ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചോക്ലേറ്റ്- സ്റ്റോറി റീട്ടോള്‍ഡ് എന്ന പുതിയ ചിത്രത്തിലേക്ക് നായികയെ തേടുന്നു. നവാഗതനായ ബിനു പീറ്ററാണ് ചിത്രത്തിന്റെ സംവിധാനം. പവിത്രം ക്രീയേഷന്‍സിന്റെ ബാനറില്‍ സന്തോഷ് പവിത്രമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിനു വേണ്ടിയുള്ള കാസ്റ്റിങ് കോള്‍ ഒരു വീഡിയോയിലൂടെയാണ് തയാറാക്കിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ തന്നെയാണ് വീഡിയോയിലുള്ളത്. “കുറച്ച് പാട്ട്, കുറച്ച് ഡാന്‍സ്, കുറച്ച് അഭിനയം” ഇതൊക്കെ താത്പര്യമുള്ള പെണ്‍കുട്ടികളെയാണ് ചിത്രത്തിനു വേണ്ടി തിരയുന്നത്. 18 നും 23 നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് അവസരമുണ്ട്. രണ്ട് […]
Author: Tomy Thondamkuzhy
കോഹ്ലി വന്നു സോഷ്യല്‍മീഡിയയില്‍ ധോണിയും സച്ചിനും വഴിമാറി
കളിയില്‍ മാത്രമല്ല ആരാധക പിന്തുണയിലും തിളങ്ങി നില്‍ക്കുന്ന ക്രിക്കറ്റ് താരമാണ് വിരാട് കോഹ്‌ലി. പുതുതമലമുറ ആരാധകരില്‍ ധോണിയേക്കാളും ഇതിഹാസ താരം സച്ചിനേക്കാളും മുന്നിലാണ് കോഹ്‌ലി. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ 100 മില്യണ്‍(10 കോടി) ഫോളോവേഴ്‌സുള്ള ആദ്യ ക്രിക്കറ്റ് താരമെന്ന പെരുമയും ഇന്ത്യന്‍ ക്യാപ്റ്റനെ തേടിയെത്തിയിരിക്കുന്നു. ഫേസ്ബുക്ക്(37.1 മില്യണ്‍), ട്വിറ്റര്‍ (29.4 മില്യണ്‍), ഇന്‍സ്റ്റഗ്രാം(33.5 മില്യണ്‍) എന്നീ സോഷ്യല്‍ മീഡിയ സൈറ്റുകളിലെ ഫോളോവേഴ്‌സിന്റെ എണ്ണം കണക്കിലെടുത്താണ് 100 മില്യണ്‍ എന്ന മാന്ത്രിക സംഖ്യ കോഹ്‌ലി മറികടന്നിരിക്കുന്നത്. ക്രിക്കറ്റ് ലോകത്തെ ഒരാള്‍ക്ക് […]
പ്രഗ്യാ സിംഗ് ചെയ്തത് ഒരിക്കലും മാപ്പ് നല്‍കാനാവാത്ത തെറ്റെന്ന് പ്രധാനമന്ത്രി
പ്രഗ്യാ സിംഗ് ചെയ്തത് ഒരിക്കലും മാപ്പ് നല്‍കാനാവാത്ത തെറ്റെന്ന് പ്രധാനമന്ത്രി. പ്രഗ്യ മാപ്പ് പറഞ്ഞാലും താന്‍ മാപ്പ് കൊടുക്കില്ലെന്നും നരേന്ദ്ര മോദി പറഞ്ഞു. അതിനിടെ ഗാന്ധിജിയുടെ കൊലയാളിയെ രാജ്യസ്നേഹിയെന്ന് വിളിച്ച പ്രഗ്യാ സിങ് ഠാക്കൂറിനോടും അവരെ പിന്തുണച്ച കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഹെഗ്ഡെയോടും നളിന്‍ കുമാര്‍ കാട്ടീലിനോടും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിശദീകരണം തേടി. ഇവരുടെ പരാമര്‍ശങ്ങള്‍ പാര്‍ട്ടി അച്ചടക്ക കമ്മിറ്റി പരിശോധിക്കും. ഗോഡ്സെയെക്കുറിച്ച് ഈ നേതാക്കളുടെ നിലപാട് ബി.ജെ.പിയുടെ ആദര്‍ശത്തിന് ചേര്‍ന്നതല്ലെന്നാണ് പാര്‍ട്ടി നിലപാട്. […]
