ഓൾ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഇന്ന് ഡോക്ടര്‍മാരുടെ പണിമുടക്ക് സമരം. പശ്ചിമ ബംഗാളില്‍ ഡോക്ടര്‍മാര്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ചാണ് സമരം. ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് എയിംസ് റസിഡന്‍റ് ഡോക്ടേഴ്സ് അസോസിയേഷന്‍ ആരോപിച്ചിരുന്നു. കൊൽക്കത്തയിലെ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളജിലെ ജൂനിയര്‍ ഡോക്ടര്‍ക്ക് നേരെയാണ് രണ്ട് ദിവസം മുന്‍പ് കൈയ്യേറ്റമുണ്ടായത്. രോഗി മരിച്ചതില്‍ പ്രകോപിതരായ ബന്ധുക്കള്‍ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഡല്‍ഹി എയിംസിലെ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കി പ്രതിഷേധിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് സുരക്ഷ […]
Author: Tomy Thondamkuzhy
സി.പി.എം -സി.പി.ഐ തര്‍ക്കം രൂക്ഷമാകുന്നു
തെരഞ്ഞെടുപ്പ് കാലഘട്ടമായതിനാല്‍ സി.പി.എം തീരുമാനങ്ങളിലെ എതിര്‍പ്പ് സി.പി.ഐ പരസ്യമായി പ്രകടിപ്പിച്ചിരുന്നില്ല. മാത്രമല്ല മുന്‍കാലങ്ങളിലെ പോലെ സി.പി.ഐ തിരുത്തല്‍ ശക്തിയായി തുടരണമെന്നാവശ്യം കഴിഞ്ഞ ദിവസം അവസാനിച്ച നേതൃയോഗങ്ങളിലും ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടേയും പല തീരുമാനങ്ങളിലുമുള്ള എതിര്‍പ്പ് പരസ്യമായി പ്രകടിപ്പിച്ച് സി.പി.ഐ രംഗത്ത് വരുന്നത്.പൊലീസ് കമ്മീഷറേറ്റ് രൂപീകരിച്ചതിന് പിന്നാലെ പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം കൂടി നല്‍കാനുള്ള നീക്കത്തിനെതിരെയാണ് സി.പി.ഐ ആദ്യം പരസ്യമായ രംഗത്ത് വന്നത്. മുന്നണിയില്‍ ചര്‍ച്ച ചെയ്യാതെ തീരുമാനമെടുക്കരുതെന്നാവശ്യപ്പെട്ട് റവന്യൂ മന്ത്രി കത്ത് നല്‍കിയതോടെയാണ് സി.പി.എം […]
സംസ്ഥാനത്ത് കടലാക്രമണം ഇന്നും ശക്തമായേക്കും; മത്സ്യതൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദ്ദേശം
കേരള തീരത്ത് ഇന്നും കടലാക്രമണം ശക്തമാകുമെന്ന് കലാവസ്ഥ നിരീക്ഷണ കേന്ദ്രം. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തിരമാല 3.9 മീറ്റര്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കഴിഞ്ഞ അഞ്ചു ദിവസമായി സംസ്ഥാനത്ത് കടല്‍ക്ഷോഭം രൂക്ഷമാണ്. നാളെ രാത്രി വരെ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശങ്ങളില്‍ 3 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. മണിക്കൂറിൽ 35 മുതൽ 50 കിലോമീറ്റർ വേഗതയിൽ കേരള […]
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാൻഡേഴ്സ് സ്ഥാനമൊഴിയുന്നു
