ശിലാസ്ഥാപനം കഴിഞ്ഞ് രണ്ടര വര്‍ഷം പിന്നിട്ടിട്ടും എറണാകുളം- അമ്പാട്ടുകാവ് റെയില്‍വേ തുരങ്കപാതയുടെ നിര്‍മാണം എങ്ങുമെത്തിയില്ല. തുരങ്കപാത നിര്‍മാണത്തിന് പഞ്ചായത്ത് വിഹിതമായി നല്‍കേണ്ട തുക റെയില്‍വേക്ക് അടച്ചിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടു. പാത വൈകുന്നത് മൂലം ഇവിടെ അപകടങ്ങള്‍ പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. ചൂര്‍ണിക്കര പഞ്ചായത്തിലെ കുന്നത്തേരി, തായിക്കാട്ടുകര, അശോകപുരം സ്വദേശികളുടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പാണ് എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുന്നത്. ഒന്നര പതിറ്റാണ്ട് മുന്‍പാണ് തുരങ്കപാതക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. രണ്ടര വര്‍ഷം മുന്‍പ് ശിലാസ്ഥാപനവും നടന്നു. എന്നാല്‍ ഇതുവരെ നിര്‍മാണ […]
Author: Tomy Thondamkuzhy
മെസി ഗോളടിക്കും പോലെ സി.പി.എം ജയിക്കുമെന്ന് യെച്ചൂരി
പൊതുതെരഞ്ഞെടുപ്പിൽ ബംഗാളിൽ ബി.ജെ.പി ശക്തി തെളിയിക്കുമെന്ന വാദം തള്ളി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം മിന്നുന്ന തിരിച്ചു വരവ് നടത്തുമെന്ന് പറഞ്ഞ യെച്ചൂരി, ലയണൽ മെസി ഗോൾ സ്കോർ ചെയ്യുന്ന പോലെ മികച്ച പ്രകടനം കാഴ്ച്ച വെക്കുമെന്നും പറഞ്ഞു. ബംഗാളിൽ ബി.ജെ.പി-ആർ.എസ്.എസിന് നിലമൊരുക്കുന്നത് തൃണൂൽ കോൺഗ്രസ് ആണ്. ബി.ജെ.പിയും തൃണമൂലും തമ്മിലാണ് ബംഗാളിൽ മത്സരം എന്ന പ്രചാരണമാണ് അവർ നടത്തുന്നത്. സി.പി.എമ്മിന്റെ പേരിൽ നുണകൾ പ്രചരിപ്പിക്കുകയാണ് തൃണമൂലെന്നും യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. തൃണമൂൽ […]
ജെ.എൻ.യുവിൽ മലയാളി വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ
ജെ.എൻ.യു വിദ്യാർഥി മലയാളി വിദ്യാർഥിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജെ.എൻ.യു സെന്റർ ഫോർ ഇംഗ്ലീഷ് സ്റ്റഡീസിൽ അവസാന വർഷ ബിരുദ വിദ്യാർഥിയായ റിഷി ജോഷ്വായെ ആണ് റീഡിങ് റൂമിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് വെല്ലൂർ സ്വദേശിയാണ് റിഷി ജോഷ്വാ. ഏതാനും കാലങ്ങളായി കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന വിദ്യാർഥിക്ക് അവസാന സെമസ്റ്റർ പരീക്ഷ നഷ്ടമായിരുന്നെന്ന് സഹപാഠികൾ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ അസ്വാഭാവികതയൊന്നും കണ്ടെത്തിയില്ലെന്ന് പൊലീസ് വ്യക്തമാക്കി. പ്രൊഫസർക്ക് ആത്മഹത്യ കുറിപ്പ് മെയിൽ ചെയ്ത ശേഷമായിരുന്നു […]
നാളെ അവസാനഘട്ട വോട്ടെടുപ്പ്; ഇന്ന് നിശ്ശബ്ദ പ്രചരണം
പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് നാളെ. എട്ട് സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങള്‍ ആണ് അവസാന ഘട്ടത്തില്‍ വിധി എഴുതുക. നിശ്ശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകളില്‍ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയപാര്‍ട്ടികള്‍. ബീഹാര്‍, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ്,മധ്യപ്രദേശ്,പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 58 മണ്ഡലങ്ങള്‍, ഒപ്പം കേന്ദ്രഭരണപ്രദേശമായ ചണ്ഡിഗഡുമാണ് നാളെ വിധി എഴുതുക.നിശബ്ദ പ്രചാരണത്തിന്റെ സമയമായ ഇന്ന് വാര്‍ത്ത സാമ്മേളനങ്ങള്‍ അടക്കമുള്ളവക്കും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവസാനഘട്ടത്തിലും കണ്ടത് വാശിയേറിയ പ്രചാരണമാണ്. പശ്ചിമ ബംഗാളിലെ അക്രമസംഭവങ്ങള്‍ തെരെഞ്ഞെടുപ്പ് […]
മോദി സര്‍ക്കാരിനെ താഴെ ഇറക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് രാഹുല്‍ ഗാന്ധി
നരേന്ദ്ര മോദി സര്‍ക്കാരിനെ താഴെ ഇറക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സത്യം കോണ്‍ഗ്രസിനൊപ്പമായിരുന്നുവെന്നും അന്തിമ വിജയം സത്യത്തിനായിരിക്കുമെന്നും രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടുകളെയും രാഹുൽ ഗാന്ധി വിമര്‍ശിച്ചു. പരസ്യപ്രചാരണത്തിന്റെ അവസാന നിമിഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരത്തിലും ശരീര ഭാഷയിലും തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു രാഹുല്‍. പ്രധാനമന്ത്രിയെയും ബി.ജെ.പിയെയും നിശിതമായി വിമര്‍ശിച്ചു. ബി.ജെ.പിക്കൊപ്പം അധികാരവും മാധ്യമങ്ങളും അടക്കം എല്ലാം ഉണ്ടായിരുന്നു. പക്ഷെ സത്യം കോണ്‍ഗ്രസിനൊപ്പമായിരുന്നു. ആര് രാജ്യം ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്നും രാഹുല്‍ […]
ബി.ജെ.പി മൂന്നൂറ് സീറ്റിലധികം നേടുമെന്ന് അമിത് ഷാ
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മൂന്നൂറ് സീറ്റിലധികം നേടുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ. ബി.ജെ.പിയോട് സമാന ആശയമുള്ളവരെ എന്‍.ഡി.എ സഖ്യത്തിലേക്ക് അമിത്ഷാ സ്വാഗതം ചെയ്തു . റഫാലിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയാത്തത് ചോദ്യങ്ങള്‍ക്ക് അടിസ്ഥാനമില്ലാത്തതിനാലാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഒറ്റക്ക് 300 ലധികം സീറ്റുകള്‍ ലഭിക്കുമെന്നാണ് പരസ്യപ്രചാരണം അവസാനിക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ അവസാന വാര്‍ത്ത സമ്മേളനത്തില്‍ മോദിയും അമിത്ഷായും അവകാശവാദമുന്നയിച്ചു. അതേസമയം സര്‍ക്കാറുണ്ടാക്കാന്‍ മറ്റ് കക്ഷികളുടെയും സഹായം വേണ്ടിവരുമെന്ന സൂചന നല്‍കുന്നതായിരുന്നു അമിത് ഷായുടെ […]
ഇടുക്കിയില്‍ പ്രളയാനന്തരം അനുവദിച്ച തുക വിതരണം ചെയ്യുന്നതില്‍ ക്രമക്കേട് നടന്നെന്ന് സി.പി.ഐ
