റിലീസിന് മുമ്പേ അവാര്‍ഡ് തിളക്കവുമായി സലിം അഹമ്മദ് ചിത്രം ആന്‍ഡ് ദ ഓസ്കാര്‍ ഗോസ് ടു. രാജ്യാന്തര ചലചിത്രമേളയായ ആല്‍ബെര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ 4 പുരസ്കാരങ്ങള്‍ സ്വന്തമാക്കിയാണ് ചിത്രം ഗംഭീര വരവിനൊരുങ്ങുന്നത്. കാനഡയില്‍ വച്ചു നടന്ന മേളയില്‍ മികച്ച ചിത്രം, നടന്‍ സംവിധായകന്‍, സഹനടി തുടങ്ങിയ 4 പുരസ്കാരങ്ങളാണ് ചിത്രം നേടിയത്. ഇസാക് ഇബ്രാഹിം എന്ന കഥാപാത്രമായി അദ്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ടൊവീനോ കാഴ്ച വയ്ക്കുന്നതെന്നാണ് പ്രേക്ഷക പ്രതികരണം. പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണിത്. […]
Author: Tomy Thondamkuzhy
കാണാതായ വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
കാണാതായ എ.എന്‍ 32 വ്യോമസേന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. അരുണാചല്‍ പ്രദേശിലെ ലിപ്പോയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 13 പേരുമായി ജൂണ്‍ മൂന്നിനാണ് വിമാനം കാണാതായത്. മലയാളിയായ അനൂപ് കുമാര്‍ അടക്കം പതിമൂന്ന് പേരാണ് കാണാതായ വിമാനത്തില്‍ ഉണ്ടായിരുന്നത്. ഈ മാസം മൂന്നിന് ഒരു മണിയോടെയാണ് വ്യോമസേന വിമാനവുമായുള്ള ബന്ധം നഷ്ടമായത്. ചൈന അതിര്‍ത്തിയായ മെചൂക്കയിലേക്കുള്ള യാത്രമധ്യേയായിരുന്നു സംഭവം. കഴിഞ്ഞ ഒരാഴ്ചയായി ഈ വിമാനത്തിനായുള്ള തെരച്ചില്‍ നടക്കുകയായിരുന്നു. പ്രതികൂലമായ കാലാവസ്ഥയും വനപ്രദേശവുമായതിനാല്‍ പലപ്പോഴും തെരച്ചില്‍ കൃത്യമായി നടത്താന്‍ സാധിക്കാത്ത […]
പരപ്പനങ്ങാടി ബീച്ചിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
പരപ്പനങ്ങാടി വള്ളിക്കുന്ന് ആനങ്ങാടി ബീച്ചിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. കടലുണ്ടി സ്വദേശി സലാമിന്റെ മകൻ മുസമ്മിലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ ഇന്നലെയാണ് കാണാതായത്. വിദ്യാർഥിയെ കാണാതായ സംഭവത്തില്‍ അധികൃതര്‍ സഹായം നല്‍കിയില്ലെന്ന് ആരോപിച്ച് മലപ്പുറം വള്ളിക്കുന്നിൽ നേരത്തെ നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. നേവിയുടെ വിമാനമെത്തി തെരച്ചിൽ ഊർജിതമാക്കിയതോടെ നാട്ടുകാർ റോഡ് ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരുന്നു. കടലാക്രമണം രൂക്ഷമായ വള്ളിക്കുന്ന് അരിയല്ലൂർ ഭാഗത്ത് റോഡ് തകർന്നു. താനൂർ, പൊന്നാനി ഭാഗങ്ങളിൽ […]
അമിത ചൂട്: കേരള എക്സ്പ്രസില്‍ നാല് യാത്രക്കാര്‍ മരിച്ചു
