India Kerala

രാഹുല്‍ ഗാന്ധിക്കായി വോട്ടഭ്യര്‍ത്ഥിച്ച് പ്രിയങ്ക ഇന്ന് കേരളത്തില്‍

തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കായി വോട്ടഭ്യര്‍ത്ഥിച്ച് പ്രിയങ്ക ഇന്ന് പര്യടനത്തിനെത്തും . മണ്ഡലത്തിലുടനീളം 5 പരിപാടികളിലാണ് പ്രിയങ്ക പങ്കെടുക്കുക.. രാഹുല്‍ ഗാന്ധിയുടെ സ്വന്തം മണ്ഡലമായ വയനാട്ടില്‍ പ്രചരണത്തിനെത്തുന്ന എ. ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക വയനാട് ജില്ലയിലെ മൂന്നിടങ്ങളിലുള്‍പ്പെടെ മണ്ഡലത്തില്‍ 5 പരിപാടികളില്‍ പങ്കെടുക്കും. കാലത്ത് 10 30 ന് വള്ളിയൂര്‍കാവ് മൈതാനിയില്‍ ഹെലികോപ്റ്ററിലെത്തുന്ന പ്രിയങ്ക മാനന്തവാടിയില്‍ പൊതു സമ്മേളനത്തെ അഭിമുഖീകരിക്കും. തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം തന്നെ പുല്‍പ്പള്ളിയിലേക്ക് തിരിക്കും. പഴശ്ലി രാജ കേളെജ് […]

India Kerala

പരസ്യപ്രചരണം നാളെ അവസാനിക്കും

സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചരണം നാളെ അവസാനിക്കും. ഒപ്പത്തിനൊപ്പമുളള പോരാട്ടത്തിൽ അവസാന ലാപ്പിൽ മേൽക്കൈ നേടാനുളള ഓട്ടത്തിലാണ് മുന്നണികൾ. ചൊവ്വാഴ്ചയാണ് സംസ്ഥാനത്തെ വോട്ടെടുപ്പ്. ആരോപണ-പ്രത്യാരോപണങ്ങൾ,വിവാദങ്ങൾ,അവകാശവാദ വാദങ്ങൾ.ലോക്സഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം നാളെ അവസാനിക്കാനിരിക്കെ കൊണ്ടും കൊടുത്തും മുന്നേറുകയാണ് മൂന്നു മുന്നണികളും. ഞായറാഴ്ച കൊട്ടിക്കലാശം എന്നിരിക്കെ പ്രചാരണത്തിലെ മേൽക്കോയ്മ ആർക്കെന്ന പ്രവചനം നിലവിൽ അസാധ്യം. പൊതു യോഗങ്ങളിലൂടെ അവസാനഘട്ടത്തിൽ കളം പിടിക്കാനാണ് എൽ.ഡി.എഫ് ശ്രമം. സംസ്ഥാനമെമ്പാടും ബൂത്തുകൾ കേന്ദ്രീകരിച്ച് 2000ത്തോളം ചെറുപൊതുയോഗങ്ങൾ സംഘടിപ്പിക്കാനാണ് മുന്നണി ഒരുങ്ങുന്നത്.കൊട്ടിക്കലാശ ദിനം റോഡ്ഷോയും ഉണ്ടാകും.ബൂത്തടിസ്ഥാനത്തിൽ […]

Cricket Sports

ഐ.പി.എല്ലില്‍ കൊല്‍ക്കത്ത ബംഗളുരു പോരാട്ടം

ഐ.പി.എല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. എട്ട് കളികളില്‍ നിന്ന് നാല് ജയവുമായി ആറാം സ്ഥാനത്താണ് കൊല്‍ക്കത്ത. ബൌളിങ് നിരയിലെ മോശം ഫോം ആണ് കൊല്‍ക്കത്തയുടെ പ്രധാന വെല്ലുവിളി. ഏഴ് മത്സരങ്ങള്‍ തോറ്റ ബാംഗ്ലൂര്‍ അവസാന സ്ഥാനത്താണ്. ബാറ്റിങ്ങിലും ബൌളിങ്ങിലും താളം കണ്ടെത്താനാകാത്തതാണ് ബാംഗ്ലൂരിന് തിരിച്ചടിയാകുന്നത്. രാത്രി എട്ടിന് കൊല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സിലാണ് മത്സരം.

