World

റോബര്‍ട്ട് മ്യുള്ളറുടെ ഭാഗിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലും അതില്‍ ട്രംപിന്‍റെ പങ്കും അന്വേഷിച്ച റോബര്‍ട്ട് മ്യുള്ളറുടെ ഭാഗിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. ട്രംപിനെ കുറ്റക്കാരനെന്ന് സ്ഥാപിക്കുന്നില്ലെങ്കിലും പ്രസിഡ‍ന്‍റ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ സ്ഥിരീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ ട്രംപിനെ പൂര്‍ണ്ണമായും കുറ്റവിമുക്തനാക്കിയിട്ടില്ല. 450 പേജുള്ള റിപ്പോര്‍ട്ടിന്‍റെ മുഴുവന്‍ ഭാഗവും പുറത്തുവിട്ടിട്ടില്ല. റിപ്പോര്‍ട്ട് ട്രംപിനെതിരെയുള്ള ആയുധമാക്കാന്‍ ഒരുങ്ങുകയാണ് ഡെമോക്രാറ്റുകള്‍. നിയമനടപടികളിലേക്ക് നീങ്ങുകയാണ് ഡെമോക്രാറ്റുകള്‍ എന്നാണ് വിവരം.

Entertainment

കലാകാരന്മാരെ നിശ്ശബ്ദരാക്കുന്ന സര്‍ക്കാരിനെതിരെ പാട്ടിലൂടെ പ്രതിഷേധം

കലാകാരന്മാരെ നിശ്ശബ്ദരാക്കുന്ന രാജ്യത്തെ സര്‍ക്കാരിനെതിരെ പാട്ടിലൂടെ പ്രതിഷേധമറിയിച്ച് ഗായികയായ രശ്മി സതീഷ്. പടുപ്പാട്ട് എന്ന ഗാനം ഈണത്താലും ആലാപനത്താലും അതി മനോഹരമായാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. ലോകത്താകമാനം നടക്കുന്ന കലാകാരന്മാരുടെ ആവിഷ്ക്കാര സ്വതന്ത്രത്തിന് വേണ്ടിയുള്ള പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യമായാണ് ഗായിക രശ്മി സതീഷ് ഗാനം സമര്‍പ്പിച്ചിട്ടുള്ളത്. ഗായിക രശ്മി സതീഷിന്റെ തന്നെ രസ ബാന്‍ഡാണ് വീഡിയോ ഗാനം നിര്‍മ്മിച്ചിട്ടുള്ളത്. കണ്ണന്‍ സിദ്ധാര്‍ത്ഥിന്റെതാണ് വരികള്‍. മുരളിധരന്‍ സംവിധാനം നിര്‍വ്വഹിച്ച ഗാനത്തിന്റെ ഛായാഗ്രഹണം മുഹമ്മദ് അബ്ദുള്ളയാണ്. മഹേഷ് നാരായണനാണ് എഡിറ്റിംഗ്. ദേശീയ പുരസ്ക്കാര ജേതാവായ […]

Entertainment Movies

റാമും ജാനുവും ഇനി കന്നഡയില്‍; 99 ട്രെയിലര്‍ കാണാം

വിജയ് സേതുപതിയും തൃഷയും ഒരുമിച്ചഭിനയിച്ച് പ്രേക്ഷക ഹൃദയം കീഴടക്കിയ വിസ്മയമായിരുന്നു ‘96’ ഇനി കന്നഡയില്‍ സംസാരിക്കും. 99 എന്ന പേരില്‍ കന്നഡയില്‍ പുറത്തിറങ്ങുന്ന ചിത്രത്തില്‍ മലയാളി താരം ഭാവനയാണ് തൃഷ അഭിനയിച്ച നായികാ വേഷത്തിലെത്തിന്നത്. ചിത്രത്തിന്റെ മനോഹര ട്രെയിലര്‍ ഇന്നലെയാണ് പുറത്തിറങ്ങിയത്. പ്രീതം ഗബ്ബിയാണ് കന്നഡ റീമേക്കായ 99 സംവിധാനം ചെയ്തിരിക്കുന്നത്. ഭാവന തൃഷയുടെ വേഷത്തില്‍ എത്തുമ്പോള്‍ കന്നഡയിലെ ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷാണ് നായക വേഷത്തില്‍ എത്തുന്നത്. തമിഴില്‍ വലിയ വിജയമായ 96ന്റെ തെലുഗ് റീമേക്കും അണിയറയില്‍ […]