കേരള എക്സ്പ്രസ് ട്രെയിനില്‍ നാല് യാത്രക്കാര്‍ അമിത ചൂട് കാരണം മരിച്ചു. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വെച്ചാണ് മരണം. ആഗ്രയില്‍ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ട യാത്രക്കാരാണ് മരിച്ച നാല് പേരും. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലേക്ക് അയക്കുമെന്ന് ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ അറിയിച്ചു. മരിച്ച നാല് പേരും തമിഴ്നാട് സ്വദേശികളാണ്. പച്ചയ (80), ബാലകൃഷ്ണന്‍ (67), ധനലക്ഷ്മി (74), സുബ്ബറയ്യ (71) എന്നിവരാണ് മരിച്ചത്. വരാണസിയും ആഗ്രയും സന്ദര്‍ശിക്കാനെത്തിയ 68 അംഗ സംഘത്തില്‍ ഉള്‍പ്പെട്ടവരായിരുന്നു ഇവര്‍. ആഗ്ര […]
സി.സി.ടി.വിയില്‍ പതിഞ്ഞ വ്യക്തിയെ തിരഞ്ഞ് പൊലീസ്
കോഴിക്കോട് നടന്ന ട്രാന്‍സ്ജെന്‍ഡറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സി.സി.ടി.വിയില്‍ പതിഞ്ഞ വ്യക്തിയെ തിരഞ്ഞ് പൊലീസ്. നടക്കാവ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ട്രാൻസ്ജെൻഡർ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നിർണ്ണായകമായ വിവരം നൽകുവാൻ സാധിക്കുന്ന വ്യക്തിയാണ് ഈ വീഡിയോയിൽ കാണുന്നതെന്ന് പൊലീസ് പറയുന്നു. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം നൽകുവാൻ സാധിക്കുന്നവര്‍ ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ നടക്കാവ് പൊലീസ് ഇൻസ്പെക്ടറുടെ 9497987181 എന്ന നമ്പറിലോ നടക്കാവ് എസ്.ഐയുടെ 9497980720 എന്ന നമ്പറിലോ 9497980752 എന്ന നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.
അഞ്ച് മാസമായി കൂലിയില്ല: കൈത്തറി തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍
സംസ്ഥാനത്തെ കൈത്തറി തൊഴിലാളികള്‍ കടുത്ത പ്രതിസന്ധിയില്‍. അഞ്ച് മാസമായി കൂലികിട്ടാത്തത് മൂലം നിത്യചെലവിന് പോലും പണം കിട്ടാതെ ബുദ്ധിമുട്ടുകയാണ് നെയ്ത്ത് തൊഴിലാളികള്‍. സ്കൂള്‍ തുറന്നിട്ടും പണം കിട്ടാതെ വന്നതോടെ കുട്ടികള്‍ക്കുള്ള പഠന സാമഗ്രികള്‍ വാങ്ങാന്‍ പോലും പണമില്ലാതെ നട്ടം തിരിയുകയാണ് ഇവര്‍. കടുത്ത പ്രതിസന്ധിയിലൂടെ കടന്ന് പോയ കൈത്തറി മേഖലയ്ക്ക് ഉണര്‍വേകിയ പദ്ധതിയായിരുന്നു ഇടത് സര്‍ക്കാര്‍ നടപ്പാക്കിയ സ്കൂള്‍ യൂണിഫോം പദ്ധതി. നിത്യ ചെലവിന് പോലും പണമില്ലാതെ മറ്റ് ജോലികള്‍ക്ക് പോയിരുന്ന കൈത്തറി തൊഴിലാളികള്‍ പക്ഷെ യൂണിഫോം […]
തമാശയുടെ ശരീരശാസ്ത്രവും മനഃശ്ശാസ്ത്രവും
ഏതാണ്ട് യുവപ്രായത്തിന്റെ ആരംഭം മുതലേ ഈ കുറിപ്പുകാരന്റെ തലയിൽ നിന്നും രോമങ്ങൾ വിടപറഞ്ഞു തുടങ്ങിയിരുന്നു. ശരീരസൗന്ദര്യം, ആരോഗ്യം എന്നിത്യാദി കാര്യങ്ങളിൽ വലിയ ശ്രദ്ധയോ പിടിവാശിയോ ഇല്ലാത്തതു കൊണ്ടോ സ്വൽപം നേരത്തേ തന്നെ ഗാർഹസ്ഥ്യം എന്ന പരമപദം പ്രാപിച്ചിരുന്നതിനാലോ എനിക്കത് വലിയ പ്രശ്‌നമൊന്നുമുണ്ടാക്കിയില്ല എന്നതാണ് സത്യം. പിന്നെ, കൂട്ടിന് ഒരിക്കലൊരു സ്വകാര്യ സംഭാഷണത്തിനിടയിൽ ആത്മസുഹൃത്തും എഴുത്തുകാരനുമായ ഷിഹാബുദ്ദീന്‍ പൊയ്‍തുംകടവ് പറഞ്ഞ ഒരു തമാശയുമുണ്ടായിരുന്നു. അദ്ദേഹം ഇതെവിടെയെങ്കിലും എഴുതിയിട്ടുണ്ടോ എന്നറിയില്ല. എന്റെ മുടിനാരുകൾ അഭിമാനികളാണ്, അതിനാലവ നരയ്ക്കുമ്മുമ്പേ കൊഴിഞ്ഞുപോകുന്നു എന്നതായിരുന്നത്. […]