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ ഹക്ബീ സാൻഡേഴ്സ് സ്ഥാനമൊഴിയുന്നു. മൂന്നര വർഷത്തെ സേവനത്തിന് ശേഷമാണ് സാറാ സ്ഥാനമൊഴിയുന്നത്. ജൂൺ അവസാനത്തോടെ സ്ഥാനത്തു നിന്ന് ഒഴിയുമെന്ന വാർത്ത യു.എസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് ട്വിറ്ററിലൂടെയാണ് പുറത്തുവിട്ടത്. ട്രംപിന്റെ സീനിയർ ഉപദേശകാരിലൊരാളും വിശ്വസ്തയുമായി മാറിയ സാൻഡേഴ്സ് പലപ്പോഴും ഉന്നത തല മീറ്റിങ്ങുകളിലെ സ്ഥിരസാന്നിധ്യമായിരുന്നു പ്രസ് സെക്രട്ടറി എന്ന നിലയിൽ സാറാ സാൻഡേഴ്സ് മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. സ്വന്തം സംസ്ഥാനമായ അർകൻസാസിലേക്ക് പോകുന്ന സാറാ, അവിടെ ഗവർണർ തെരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന് […]
അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ഇമ്രാന്‍ ഖാന്‍
അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ഇന്ത്യയുമായി ചര്‍ച്ചക്ക് തയ്യാറെന്ന് അറിയിച്ച് പാകിസ്താന്‍ പ്രധാനാമന്ത്രി ഇമ്രാന്‍ ഖാന്‍ . എസ്.സി.ഒ സമ്മിറ്റില്‍ പങ്കെടുക്കാന്‍ കിര്‍ഗിസ്ഥാനിലെത്തും മുമ്പാണ് ഇമ്രാന്റെ പ്രതികരണം. സൈനിക നടപടികളിലൂടെ സമാധാനം കൈവരിക്കാനാവില്ലെന്നും ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചു. കശ്മീര്‍ വിഷയങ്ങളുള്‍പ്പെടെ ചര്‍ച്ച ചെയ്യാമെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.
കലാമേള “കലാരത്‌ന ” കിരീടവുമായി സ്വിസ്സിലെ ബഹുമുഖ പ്രതിഭ ജാനറ്റ് ചെത്തിപ്പുഴ .
സൂറിച്ച്: സൂറിച്ചിൽ അരങ്ങേറിയ മുന്നോറോളം മത്സരാർത്ഥികൾ അണിനിരന്ന കേളി പതിനറാമത് കലാമേളയിൽ സ്വിറ്റസർലണ്ടിലെ ബഹുമുഖ പ്രതിഭ ജാനറ്റ് ചെത്തിപ്പുഴ കേളി കലാരത്‌ന കിരീടം കരസ്ഥമാക്കി . വാദ്യത്തിന്റെയും സംഗീതത്തിന്റെയും താളലയങ്ങൾക്കനുസൃതമായി ആംഗികമായ ചലനങ്ങൾകൊണ്ടുള്ള രസാവിഷ്കരണം തീർത്തു രംഗചലനങ്ങളും , അര്‍ത്ഥഗര്‍ഭമായ കൈമുദ്രകള്ളും , വികാരഭരിതമായ നേത്രഭാവങ്ങളും ചേർത്തു ജാനറ്റ് വേദിയിലെത്തിയപ്പോൾ മത്സരിച്ച നൃത്ത ഇനങ്ങളിലെല്ലാം വിജയത്തിലകമണിഞ്ഞു ഈ വർഷത്തെ കലാരത്‌ന കിരീടം സ്വന്തമാക്കി നൃത്ത ഇനങ്ങളിൽ ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയാണ് ജാനറ്റ് ഈ വിജയത്തിന് അർഹയായതു. ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം, സിനിമാറ്റിക് ഗ്രൂപ് ഡാൻസ് എന്നീ ഇനങ്ങളിലാണ് ജാനറ്റ് […]
ദൃശ്യവിരുന്നിന്റെ പൂരം…; ‘സാഹോ’യുടെ ടീസര്‍ എത്തി
ബാഹുബലിയുടെ രണ്ടാം ഭാഗത്തിന് ശേഷം പ്രഭാസ് നായകനാകുന്ന ‘സാഹോ’യുടെ ടീസര്‍ എത്തി. ഹിന്ദി- തമിഴ്- തെലുങ്കു ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ഒരു മിനിറ്റും 39 സെക്കന്റുമുള്ള ടീസറില്‍ കാണികളെ ത്രസിപ്പിക്കുന്ന ദൃശ്യവിരുന്നിന്റെ പൂരമാണ്. ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ചിത്രത്തിലെ രംഗങ്ങള്‍. സാഹോയിലുടെ രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും ബോക്സോഫീസില്‍ തരംഗമാകാനെത്തുകയാണ് പ്രഭാസ്. അടുത്തിടെ പുറത്തു വന്ന സാഹോയുടെ ബിഹൈൻഡ് ദ സീൻ വീഡിയോക്ക് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ […]
