തിരുവനന്തപുരം വിമാനത്താവളം ഏറ്റെടുക്കാന്‍ സ്വകാര്യ വക്തികളെ അനുവദിക്കില്ലെന്ന നിലപാടിലുറച്ച് സര്‍ക്കാര്‍. വിമാനത്താവളം ഏറ്റെടുക്കാമെന്ന് ആരും കരുതണ്ടെന്നും അങ്ങനെ ഉണ്ടായാല്‍ അവര്‍ക്ക് സര്‍ക്കാരിന്റെ യാതൊരു തരത്തിലുള്ള പിന്തുണയും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശന വേളയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുകയാണ്. ഇതിനിടയിലാണ് ഇത്തരം നീക്കം അനുവദിക്കില്ലെന്ന നിലപാട് വീണ്ടും സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. വിമാനത്താവളത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വികസന കാര്യങ്ങള്‍ സിവില്‍ […]
Author: Tomy Thondamkuzhy
റാങ്ക് തിളക്കവുമായി ഇരട്ടകള്‍; നേട്ടം എഞ്ചിനീയറിങ് എന്‍ട്രന്‍സില്‍
എൻജിനീയറിങ് എൻട്രസ് റാങ്കുകളുടെ നിറവിൽ കാഞ്ഞങ്ങാട്ടെ ഇരട്ട സഹോദരങ്ങള്‍. കേരള എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ സംസ്ഥാനത്തെ നാലും എട്ടും റാങ്കുകളാണ് സഞ്ജയ്, സൗരവ് എന്നീ സഹോദരങ്ങളിലൂടെ കാഞ്ഞങ്ങാട് കാട്ടുകുളങ്ങര സൗപർണികയിൽ എത്തിയത്. നിമിഷങ്ങളുടെ വ്യത്യാസങ്ങൾക്ക് ഭൂമിയിൽ പിറന്നു വീണ സഹോദരങ്ങൾ. ഒരേ ക്ലാസിലെ പഠനം. ആരാവണമെന്ന ചോദ്യങ്ങൾക്ക് എൻജിനീയർ എന്ന ഉത്തരം നൽകിയ മിടുക്കർ. സ്വപ്നങ്ങളുമായി സയൻസ് ഗ്രൂപ്പെടുത്ത് ഹയർ സെക്കൻഡറി പഠനം. ഒടുവിൽ പ്രവേശന പരീക്ഷയിൽ അവർക്ക് റാങ്കുകളുടെ പൊൻതിളക്കം. കാഞ്ഞങ്ങാട് മാവുങ്കാൽ സൗപർണികയെന്ന വീട്ടില്‍ […]
ബാലഭാസ്‌കറിന്റെ മരണം: ഐ.ജിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറും
ബാലഭാസ്‌കറിന്റെ മരണത്തില്‍ അന്വേഷണ സംഘം ഇന്ന് ഐ.ജിക്ക് അന്വേഷണ റിപ്പോര്‍ട്ട് കൈമാറും. കേസിലെ തുടര്‍നടപടികളെ കുറിച്ചും റിപ്പോര്‍ട്ടില്‍ വിവരിക്കും. ഫോറന്‍സിക് പരിശോധന വേഗത്തിലാക്കണമെന്നും അന്വേഷണ സംഘം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇതുവരെ ഉള്ള അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഇന്നലെ അന്വേഷണ സംഘം യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിന്റെ വിലയിരുത്തലും തുടര്‍ നടപടികളുടെ വിവരങ്ങളും ഇതുവരെ ഉള്ള അന്വേഷണ റിപ്പോര്‍ട്ടുമാണ് ക്രൈംബ്രാഞ്ച് ഐ.ജിക്ക് കൈമാറുന്നത്. വാഹനം ഓടിച്ചത് അര്‍ജ്ജുന്‍ തന്നെയാണെന്ന് സാക്ഷിമൊഴിയില്‍ നിന്ന് ബോധ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഫോറന്‍സിക് […]
‘വായു’ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; സംസ്ഥാനത്ത് ശക്തമായ മഴ
