പി.വി അൻവർ എം.എൽ.എയുടെ ഭാര്യ പിതാവിന്റെ പേരിൽ മലപ്പുറം ചീങ്കണ്ണിപ്പാലയിലുള്ള വിവാദ തടയണ പൊളിച്ചു മാറ്റാന്‍ മലപ്പുറം ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ അന്ത്യശാസനം. 15 ദിവസത്തിനകം പൊളിച്ചുനീക്കി റിപോര്‍ട്ട് നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിര്‍ദേശിച്ചു. അന്‍വറിന്റെ ഭാര്യാ പിതാവ് അബ്ദുള്‍ ലത്തീഫിന്റെ ഉടമസ്ഥയിലുള്ള തടയണയുടെ മുകള്‍ ഭാഗത്തെ 12 അടിയും താഴ് ഭാഗത്തെ 6 അടിയും പൊളിച്ചു നീക്കാനാണ് ഹൈക്കോടതി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. നേരത്തെ ഹരജി പരിഗണിച്ചപ്പോള്‍ തടയണ പൊളിച്ചു നീക്കാനുള്ള കോടതി […]
Author: Tomy Thondamkuzhy
സി.ഐ നവാസിന്റെ തിരോധാനം; മേലുദ്യോഗസ്ഥന്റെ മാനസിക പീഡനം മൂലമെന്ന് കുടുംബം
മേലുദ്യോഗസ്ഥനുമായി ഉണ്ടായ തർക്കത്തിന് പിന്നാലെ കാണാതായ പൊലീസ് സർക്കിൾ ഇൻസ്പെക്ടര്‍ നവാസിനെ കണ്ടെത്താനായിട്ടില്ല. എ.സി.പി സുരേഷ് കുമാര്‍ വ്യക്തിഹത്യ നടത്തിയതിലെ മനോവിഷമത്തിലായിരുന്നു നവാസെന്ന് കാണിച്ച് ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. നവാസ് തേവരയിലെ എ.ടി.എമ്മില്‍ നിന്നും പണം പിന്‍വലിക്കുന്നതിന്റെ സിസി ടിവി ദ്യശ്യങ്ങള്‍ലഭിച്ചു. എ.സി.പി വയർലെസിലൂടെ വ്യക്തിഹത്യ നടത്തുകയും മോശമായി സംസാരിക്കുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. നവാസിനെ എ.സി.പി മുൻപും മാനസികമായി പീഡിപ്പിച്ചിരുന്നു. തിരോധാനത്തിന് പിന്നിൽ മറ്റു കാരണങ്ങൾ ഉണ്ടെന്ന് കരുതുന്നില്ലന്നും വയർലെസ് […]
കാര്‍ട്ടൂണ്‍ വിവാദം; സി.പി.ഐയെ തള്ളി പ്രതിപക്ഷത്തെ സ്വാഗതം ചെയ്ത് എ.കെ ബാലന്‍
ലളിതകല അക്കാദമിയുടെ കാർട്ടൂൺ വിവാദത്തിൽ സി.പി.ഐ നിലപാട് തള്ളിയും പ്രതിപക്ഷ നിലപാട് സ്വാഗതം ചെയ്തും സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ. അവാർഡ് പുനഃപരിശോധിക്കാൻ ലളിതകല അക്കാദമിയോട് നിർദ്ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി ബാലൻ നിയമസഭയില്‍ പറഞ്ഞു. മതചിഹ്നങ്ങളെ അവഹേളിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നടപടിയിൽ വിയോജിപ്പാണെന്ന് പ്രതിപക്ഷനേതാവും പറഞ്ഞു. കാർട്ടൂൺ വിവാദത്തിൽ സർക്കാരും പ്രതിപക്ഷവും കൈ കോർക്കുകയും മുന്നണിയിലെ പ്രധാന ഘടക കക്ഷിയായ സി.പി.ഐ യുടെ നിലപാട് മന്ത്രി എ. കെ ബാലൻ തള്ളിക്കളയുകയും ചെയ്യുന്നതാണ് ഇന്ന് നിയമസഭയിൽ കണ്ടത് […]
മരണമാസ്സില്‍ പൊറിഞ്ചു-മറിയം- ജോസ്; മോഷന്‍ പോസ്റ്റര്‍ പുറത്ത്