ഇടുക്കി ജില്ലയില്‍ പ്രളയാനന്തരം അനുവദിച്ച തുക വിതരണം ചെയ്യുന്നതില്‍ ക്രമക്കേട് നടന്നെന്ന് സി.പി.ഐ .അനര്‍ഹരായവര്‍ക്ക് തുക നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ഒത്താശ ചെയ്യുന്നുവെന്നാണ് സി.പി.ഐ ജില്ലാ കൌണ്‍സില്‍ അംഗം ഉള്‍പ്പെടെയുള്ളവരുടെ ആരോപണം. സംഭവത്തില്‍ സി.പി.ഐ നേതൃത്വം കൃഷിമന്ത്രിക്ക് പരാതി നല്‍കി. എന്നാല്‍ കൃഷി വകുപ്പ് ആരോപണം നിഷേധിച്ചു. ഇടുക്കി ജില്ലയില്‍ പ്രളയാന്തരം കൃഷിനാശത്തിന് സര്‍ക്കാര്‍ അനുവദിച്ച തുക 12 കോടിയിലധികമാണ്. ഇടുക്കി ബ്ലോക്കില്‍ മാത്രം എട്ട് കോടി ഇരുപത് ലക്ഷം രൂപയാണ് കര്‍ഷകര്‍ക്കായി അനുവദിച്ചത്. ഇതില്‍ രണ്ടര കോടി […]
കാസര്‍കോട്,കണ്ണൂര്‍ മണ്ഡലങ്ങളിലെ 7 ബൂത്തുകളില്‍ നാളെ റീപോളിങ്
കാസര്‍കോട്,കണ്ണൂര്‍ മണ്ഡലങ്ങളിലെ 7 ബൂത്തുകളില്‍ നാളെ റീപോളിങ് . കള്ളവോട്ട് നടന്നെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ റീപോളിങ് പ്രഖ്യാപിച്ചത്. നിശ്ശബ്ദ പ്രചാരണ ദിനമായ ഇന്ന് വോട്ടര്‍മാരെ നേരിട്ട് കാണുന്ന തിരക്കിലായിരിക്കും സ്ഥാനാര്‍ഥികള്‍ . കാസർകോട് തൃക്കരിപ്പൂരിലെ 48 ആം ബൂത്ത്, പിലാത്തറയിലെ 19 ആം ബൂത്ത്, പഴയങ്ങാടിയിലെ 69,70 ബൂത്തുകള്‍, കണ്ണൂർ ലോക്സഭാ മണ്ഡലത്തിലെ പാമ്പുരുത്തി 166 ആം ബൂത്ത് , ധര്‍മ്മടത്തെ 52,53 ബൂത്തുകള്‍ എന്നിവിടങ്ങളിലാണ് നാളെ റീ പോളിങ്ങ് നടക്കുക. രാവിലെ […]
കടവൂര്‍ ശിവദാസന് വിട; മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു
അന്തരിച്ച മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കടവൂര്‍ ശിവദാസന്റെ മൃതദേഹം സംസ്കരിച്ചു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ കൊല്ലം മുളങ്കാടകം ശ്മശാനത്തിലായിരുന്നു സംസ്കാരം. പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ കോണ്‍ഗ്രസ് കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസിലും തുടര്‍ന്ന് വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. രാഷ്ട്രീയ നേതാക്കളുള്‍പ്പെടെ നൂറുകണക്കിനാളുകളാണ് കടവൂര്‍ ശിവദാസന് അന്തിമോപചാരമര്‍പ്പിക്കാനെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ കടവൂര്‍ ശിവദാസന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മന്ത്രി, ട്രേഡ് യൂണിയന്‍ നേതാവ് എന്നീ […]
‘എ കെ ആന്റണി പ്രധാനമന്ത്രി പദത്തിലേക്ക് ?’; ചര്‍ച്ചകള്‍ ഉയര്‍ത്തി കുറിപ്പ്
തിരുവനന്തപുരം : ലോക്‌സഭ തെരഞ്ഞെടുപ്പ് അന്തിമഘട്ടത്തിലേക്ക് അടുത്തെത്തി നില്‍ക്കെ കേന്ദ്രത്തില്‍ ആര് അധികാരത്തിലേറുമെന്ന ചര്‍ച്ചയും ചൂടുപിടിച്ചിട്ടുണ്ട്. തൂക്കുസഭയാകും ഫലമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളിലും ചര്‍ച്ചകള്‍ സജീവമാണ്. പ്രതിപക്ഷത്ത് മായാവതി, മമതാബാനര്‍ജി, ചന്ദ്രശേഖര റാവു തുടങ്ങി മുലായം സിംഗ് യാദവ് വരെ പ്രധാനമന്ത്രി പദമോഹികളുടെ നിര തന്നെയുണ്ട്. ഇതിനിടെ ബിജെപിക്ക് ഭൂരിപക്ഷം കിട്ടാത്ത അവസ്ഥയാണെങ്കില്‍ എ കെ ആന്റണി പൊതുസമ്മത പ്രധാനമന്ത്രിയായേക്കുമെന്ന സൂചന നല്‍കി മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ ഇടതുപക്ഷ സഹയാത്രികനുമായ ചെറിയാന്‍ ഫിലിപ്പ്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് […]












