India National

തെരഞ്ഞെടുപ്പ് നേരിടുന്ന സ്ഥാനാർഥികളിൽ 19 ശതമാനം പേർ ക്രിമിനൽ പശ്ചാതലമുള്ളവർ

ഇന്ത്യയിലെ പൊതുതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അഞ്ചിൽ ഒരാൾ ഏതെങ്കിലും തരത്തിലുള്ള ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടുള്ളതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 19 ശതമാനം പേരും റേപ്പ്, കൊലപാതകം, കിഡ്നാപ്പിംഗ് തുടങ്ങിയ ഗുരുതര കുറ്റങ്ങൾക്ക് കേസ് ചാർജ് ചെയ്യപ്പെട്ടവരാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച രേഖ പ്രകാരം വ്യക്തമാക്കിയിരിക്കുന്നത്. ഡൽഹി കേന്ദ്രമായുള്ള ‘അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ്’ എന്ന സംഘടനയാണ് റിപ്പോർട്ട് പുറത്ത് വിട്ടത്. ക്രിമിനൽ കേസുള്ള സ്ഥാനാർഥികളുടെ തോത് വർഷം തോറും കൂടി വരികയാണെന്ന് പഠനം വ്യക്തമാക്കുന്നു. ഇന്ത്യൻ നിയമം അനുസരിച്ച് […]

India Kerala Uncategorized

പാലാരിവട്ടം മേല്‍പ്പാലം ക്രമക്കേട്; മുഹമ്മദ് ഹനീഷിന്റെ മൊഴിയെടുത്തു

പാലാരിവട്ടം പാലം നിര്‍മാണത്തിലെ ക്രമക്കേടില്‍ വിജിലിന്‍സ് റോഡ് ആന്‍ഡ് ബ്രിഡ്ജ് കോര്‍പ്പറേഷന്‍ മുന്‍ എം.ഡി മുഹമ്മദ് ഹനീഷിന്റെ മൊഴിയെടുത്തു. പാലം നിര്‍മാണം നടക്കുമ്പോള്‍ മുഹമ്മദ് ഹനീഷായിരുന്നു കോർപ്പറേഷൻ എംഡി .നിർമ്മാണവുമായി ബന്ധപ്പെട്ട വിവരങ്ങൾ ,കരാർ വിവരങ്ങൾ മേൽനോട്ട ചുമതല എന്നി കാര്യങ്ങളാണ് വിജിലന്‍സ് ചോദിച്ചത്.

Movies

17 വര്‍ഷത്തിന് ശേഷം പൂര്‍ണിമ വരുന്നു; ആശംസകളുമായി ഇന്ദ്രജിത്ത്

ആഷിഖ് അബുവിന്റെ പുതിയ ചിത്രം വൈറസിന്റെ പുതിയ കാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. 17 വര്‍ഷത്തിന് ശേഷം വെള്ളിത്തിരയിലേക്ക് മടങ്ങിവരുന്ന പൂര്‍ണിമ ഇന്ദ്രജിത്തിന്റെ കഥാപാത്രത്തെയാണ് പരിചയപ്പെടുത്തിയത്. ഭര്‍ത്താവും നടനുമായ ഇന്ദ്രജിത്താണ് പോസ്റ്റര്‍ ഔദ്യോഗികമായി റിലീസ് ചെയ്തത്. 17 വര്‍ഷത്തിന് ശേഷം ബിഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തുന്ന പൂര്‍ണിമയ്ക്ക് ആശംസകള്‍ നേരുന്നുവെന്ന് ഇന്ദ്രജിത്ത് ഫേസ്‍ബുക്കില്‍ കുറിച്ചു. നേരത്തെ മന്ത്രി കെ.കെ ശൈലജയെ അവതരിപ്പിക്കുന്ന രേവതിയുടെയും നഴ്സ് ലിനിയെ അവതരിപ്പിക്കുന്ന റിമ കല്ലിങ്കലിന്റെയും ഫസ്റ്റ്‍ലുക്ക് പോസ്റ്ററുകള്‍ വൈറലായിരുന്നു

India Kerala Uncategorized

ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിലൂടെ പിഴയായി ഈടാക്കിയത് 1 കോടി 52 ലക്ഷം രൂപ

