India Kerala

മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നത് സുപ്രീംകോടതി തടഞ്ഞു

കൊച്ചിയിലെ മരടിലുള്ള ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കുന്നത് സുപ്രീംകോടതി തടഞ്ഞു. ഫ്‌ളാറ്റില്‍ താമസിക്കുന്നവരുടെ ഹരജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ആറാഴ്ചത്തേക്ക് തല്‍സ്ഥിതി തുടരണമെന്നും ജസ്റ്റിസ് ഇന്ദിര ബാനര്‍ജി, അജയ് റസ്‌തോഗി എന്നിവര്‍ അംഗങ്ങളായ ബഞ്ച് വ്യക്തമാക്കി. തീരദേശ പരിപാലന നിയമം ലംഘിച്ചാണ് കൊച്ചിയിലെ മരടിലുളള ഫ്‌ളാറ്റുകള്‍ നിര്‍മിച്ചതെന്ന് സുപ്രീംകോടതി നേരത്തെ കണ്ടെത്തിയിരുന്നു. ഫ്‌ളാറ്റുകള്‍ പൊളിച്ചുമാറ്റാന്‍ കഴിഞ്ഞ മാസം എട്ടിന് കോടതി ഉത്തരവിടുകയും ചെയ്തു. എന്നാല്‍ വിഷയത്തില്‍ ഫ്‌ളാറ്റില്‍ താമസിക്കുന്നവര്‍ ഇതുവരെ കക്ഷി ചേര്‍ന്നിരുന്നില്ല. ഇവരുടെ വാദം കേള്‍ക്കാതെയാണ് പൊളിക്കാനുള്ള […]

India Kerala Uncategorized

പാലക്കാട് വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്ക്കരിച്ചു

പാലക്കാട് തണ്ണിശ്ശേരിയില്‍ വാഹനാപകടത്തില്‍ മരിച്ചവരുടെ മൃതദേഹം സംസ്‌ക്കരിച്ചു. പോകുംപടി ജുമാമസ്ജിദിലാണ് മൂന്ന് പേരുടെ മൃതദേഹം ഖബറടക്കിയത്. അയ്‌ലൂര്‍ സ്വദേശികളുടെ മൃതദേഹം നെന്മാറ വൈദ്യുത ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. അപകടത്തില്‍ പരിക്കേറ്റ 13 വയസുള്ള കുട്ടി ഉള്‍പടെ നാല് പേര്‍ ചികിത്സയിലാണ്. രാവിലെ ഒമ്പത് മണിയോടെയാണ് ബന്ധുക്കളായ സുബൈര്‍, ഫവാസ്, നാസര്‍, ഉമ്മര്‍ ഫാറൂഖ് എന്നിവരുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങിയത്. വിലാപയാത്രയായി വാടാനംകുറിശിയിലെ തറവാട് വീട്ടിലെത്തിച്ചു. അടുത്ത ബന്ധുക്കള്‍ മൃതദേഹം കണ്ടശേഷം വാടാനംകുറിശി സ്‌കൂള്‍ മൈതാനത്ത് പൊതുദര്‍ശനത്തിന് വെച്ചു. നൂറുകണക്കിന് […]

India Kerala

പോലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട്; അന്വേഷണം വൈകുന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി

പൊലീസിലെ പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഹൈകോടതിയില്‍ സമര്‍പിച്ചു. പൊലീസുകാരനായ വൈശാഖ് പത്മനാഭ എന്ന വാട്‌സ്ആപ് ഗ്രൂപ്പിലേക്കാണ് സന്ദേശമയച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് വൈകുന്നതില്‍ ഹൈകോടതി അതൃപ്തി പ്രകടിപ്പിച്ചു. ബാലറ്റ് കൈമാറാനാവശ്യപ്പെട്ട് സന്ദേശമയച്ചത് പത്മനാഭ സ്വാമി ക്ഷേത്ര സുരക്ഷ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ ഒഫീഷ്യല്‍ ഗ്രൂപ്പിലേക്കാണെന്നാണ് ഐ.ജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ചീഫ് ഇലക്ഷന്‍ കമ്മീഷനില്‍ നിന്ന് ഇനിയും വിശദാംശങ്ങള്‍ ശേഖരിക്കേണ്ടതുണ്ടെന്നും അതിനാല്‍ അന്വേഷണം […]

Entertainment

നിപ കാലത്തെ സി.ഐ.ഡി; പാര്‍വതി അവതരിപ്പിച്ച കഥാപാത്രം ഇതാ ഇവിടെയുണ്ട്..

