India Kerala

കോഴിക്കോട് കുറുക്കന്‍റെ ആക്രമണത്തില്‍ കുട്ടികളുള്‍പ്പടെ 20 പേര്‍ക്ക് പരിക്ക്

കോഴിക്കോട് ഊരള്ളൂരില്‍ കുറുക്കന്‍റെ ആക്രമണം. കുറുക്കന്‍റെ കടിയേറ്റ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ 20 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളര്‍ത്തുമൃഗങ്ങള്‍ക്കും കടിയേറ്റതായി സംശയമുണ്ട്. കോഴിക്കോട് അരിക്കുളം പഞ്ചായത്തിലെ ഊരള്ളൂരില്‍ രാത്രിയോടെയാണ് കുറുക്കന്‍റെ ആക്രമണം ഉണ്ടായത്. റോഡിലൂടെ നടന്ന് പോയവരേയും കുറുക്കന്‍ പിന്തുടര്‍ന്ന് ആക്രമിച്ചു. കൂടാതെ വീട്ടിന് പുറത്ത് നില്‍ക്കുന്നവര്‍ക്കും കടി കിട്ടി. പലരുടെയും കൈക്കും കാലിനുമാണ് കടിയേറ്റത്. ഒന്നര കിലോമീറ്റര്‍ ചുറ്റളവിലെ വിവിധ പ്രദേശത്തുള്ളവര്‍ക്കാണ് കുറുക്കന്‍റെ കടിയേറ്റത്. പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെയും കുറുക്കന്‍ ആക്രമിച്ചതായി പറയുന്നു. […]

India Kerala

കേരളത്തില്‍ എക്സിറ്റ് പോള്‍ ഫലം യുഡിഎഫിന് അനുകൂലം; അട്ടിമറി സാധ്യതയെന്ന് എല്‍ഡിഎഫ്, വോട്ട് വിഹിതത്തില്‍ വര്‍ധനയെന്ന് ബിജെപി

തിരുവനന്തപുരം: കേരളത്തില്‍ യുഡിഎഫിന് അനുകൂലമായി എക്സിറ്റ് പോള്‍ ഫലം വന്നതോടെ മധ്യകേരളത്തിലെ 6 സീറ്റുകളും യുഡിഎഫിന് അനുകൂലം എന്നാണ് പ്രവചനം. എന്നാല്‍ അട്ടിമറി ഉണ്ടാകുമെന്ന വിശ്വാസമാണ് എല്‍ഡിഎഫ് ക്യാമ്ബ് വച്ചുപുലര്‍ത്തുന്നത്. അതേസമയം, കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് വിഹിതത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് ബിജെപി ക്യാമ്ബിനെ വിശ്വാസം. മധ്യകേരളത്തിലെ ആലത്തൂര്‍, തൃശൂര്‍, ചാലക്കുടി, എറണാകുളം, കോട്ടയം, ഇടുക്കി പാര്‍ലമെന്റുകള്‍ യുഡിഎഫിന് അനുകൂലമായി എന്നാണ് സര്‍വ്വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ആലപ്പുഴ മണ്ഡലം എല്‍ഡിഎഫിലൂടെ തിരിച്ചുപിടിക്കുമെന്നും സര്‍വ്വേ ഫലങ്ങള്‍ പറയുന്നു. എഐസിസി ജനറല്‍ […]

International

ബഹ്‌റൈനില്‍ വിവിധ ഭാഗങ്ങളില്‍ മഴ

ബഹ്‌റൈന്‍ : ഇന്നലെ രാജ്യത്തിന്റെ ​ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്​തു. മഴയെ തുടര്‍ന്ന്​ പല സ്ഥലങ്ങളിലും റോഡില്‍ വെള്ളക്കെട്ടും രൂപപ്പെട്ടു . ഇന്നും മഴക്ക്​ സാധ്യതയുള്ളതായും മൂടിക്കെട്ടിയ അന്തരീക്ഷമുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ്​ അറിയിച്ചു.