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ‘പൊറിഞ്ചു മറിയം ജോസി’ന്റെ മരണമാസ്സ് മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പൊറിഞ്ചുവായി ജോജു ജോര്‍ജ്ജും മറിയമായി നൈല ഉഷയും ജോസ് എന്ന കഥാപാത്രമായി ചെമ്പന്‍ വിനോദ് ജോസുമാണ് ചിത്രത്തിലെത്തുന്നത്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസ് അവതരിപ്പിച്ച്, കീർത്തന മൂവീസിന്റെ ബാനറിൽ റെജി മോൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എൻ ചന്ദ്രൻ ആണ്. അജയ് ഡേവിഡ് കാച്ചപ്പിള്ളി കാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ജേക്സ് […]
കോപക്ക് നാളെ കിക്കോഫ്
കോപ്പ അമേരിക്ക ഫുട്‌ബോളിന് നാളെ കിക്കോഫ്. ആതിഥേയരായ ബ്രസീലും ബൊളീവിയയും തമ്മിലാണ് ഉദ്ഘാടന മത്സരം. മൂന്ന് ഗ്രൂപ്പുകളിലാണ് 12 ടീമുകളാണ് മാറ്റുരയ്ക്കുന്നത്. ക്രിക്കറ്റ് ലോകകപ്പ് മഴയില്‍ മുങ്ങുമ്പോള്‍ കോപ്പയിലെ കൊടുങ്കാറ്റിന് കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ പ്രേമികള്‍. പ്രതാപം തിരിച്ചുപിടിച്ച് ലാറ്റിനമേരിക്കയുടെ സിംഹാസനം സ്വന്തമാക്കാന്‍ ലോകഫുട്‌ബോളിലെ നക്ഷത്രങ്ങള്‍ ബൂട്ട് കെട്ടുമ്പോള്‍ രാപ്പകലുകളില്‍ ആവേശം നിറയും. ചിലിയാണ് 2015 മുതല്‍ ലാറ്റിനമേരിക്ക അടക്കി ഭരിക്കുന്നത്. ചിലിയെ താഴെയിറക്കി കിരീടം നേടാനൊരുങ്ങുകയാണ് മെസിയും അര്‍ജന്റീനയും… സമീപകാലത്തെ മുറിവുണയ്ക്കാന്‍ നെയ്മറിന്റെ അഭാവത്തിലും ഒരു കിരീടം […]
എണ്ണ വിതരണ നിയന്ത്രണം; വിപണി പഠിച്ച ശേഷം പിന്തുണയെന്ന് റഷ്യ
എണ്ണ വിതരണ നിയന്ത്രണം നീട്ടാനുള്ള ഉത്പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയുടെ നീക്കത്തെ പിന്തുണക്കുക വിപണി പഠിച്ച ശേഷമെന്ന് റഷ്യന്‍ ഊര്‍ജ മന്ത്രി. വിതരണ നിയന്ത്രണം നീട്ടാതിരുന്നാല്‍ എണ്ണ വില ബാരലിന് താഴെ പോകുമെന്ന് ഉറപ്പാണ്. എന്നാല്‍ നിയന്ത്രണം നീട്ടുന്ന കാര്യം ഈ മാസം വില നിലവാരം പരിശോധിച്ച് അടുത്ത മാസം നടക്കുന്ന ഒപെക് യോഗത്തില്‍ തീരുമാനിക്കും. റഷ്യന്‍ സന്ദര്‍ശനത്തില്‍ സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് റഷ്യന്‍ ഊര്‍ജ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ എണ്ണ വിതരണ […]
മോദി റഷ്യ, ചൈന രാഷ്ട്രത്തലവന്മാരുമായി കൂടിക്കാഴ്ച്ച നടത്തി
ഷാങ്ഹായ് സഹകരണ സമിതി ഉച്ചക്കോടിക്കിടെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗുമായും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായും പ്രധാനമന്ത്രി നരേന്ദ്രമോദി കൂടികാഴ്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനുള്ള മാര്‍ഗങ്ങളായിരുന്നു ചര്‍ച്ചാവിഷയം. പൊതുതെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം മോദി പങ്കെടുക്കുന്ന ആദ്യ ഉച്ചകോടിയാണിത്. ചൈന – യു.എസ് വ്യാപാര യുദ്ധം ശക്തമാകുന്നതിനിടെയാണ് മോദി ഷിപിംഗ് കൂടികാഴ്ച. ചൈനയുമായുള്ള സൗഹൃദം ദൃഢമാക്കുക എന്ന ലക്ഷ്യത്തോടെയാണ് എസ്.സി.ഒ സമ്മേളനത്തില്‍ ചൈനീസ് പ്രസിഡന്റുമായി പ്രധാനമന്ത്രി കൂടികാഴ്ച നടത്തിയത്. ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങളാണ് ഇരു നേതാക്കളും […]
