നീലേശ്വരം സ്കൂളിലെ അധ്യാപകൻ ആൾമാറാട്ടം നടത്തി പരീക്ഷാ എഴുതിയ സംഭവത്തിൽ പൊലീസിനോട് കോടതി റിപ്പോർട്ട് തേടി. രണ്ട് അധ്യാപകരുടെ മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി നടപടി. പരീക്ഷ എഴുതിയ നിഷാദ് വി മുഹമ്മദിന്റെയും, ഡെപ്യൂട്ടി ചീഫ് പി.കെ.ഫൈസലിന്റെയും മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുന്നത് 23 ലേക്ക് മാറ്റി. മുൻകൂർ ജാമ്യപേക്ഷ കോടതിയുടെ പരിഗണിക്കെത്തിയപ്പോൾ പൊലീസ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയിരുന്നില്ല. തുടർന്ന് സർക്കാർ അഭിഭാഷകൻ കൂടുതൽ സമയം ആവശ്യപ്പെട്ടു. ഇതെ തുടർന്നാണ് പ്രതികളുടെ മുൻകൂർ ജാമ്യപേക്ഷ ഈ മാസം 23 […]
Author: Tomy Thondamkuzhy
കോഴിക്കോട് നഗരത്തില്‍ നിന്നും കാണാതായ വിദേശ വനിതയെ കണ്ടെത്തി
കോഴിക്കോട് നഗരത്തില്‍ നിന്നും കാണാതായ വിദേശ വനിതയെ കണ്ടെത്തി. കോഴിക്കോട് സൌത്ത് ബീച്ചില്‍ നിന്നുമാണ് ഇവരെ കണ്ടെത്തിയത്. വെസ്ന എന്ന യുവതിയെയായണ് കാണാതായതായതായി പരാതി നല്‍കിയത്. സുഹൃത്ത് കോട്ടയം സ്വദേശി ജിംബെന്നിയുടെ പരാതിയില്‍ കസബ പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.
കണ്ണൂരില്‍ എല്‍.ഡി.എഫ്-യു.ഡി.എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം
കണ്ണൂര്‍ പാമ്പുരത്തിയില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പി.കെ ശ്രീമതിയെ ലീഗ് പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചെന്നാരോപിച്ചാണ് സംഘര്‍ഷം. പൊലീസ് ഇടപെട്ട് ഇരുകൂട്ടരേയും ശാന്തരാക്കി.
കാടുകളില്‍ കടുവകളുടെ മരണനിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍
പാലക്കാട്: കഴിഞ്ഞ രണ്ടുവര്‍ഷമായി വനങ്ങളിലെ കടുവകളുടെ മരണനിരക്ക് കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ . 2018-ല്‍ 103 കടുവകളാണ് ചത്തത്. 2017-ല്‍ ഇത് 117ഉം ,2016-ല്‍ 121-ഉം. 2012മുതല്‍ 2018വരെ 657 കടുവകള്‍ ചത്തതായാണ് ദേശീയ കടുവാസംരക്ഷണ അതോറിറ്റിയുടെ (എന്‍.ടി.സി.എ.) കണക്കുകളില്‍ വ്യക്തമാക്കുന്നത് . ഇതില്‍ 131 എണ്ണം വേട്ടയാടലില്‍ കൊല്ലപ്പെട്ടവയാണ് . പ്രതിവര്‍ഷം കടുവകളുടെ മരണനിരക്ക് 100-ല്‍ താഴെയെത്തിച്ചാലേ ഇവയുടെ വംശവര്‍ധന കണക്കാക്കാന്‍ കഴിയു. സ്വാഭാവികവനത്തില്‍ കടുവകളുടെ സാന്നിധ്യമുള്ള 20 സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളവും ഉള്‍പ്പെട്ടിട്ടുണ്ട് . കടുവകളുടെ […]
മാലിയില്‍ വെള്ളപ്പൊക്കം: 15 മരണം
മാലി തലസ്ഥാനമായ ബമാക്കോയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 15 പേര്‍ മരിച്ചു. കാലവര്‍ഷത്തിന് മുന്നോടിയായാണ് കനത്ത മഴ പെയ്തത്. നഗരത്തിലെ നിരത്തുകളെല്ലാം വെളളത്തിനടിയിലാവുകയും വ്യാപക നാശനഷ്ടം ഉണ്ടാവുകയും ചെയ്തു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3ന് ആരംഭിച്ച കനത്ത മഴ രാവിലെ 8 മണി വരെ നീണ്ടുനിന്നു. നിയമക്കാരോയില്‍ ഒരു പാലം തകര്‍ന്നതിനെ തുടര്‍ന്നാണ് 10 പേര്‍ മരിച്ചത്. മഴ കനത്ത നാശനഷ്ടം ഉണ്ടാക്കിയിട്ടുണ്ടെന്നും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍ വെള്ളക്കെട്ടിന് കാരണം അധികൃതരുടെ […]
അത്ര ദുഷ്ടനല്ല ശങ്കരന്‍ തമ്പി; മണിച്ചിത്രത്താഴിന് പുതിയൊരു ദൃശ്യഭാഷ്യവുമായി മുരളി കൃഷ്ണന്‍