India Kerala

കൃപേഷിന്‍റെ വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമായി

കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്‍റെ വീട് നിര്‍മ്മാണം പൂര്‍ത്തിയായി. ഹൈബി ഈഡൻ എം.എൽ.എയുടെ തണൽ ഭവന പദ്ധതിയിലുൾപ്പെടുത്തി 44 ദിവസം കൊണ്ടാണ് വീട് യാഥാർഥ്യമാക്കിയത്. കാസര്‍കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി രാജ്‌മോഹൻ ഉണ്ണിത്താൻ അടക്കമുള്ള നേതാക്കൾ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്തു. സ്വന്തം കുടുംബത്തിന് അടച്ചുറപ്പുള്ള ഒരു വീട് എന്നത് കല്യോട്ടെകൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. ആ സ്വപ്നമാണ് ഇന്ന് യാഥാർഥ്യമായത്. അടച്ചുറപ്പില്ലാത്ത പഴയ വീട്ടിൽ നിന്നും കൃപേഷിന്റെ കുടുംബം […]

India Kerala

നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകം സി.പി.എം സ്പോണ്‍സേഡെന്ന് സെന്‍കുമാര്‍

പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകം സി.പി.എം സ്പോണ്‍സേഡ് ആണെന്ന് മുന്‍ ഡി.ജി.പി സെന്‍കുമാര്‍. സര്‍വീസ് സ്റ്റോറി ആയ എന്‍റെ പൊലീസ് ജീവിതമെന്ന പുസ്തകത്തിലാണ് സെന്‍കുമാറിന്‍റെ ആരോപണങ്ങള്‍. അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കൃത്യമായ അന്വേഷണം നടന്നില്ല. ലോക്നാഥ് ബെഹ്റ അടക്കം ഡി.ജി.പിമാര്‍ക്കെതിരെയും ഗുരുതര ആക്ഷേപമാണ് സെന്‍കുമാര്‍ സര്‍വീസ് സ്റ്റോറിയില്‍ ഉന്നയിക്കുന്നത്. ടി.പി സെന്‍കുമാറിന്‍റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുസ്തകത്തിലാണ് ഗുരുതര സ്വഭാവമുള്ള വെളിപ്പെടുത്തലുകളുള്ളത്. പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി കൊല്ലപ്പെട്ടതിന് പിന്നില്‍ സി.പി.എം ആകാമെന്നും ഷുക്കൂര്‍ വധക്കേസില്‍ കൃത്യമായ അന്വേഷണം […]

India National

മുലായം സിങും മായാവതിയും പിരിയാന്‍ കാരണം

നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷം സമാജ്‍വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിങ് യാദവും ബി.എസ്.പി അധ്യക്ഷ മായാവതിയും ഒരേ വേദി പങ്കിടുന്നു. ബി.ജെ.പിയെ തകര്‍ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആരംഭിച്ച എസ്.പി ബി.എസ്.പി സഖ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സംഘടിപ്പിക്കുന്ന റാലിയിലാണ് ഇരുനേതാക്കളും വേദി പങ്കിടുക. 1995 ലെ എസ്.പി ബി.എസ്.പി സഖ്യ തകര്‍ച്ചയും മായാവതിക്ക് നേരെ മീരാഭായ് ഗസ്റ്റ് ഹൗസിലുണ്ടായ ആക്രമണവുമാണ് ഇരുവരും തമ്മിലുള്ള ശത്രുതക്ക് തുടക്കം കുറിച്ചത്. മീരാഭായ് ഗസ്റ്റ് ഹൗസില്‍ അന്ന് സംഭവിച്ചത് അയോധ്യയില്‍ രാം […]

India Kerala

ഒടുവില്‍, ആ കുഞ്ഞും മരണത്തിന് കീഴടങ്ങി

ആലുവയില്‍ അമ്മയുടെ ക്രൂര മര്‍ദനമേറ്റ കുഞ്ഞ് മരിച്ചു. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചതിനെ തുടര്‍ന്ന് ഇന്ന് രാവിലെ 9 മണിയോടെയാണ് മരിച്ചത്. കുഞ്ഞിനെ മര്‍ദിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കുഞ്ഞിന്റെ നില ഇന്ന് പുലര്‍ച്ചയോടെ വഷളാവുകയായിരുന്നു. തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണമായി നിലച്ചതോടെ മരുന്നുകളോട് പ്രതികരിക്കാതെയായി. തുടര്‍ന്ന് 9 മണിയോടു കൂടി മരണം സംഭവിക്കുകയായിരുന്നു. കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ അമ്മക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. അനുസരണക്കേട് കാട്ടിയതിനാണ് കുഞ്ഞിനെ […]