Entertainment Movies

മമതയുടെ കഥ പറയുന്ന ചിത്രം വിലക്കണമെന്നാവശ്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പറയുന്ന ചിത്രത്തിന് വിലക്ക് വീണതോടെ, സമാന രീതിയിൽ പുറത്തിറങ്ങാനിരിക്കുന്ന മമതാ ബാനർജിയുടെ ചിത്രവും തടയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. ഇതുസംബന്ധിച്ച് ബംഗാൾ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി. ചിത്രം അടുത്ത മാസം പുറത്തിറക്കനായിരുന്നു തീരുമാനിച്ചിരുന്നത്. ‘ബാഗിനി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തടയണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി, ബയോപിക് പരിശോധിക്കണമെന്നും കമ്മീഷനോട് പറഞ്ഞു. മെയ് 19നാണ് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടം നടക്കുന്നത്. മെയ് 23ന് ഫലം […]

India National

ഒഡീഷയിലെ മത്സ്യത്തൊഴിലാളികള്‍ അവഗണനയില്‍

ഒഡീഷയിൽ ഏറ്റവും അവഗണിക്കപ്പെട്ട സമൂഹമാണ് മത്സ്യത്തൊഴിലാളികള്‍. സംസ്ഥാനത്ത് ആയിരത്തിലധികം മത്സ്യത്തൊഴിലാളി ഗ്രാമങ്ങളുണ്ട്. 485 കിലോമീറ്ററാണ് ഒഡീഷയുടെ തീരപ്രദേശം. സംസ്ഥാനത്ത് എത്ര മത്സ്യത്തൊഴിലാളികളുണ്ട് എന്നതിന് സർക്കാരിൽ ഒരു കണക്കുമില്ല. ഇത് നാട്ടുകാരായ മത്സ്യത്തൊഴിലാളികളുടെ കാര്യം. ഇതിലും മോശമായ അവസ്ഥയാണ് ആന്ധ്രയിൽ നിന്നും ബംഗാളിൽ നിന്നും കുടിയേറിയ മത്സ്യത്തൊഴിലാളികളുടെത്- “ഞങ്ങളുടെ കയ്യിൽ ഒന്നുമില്ല. പൊട്ടിപ്പൊളിഞ്ഞ വീടാണ്. കുടിയ്ക്കാനും പാചകം ചെയ്യാനും ശുദ്ധജലമില്ല” ആന്ധ്രയിൽ നിന്ന് ജോലി തേടിയെത്തിയ നൂറുക്കണക്കിന് കുടുംബങ്ങളുണ്ട്, പുരിയിൽ. കുടിയേറ്റക്കാരായ ഇവർക്ക് സ്വന്തം നാട്ടിൽ നിന്നും ഇവിടെ […]

India National

മുലായത്തിന് വോട്ട് ചോദിച്ച് മായാവതി എത്തും

യു.പിയില്‍ മഹാസഖ്യത്തിന്‍റെ റാലിയില്‍ ചിരവൈരം മറന്ന് മുലായം സിംഗ് യാദവും മായാവതിയും ഇന്ന് ഒന്നിച്ച് പങ്കെടുക്കും. മതം പറഞ്ഞ് വോട്ട് ചോദിച്ചെന്ന് കണ്ടെത്തിയതോടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി.എസ്.പി അധ്യക്ഷ മായാവതിക്ക് ഏര്‍പ്പെടുത്തിയ പ്രചാരണ വിലക്ക് ഇന്ന് രാവിലെ ആറ് മണിയോടെ അവസാനിച്ചു. ഈ സാഹചര്യത്തിലാണ് ഉത്തര്‍പ്രദേശിലെ മയിന്‍പുരിയില്‍ എസ്.പി, ബി.എസ്.പി, ആര്‍.എല്‍.ഡി സഖ്യത്തിന്‍റെ റാലിക്ക് മായാവതി എത്തുന്നത്. മയിന്‍ പുരില്‍ സഖ്യത്തിന്‍റെ സ്ഥാനാര്‍ഥി, സമാജ്‍വാദി പാര്‍ട്ടിയുടെ സ്ഥാപക നേതാവ് സാക്ഷാല്‍ മുലായം സിംഗ് യാദവ് ആണ്. മുലായത്തിനായി […]