മലയാളികള്‍ക്ക് ഏറെ സുപരിചിതമായ കഥാപാത്രങ്ങളാണ് മണിച്ചിത്രത്താഴിലെ നാഗവല്ലിയും, ശങ്കരന്‍തമ്പിയും നകുലനുമെല്ലാം. വര്‍ഷങ്ങള്‍ പലത് കഴിഞ്ഞിട്ടും ഇന്നും ഈ കഥപാത്രങ്ങളെല്ലാം തന്നെ മലയാളികളുടെ മനസില്‍ മായതെ നില്‍ക്കുന്നുണ്ട്. എന്നാല്‍ പലരും ധരിച്ചിരിക്കുന്നത് പോലെ ശങ്കരന്‍ തമ്പി വെറുമൊരു കെട്ടുകഥയല്ല. പതിനെട്ടാം നൂറ്റാണ്ടിന്‍റെ അവസാനകാലത്തായി തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന തമ്പുരാന്‍ ആയിരുന്നു ശങ്കരന്‍ തമ്പി. അന്നാട്ടിലെ എല്ലാ ജനങ്ങളും ഭയഭക്തി ബഹുമാനത്തോടുകൂടി മാത്രം സംസാരിച്ചിരുന്ന തമ്പുരാന്‍. അദ്ദേഹത്തിന്‍റെ ഊരിയ വാളിനെ പേടിയില്ലാത്ത ഒറ്റ കള്ളന്മാരും, പിടിച്ചുപറിക്കാരും ഇല്ലായിരുന്നു. ഇപ്പോള്‍ മണിചിത്രത്താഴ് എന്ന […]
കിങ്സ് കപ്പ്; സഹലും ജോബി ജസ്റ്റിനും ഇന്ത്യന്‍ ക്യാമ്പില്‍
തായ്‌ലണ്ടില്‍ നടക്കുന്ന കിങ്സ് കപ്പ് ഫുട്ബോളിനുള്ള 37 അംഗ ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, മലയാളി താരങ്ങളായ സഹല്‍ അബ്ദുസമദും ജോബി ജസ്റ്റിനും ക്യാമ്പില്‍ ഇടംപിടിച്ചു. പരിക്ക് മൂലം ആഷിഖ് കുരുണിയനെ ഒഴിവാക്കി. സന്ദേശ് ജിങ്കാന്‍, സുനില്‍ ഛേത്രി തുടങ്ങി പ്രമുഖരെല്ലാം ക്യാമ്പിലുണ്ട്. എന്നാല്‍ ജെജെ ലാല്‍പെഖുലയ്ക്ക് ടീമിൽ ഇടംലഭിച്ചില്ല. പുതിയ കോച്ച് ഇഗോള്‍ സ്റ്റിമാചിന്റെ കീഴില്‍ ഇന്ത്യയുടെ ആദ്യ ടൂര്‍ണമെന്റാണ് കിങ്സ് കപ്പ്.
തിരുവനന്തപുരത്ത് സിനിമാനടനില്‍ നിന്നും മയക്കുമരുന്ന് പിടികൂടി
തിരുവനന്തപുരത്ത് സിനിമാനടനില്‍ നിന്നും മയക്കുമരുന്ന് പിടികൂടി. ആന്‍റണിയെന്ന വ്യക്തിയില്‍ നിന്നുമാണ് മയക്കുമരുന്ന് സ്റ്റാമ്പും, ഗുളികകളും പിടികൂടിയത്. എക്സൈസ് സംഘമാണ് മയക്കുമരുന്ന് പിടികൂടിയത്.
നെയ്യാറ്റിന്‍കര ആത്മഹത്യ; വൈഷ്ണവിയുടെ സുഹൃത്തുക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും പൊലീസ് ഇന്ന് മൊഴിയെടുക്കും
നെയ്യാറ്റിൻകരയിലെ വീട്ടമ്മയുടെയും മകളുടെയും ആത്മഹത്യയില്‍ വൈഷ്ണവിയുടെ സുഹൃത്തുക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും പൊലീസ് ഇന്ന് മൊഴിയെടുക്കും. പ്രതികളെ കസ്റ്റഡിയില്‍ കിട്ടാനായി നാളെ പൊലീസ് അപേക്ഷ നല്‍കും. ചന്ദ്രനും കാശിനാഥനും വേണ്ടിയാണ് കസ്റ്റഡി അപേക്ഷ പൊലീസ് സമര്‍പ്പിക്കുക. നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് പൊലീസ് ആവശ്യം.
വലിയ ഭൂരിപക്ഷം ഇല്ലെങ്കിലും കെ സുരേന്ദ്രന്‍ വിജയിക്കുമെന്ന് ബി.ജെ.പി
പത്തനംതിട്ടയിൽ കെ സുരേന്ദ്രന്‍റെ വിജയം ഉറപ്പിച്ച് ബി.ജെ.പി പാർലമെൻറ് മണ്ഡലം നേതൃയോഗം. വലിയ ഭൂരിപക്ഷമില്ലെങ്കിലും സുരേന്ദ്രൻ ജയിക്കുമെന്ന വിലയിരുത്തലാണ് യോഗത്തിൽ ഉണ്ടായത്. ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസിന്‍റെ നേതൃത്വത്തിലായിരുന്നു അവലോകന യോഗം നടന്നത്. ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ടാം തവണയാണ് ബി.ജെ.പി പത്തനംതിട്ട മണ്ഡലത്തിൽ നേതൃയോഗം ചേരുന്നത്. തെരഞ്ഞെടുപ്പിൽ ഭുരിപക്ഷ ഏകീകരണം ഉണ്ടായെന്നാണ് പാർട്ടിയുടെ പൊതു വിലയിരുത്തൽ. ഇതുകൊണ്ട് നേട്ടമുണ്ടാക്കാനായെന്നും യു.ഡി.എഫിന്‍റെയും എൽ.ഡി.എഫിന്‍റെയും വോട്ടുകളിൽ വിള്ളലുണ്ടാക്കാനായെന്നുമാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. സി.പി.എമ്മിന് ഈ തിരഞ്ഞെടുപ്പിൽ […]












