ആഫ്രിക്കന്‍ രാഷ്ട്രമായ മാലിയില്‍ വംശീയാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 95 ആയി. മൊപ്റ്റി മേഖലയില്‍ സംഗ പട്ടണത്തിനു സമീപം ഡോഗോന്‍ വംശം താമസിക്കുന്ന സൊബേന്‍-കോവ് ഗ്രാമത്തിലാണ് ആക്രമണം നടന്നത്. കഴിഞ്ഞ ഞാറാഴ്ചയാണ് സംഭവം നടന്നത്. ഡോഗോണ്‍ വംശജരും ഫുനാലികളും തമ്മില്‍ കടുത്ത ശത്രുത നിലവിലുണ്ട്. ഇതിന്റെ ഭാഗമായാണ് ആക്രമണം എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫുനാലികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഫുനാലികള്‍ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. രാത്രിയുടെ മറവില്‍ വീടുകളും മൃഗങ്ങളും ആക്രമിക്കപ്പെട്ടത്. മൃതദേഹങ്ങളെല്ലാം കത്തിക്കരിഞ്ഞ നിലയിലാണ്. മുന്നൂറിലധികം പേരാണ് ഈ ഗ്രാമത്തില്‍ […]
Author: Tomy Thondamkuzhy
ബാലഭാസ്‌കറിന്റെ മരണം: കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി
ബാലഭാസ്‌കറിന്റെ മരണത്തില്‍ ദൃക്‌സാക്ഷിയായ അജിയുടെ വെളിപ്പെടുത്തലുകളില്‍ വിശദമായ പരിശോധനക്കൊരുങ്ങി ക്രൈംബ്രാഞ്ച്. അജിയുടെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി. അപകടസമയത്ത് ബാലഭാസ്‌കറിന്റെ കാറിനൊപ്പം മറ്റൊരു കാറുണ്ടായിരുന്നു എന്നതടക്കടക്കമുള്ള മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നതായി അജി മീഡിയവണിനോട് പറഞ്ഞു. സംശയമുള്ള മറ്റ് മൊഴികളും ക്രൈംബ്രാഞ്ച് വിശദമായി രേഖപ്പെടുത്തും. ബാലഭാസ്‌കറിന്റെ മരണത്തില്‍ ദൃക്‌സാക്ഷിയായ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ അജിയുടെ മൊഴി ആദ്യഘട്ടത്തില്‍ ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയെങ്കിലും മൊഴിയില്‍ സംശയകരമായി ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, അജി കഴിഞ്ഞദിവസം മാധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് വിശദമായ പരിശോധനയ്ക്ക് ക്രൈംബ്രാഞ്ച് […]
സിറോ മലബാര്‍ വ്യാജരേഖ കേസ്; എഫ്.ഐ.ആര്‍ റദ്ദാക്കില്ല
സിറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം. ഫാദര്‍ പോള്‍ തേലക്കാട്, ഫാദര്‍ ആന്റണി കല്ലൂക്കാരന്‍ എന്നിവര്‍ക്കാണ് എറണാകുളം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. സിറോ മലബാര്‍ സഭ വ്യാജരേഖ കേസില്‍ എഫ്.ഐ.ആര്‍ റദ്ദാക്കാനാകില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഏഷ്യന്‍ പോര്; ശ്രീലങ്കയ്ക്ക് എതിരാളി ബംഗ്ലാദേശ്
ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഏഷ്യന്‍ പോര്. ബ്രിസ്റ്റോളില്‍ ശ്രീലങ്കയും അട്ടിമറി വീരന്മാരായ ബംഗ്ലാദേശും തമ്മിലാണ് മത്സരം. പരിക്കേറ്റ ബൗളര്‍ നുവാന്‍ പ്രദീപില്ലാതെയാണ് ശ്രീലങ്ക ഇറങ്ങുന്നത്. മൂന്ന് മത്സരങ്ങള്‍, ന്യൂസിലാന്‍ഡിന് മുന്നില്‍ തകര്‍ന്നടിഞ്ഞു. അഫ്ഗാനിസ്താനെതിരെ ജയം. പാകിസ്താനുമായുള്ള മത്സരം ഉപേക്ഷിച്ചു, മൂന്ന് പോയിന്റ്, ഇതാണ് ശ്രീലങ്ക. ദക്ഷിണാഫ്രിക്കയെ അട്ടിമറിച്ച് തുടക്കം, ന്യൂസിലന്റിനെ വിറപ്പിച്ചു, ഇംഗ്ലണ്ടിനോട് ആയുധം വച്ച് കീഴടങ്ങി, 2 പോയിന്റ്, ഇത്രയുമാണ് ഈ ലോകകപ്പില്‍ ഇതുവരെയുള്ള ബംഗ്ലാദേശ്. ഓള്‍റൗണ്ടര്‍ ഷാക്കിബുല്‍ ഹസന്റെ മികവാണ് ബംഗ്ലാ കടുവകളുടെ കരുത്ത്. […]
വീണ്ടും പ്രഭാസ്; ‘സഹോ’ തീയറ്ററുകളിലേക്ക്
ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം പ്രഭാസ് നായകനാകുന്ന ‘സാഹോ’ വ്യാഴാഴ്ച തീയറ്ററുകളിലെത്തും. ഹിന്ദി-തമിഴ്-തെലുങ്കു ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും ബോക്സോഫീസില്‍ തരംഗമാകാനെത്തുകയാണ് പ്രഭാസ്. അടുത്തിടെ പുറത്തു വന്ന സാഹോയുടെ ബിഹൈൻഡ് ദ സീൻ വീഡിയോക്ക് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്രദ്ധാകപൂറാണ് ചിത്രത്തിലെ നായിക. ജാക്കി ഷ്രോഫ്, നെല്‍ നിതിന്‍ മുകേഷ്, അരുണ്‍ വിജയ്, മന്ദിര ബേദി തുടങ്ങി […]
കശ്മീരിലെ ഷോപിയാനില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു
കശ്മീരിലെ ഷോപിയാനില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. ഷോപിയാനിലെ അവ്നീരയിലുണ്ടായ ഏറ്റുമുട്ടലിലാണ് സൈന്യം ഭീകരരെ വധിച്ചത്. പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത് സൈന്യം തെരച്ചില്‍ തുടരുകയാണ്
കത്വ കേസ്; പീഡന- കൊലപാതക കേസിന്റെ നാള്‍വഴികളിങ്ങനെ
രാജ്യത്തെ ഞെട്ടിച്ച പീഡന കൊലപാതക കേസായിരുന്നു കത്വ കേസ്. നീതിക്കായി രാജ്യത്താകമാനം പ്രതിഷേധം ശക്തമായ കേസ്. കേസിന്റെ നാള്‍വഴികളിങ്ങനെ 2018 ജനുവരി 10 നാണ് ജമ്മു കശ്മീരിലെ കത്വയിൽ നിന്ന് എട്ടു വയസുകാരിയെ കാണാതാകുന്നത്. ഒരാഴ്ച പിന്നിട്ട് ജനുവരി 17 നാണ് ആളൊഴിഞ്ഞ തെരുവിൽ ക്രൂരമായി കൊല്ലപ്പെട്ട നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത് 2018 ജനുവരി 23 നു കേസ് സംസ്ഥാന സർക്കാർ ക്രൈം ബ്രാഞ്ചിന് കൈമാറി. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ പുറത്ത് വന്നത് ഞെട്ടിക്കുന്ന […]
വ്യോമസേന വിമാനമായ എ.എന്‍ 32 കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും തെരച്ചിലില്‍ പുരോഗതിയില്ല
വ്യോമസേന വിമാനമായ എഎന്‍ 32 കാണാതായി ഒരാഴ്ച പിന്നിട്ടിട്ടും തെരച്ചിലില്‍ പുരോഗതിയില്ല. ഹെലികോപ്കടറുകളും വിമാനങ്ങളും ഉപയോഗിച്ചുള്ള തെരച്ചില്‍ തുടരുകയാണെന്ന് വ്യോമസേന അറിയിച്ചു. മലയാളിയായ അനൂപ് കുമാര്‍ അടക്കം പതിമൂന്ന് പേരാണ് കാണാതായ വിമാനത്തില്‍ ഉണ്ടായിരുന്നത്. സി 130 എസ് ഹെലികോപ്ടറുകളും വിമാനങ്ങളും അടക്കമുള്ളവ ഉപയോഗിച്ച് കഴിഞ്ഞ ഒരാഴ്ചയായി തെരച്ചില്‍ നടക്കുകയാണ്. എന്നാല്‍ ഇത് വരെ യാതൊരു പുരോഗതിയും കൈവരിക്കാന്‍ തെരച്ചില്‍ സംഘത്തിനായിട്ടില്ല. രാത്രിയിലും പകലുമായാണ് എ.എന്‍ 32 വിനായുള്ള അന്വേഷണം നടക്കുന്നത്. ഈ മാസം മൂന്നിന് ഒരു […]
പ്രശാന്ത് കനോജിയയുടെ മോചനമാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ അറസ്റ്റിലായ പ്രശാന്ത് കനോജിയയുടെ മോചനമാവശ്യപ്പെട്ട് കുടുംബം നല്‍കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ ആദ്യം അറസ്റ്റിലായ പ്രശാന്ത് കനോജിയയുടെ ഭാര്യയാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഇത് വരെ അഞ്ച് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രശാന്ത് കനോജിയയെ വിട്ടുകിട്ടണമെന്നും അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം.
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇന്ന് കേരള നിയമസഭ സന്ദർശിക്കും
കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഇന്ന് കേരള നിയമസഭ സന്ദർശിക്കും. സ്പീക്കറുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഗഡ്കരിയുടെ സന്ദർശനം. മുഖ്യമന്ത്രിയും സ്പീക്കറുമായി ഗഡ്കരി ചർച്ച നടത്തും. കേരളത്തിലെ ദേശീയപാതാ വികസനം സംബന്ധിച്ചും ചർച്ചകൾ നടന്നേക്കും. സ്വകാര്യ സന്ദർശനത്തിനായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗഡ്കരി തിരുവനന്തപുരത്തെത്തിയത്