India Kerala

ആംബുലന്‍സില്‍ കൊണ്ടുവന്ന കുഞ്ഞിനെതിരെ വര്‍ഗീയവിഷം തുപ്പുന്ന ഫേസ് ബുക്ക് പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍

മംഗലാപുരത്ത് നിന്ന് കുട്ടിയെ ആംബുലന്‍സില്‍ ചികിത്സക്ക് കൊണ്ടുവന്ന സംഭവത്തില്‍ മതസ്പര്‍ധ വളര്‍ത്തും വിധം ഫേസ് ബുക്കില്‍ പോസ്റ്റിട്ടയാള്‍ അറസ്റ്റില്‍. എറണാകുളം സെൻട്രൽ പൊലീസ് ഇന്ന് വെളുപ്പിന് ഇടുക്കി നെടുങ്കണ്ടത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇടുക്കിയിൽ ഒളിവിൽ താമസിക്കുകയായിരുന്നു. സൈബർ വിദഗ്ധരുടെ സാന്നിധ്യത്തിൽ കൂടുതൽ ചോദ്യം ചെയ്യുകയാണ്. “കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം […]

India Kerala

പാനായിക്കുളം കേസിന്‍റെ പേരില്‍ തന്നെ പീഡിപ്പിച്ചെന്ന് മുന്‍ മജിസ്ട്രേറ്റിന്‍റെ വെളിപ്പെടുത്തല്‍

പാനായിക്കുളം കേസിന്‍റെ പേരില്‍ വേട്ടയാടപ്പെട്ടവരില്‍ നിരപരാധികളായ യുവാക്കള്‍ മാത്രമല്ല, നീതിയുടെ കാവല്‍ക്കാരനായിരുന്ന ഒരു മജിസ്ട്രേറ്റ് കൂടിയുണ്ട്. കേസിലെ പ്രതിക്ക് ജാമ്യം നല്‍കിയതിന്‍റെ പേരില്‍ തന്നെ പുറത്താക്കാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ അടക്കമുള്ളവര്‍ ശ്രമിച്ചുവെന്ന് പറവൂര്‍ മജിസ്ട്രേറ്റായിരുന്ന മുഹമ്മദ് താഹ വെളിപ്പെടുത്തി. പാനായിക്കുളം കേസ് ആര്‍ക്കോ വേണ്ടി കെട്ടിച്ചമച്ചതാണ്. തനിക്ക് പീഡനം ഏല്‍ക്കേണ്ടിവന്നത് മുസ്‍ലിമായതിനാലാണ്. സിമിക്കാരനെന്ന് തന്നെ ആക്ഷേപിച്ചെന്നും അദ്ദേഹം പറഞ്ഞു.

Football Sports

ക്ലബ് പിഴയിട്ടു, പരിശീലനത്തിന് ഇറങ്ങാതെ പ്രതിഷേധിച്ച്‌ കോസ്റ്റ

ബാഴ്‌സലോണക്കെതിരായ മത്സരത്തില്‍ റഫറിക്കെതിരെ മോശം പരമാര്‍ശം നടത്തിയതിനു കഠിന വിലക്ക് നേരിട്ട ഡിയേഗോ കോസ്റ്റക്ക് അത്ലറ്റികോ മാഡ്രിഡ് പിഴയിട്ടു. ഇതില്‍ പ്രതിഷേധിച്ച്‌ കഴിഞ്ഞ ദിവസം ഡിയേഗോ കോസ്റ്റ ടീമിനൊപ്പം പരിശീലനത്തിന് ഹാജരായില്ല. റഫറിക്കെതിരെ മോശം പരമാര്‍ശം നടത്തിയതിന് കോസ്റ്റയെ സ്പാനിഷ് ഫുട്ബോള്‍ അസോസിയേഷന്‍ 8 മത്സരങ്ങളില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇതോടെ ഡിയേഗോ കോസ്റ്റക്ക് സീസണില്‍ എനി കളിക്കാനാവുമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് ക്ലബ് താരത്തിനെതിരെ നടപടിക്ക് മുതിര്‍ന്നത്. ബാഴ്‌സിലോണക്കെതിരായ മത്സരത്തില്‍ 10 പേരുമായി കളിച്ച അത്ലറ്റികോ മാഡ്രിഡ് […]