അറബിക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂന മര്‍ദം ചുഴലിക്കാറ്റായി മാറി. ‘വായു’ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്കാണ് നീങ്ങുന്നത്. ഗുജറാത്ത് തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ചുഴലിക്കാറ്റ് രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. കേരളത്തില്‍ ഇന്ന് കനത്ത മഴക്ക് സാധ്യതയുള്ളതായും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപം കൊണ്ട ന്യൂനമര്‍ദമാണ് ചുഴലിക്കാറ്റായി മാറിയിരിക്കുന്നത്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശുന്ന കാറ്റ് […]
കമ്മീഷണറേറ്റ് നിയമിക്കാനുള്ള സര്‍ക്കാര്‍ നടപടി ചട്ട ലംഘനം
കൊച്ചി, തിരുവനന്തപുരം നഗരങ്ങളെ മെട്രോ പൊളിറ്റന്‍ സിറ്റിയായി പ്രഖ്യാപിച്ച് കമ്മീഷണറേറ്റ് നിയമിക്കാനുള്ള സര്‍ക്കാര്‍ നടപടി നിയമവിരുദ്ധം. മെട്രോ പൊളിറ്റന്‍ സിറ്റിയായി വിജ്ഞാപനം ചെയ്യണമെങ്കില്‍ ക്രിമനല്‍ നടപടി ചട്ടപ്രകാരം നഗരത്തിലെ ജനസംഖ്യ പത്ത് ലക്ഷം കഴിയണം. എന്നാല്‍ 2011ലെ സെന്‍സസ് പ്രകാരം ഈ രണ്ടു നഗരങ്ങളിലും ജനസംഖ്യ 10 ലക്ഷം കഴിഞ്ഞിട്ടില്ലെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടികാണിക്കുന്നത്. ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ദീര്‍ഘകാലത്തെ ആവശ്യത്തിനൊടുവിലാണ് കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ ഐ.ജിമാരെ സിറ്റി പോലീസ് കമ്മീഷണറായി നിയമിച്ച് മെട്രോ പൊളിറ്റന്‍ കമ്മീഷണറേറ്റ് രൂപീകരിക്കാന്‍ സര്‍ക്കാര്‍ […]
വർണം വാരിവിതറുന്ന വർണ്ണക്കാഴ്ചകൾ വിമൽ ചിറ്റക്കാട്ടിന്റെ ക്യാമറാക്കണ്ണുകളിലൂടെ .
വർണം വാരിവിതറുന്ന പൂക്കളും പൂമ്പാറ്റകളും ,നിറപ്പകിട്ടിൽ അഴകുവിടർത്തുന്ന കുഞ്ഞിളം കിളികളും ജന്തുജാലങ്ങളും ,ഉദയാസ്തമനങ്ങളുടെ വർണ്ണവിന്യാസങ്ങളിൽ ഭാവം മാറുന്ന ആകാശം , വർണ്ണാനാതീതമായ വർണ്ണ ശബളിമയാർന്നതാണ് നമ്മുടെ പ്രപഞ്ചം .ഈ കാഴ്ചകളെല്ലാം ത്രിമാനരൂപത്തിൽ നമുക്ക് അനുഭവേദ്യമാക്കുവാൻ സൃഷ്ടാവ് നൽകിയിരിക്കുന്ന രണ്ടു കണ്ണുകളായിരിക്കും ഒരുപക്ഷെ പഞ്ചേന്ദ്രിയങ്ങളിൽ ഏറ്റവും ശ്രേഷ്ഠം എന്ന് കരുതാതെ വയ്യ . അതിവേഗം മുന്നോട്ടു കുതിക്കുന്ന കാലചക്രത്തിന്റെ പിടിയിൽ നിന്നും, പ്രകൃതി കോറിയിട്ട മുഹൂർത്തങ്ങളെ നശിച്ചുപോകാതെ സംരക്ഷിച്ചു നിർത്താനുള്ള വിദ്യയാണ് ഫോട്ടോഗ്രാഫിയിലൂടെ മനുഷ്യൻ കരഗതമാക്കിയത് .സത്യത്തിന്റെ നേർക്കാഴ്ചയാണ് ഫോട്ടോഗ്രാഫി .ഭാവനയുടെ […]
നിറയെ പ്രണയവുമായി ലൂക്കയിലെ ആദ്യ ഗാനം; ട്രെന്‍ഡിങില്‍ ഒന്നാമത്
ടൊവിനോ തോമസ്, അഹാന കൃഷ്ണ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അരുണ്‍ ബോസ് സംവിധാനം ചെയ്യുന്ന ലൂക്കയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഒരേ കണ്ണാല്‍ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചത് നന്ദ ഗോപന്‍, അഞ്ജു ജോസഫ്, നീതു, സൂരജ് എസ് കുറുപ്പ്, എന്നിവര്‍ ചേര്‍ന്നാണ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയത് സൂരജ് എസ് കുറുപ്പാണ്. കലാകാരനായ ലൂക്ക എന്ന ടൈറ്റില്‍ റോളിലാണ് ടൊവിനോ എത്തുന്നത്. അഹാനയാണ് നായിക. ചിത്രത്തിന്‍റെ സംവിധായകനായ അരുണിനൊപ്പം മൃദുല്‍ ജോര്‍ജ് കൂടി […]