അന്തര്‍ സംസ്ഥാന ബസുകളുടെ ചട്ടലംഘനം കണ്ടെത്താന്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സിലൂടെ പിഴയായി ഈടാക്കിയത് 1 കോടി 52 ലക്ഷം രൂപ . 4651 അന്തര്‍ സംസ്ഥാന ബസുകള്‍ക്കെതിരെ നടപടിയെടുത്തു. 271 ബുക്കിങ് ഓഫീസുകളള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്. ചട്ടങ്ങള്‍ ലംഘിക്കില്ലെന്ന് ബസ് ഉടമകള്‍ ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറിക്ക് രേഖാമൂലം ഉറപ്പ് നല്‍കി. കല്ലട ബസില്‍ യാത്രക്കാര്‍ക്ക് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ നൈറ്റ് റൈഡേഴ്സ് ആരംഭിച്ചത്.

India Kerala Uncategorized

വിദ്യാര്‍ഥികള്‍ക്കായി അധ്യാപകന്‍ പരീക്ഷ എഴുതിയ കേസില്‍ ഉത്തരക്കടലാസുകള്‍ കസ്റ്റഡിയിലെടുക്കും

കോഴിക്കോട് മുക്കം നീലേശ്വരം സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി അധ്യാപകന്‍ പരീക്ഷ എഴുതിയ കേസില്‍ ഉത്തരക്കടലാസുകള്‍ കസ്റ്റഡിയിലെടുക്കും. പ്രതികള്‍ക്കെതിരെ ഇന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് സൂചന. കോഴിക്കോട് നീലേശ്വരം ഹയര്‍‌സെക്കന്‍ഡറി സ്കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി അധ്യാപകന്‍ എഴുതിയ ഉത്തരക്കടലാസുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് ഫൊറന്‍സിക് പരിശോധനയ്ക്ക് അയക്കും. ഇതിനായി തിരുവനന്തപുരത്തെ പരീക്ഷ ഭവനിലെത്തി ഉത്തരക്കടലാസുകള്‍ കസ്റ്റഡിയിലെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയതായി പൊലീസ് സൂചിപ്പിച്ചു. മുക്കം സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വഷിക്കുന്നത്. അന്വേഷണ സംഘം കഴിഞ്ഞ ദിവസം സ്കൂളിലെത്തി അധ്യാപകരില്‍ നിന്നും […]

Movies

മാര്‍ഗംകളി വേഷത്തില്‍ മോഹന്‍ലാല്‍; “ഇട്ടിമാണി മെയ്ഡ് ഇൻ ചൈന” ഫസ്റ്റ് ലുക്ക്‌

മോഹന്‍ലാല്‍ നായകനാകുന്ന “ഇട്ടിമാണി മെയ്ഡ് ഇൻ ചൈന” ഫസ്റ്റ് ലുക്ക്‌ പുറത്തിറങ്ങി. മാര്‍ഗംകളി വേഷത്തില്‍ ‘സുന്ദരി’യായി നില്‍ക്കുന്ന ലാലാണ് ചിത്രത്തിലുള്ളത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിബി ജോജുവാണ് തിരക്കഥയെുതി സംവിധാനം ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം തൃശൂര്‍ ഭാഷയുമായി ലാലെത്തുന്നു എന്ന പ്രത്യേകതയും സിനിമക്കുണ്ട്. ഹണി റോസാണ് നായികയായി എത്തുന്നത്. രാധിക ശരത്കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഷാജി കുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Cricket Sports Uncategorized

ലോകകപ്പ് ക്രിക്കറ്റ്; കിരീട ജേതാക്കളെ കാത്തിരിക്കുന്നത് കോടികള്‍, ചരിത്രത്തിലാദ്യം