മഴപേടിയില്‍ ഇന്ത്യ ന്യൂസിലാന്‍റ് മത്സരം
ഇന്ത്യയുടെ മൂന്നാം മത്സരം മഴയുടെ ഭീഷണിയില്‍. മത്സരം നടക്കുന്ന ട്രെന്‍റ് ബ്രിഡ്ജില്‍ മഴ കനക്കുകയാണ്. മഴ മൂലം ലോകകപ്പിലെ നാലാം മത്സരവും ഉപേക്ഷിക്കേണ്ടി വരുമോ എന്ന പേടിയിലാണ് ക്രിക്കറ്റ് ആരാധകര്‍. തുടര്‍ച്ചയായ മൂന്നാം ജയം ലക്ഷ്യമിട്ടാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 6 വിക്കറ്റിനും രണ്ടാം മത്സരത്തില്‍ ആസ്ത്രേലിയയെ 36 റണ്‍സിനും തോല്‍പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ടീം. എന്നാല്‍ ശിഖര്‍ ധവാന്റെ അഭാവം ടീമിന് തിരിച്ചടിയാകും. ധവാന് പകരം കെ.എല്‍ രാഹുല്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാനാണ് സാധ്യത. […]
അനാവശ്യമായി കീമോ നൽകിയ സംഭവം; രജനിക്ക് എല്ലാ സംരക്ഷണവും നൽകുമെന്ന് മുഖ്യമന്ത്രി
തെറ്റായ രോഗ നിർണയത്തിന്റെ ഭാഗമായി കീമോ ചെയ്ത കോട്ടയം സ്വദേശി രജനിക്ക് എല്ലാ സംരക്ഷണവും നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാ കളക്ടറിൽ നിന്ന് റിപ്പോർട്ട് തേടാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. വിഷയത്തിൽ സർക്കാർ അടിയന്തരമായി ഇടപെട്ടെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ആരോഗ്യ മന്ത്രി കെ.കെ ശൈലജയും സഭയെ അറിയിച്ചു. ചോദ്യോത്തര വേളയിലായിരുന്നു കോട്ടയം സ്വദേശിനി രജനിയുടെ വിഷയം സഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉന്നയിച്ചത്. സംഭവം നിർഭാഗ്യകരമെന്ന് പറഞ്ഞ മുഖ്യമന്ത്രി ഡോക്ടർമാരുടെ ഭാഗത്ത് നിന്നും അനാവശ്യ തിടുക്കം […]
എ.എൻ ഷംസീർ എം.എൽ.എക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു
സി.ഒ.ടി നസീറിനെതിരായ ആക്രമണത്തിൽ എ.എൻ ഷംസീർ എം.എൽ.എക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു.ഷംസീറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനി എകദിന ഉപവാസ സമരം ആരംഭിച്ചു. നസീറിന് പണി കൊടുക്കാൻ ആളെ അയച്ച മേസ്തിരിയെ കണ്ടെത്തണമെന്ന് ഉപവാസം ഉദ്ഘാടനം ചെയ്ത കെ.മുരളീധരൻ എം.പി ആവശ്യപ്പെട്ടു. സി.ഒ.ടി നസീറിനെ അക്രമിച്ച സംഭവത്തിൽ ആരോപണത്തിനെ മുന തലശേരി എം.എൽ.എ എ.എൻ ഷംസീറിലേക്ക് നീണ്ടതോടെയാണ് ഷംസീറിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. സി.ഒ.ടിക്കെതിരായ അക്രമം നിയമസഭയിൽ ഉന്നയിച്ചതിന് പിന്നാലെ […]












