India Kerala

കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ റീപോളിങ്ങില്‍ പോളിങ് ശതമാനത്തില്‍ നേരിയ കുറവ്

കണ്ണൂര്‍,കാസര്‍കോട് ജില്ലകളിലെ ഏഴ് ബൂത്തുകളിലേക്ക് നടന്ന റീപോളിങ്ങില്‍ ആദ്യ പോളിങ്ങിനെ അപേക്ഷിച്ച് പോളിങ് ശതമാനത്തില്‍ നേരിയ കുറവ്. അവസാന കണക്കുകള്‍ അനുസരിച്ച് 83.06 ശതമാനം പേര്‍ റീ പോളിങ്ങില്‍ വോട്ട് രേഖപ്പെടുത്തി. റീ പോളിങ്ങ് പൊതുവെ സമാധാനപരമായിരുന്നു. കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ മൂന്നും കാസര്കോിഡ് ലോക്സഭാ മണ്ഡലത്തിലെ നാലും ബൂത്തുകളിലേക്കാണ് റീ പോളിങ്ങ് നടന്നത്.കണ്ണൂരില്‍ പാമ്പുരുത്തി മാപ്പിള എ.യു.പി സ്കൂളിലെ 166 ആം നമ്പര്‍ ബൂത്തില്‍ മാത്രമാണ് പോളിങ് ശതമാനം ആദ്യപോളിങ്ങിനടുത്തെത്തിയത്. സര്‍വീസ് വോട്ടുകളടക്കം ഇവിടെ ആദ്യ […]

India National

മൗനിയെന്ന് പരിഹസിച്ച മോദിക്ക് ചുട്ട മറുപടി കൊടുത്ത് മൗനം വെടിഞ്ഞ മന്‍മോഹന്‍ സിംഗ്

ന്യൂഡല്‍ഹി: അധികാരമേറ്റ ശേഷം അന്തിമ ഘട്ടത്തില്‍ ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നിരസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച്‌ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് രംഗത്ത് . തന്നെ മൗനിയായ പ്രധാനമന്ത്രി എന്ന് മോദി പരിഹസിച്ചിരുന്നെന്നും എന്നാല്‍, മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതില്‍ താന്‍ ഒരിക്കലും ഭയപ്പെട്ടിരുന്നില്ലെന്നും മന്‍മോഹന്‍ സിങ് വ്യക്തമാക്കി. ‘താന്‍ മൗനിയായ പ്രധാനമന്ത്രിയാണെന്ന് ജനങ്ങള്‍ പറഞ്ഞിരുന്നു. പക്ഷെ, ഒരിക്കലും മാധ്യമങ്ങളെ അഭിമുഖീകരിക്കുന്നതില്‍ വിമുഖത കാണിച്ചിട്ടില്ല. മാധ്യമങ്ങളെ പതിവായി കണ്ടിരുന്നു. എല്ലാ വിദേശ യാത്രകള്‍ക്കും ശേഷവും […]

India Kerala

വെ​ള്ളാ​രം​കു​ന്നി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് പ​ശു ച​ത്തു

കു​മ​ളി: വെ​ള്ളാ​രം​കു​ന്നി​ല്‍ ഇ​ടി​മി​ന്ന​ലേ​റ്റ് പ​ശു ച​ത്തു. ചോ​ല​ക്ക​ല്‍ കു​മാ​റി​ന്‍റെ കൂ​ട്ടി​ല്‍ കെ​ട്ടി​യി​രു​ന്ന പ​ശു​വാ​ണ് ചത്തത് . ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെയാണ് സംഭവം . 20 ലി​റ്റ​ര്‍ പാ​ല്‍ ന​ല്‍​കി​യി​രു​ന്ന പ​ശു​വി​ന് 75000 രൂ​പ വി​ല വ​രും.

Football Sports

കോപ്പ അമേരിക്ക; ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

സ്വന്തം നാട്ടില്‍ അടുത്ത മാസം നടക്കുന്ന കോപ്പ അമേരിക്ക ഫുട്‌ബോളിനുള്ള ടീമിനെ ബ്രസീല്‍ പ്രഖ്യാപിച്ചു. 23 അംഗ ടീമിനെയാണ് പരിശീലകന്‍ ടിറ്റെ പ്രഖ്യാപിച്ചത്. മാഴ്‌സലോ, വിനീഷ്യസ് ജൂനിയര്‍, ഡേവിഡ് ലൂയിസ്, വില്യന്‍ തുടങ്ങി എട്ടോളം പ്രമുഖരും അനുഭവ സമ്പന്നരുമായ താരങ്ങള്‍ ടീമില്‍ ഇടം പിടിച്ചില്ല. ഗോള്‍ കീപ്പര്‍മാര്‍: അലിസന്‍, കാസിയോ, എഡേഴ്‌സന്‍ പ്രതിരോധം: ഡാനിയേല്‍ ആല്‍വസ്, തിയാഗോ സില്‍വ, മിറാന്‍ഡ, മാര്‍ക്കീഞ്ഞോസ്, അലക്‌സ് സാന്‍ഡ്രോ, എഡര്‍ മിലിറ്റോ, ഫാഗ്നര്‍, ഫിലിപ് ലൂയിസ് മധ്യനിര: അലന്‍, അര്‍തുര്‍, കാസിമിറോ, ഫെര്‍ണാണ്ടീഞ്ഞോ, പാക്വേറ്റ, കുട്ടീഞ്ഞോ […]