Movies

ലൂസിഫറിലെ ഐറ്റം ഡാൻസ്: ഡാൻസ് ബാറിൽ ഓട്ടം തുള്ളലാണോ കാണിക്കേണ്ടതെന്ന് പൃഥ്വിരാജ്

ലൂസിഫറിലെ ഐറ്റം ഡാൻസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച് സംവിധായകനും നടനുമായ പൃഥ്വിരാജ്. ഡാൻസ് ബാറിൽ ഓട്ടൻ തുള്ളലാണോ കാണിക്കേണ്ടതെന്നായിരുന്നു താരത്തിന്റെ ചോദ്യം. ‘ടൈംസ് ഓഫ് ഇന്ത്യ’ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു പൃഥ്വിയുടെ പ്രതികരണം. “ഗ്ലാമറസ് വസ്ത്രങ്ങള്‍ ധരിച്ചുള്ള ഒരു സ്ത്രീയുടെ ഡാന്‍സ് ലൂസിഫറില്‍ ഉണ്ടായത് സ്ത്രീകളെ തരം താഴ്ത്തുന്ന തരത്തില്‍ അവതരിപ്പിക്കുകയോ അഭിനയിക്കുകയോ ചെയ്യില്ലെന്ന എന്റെ പ്രസ്താവനയ്ക്ക് വിരുദ്ധമാകുന്നത് എങ്ങനെയാണെന്ന് മനസിലാകുന്നില്ല. മുംബൈയിലെ ഡാന്‍സ് ബാറിനെ ചിത്രീകരിക്കുന്നതുമായി എന്റെ പ്രസ്താവനയെ അതുമായി ബന്ധിപ്പിക്കുന്നത് എങ്ങനെയെന്ന് പിടികിട്ടുന്നില്ല. അത്തരമൊരു അന്തരീക്ഷത്തില്‍ […]

Sports

ഇറ്റാലിയന്‍ ഓപ്പണ്‍; ജോക്കോവിച്ചിനെ തകര്‍ത്ത് നദാലിന് കിരീടം

റാഫേല്‍ നദാല്‍ ഇറ്റാലിയന്‍ ഓപ്പണ്‍ ടെന്നീസ് ചാംപ്യന്‍. ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ നൊവാക് ജ്യോകോവിച്ചിനെയാണ് തോല്‍പ്പിച്ചത്. വനിതകളില്‍ കരോലിന്‍ പ്ലിസ്കോവയും കിരീടം ചൂടി. ലോക ഒന്ന്, രണ്ട്, നമ്പര്‍ താരങ്ങള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ മത്സരത്തിന്റെ ആവേശവും വര്‍ധിച്ചു. എന്നാല്‍ കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന് മുന്നില്‍ പൊരുതാനാകാതെ ആദ്യ സെറ്റില്‍ ജ്യോകോവിച്ച് വീണു. 6-0 ത്തിന് സെറ്റ് നദാലിന് സ്വന്തം. രണ്ടാം സെറ്റില്‍ ജ്യോകോവിച്ച് തിരിച്ചുവന്ന് 6-4 ന് സെറ്റ് പിടിച്ചെടുത്തു. എന്നാല് മൂന്നാം സെറ്റില്‍ നദാലിന്റെ […]

India Kerala

പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ബോംബേറ്

ഇന്നലെ റീ പോളിങ് നടന്ന കണ്ണൂര്‍ പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിന് നേരെ ബോംബേറ്.പിലാത്തറ പുത്തൂരിലെ വി.ടി.വി പത്മനാഭന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.രാത്രി 12.30 ഓടെയാണ് സംഭവം. ബോംബേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. വീടിന്റെ ചുമരിനും കേടുപാടുണ്ട്. ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞത്. സംഭവത്തിന് പിന്നില്‍ സി.പി.എമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

India National

എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഗൂഢാലോചനയെന്ന് മമത ബാനര്‍ജി

എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇവിഎം ക്രമക്കേടിന് കളമൊരുക്കാനാണെന്ന കടുത്ത വിമര്‍ശവുമായി മമത ബാനര്‍‍ജിയുടെ ട്വീറ്റ്. ഒന്നുകില്‍ ആയിരക്കണക്കിന് ഇവിഎമ്മുകള്‍ മാറ്റിയെടുക്കും അല്ലെങ്കില്‍ അവയില്‍ ക്രമക്കേട് വരുത്തും. ഈ ഊഹക്കളിയില്‍ വിശ്വാസമില്ലെന്നുംമമത ട്വീറ്റില്‍ പറയുന്നു. ടിവി ഓഫ് ചെയ്യാനും സോഷ്യല്‍ മീഡിയ ലോഗ് ഔട്ട് ചെയ്യാനുമുള്ള സമയമെന്നായിരുന്നു നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുല്ലയുടെ പരിഹാസം. എക്സിറ്റ് പോളുകള്‍ക്കെതിരെ കടുത്ത ആരോപണം ഉന്നയിച്ചാണ് പശ്ചിമ ബംഗാള്‍‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വീറ്റ് ചെയ്തത്. ആയിരക്കണക്കിന് ഇവിഎമുകള്‍ മാറ്റിയെടുക്കാനോ അവയില്‍ […]