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം
ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. എട്ട് സംസ്ഥാനങ്ങളിലായി 59 മണ്ഡങ്ങളിലാണ് അവസാന ഘട്ടത്തില്‍ വോട്ടെടുപ്പ്. വൈകീട്ട് വാരണാസിയില്‍ നടക്കുന്ന കൊട്ടിക്കലാശത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും. ഹിമാചല്‍ പ്രദേശിലാണ് രാഹുല്‍ ഗാന്ധിയുടെ പ്രചാരണം. 8 സംസ്ഥാനങ്ങളില്‍ 59 മണ്ഡലങ്ങളിലാണ് അവസാനഘട്ടമായ ഞായറാഴ്ച തെരഞ്ഞെടുപ്പ് നടക്കാനുള്ളത്. ഇതില്‍ പശ്ചിമ ബംഗാളിലെ 9 മണ്ഡലങ്ങളില്‍ ഇന്നലെ രാത്രി 10 മണിയോടെ പരസ്യ പ്രചാരണം അവസാനിപ്പിച്ചിരുന്നു. മറ്റ് 50 മണ്ഡലങ്ങളിലാണ് ഇന്ന് കൊട്ടിക്കലാശം. ഇന്ന് വൈകീട്ട് വാരണാസിയിലെ കൊട്ടിക്കലാശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തേക്കും. […]
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാമ്പൂ വില്‍പന കേരളത്തില്‍ നിരോധിച്ചു
ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി ഷാമ്പൂ വില്പന സംസ്ഥാനത്ത് നിരോധിച്ചു. വില്‍പന അവസാനിപ്പിക്കാന്‍ സംസ്ഥാന ഡ്രഗ് കണ്‍ട്രോളര്‍ ഉത്തരവിട്ടു. കാന്‍സറിന് കാരണമായ ഫോര്‍മാല്‍ ഡിഹൈഡ് ഷാമ്പുവിലുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ ബേബി ഷാമ്പൂ വില്‍പന നിരോധിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.
സംസ്ഥാനത്ത് മൂന്നിടത്ത് കൂടി റീപോളിങ്; ആകെ ഏഴിടത്ത് ഞായറാഴ്ച്ച വോട്ടെടുപ്പ്
സംസ്ഥാനത്ത് മൂന്ന് ബൂത്തുകളില്‍ കൂടി റിപോളിങ്. കണ്ണൂരില്‍ രണ്ട് ഇടത്തും കാസര്‍കോട് ഒരു ബൂത്തിലുമാണ് വീണ്ടും വോട്ടെടുപ്പ്. ആകെ ഏഴ് ബൂത്തുകളില്‍ ഞായറാഴ്ച പോളിംഗ് നടക്കും. ധര്‍മടത്തെ രണ്ട് ബൂത്തുകളിലും തൃക്കരിപ്പൂരിലെ ഒരു ബൂത്തിലുമാണ് റീ പോളിങ് നടക്കുക. ഇന്നലെ നാലിടത്ത് റീപോളിങ് പ്രഖ്യാപിച്ചിരുന്നു. അതിന് പുറമെയാണ് മൂന്നിടത്ത് കൂടി റീപോളിങ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചത്. പോസ്റ്റല്‍ബാലറ്റ് ആരോപണത്തില്‍ സ്വതന്ത്ര കമിഷന്‍ അന്വേഷിക്കില്ല. ഈ ആവശ്യം ഹൈക്കോടതി തള്ളി.