അനസ് എടത്തൊടിക വീണ്ടും ഇന്ത്യന്‍ ടീമില്‍
മലയാളി താരം അനസ് എടത്തൊടിക വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്. ഇന്‍റര്‍കോണ്ടിനെന്‍റല്‍ കപ്പിനുള്ള 35 അംഗ ടീമിലേക്കാണ് പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് അനസിനെ തിരിച്ചുവിളിച്ചത്. ആറ് മാസം മുമ്പാണ് അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് അനസ് വിരമിച്ചത്. ഇന്ത്യന്‍ ക്യാംപില്‍ പങ്കെടുക്കുമെന്ന് അനസ് പറഞ്ഞു. 35 അംഗ ടീമില്‍ അനസിനെ കൂടാതെ മറ്റ് മൂന്ന് മലയാളി താരങ്ങള്‍ കൂടി ഇടംപിടിച്ചു. ജോബി ജസ്റ്റിന്‍, സഹല്‍ അബ്ദുല്‍ സമദ്, ആഷിഖ് കുരുണിയന്‍ എന്നിവരാണ് ടീമില്‍ ഇടംനേടിയ മറ്റ് മലയാളികള്‍. എന്നാല്‍ പരിക്ക് […]
കെ.എസ്.ആർ.ടി.സി എം പാനല്‍ ജീവനക്കാര്‍ക്ക് വീണ്ടും കോടതിയുടെ പ്രഹരം
കെ.എസ്.ആർ.ടി.സിയിലെ മുഴുവൻ എം.പാനൽ പെയിന്റിങ് തൊഴിലാളികളെയും ഉടൻ പിരിച്ചുവിടണമെന്ന് ഹൈക്കോടതി. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉള്ള ഉദ്യോഗാർഥികൾ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ചിദംബരേഷിന്റെ ഉത്തരവ്. ജൂൺ 30നകം എം. പാനൽ പെയ്ന്റർമാരെ പിരിച്ച് വിട്ട് ഹൈക്കോടതി ഉത്തരവ് നടപ്പാക്കി തൽസ്ഥിതി റിപ്പോർട്ട് കോടതിക്ക് കൈമാറാനാണ് നിർദേശം. നിലവിൽ 90 താൽകാലിക പെയ്ന്റർമാരാണ് കെ.എസ്.ആര്‍.ടി.സിയിലുള്ളത്. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉള്ള ഉദ്യോഗാർഥികളാണ് ആണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. പെയിന്റർ തസ്തികയിലേക്ക് പി.എസ്.സി പരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് തയാറാക്കിയെങ്കിലും […]
നിപ ഭീതി ഒഴിയുന്നു; മൂന്ന് പേരുടെ രക്തപരിശോധന ഫലം നെഗറ്റീവ്
നിപ രോഗലക്ഷണത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്ന് പേര്‍ക്ക് കൂടി രോഗം ഇല്ലെന്ന് പരിശോധനാ ഫലം. തൃശൂര്‍, ഇടുക്കി, കളമശേരി എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെ രക്തപരിശോധന ഫലമാണ് ആശ്വാസകരമായത്. നിപ ബാധിതനായി ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യനിലയും കാര്യമായി മെച്ചപ്പെട്ടു. തൃശൂര്‍, ഇടുക്കി, കളമശേരി എന്നിവിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന മൂന്ന് പേരുടെയും പരിശോധനാ ഫലം നെഗറ്റീവ് ആണ്. ഇതോടെ മൂവര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചു. കളമശേരിയില്‍ നിന്ന് പുനഃപരിശോധനയ്ക്ക് അയച്ച രണ്ട് പേരുടെ സാമ്പിളുകളും നെഗറ്റീവ് ആണ്. […]