ക്രിക്കറ്റിന്‍റെ യുവരാജാവ് വിരമിച്ചു
ഇന്ത്യയുടെ എക്കാലത്തെയും മികച്ച മധ്യനിര ബാറ്റ്സ്മാനായ യുവരാജ് സിങ്ങ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. യുവരാജ് സിങ്ങ് തന്നെയാണ് പത്രസമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചത്. വൈകാരികമായ പ്രസംഗത്തിലൂടെയായിരുന്നു യുവിയുടെ വിടവാങ്ങല്‍. 304 മത്സരങ്ങളില്‍ നിന്നും 8071 റണ്‍സാണ് യുവരാജിന്‍റെ സമ്പാദ്യം. ഇന്ത്യന്‍ ടീമിന്‍റെ പല ചരിത്ര നേട്ടങ്ങളിലും വലിയ പങ്ക് വഹിച്ച താരമാണ് യുവരാജ്. 2007 ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ആറ് പന്തുകളില്‍ ആറ് സിക്സറുകള്‍ പറത്തി അസാധ്യമായതെല്ലാം സാധ്യമാക്കിയ രാജകുമാരന്‍. 2011 ലോകകപ്പില്‍ ബാറ്റിങ്ങിലൂടെയും ബൌളിങ്ങിലൂടെയും തിളങ്ങി […]
മുഖക്കുരു- കാരണങ്ങളും പരിഹാരമാര്‍ഗങ്ങളും
മുഖക്കുരു ഒരിക്കലെങ്കിലും അലട്ടാത്തവരായി ആരുമുണ്ടാകില്ല. മുഖക്കുരുവിന് കാരണമാകുന്ന ഘടകങ്ങള്‍ എന്തെല്ലാമെന്നും ചികിത്സയെന്തെന്നും അറിയാം. മുഖക്കുരു മുളയ്ക്കുന്ന കവിളിലെ കസ്തൂരി നഖക്ഷതം കൊണ്ടു ഞാൻ കവർന്നെടുത്തു.. മുഖക്കുരു കവികൾക്ക് ഒരു സൗന്ദര്യലക്ഷണമാണ്. പക്ഷെ, ജീവിതത്തിൽ ഒരിക്കലെങ്കിലും മുഖക്കുരു മൂലം മനോവിഷമം അനുഭവിക്കാത്തവർ കുറവായിരിക്കും. ലോകമെമ്പാടുമുള്ള ജനതയെ പ്രത്യേകിച്ച് കൗമാരപ്രായക്കാരെ അലട്ടുന്ന ഒരു സൗന്ദര്യപ്രശ്നമാണ് മുഖക്കുരു. മുഖക്കുരുവിനെ കുറിച്ച് ചില കാര്യങ്ങൾ. എന്താണ് മുഖക്കുരു? രോമം, രോമകൂപം, രോമം എഴുന്നുനിൽക്കാൻ സഹായിക്കുന്ന അറെക്ടോറെസ് പിലോറം എന്ന ഇത്തിരിക്കുഞ്ഞൻ മാംസപേശി, ത്വക്കിന് […]
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് – ബി.ജെ.പി സംഘർഷാവസ്ഥ തുടരുന്നു
പശ്ചിമ ബംഗാളിൽ തൃണമൂല്‍ കോൺഗ്രസ് – ബി.ജെ.പി സംഘർഷാവസ്ഥ തുടരുന്നു. ക്രമസമാധാന പാലനത്തിൽ കൃത്യത പാലിക്കുന്നുണ്ടെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നുമാണ് ബംഗാൾ സർക്കാർ കേന്ദ്രത്തിന് നൽകിയ റിപ്പോർട്ട്. കൊല്ലപ്പെട്ട പ്രവര്‍ത്തരുടെ മൃതദേഹങ്ങള്‍ പാര്‍ട്ടി ആസ്ഥാനത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് ബിജെപി 12 മണിക്കൂർ ബന്ദ് തുടരുകയാണ്. സംഘർഷങ്ങളുടെ പശ്ചാതലത്തില്‍ ബംഗാൾ ഗവർണർ പ്രധാനമന്ത്രിയെ കണ്ടു. ലോക്സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപനം മുതല്‍ ആരംഭിച്ചതാണ് തൃണമൂൽ കോൺഗ്രസ് – ബിജെപി അക്രമങ്ങള്‍. ഇതിന്റെ തുടര്‍ച്ചയായി ഞായറാഴ്ച നോര്‍ത്ത് 24 […]