ലോകകപ്പ് ക്രിക്കറ്റിലെ സമ്മാനത്തുക ഐ.സി.സി പ്രഖ്യാപിച്ചു. ടീമുകളുടെ എണ്ണം കുറഞ്ഞതിനാല്‍ ലഭിക്കുന്ന സമ്മാനത്തുകയില്‍‌ വര്‍ധനയുണ്ട്. ജേതാക്കള്‍ക്ക് 28 കോടി രൂപയാണ് ലഭിക്കുക. ആസ്ത്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന കഴിഞ്ഞ ലോകകപ്പില്‍ 14 ടീമുകളാണ് പങ്കെടുത്തിരുന്നത്. ഇത്തവണ അത് 10 ആയി ചുരുക്കിയിട്ടുണ്ട്. അതേസമയം ആകെ സമ്മാനത്തുകയില്‍ മാറ്റമില്ലെങ്കിലും ടീമുകളുടെ എണ്ണം കുറഞ്ഞതിനാല്‍ ലഭിക്കുന്ന തുകയില്‍ വര്‍ധനയുണ്ടാകും. കഴിഞ്ഞ തവണ ജേതാക്കളായ ആസ്ത്രേലിയക്ക് ഏതാണ്ട് 26 കോടി രൂപയാണ് സമ്മാനത്തുകയായി ലഭിച്ചത്. ഇത്തവണ ജേതാക്കള്‍ക്ക് 28 കോടി രൂപ ലഭിക്കും. […]

India National

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത രൂക്ഷമാകുന്നു

മോദിക്കും അമിത് ഷാക്കും ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷനിൽ ഭിന്നത രൂക്ഷമാകുന്നു. ഭിന്നതയെ തുടര്‍ന്ന് മൂന്നംഗ കമ്മീഷന്‍ യോഗങ്ങളില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അശോക് ലവാസ വിട്ടുനില്‍ക്കുന്നതായാണ് റിപ്പോർട്ട്. മോദിക്കും അമിത് ഷാക്കും തുടർച്ചയായി ക്ലീന്‍ ചിറ്റ് നല്‍കിയതില്‍ ‍ ലവാസ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ ഈ വിയോജിപ്പ് കമ്മീഷന്റെ അന്തിമ ഉത്തരവില്‍ വന്നിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണ് ലവാസ യോഗങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. തന്റെ വിയോജിപ്പ് അന്തിമ ഉത്തരവിൽ രേഖപ്പെടുത്തിയതിന് ശേഷം മാത്രമാകും കമ്മീഷൻ യോഗങ്ങളിൽ […]

India Kerala

റീപോളിങ്; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കോടിയേരി ബാലകൃഷ്ണന്‍

തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആവശ്യമായ മുന്‍കരുതലില്ലാതെ ധൃതിപിടിച്ചാണ് ഇന്നലെ മൂന്ന് ബൂത്തുകളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. വൈകിട്ട് നാല് മണിക്ക് പ്രഖ്യാപനം നടത്തിയതിനാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചാരണത്തിന് അവസരം ലഭിച്ചില്ല. ആരുടെയോ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നതെന്നും കോടിയേരി പറഞ്ഞു. മുഖം മറക്കുന്ന പര്‍ദ ധരിച്ച് വരുന്നവരെ വോട്ട് ചെയ്യാന്‍‌ അനുവദിക്കരുതെന്ന എം. വി ജയരാജന്റെ പ്രസ്താവനക്ക് കോടിയേരിയുടെ വിശദീകരണം നല്‍കി. പര്‍ദ ധരിച്ചവര്‍ക്ക് പോളിങ് ബൂത്തില്‍ വരാന്‍ അവകാശമുണ്ടെന്ന് കോടിയേരി […]

India Kerala

കളമശേരി മുന്‍സിപ്പല്‍ പരിധിയില്‍ വ്യാപക നിലം നികത്തല്‍

കൊച്ചി കളമശേരി മുന്‍സിപ്പല്‍ പരിധിയില്‍ നെല്‍വയല്‍ തണ്ണീര്‍തട സംരക്ഷണ നിയമം അട്ടിമറിച്ച് വ്യാപക നിലം നികത്തല്‍. വില്ലേജ് ഓഫീസര്‍ സ്റ്റോപ് മെമ്മോ നല്‍കിയിട്ടും നിലം നികത്തല്‍ തുടരുകയാണ് . നിയമലംഘനം നടക്കുന്നത് രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭൂമാഫിയാ സംഘങ്ങളുടെയും ഒത്താശയോടെയാണെന്നാണ് പരാതിക്കാര്‍ പറയുന്നത്.