ചെല്ലാനത്ത് പ്രളയത്തില്‍ താങ്ങായവര്‍ ദുരിതത്തില്‍
വർഷങ്ങളായി തുടരുന്ന കടൽക്ഷോഭത്തെ തടയിടാൻ അധികൃതരുടെ ഭാഗത്ത് നിന്ന് കൃത്യമായ ഇടപെടലുണ്ടാകാത്തതിന്റെ കൂടി ഇരകളാണ് ചെല്ലാനം നിവാസികൾ. പ്രളയത്തിൽ കേരളം വിറങ്ങലിച്ച് നിന്നപ്പോൾ രക്ഷകരായി ഇറങ്ങിയവരാണ് ഇവരിൽ പലരും. പക്ഷേ ഇന്ന് മത്സ്യബന്ധന ഉപകരണങ്ങളടക്കം കടലെടുത്ത് ദുരിതകരമാണ് ഇവരുടെ ജീവിതം. കേരളം പ്രളയത്തിൽ മുങ്ങിത്താണപ്പോൾ ആരും ആവശ്യപ്പെടാതെ വള്ളവുമായി കുതിച്ചെത്തിയ ചെല്ലാനത്തെ 100 കണക്കിന് മത്സ്യതൊഴിലാളികളിൽ ഒരാൾ. മിക്ക വീടുകളുടെയും ഭിത്തിയിലും അലമാരയിലും നിറയെ പ്രളയത്തിൽ താങ്ങായി നിന്നതിന് നൽകിയ പുരസ്കാരങ്ങളാണ്. പക്ഷേ വീടുകൾ ഏത് സമയവും […]
പാലാരിവട്ടം മേല്‍പ്പാലം ഇ.ശ്രീധരന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും
അഴിമതിയാരോപണത്തിനോടൊപ്പം പാലാരിവട്ടം മേല്‍പ്പാലത്തിലെ അറ്റകുറ്റപ്പണി എങ്ങും എത്താത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇ.ശ്രീധരന്റെ സഹായം തേടിയിരിക്കുന്നത്. ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായും പൊതുമരാമത്ത് വുകപ്പ് മന്ത്രിയുമായും ശ്രീധരന്‍ കൂടിക്കാഴ്ച നടത്തി. പ്രധാനമായും പാലത്തില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളെ പറ്റിയായിരിക്കും പരിശോധന. ഇ ശ്രീധരന് പുറമെ മദ്രാസ് ഐ.ഐ.ടിയിലെ പ്രൊഫസര്‍ അളകസുന്ദര മൂര്‍ത്തിയും പരിശോധനക്കായി എത്തും. പാലത്തിന്റെ നിര്‍മ്മാണത്തിന്റെ ആരംഭം മുതല്‍ വീഴ്ച സംഭവിച്ചതായി കഴിഞ്ഞ ദിവസം പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ സഭയെ അറിയിച്ചിരുന്നു. നിലവിലെ സഹചര്യത്തില്‍ പാലത്തിലെ കോണ്‍ക്രീറ്റിനെ സംബന്ധിച്ചും […]
അനൂപിന്റെ മരണവാര്‍ത്ത കേട്ട ഞെട്ടലില്‍ കുടുംബം
കാണാതായ വ്യോമസേനാ വിമാനത്തിലുണ്ടായിരുന്ന ഫ്ലൈറ്റ് എഞ്ചിനീയര്‍ അനൂപിന്റെ മരണവാര്‍ത്തയുടെ ഞെട്ടലിലാണ് കുടുംബം. കൊല്ലം അഞ്ചലിലെ വീട്ടിലുള്ള ബന്ധുക്കളെ ഇന്നലെ ഉച്ചയോടെയാണ് അനൂപ് മരിച്ചതായി അറിയിച്ചത്. അനൂപ് ഉള്‍പ്പെട്ട വിമാനം കാണാതായതിന് പിന്നാലെ സഹോദരനും അടുത്ത ബന്ധുക്കളും അസമിലേക്ക് പുറപ്പെട്ടിരുന്നു. അനൂപ് ഉള്‍പ്പെട്ട വ്യോമസേന വിമാനം കാണാതായെന്ന വാര്‍ത്ത കേട്ടത് മുതല്‍ വീട്ടിലേക്ക് സുഹൃത്തുക്കളും സഹപാഠികളും അധ്യാപകരും ഓടിയെത്തിയിരുന്നു. ആലഞ്ചേരിയിലെ അമ്മാവന്റെ വീട്ടില്‍ നിന്നാണ് അനൂപ് വളര്‍ന്നതും പഠിച്ചതും. ഇവിടേക്കെത്തുന്നവരോടൊക്കെ അനൂപ് തിരിച്ചുവരുമെന്ന പ്രതീക്ഷയായിരുന്നു ബന്ധുക്കള്‍ പങ്കുവെച്ചത്. എന്നാല്‍ […]