India National

പൂനം സിന്‍ഹക്കൊപ്പം ശത്രുഘ്നന്‍ സിന്‍ഹ പോയതില്‍ കോണ്‍ഗ്രസിന് അതൃപ്തി

ഭാര്യയും ലഖ്നൌ എസ്.പി സ്ഥാനാര്‍ഥിയുമായ പൂനം സിന്‍ഹക്കൊപ്പം നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന് പോയ ശത്രുഘ്നന്‍ സിന്‍ഹയുടെ നടപടിയില്‍ കോണ്‍ഗ്രസില്‍ അതൃപ്തി. പാര്‍ട്ടി പ്രവര്‍ത്തകരില്‍ ഒരു വിഭാഗം നേതൃത്വത്തെ അതൃപ്തി അറിയിച്ചു. ഭര്‍ത്താവിന്റെ ചുമതലയാണ് നിര്‍വഹിച്ചതെന്നാണ് ശത്രുഘ്നന്‍ സിന്‍ഹയുടെ വിശദീകരണം. ബി.ജെ.പിയില്‍ നിന്ന് അടുത്തിടെ കോണ്‍ഗ്രസിലെത്തിയ ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹ മൂന്ന് ദിവസം മുമ്പാണ് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഉടന്‍ ലഖ്നൌ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു. ഇന്നലെയാണ് പൂനം റോഡ് ഷോ ആയി എത്തി നാമനിര്‍ദേശ പത്രിക […]

Entertainment

ഫെയര്‍നെസ് ക്രീമിന്‍റെ പരസ്യത്തില്‍ അഭിനയിക്കില്ലന്ന് സായ് പല്ലവി

ജീവിതത്തിലാണെങ്കിലും സിനിമയിലായാലും മേക്കപ്പിനോട് താല്‍പര്യം ഇല്ലാത്ത നടിയാണ് സായ് പല്ലവി. നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടും വളരെ അപൂര്‍വ്വമായി മാത്രം മേക്കപ്പ് ഉപയോഗിച്ചിട്ടുള്ളു. മേക്കപ്പ് ഇടേണ്ടി വരുമെന്നതിനാല്‍ തന്നെ തേടിയെത്തിയ രണ്ട് കോടിയോളം പ്രതിഫലത്തുകയുള്ള പരസ്യം സായ് പല്ലവി വേണ്ടെന്ന് വെച്ചിരിക്കുകയാണ്. പ്രശസ്ത ഫെയര്‍നെസ്സ് ക്രീം ബ്രാന്‍ഡിന്‍റെ പരസ്യത്തിലേക്കുള്ള ഓഫറാണ് സായ് പല്ലവി നിഷേധിച്ചിരിക്കുന്നത്. രണ്ടു കോടിയോളം രൂപ കമ്പനി ഓഫര്‍ ചെയ്‌തെങ്കിലും സായ് പല്ലവി ഓഫര്‍ സ്വീകരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. തന്‍റെ സിനിമകളില്‍ പോലും അപൂര്‍വ്വമായി മേക്കപ്പ് […]

India Kerala

കോട്ടയത്ത് സ്ഥാനാര്‍ഥികള്‍ തമ്മില്‍ വാക്പോര്

കേരള കോണ്‍ഗ്രസുകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയാണ് കോട്ടയം മണ്ഡലത്തില്‍ നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തിയതോടെ യു.ഡി.എഫ്, എന്‍.ഡി.എ സ്ഥാനാര്‍ഥികള്‍ തമ്മില്‍ വാക്ക് പോരും രൂക്ഷമായി. കേരള കോണ്‍ഗ്രസിന്റെ പേരില്‍ വോട്ട് ചോദിക്കാനുള്ള അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇപ്പോള്‍ സജീവം. ഇന്നും ഇന്നലെയും തുടങ്ങിയതല്ല ആരാണ് യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് എന്ന തര്‍ക്കം. കോടതി വരെ കയറിയിറങ്ങിയ തര്‍ക്കം ഇപ്പോഴും സജീവമാണ്. കോട്ടയത്തെ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തിയതോടെ ആരാണ് യഥാര്‍ത്ഥ കേരള കോണ്‍ഗ്രസ് എന്നതിനെ ചൊല്ലിയുള്ള […]

India Kerala

കുരിശ് മരണത്തിന്റെ ഓര്‍മ്മ പുതുക്കി ഇന്ന് ദുഃഖവെള്ളി

യേശുദേവന്റെ കുരിശ് മരണത്തിന്റെ ഓര്‍മ്മ പുതുക്കി ക്രൈസ്തവ സമൂഹം ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. കുരിശിന്‍റെ വഴികളിലൂടെ നടന്ന് വിശ്വാസികള്‍ പീഡാനുഭവത്തെ അനുസ്മരിക്കും. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക പ്രാര്‍ഥനകള്‍ നടക്കും. ദുഃഖ വെള്ളിയോടനുബന്ധിച്ച് സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പീഡാനുഭവ ശുശ്രൂഷകള്‍ നടക്കും. യേശു ക്രിസ്തുവിന്റെ തിരുശരീരം കുരിശില്‍ നിന്നിറക്കി നഗരി കാണിക്കല്‍ പ്രദക്ഷിണവും ഇന്ന് നടക്കും. പെസഹ ദിനമായ ഇന്നലെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും കാല്‍ കഴുകള്‍ ചടങ്ങും നടന്നു. വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തില്‍ […]