Movies

ഫഹദിന് നേരെ ‘പങ്കായം’ ഓങ്ങി, പിന്നെ സമ്മാനിച്ചു; ചിരിപടര്‍ത്തി ഫഹദും നസ്രിയയും

കുമ്പളങ്ങി നൈറ്റ്സിന്റെ നൂറാംദിനം ആഘോഷിച്ച് അണിയറ പ്രവർത്തകർ. കൊച്ചി ഐ.എം.എ ഹാളിലായിരുന്നു ആഘോഷം. ഫെബ്രുവരി ഏഴിന് റിലീസ് ചെയ്ത ചിത്രം കഴിഞ്ഞ വെള്ളിയാഴ്ചയാണ് 100 ദിവസം പിന്നിട്ടത്. ആഘോഷത്തോടനുബന്ധിച്ച് വിജയശിൽപികൾക്കായി അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയിരുന്നത് പങ്കായത്തിന്റെ ആകൃതിയിലുള്ള മൊമന്റോ ആയിരുന്നു. ചിത്രത്തില്‍ സൈക്കോ കഥാപാത്രമായി എത്തിയ ഫഹദ് ഫാസിലിന് ചിത്രത്തിന്റെ നിർമാതാവും ഭാര്യയുമായ നസ്രിയ മൊമന്റോ സമ്മാനിച്ചു. മൊമന്റോ കൈയില്‍ കിട്ടിയ നസ്രിയ കുസൃതിയോടെ ആദ്യം ഫഹദിനെ തല്ലാനാണ് ഓങ്ങിയത്. പിന്നെ ഫഹദിന് സ്നേഹപൂർവം മൊമന്റോ സമ്മാനിക്കുകയായിരുന്നു.

India Kerala

ധനകാര്യ മന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി. ദിവാകരന്‍

ധനകാര്യ മന്ത്രി തോമസ് ഐസക്കിനെതിരെ രൂക്ഷ വിമര്‍ശനവുമായി സി. ദിവാകരന്‍. ‘ഐസക്കിനെന്താ കൊമ്ബുണ്ടോ’ എന്ന വിവാദ പരാമര്‍ശം നടത്തിയത് തിരുവനന്തപുരത്തു നടന്ന ഒരു പൊതുചടങ്ങില്‍ വെച്ചാണ്. അതേസമയം, തന്റെ വിവാദ പ്രസ്താവന ദിവാകരന്‍ നിഷേധിച്ചെങ്കിലും ഇത് ഏറ്റെടുത്തിരിക്കുകയാണ് ജനങ്ങള്‍. വി.എസിന്റെ ഭരണകാലത്തു സി പി ഐ മന്ത്രിമാരുടെ ഫയലുകള്‍ അനാവശ്യ കാരണങ്ങള്‍ പറഞ്ഞു തടഞ്ഞു വെക്കുമായിരുന്നെനും മന്ത്രിമാരോട് കടുത്ത വിവേചനമായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

India National

ജൂണ്‍ ഒന്ന് മുതല്‍ ഹെല്‍മറ്റില്ലെങ്കില്‍ പമ്ബില്‍നിന്ന് പെട്രോള്‍ ലഭിക്കില്ല

ജൂണ്‍ ഒന്ന് മുതല്‍ നോയിഡയിലും ഗ്രേറ്റര്‍ നോയിഡയിലും ഹെല്‍മറ്റ് ധരിക്കാതെ പമ്ബുകളിലെത്തുന്ന ഇരുചക്ര വാഹന യാത്രക്കാര്‍ക്ക് ഇനി പെട്രോള്‍ ലഭിക്കില്ല. റോഡപകടങ്ങള്‍ കുറച്ച്‌ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടമാണ് ഇത്തരത്തിലൊരു ഉത്തരവ് പുറത്തിറക്കിയത്. ഹെല്‍മറ്റ് ധരിക്കാതെ പമ്ബിലെത്തുന്നവരോട് ഇനി ഹെല്‍മറ്റുണ്ടെങ്കില്‍ മാത്രമേ ഇന്ധം ലഭിക്കുകയുള്ളുവെന്ന് പറഞ്ഞ് മനസ്സിലാക്കണമെന്നും ജൂണ്‍ ഒന്ന് മുതല്‍ നോയിഡയിലും ഗ്രേറ്റര്‍ നേയിഡയിലും ഉത്തരവ് നടപ്പാക്കുമെന്നും സുരജ്പൂര്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ മജിസ്‌ട്രേറ്റ് വ്യക്തമാക്കി. ഹെല്‍മറ്റില്ലാതെ പെട്രോള്‍ ലഭിക്കില്ലെന്ന് മാത്രമല്ല പമ്ബിലെ […]

