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി ജാമ്യത്തിലിറങ്ങിയ ആളാകുമ്പോള്‍ മാത്രമാണ് പ്രശ്നം.” ടൈംസ് നൌവിന് […]
മാവേലിക്കരയിൽ ഇഞ്ചോടിഞ്ച്; ഇരു മുന്നണികളും പ്രതീക്ഷയിൽ
പരസ്യപ്രചാരണത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കേ മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. യു.ഡി.എഫിന്റെ ആത്മ വിശ്വാസത്തെ മറികടക്കുന്ന പ്രചാരണവുമായി ഇടതു മുന്നണി മത്സരം കനത്തതാക്കി. ഇരു മുന്നണികളും വിജയം അവകാശപ്പെടുന്ന പോരാട്ടമാണ് മാവേലിക്കരയിൽ. നില മെച്ചപ്പെടുത്താനാണ് എൻ.ഡി.എ ശ്രമം. കഴിഞ്ഞ രണ്ട് തവണയായി മണ്ഡലം നിലനിര്‍ത്തുന്ന യു.ഡി.എഫ് ഇക്കുറിയും വിജയ പ്രതീക്ഷയിലാണ് തുടങ്ങിയത്. എന്നാൽ പ്രചാരണത്തിലെ ചിട്ടയായ പ്രവർത്തനം കൊണ്ട് ഇടതു മുന്നണി മത്സരം തീ പാറുന്നതാക്കി. സിറ്റിംഗ് എം.എൽ.എ ചിറ്റയം ഗോപകുമാറിനെ ഇറക്കിയതും. ബാലകൃഷ്ണ പിള്ളയുടെ […]
ഇന്ധനവിലയില്‍ വര്‍ധനവ്
ലോക്‌സഭാ തിരഞ്ഞെടുപ്പ് ചൂടില്‍ ഇന്ധനവില വര്‍ധിക്കുന്നത് ശ്രദ്ധയില്‍പ്പെടാതെ പോവുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ ക്രുടോയിലിന്റെ വില മാറികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചില്ലറ വില്‍പ്പന വിലയമാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇന്ന് ഇന്ധന വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. പെട്രോളിന് ആറ് പൈസയും ഡീസലിന് 8 പൈസയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് ഇന്നത്തെ പെട്രോള്‍ വില 76.28രൂപയും ഡീസല്‍ വില 71.34 രൂപയുമാണ്. കൊച്ചിയില്‍ പെട്രോളിന്റെ വില 74.95രൂപയും ഡീസലിന് 69.93 രൂപയുമാണ്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 73 രൂപയും ഡീസല്‍ ലിറ്ററിന് 66.39 രൂപയുമാണ് […]
പൊലീസ് നടപ്പാക്കുന്നത് രണ്ട് നീതി; വിജയരാഘവന് എതിരെയുള്ള പോരാട്ടം തുടരും
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അധിക്ഷേപിച്ചച്ചെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന് എതിരെയുള്ള പരാതിയില്‍ കേസെടുക്കേണ്ടെന്ന തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസെടുക്കേണ്ടെന്ന തീരുമാനം തെറ്റാണ്. വിജയരാഘവന് എതിരായ നിയമനടപടി തുടരും. ആവശ്യമെങ്കില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ പൊലീസിനെ ഉപയോഗിച്ച് സിപിഎം വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് നടപ്പാക്കുന്നത് രണ്ട് നീതിയാണ്. എംകെ രാഘവനെ വേട്ടയാടി അപമാനിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രമ്യ ഹരിദാസിനെ അപമാനിച്ചെന്ന […]
തിരിച്ചടിക്കാന്‍ മുംബെെയും ഡല്‍ഹിയും; ഐ.പി.എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങള്‍
ഐ.പി.എല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങളാണുള്ളത്. വെെകീട്ട് രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സിനെ നേരിടുമ്പോള്‍, ഡല്‍ഹിയും പഞ്ചാബും തമ്മിലാണ് രണ്ടാം മത്സരം. സീസണില്‍ ആദ്യ ഘട്ടത്തില്‍ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം രാജസ്ഥാനായിരുന്നു. എന്നാല്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മുംബൈ. വൈകിട്ട് നാല് മണിക്ക് രാജസ്ഥാനിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും കിങ്സ് ഇലവന്‍ പഞ്ചാബും തമ്മിലേറ്റുമുട്ടും. ആദ്യ മത്സരത്തില്‍ ഡല്‍ഹിയെ 14 റണ്‍സിനാണ് പഞ്ചാബ് പരാജയപ്പെടുത്തിയത്. എട്ട് മണിക്ക് ഡല്‍ഹി […]