നിപയെന്ന മഹാമാരിയെ കേരളം അതിജീവിച്ചതിന്റെ കഥയാണ് ആഷിഖ് അബു ചിത്രം വൈറസ് പറയുന്നത്. ചിത്രത്തിലെ മിക്കവാറും കഥാപാത്രങ്ങളെയും സ്ക്രീനില്‍ പകര്‍ത്തിയത് യഥാര്‍ഥ ജീവിതത്തില്‍ നിന്നുമാണ്. പാര്‍വതി അവതരിപ്പിച്ച ഡോക്ടര്‍ അനു എന്ന കഥാപാത്രസൃഷ്ടിക്ക് കാരണം ഡോ സീതു പൊന്നു തമ്പിയാണ്. നിപ ബാധിത പ്രദേശങ്ങളില്‍ ഡോ സീതു നടത്തിയ അന്വേഷണങ്ങള്‍ നിര്‍ണായകമായിരുന്നു. വൈറസില്‍ പാര്‍വതി അവതരിപ്പിച്ച ഡോ അനുവിലൂടെ സീതുവിന്‍റെ അന്വേഷണങ്ങള്‍ ലോകം അറിയുകയാണ്. കോഴിക്കോട് കമ്യൂണിറ്റി മെഡിസിന്‍ എം.ഡി വിദ്യാര്‍ഥിനിയാണ് ഡോക്ടര്‍ സീതു പൊന്നു തമ്പി. […]

Cricket Sports

ധോണിയുടെ സിക്സര്‍ കണ്ട് അന്തം വിട്ട് വിരാട് കോഹ്‍ലി; ആഘോഷമാക്കി സോഷ്യല്‍ മീഡിയ

ഇന്ത്യ ആസ്ട്രേലിയ മത്സരത്തില്‍ ഓസീസ് നിരയിലെ പ്രധാന പേസ് ബൌളറായ മിച്ചല്‍ സ്റ്റാര്‍ക്ക് എറിഞ്ഞ പന്ത് ഒരു ക്ലാസിക് ഷോട്ടിലൂടെ അനായാസം അതിര്‍ത്തി കടത്തി ധോണി കാണികള്‍ക്ക് ആവേശമായി. കാണികള്‍ക്ക് മാത്രമല്ല, നോണ്‍സ്ട്രൈക്കര്‍ പൊസിഷനില്‍ നില്‍ക്കുന്ന വിരാട് കോഹ്‍ലിയും ഒരു നിമിഷം അത് കണ്ട് അമ്പരന്ന് പോയി. അത് അത്ഭുതം കലര്‍ന്ന ഒരു ചിരിയില്‍ നിന്നും പുഞ്ചിരിയിലേക്ക് കടന്നപ്പോള്‍ മികച്ച ഒരു നിമിഷമായി അത് മാറി. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

India Kerala Uncategorized

പരിഹാരമാകാതെ കേരള കോണ്‍ഗ്രസിലെ തര്‍ക്കം

ചെയര്‍മാന്‍ സ്ഥാനത്തെചൊല്ലിയുള്ള കേരള കോണ്‍ഗ്രസിലെ തര്‍ക്കം തുടരുന്നു. പാർട്ടി ചെയർമാന്റ അഭാവത്തിൽ വർക്കിങ് ചെയർമാനാണ് പരമാധികാരമെന്നത് ആദ്യം അംഗീകരിക്കണമെന്ന് പി.ജെ ജോസഫ് പറഞ്ഞു. സംസ്ഥാന കമ്മറ്റി വിളിച്ച് സമവായത്തിലൂടെ തീരുമാനമെടുക്കണമെന്നും പി.ജെ ജോസഫ് പറഞ്ഞു. അതിനിടെ കേരളകോണ്‍ഗ്രസ് ചെയർമാനാരാണെന്ന് മാണിവിഭാഗം തീരുമാനിക്കുമെന്ന് റോഷി അഗസ്റ്റിന്‍ എം.എല്‍.എ പറഞ്ഞു. ജോസഫ് പാർലമെന്ററി പാർട്ടി ലീഡറും ജോസ്.കെ മാണി വിഭാഗത്തിലെ ആൾ ചെയർമാനുമാകണമെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.