ട്രെന്‍ഡിങില്‍ ഒന്നാമതായി ‘ഉണ്ട’
ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ഉണ്ടയുടെ ടീസറിന് യൂട്യൂബില്‍ വന്‍വരവേല്‍പ്പ്. ടീസര്‍ ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതെത്തി. 18 മണിക്കൂറിനുള്ളില്‍ 8 ലക്ഷത്തിലേറെ പേരാണ് ചിത്രത്തിന്റെ ടീസര്‍ കണ്ടുകഴിഞ്ഞത്. മലയാളത്തിന്റെ മഹാതാരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവരുടെ ഫേസ്ബുക്ക് പേജ് വഴിയാണ് ടീസര്‍ ഔദ്യോഗികമായി പുറത്തുവിട്ടത്. മമ്മൂട്ടിയുടെ സ്ഥിരം പൊലീസ് കഥകളില്‍ നിന്നും മാറി ഒരു വേറിട്ട പൊലീസ് ചിത്രമായിരിക്കും ഉണ്ടയെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രത്തെയാണ് […]
ലോകകപ്പില്‍ കമന്റേറ്ററായി ഗാംഗുലിയും
ഇംഗ്ലണ്ട് ലോകകപ്പിനുള്ള കമന്റേറ്റര്‍മാരുടെ പട്ടിക ഐ.സി.സി പുറത്തുവിട്ടു. സൗരവ് ഗാംഗുലിക്ക് പുറമേ ഹര്‍ഷ ബോഗ്ലെയും സഞ്ജയ് മഞ്ജരേക്കറുമാണ് പട്ടികയില്‍ ഇടം നേടിയ ഇന്ത്യക്കാരായ കമന്റേറ്റര്‍മാര്‍. മെയ് 30ന് യു.കെയില്‍ ആരംഭിക്കുന്ന ലോകകപ്പിനായി 24 അംഗ കമന്റേറ്റര്‍മാരുടെ പട്ടികയാണ് ഐ.സി.സി പുറത്തിറക്കിയിരിക്കുന്നത്. 24 അംഗ ഐ.സി.സി കമന്റേറ്റര്‍മാര്‍ക്ക് പുറമേ പ്രാദേശിക ഭാഷകളില്‍ കമന്റേറ്റര്‍മാരെ ഉള്‍പ്പെടുത്താന്‍ ബ്രോഡ്കാസ്‌റ്റേഴ്‌സിന് അനുമതിയുണ്ടാകും. കുമാര്‍ സംഗക്കാര മാത്രമാണ് ശ്രീലങ്കയില്‍ നിന്നുള്ള ഏക കമന്റേറ്റര്‍. പാകിസ്താനില്‍ നിന്നും വസിം അക്രവും റമീസ് രാജയും ബംഗ്ലാദേശില്‍ നിന്നും […]
ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുന്നിലേക്ക് നായ വട്ടം ചാടി; ബൈക്ക് മതിലിലിടിച്ച് യുവാവിനു ഗുരുതര പരിക്ക്
അമ്ബലപ്പുഴ: ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുന്നിലേക്ക് നായ വട്ടം ചാടി അപകടം, നായ വട്ടം ചാടിയതിനെ തുടര്‍ന്ന് ബൈക്ക് നിയന്ത്രണം തെറ്റി മതിലിലിടിച്ച് യുവാവിനു ഗുരുതര പരിക്ക്. കാക്കാഴം മുളഞ്ഞി വീട്ടില്‍ ഷഫീക്കി (30) നാണ് പരുക്കേറ്റത്. ഷഫീക്ക് ജോലി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുമ്ബോള്‍ കാക്കാഴം പോസ്റ്റ് ഓഫീസിനു വടക്കു ഭാഗത്തു വെച്ച് നായ വട്ടം ചാടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് നിയന്ത്രണം തെറ്റിയ ബൈക്ക് സമീപത്തെ മതിലിലിടിച്ചു. ഷഫീക്കിന്റെ തലയ്ക്കും മറ്റ് ഭാഗത്തുമായി പത്തിലധികം സ്റ്റിച്ചുകളുണ്ട്. പ്രദേശത്ത് ധാരാളമായി […]
ആര്‍.എസ്.പി വഴി കോണ്‍ഗ്രസിലെത്തി, കരുണാകരന്‍റെ വിശ്വസ്തനായി
ആര്‍.എസ്.പി വഴി കോണ്‍ഗ്രസിലെത്തിയ ശേഷം കെ കരുണാകരന്‍റ വിശ്വസ്തനായി വളര്‍ന്ന നേതാവാണ് കടവൂര്‍ ശിവദാസന്‍. നാല് തവണ എം.എല്‍.എയായ കടവൂര്‍ നാല് തവണയും മന്ത്രിയുമായി. നിയമത്തിലും സംസ്കൃതത്തിലുമുള്ള അഗാധജ്ഞാനം കടവൂരിനെ നേതാക്കള്‍ക്കിടയില്‍ വേറിട്ടുനിര്‍ത്തി. ആര്‍.എസ്.പിയുടെ സ്ഥാപക നേതാവായ എന്‍ ശ്രീകണ്ഠന്‍ നായരുടെ കൈപിടിച്ചാണ് കടവൂര്‍ ശിവദാസന്‍ രാഷ്ട്രീയരംഗത്തേക്ക് വരുന്നത്. ആര്‍.എസ്.പിയുടെ വിദ്യാര്‍ഥി സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി തുടക്കം. ഇടക്ക് മുഴുവന്‍ സമയ അഭിഭാഷകനായി മാറിയെങ്കിലും യു.ടി.യു.സിയുടെ സംസ്ഥാന പ്രസിഡന്റായി മടങ്ങിവന്നു. 1980ല്‍ ആര്‍.എസ്.പി സ്ഥാനാര്‍ഥിയായി ആദ്യമായി എം.എല്‍.എയും […]