India National

അര്‍ബുദ മരുന്നുകള്‍ക്ക് 90 ശതമാനത്തോളം വില കുറച്ചു

കീമോാതെറാപ്പി ഇന്‍ജെക്ഷന്‍ ഉള്‍പ്പടെ ഒന്‍പത് അര്‍ബുദ ചികില്‍സാ മരുന്നുകളുടെ വില കുറച്ച് എന്‍.പി.പി.എ. വില കൂടുതല്‍ കാരണം സാധാരണക്കാരന് മരുന്ന് ലഭ്യമാകാത്ത സാഹചര്യത്തിലാണ് തീരുമാനം. അധിക ഉപയോഗമുള്ള മരുന്നുകളുടെ നിലവിലുള്ള വിലയില്‍ നിന്ന് 87 ശതമാനത്തോളമാണ് വില കുറച്ചത്. മരുന്ന് നിര്‍മാതാക്കളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മേയ് 15ന് പ്രസിദ്ധീകരിച്ച മെമ്മോറാണ്ടത്തിലാണ് വില നിയന്ത്രണം പിറത്തു വിട്ടത്. കേന്ദ്ര മന്ത്രിസഭയുടെ കീഴിലുള്ള വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ മരുന്നുകളുടെ വില നിയന്ത്രിക്കുന്ന സ്വതന്ത്ര ബോഡിയാണ് എന്‍.പി.പി.എ.യുടെ തീരുമാനപ്രകാരം നേരത്തേ […]

India Kerala

പാലാ സീറ്റ് എന്‍.സി.പിയില്‍ നിന്നും പിടിച്ചെടുക്കില്ലെന്ന് സി.പി.എം

പാലാ സീറ്റ് എന്‍.സി.പിയില്‍ നിന്നും പിടിച്ചെടുക്കില്ലെന്ന് സി.പി.എം. എന്‍.സി.പിക്ക് അവകാശപ്പെട്ട സീറ്റാണ് ഇതെന്നും എന്‍.സി.പിയിലെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും സി.പി.എം കോട്ടയം ജില്ല സെക്രട്ടറി വിഎന്‍ വാസവന്‍ പറഞ്ഞു. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ മുതലെടുക്കാനുള്ള തയ്യാറെടുപ്പിലാണ് എല്‍.ഡി.എഫ്. പാലാ സീറ്റിന്റെ കാര്യത്തില്‍ എന്‍.സി.പിയില്‍ ചില ആശയ കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. തോമസ് ചാണ്ടി വിഭാഗം എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്യാതെ മാണി സി.കാപ്പനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ എന്‍.സി.പിയിലെ മറുപക്ഷം ശക്തമായ എതിര്‍പ്പ് ഉന്നയിക്കുകയും ചെയ്തു. ഇതിനെല്ലാം പിന്നാലെ […]

India Kerala

കൊതുകുജന്യരോഗ ഭീഷണിയില്‍ കേരളം; കൂടുതല്‍ ഡെങ്കിപ്പനി

കേരളത്തിന്റെ പൊതുജനാരോഗ്യമേഖലയ്ക്ക് ഏറെ ഭീഷണിയാണ് കൊതുകുജന്യ രോഗങ്ങള്‍. ഡെങ്കി, മലേറിയ, ചികുന്‍ ഗുനിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ പരത്തുന്നത് കൊതുകുകളാണ്. കൊതുക് നിവാരണത്തില്‍ സംസ്ഥാനം പിറകിലാണ്. ഇരുപത് വര്‍‌ഷമായി കേരളത്തില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ഡെങ്കിപ്പനി തന്നെയാണ് കൂടുതല്‍. മലേറിയയും ചികുന്‍ഗുനിയയും കാണുന്നുണ്ട്. നാല് തരം ഡെങ്കി പനികളാണ് സംസ്ഥാനത്ത് കാണുന്നത്. മരണത്തിലേക്ക് നയിക്കുന്ന തരത്തില്‍ ഈഡിസ് കൊതുകുകള്‍ ഭീഷണിയായിരിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുക. ഒപ്പം രോഗം പിടിപെട്ടവര്‍ കൃത്യസമയത്ത് ചികിത്സ തേടുക. മതിയായ […]