India National Uncategorized

വാഹനാപകടം : തെ​ല​ങ്കാ​ന​യില്‍ എം​എ​ല്‍​എ​യു​ടെ കാ​ര്‍ ബൈ​ക്കി​ലി​ടി​ച്ച്‌ പിഞ്ചു കുഞ്ഞ് മരിച്ചു

മു​ളു​ഗു: തെ​ല​ങ്കാ​ന​യി​ലെ ജീ​തു​വാ​ഗു ഗ്രാ​മ​ത്തില്‍ എം​എ​ല്‍​എ​യു​ടെ കാ​ര്‍ ബൈ​ക്കി​ലി​ടി​ച്ച്‌ ര​ണ്ടു വ​യ​സു​കാ​രി മ​രി​ച്ചു. മൂ​ന്നു പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. മു​ളു​ഗു എം​എ​ല്‍​എ സീ​താ​ക്ക സ​ഞ്ച​രി​ച്ചി​രു​ന്ന ഇ​ന്നോ​വ കാ​റാ​ണ് ബൈ​ക്കി​ല്‍ ഇ​ടി​ച്ച​ത്. കു​ട്ടി​ക​ളു​മാ​യി അം​ഗ​ന്‍​വാ​ടി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്.

India National

കര്‍ണാടക, തമിഴ്നാട് ഉപതെരഞ്ഞെടുപ്പ് നാളെ

തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ ഒഴിവുള്ള നിയമസഭ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നാളെ നടക്കും. ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിങ്ങിനൊപ്പമാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഇരു സംസ്ഥാനങ്ങളിലെയും ഭരണകക്ഷികൾക്ക് നിർണായകമാണ് ഉപതെരഞ്ഞെടുപ്പുകൾ. 23നാണ് വോട്ടെണ്ണൽ. തമിഴ്നാട്ടിൽ 22 സീറ്റുകളാണ് ഒഴിഞ്ഞുകിടന്നിരുന്നത്. ലോക്സഭയിലേക്കുള്ള രണ്ടാം ഘട്ടത്തിനൊപ്പം 18 മണ്ഡലങ്ങൾ വിധിയെഴുതി. ബാക്കിയുള്ള സൂലൂർ, അരുവാക്കുറുച്ചി, തിരുപ്പറൻ കുൺട്രം, ഒറ്റപ്പിടരം മണ്ഡലങ്ങളാണ് നാളെ പോളിങ്ങ് ബൂത്തിൽ എത്തുക. ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയെ സംബന്ധിച്ച് സർക്കാറിന് നിലനിൽക്കണമെങ്കിൽ ഭൂരിഭാഗം സീറ്റുകളിലും വിജയിക്കണം. പരമാവധി സീറ്റുകൾ […]

Cricket Sports

പകരം പേരുകള്‍ മടക്കിക്കോളൂ….. കേദാര്‍ ജാദവ് ഫിറ്റ്

ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ പരിക്കിന്റെ പിടിയിലായിരുന്ന മധ്യനിര ബാറ്റ്‌സ്മാന്‍ കേദാര്‍ ജാദവ് കായിക ക്ഷമത വീണ്ടെടുത്തു. മെയ്22ന് ഇംഗ്ലണ്ടിലേക്ക് പുറപ്പെടുന്ന ഇന്ത്യന്‍ ടീമില്‍ ജാദവുമുണ്ടാകും. ഐ.പി.എല്ലിനിടെയാണ് ജാദവിന്റെ തോളിന് പരിക്കേല്‍ക്കുന്നത്. താരത്തിന്റെ പരിക്കില്‍ ആശങ്കയുണ്ടായിരുന്നു. പരിക്ക് സുഖപ്പെടാത്ത പക്ഷം ജാദവിന് പകരം ആര് എന്നത് സംബന്ധിച്ച ചര്‍ച്ചകളും ഇന്ത്യന്‍ ക്യാമ്പില്‍ സജീവമായിരുന്നു. എന്നാല്‍ ജാദവ് കളിക്കാന്‍ ഫിറ്റാണെന്ന് വ്യക്തമായതോടെ പകരം പേരുകള്‍ ഇനി മടക്കിവെക്കാം. അതേസമയം താരത്തിന്റെ ഫോമിലും ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്കയുണ്ട്. ഐ.പി.എല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സിനായി […]