International

സുഡാനില്‍ ദേശവ്യാപക നിയമലംഘന സമരത്തിന് നേരെ പൊലീസ് നടപടി

സുഡാനില്‍ ദേശവ്യാപക നിയമലംഘന സമരത്തിന് നേരെ പൊലീസ് നടപടി. നടപടിയില്‍ നാല് പേര്‍‌ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. നിയമലംഘന സമരത്തിന് ആഹ്വാനം ചെയ്ത് ആദ്യ ദിനത്തിലാണ് സംഭവം. രണ്ട് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തതോടെയാണ് കഴിഞ്ഞ ദിവസം സുഡാനില്‍ സ്ഥിതി വഷളായത്. അറസ്റ്റില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നിയമലംഘന സമരത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു പ്രതിപക്ഷം. ഈ സമരത്തിന്റെ ഒന്നാം ദിനത്തിലാണ് പ്രക്ഷോഭകാരികള്‍ക്ക് നേരെ പൊലീസ് നടപടി ഉണ്ടായത്. തലസ്ഥാനമായ ഖാര്‍‌ത്തൂമില്‍ റോഡില്‍ ടയറുകളും മറ്റുമായെത്തിയ പ്രതിഷേധക്കാര്‍ റോഡ് […]

India Kerala

തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് രണ്ട് മരണം

തിരുവനന്തപുരത്ത് പൊട്ടി വീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് രണ്ട് പേർ മരിച്ചു. പേട്ട പുളിനെയിലില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്. പേട്ട സ്വദേശികളായ രാധാകൃഷ്ണന്‍, പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. വെള്ളം കെട്ടി നിന്ന സ്ഥലത്തേക്ക് വൈദ്യുതി ലൈന്‍ പൊട്ടി വീണതാണ് അപടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പത്ര വിതരണം നടത്തിയിരുന്ന കുട്ടിയാണ് രണ്ടു പേര്‍ ഷോക്കേറ്റ് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ബന്ധപ്പെട്ടവരെ അറിയിക്കുകയായിരുന്നു. മരിച്ചവരുടെ കുടുംബത്തിന് കെ.എസ്.ഇ.ബി അടിയന്തരമായി പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

India Kerala

സഹകരണ ബാങ്കുകളെ സര്‍ഫാസി നിയമത്തില്‍ നിന്ന് ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി

സഹകരണ ബാങ്കുകളുടെ ജപ്തി നടപടികൾക്ക് വിലക്ക്. സർഫാസി നിയമത്തിൽ നിന്നും സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ ഒഴിവാക്കാൻ സർക്കാർ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 2 ലക്ഷം വരെയുള്ള കാർഷിക കടങ്ങൾ എഴുതിതള്ളാനുള്ള നടപടിയിലേക്ക് സർക്കാർ പോകുമെന്ന് കൃഷി മന്ത്രി വി.എസ് സുനിൽകുമാറും പറഞ്ഞു. അതേസമയം 2,691 പേരുടെ വീടുകൾ സഹകരണ ബാങ്കുകുകൾ തന്നെ ജപ്തി ചെയ്തെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സർഫാസി നിയമമാണ് കർഷക ആത്മഹത്യയിലേക്ക് നയിക്കുന്നതെന്നായിരുന്നു കർഷകരുടെ ആത്മഹത്യ സംബന്ധിച്ച […]

India National

സാഹിത്യകാരനും ചലച്ചിത്ര- നാടകപ്രവര്‍ത്തകനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു

കന്നഡ എഴുത്തുകാരനും സിനിമാ- നാടകപ്രവര്‍ത്തകനുമായ ഗിരീഷ് കര്‍ണാട് അന്തരിച്ചു. 81 വയസായിരുന്നു. ബംഗളൂരുവിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് രാവിലെ ആറരയോടെയായിരുന്നു അന്ത്യം. നാടക രംഗത്തും ചലച്ചിത്ര മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച സാഹിത്യകാരനായിരുന്നു ഗിരീഷ് കര്‍ണാട്. ബഹുമുഖ പ്രതിഭയെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു. ഇന്ത്യന്‍ നാടക രംഗത്ത് നവതരംഗം സൃഷ്ടിച്ച തലമുറയെ നയിച്ച അസാധാരണ പ്രതിഭയാണ് 1938ല്‍ മുംബൈയില്‍ ജനിച്ച ഗിരീഷ് കര്‍ണാട്. ആധുനികതയെയും പാരമ്പര്യത്തെയും സമന്വയിപ്പിച്ച് അരങ്ങില്‍ വിപ്ലവം സൃഷ്ടിച്ച എഴുത്തുകാരന്‍. ആദ്യ നാടകമായ […]