ആര്യയ്ക്കും വിശാലിനും പിന്നാലെ ചിമ്ബുവും! താരപുത്രന്റെ വിവാഹം ഉടന്‍
താരങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. തമിഴകത്ത് വീണ്ടുമൊരു താരവിവാഹം അരങ്ങേറുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ആര്യ-സയേഷ വിവാഹത്തിന് പിന്നാലെയായി വിശാലും അനീഷയും വിവാഹിതരാവുകയാണെന്നുള്ള വാര്‍ത്തയും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിമ്ബുവിന്‍രെ വിവാഹത്തെക്കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് പിതാവ്. അഭിനേതാവ് കൂടിയായ ടി രാജേന്ദറിന്റെ മൂത്ത പുത്രനാണ് ചിമ്ബു. സഹോദരനായ കുരലരസന്‍ വിവാഹിതനാവാന്‍ പോവുകയാണെന്നുള്ള വിവരം നേരത്തെ പുറത്തുവന്നിരുന്നു. കുരലസരന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അതിഥികളെ ക്ഷണമിക്കുന്ന തിരക്കിലാണ് കുടുംബാംഗങ്ങള്‍. അതിനിടയിലാണ് ലാജേന്ദര്‍ മൂത്ത മകന്റെ വിവാഹത്തിനെക്കുറിച്ച് തുറന്നുപറഞ്ഞത്. ഇളയമകന്റെ […]
മൂന്നു വയസുകാരന്റെ മരണം; ഡി.എൻ.എ പരിശോധന നടത്തും സംസ്കാരം പിന്നീട്
ആലുവയില്‍ അമ്മയുടെ ക്രൂര മര്‍ദനമേറ്റ് മരിച്ച കുഞ്ഞിന്റെ സംസ്കാരവുമായി ബന്ധപ്പെട്ട് തീരുമാനമായില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ട്. മർദ്ദിച്ച സ്ത്രീയുടേത് തന്നെയാണോ കുഞ്ഞെന്നറിയാൻ ഡി.എൻ.എ പരിശോധന പൂർത്തിയാക്കേണ്ടതുണ്ടെന്ന് അധികൃതർ അറിയിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചതിനെത്തുടര്‍ന്ന് ഇന്നലെ രാവിലെ 9 മണിയോടെയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്. കളമശേരി മെഡിക്കൽ കോളജിലേക്ക് എത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയുടെ അമ്മയുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കാൻ രണ്ടംഗ പൊലീസ് സംഘം ജാർഖണ്ഡിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം […]
പാനായിക്കുളം കേസിലെ വെറുതെ വിട്ട പ്രതികള്‍ക്ക് സ്വീകരണം
പാനായിക്കുളം എന്‍.ഐ.എ കേസില്‍ ഹൈക്കോടതി വെറുതെ വിട്ട പ്രതികള്‍ക്ക് കോഴിക്കോട് സ്വീകരണം നല്‍കി. മൈനോറിറ്റി റൈറ്റ്സ് വാച്ച് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ.വാസു സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോടതി വെറുതെ വിട്ട റാസിക് എ റഹീം, ഷമ്മാസ്, നിസാമുദ്ദീന്‍ പാനായിക്കുളം എന്നിവരാണ് സ്വീകരണത്തില്‍ പങ്കെടുത്തത്. തങ്ങളുടെ ജയിലനുഭവങ്ങള്‍ ഇവര്‍ പങ്കുവെച്ചു. സ്വീകരണ സമ്മേളനം മുനുഷ്യാവകാശ പ്രവര്‍ത്തകന്‍ എ വാസു ഉദ്ഘാടനം ചെയ്തു. 2006 ആഗസ്ത് 15ന് സ്വാതന്ത്ര്യ സമരത്തില്‍ മുസ്‌ലിംകളുടെ […]
കോട്ടയത്തെ കോട്ട പിടിച്ചെടുക്കാന്‍ ശക്തമായ പോരാട്ടം
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വാശിയേറിയ പോരാട്ടമാണ് കോട്ടയത്ത് നടക്കുന്നത്. മുന്ന് മുന്നണികളും കരുത്തരെ രംഗത്ത് ഇറക്കിയതോടെ തീപാറുന്ന പോരാട്ടമാണ് കോട്ടയത്ത് നടക്കുന്നത്. പ്രചാരണം അവസാന ഘട്ടത്തിലെത്തിയതോടെ വിജയം എങ്ങനെ സാധ്യമാകുമെന്ന കണക്ക് കൂട്ടലിലാണ് മുന്നണികള്‍. യു.ഡി.എഫിന്റെ കോട്ടയാണ് കോട്ടയം. 7 നിയോജക മണ്ഡലങ്ങളില്‍ 5 യുഡിഎഫിനൊപ്പം. കഴിഞ്ഞ തവണ ജോസ്.കെ.മാണിയുടെ ഭൂരിപക്ഷം ഒരുലക്ഷത്തി ഇരുപതിനായിരം. എന്നാല്‍ ഇത്തവണ അത്ര എളുപ്പം യു.ഡി.എഫിന് വിജിയിക്കാന്‍ സാധിച്ചേക്കില്ല. മാണിയുടെ നിര്യാണം സഹതാപ വോട്ടായി മാറിയാൽ യു.ഡി.എഫിന് ഗുണം ചെയ്യും. എന്നാല്‍ […]












