ബലാത്സംഗ ആരോപണക്കേസില്‍ സൂപ്പര്‍ താരം നെയ്മറിനെ ബ്രസീല്‍ പൊലീസ് അഞ്ച് മണിക്കൂര്‍ ചോദ്യം ചെയ്തു. സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട തന്നെ പാരിസിലെ ഹോട്ടലില്‍ വെച്ച് നെയ്മര്‍പീഡിപ്പിച്ചെന്ന് കഴിഞ്ഞ മാസമാണ് യുവതി ആരോപിച്ചത്. എന്നാല്‍ നെയ്മര്‍ പീഡന ആരോപണം നിഷേധിച്ചിരുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരം 04.00 മണിയോടെയാണ് നെയ്മര്‍ ചോദ്യം ചെയ്യാനായി പൊലീസിന് മുന്നില്‍ ഹാജരായത്. രാത്രി ഒമ്പതിനാണ് നെയ്മര്‍ ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്നത്. സത്യം എന്നായാലും പുറത്തുവരുമെന്നായിരുന്നു പുറത്തു കാത്തു നിന്ന മാധ്യമപ്രവര്‍ത്തകരോട് നെയ്മര്‍ പ്രതികരിച്ചത്. […]
Author: Tomy Thondamkuzhy
‘വായു’ ചുഴലിക്കാറ്റ് ഗതിമാറി ഒമാന്‍ തീരത്തേക്ക് നീങ്ങുന്നു
‘വായു’ ചുഴലിക്കാറ്റ് ഗതിമാറി ഒമാന്‍ തീരത്തേക്ക് നീങ്ങുന്നു. ഗുജറാത്ത് തീരത്തിന് 150 കിലോമീറ്റര്‍ അകലെയാണ് ഇപ്പോള്‍ കാറ്റുള്ളത്. എന്നാല്‍ രണ്ട് ദിവസം കൂടി ഗുജറാത്തിലെ തീരങ്ങളില്‍ ജാഗ്രത തുടരും.വായു ചുഴലിക്കാറ്റ് ഗുജറാത്തിലേക്ക് എത്തില്ലെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ കാറ്റിന്‍റെ കെടുതികള്‍ നേരിടാനുള്ള സുരക്ഷ പ്രവര്‍ത്തനങ്ങള്‍ക്ക് ചുമതല ഏല്‍പിക്കപ്പെട്ട മന്ത്രിമാരെയും ഉന്നത ഉദ്യോഗസ്ഥരെയും തിരിച്ചുവിളിക്കാന്‍ തീരുമാനിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു
എ.എൻ 32 വിമാനാപകടം; മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ ഇന്ന് അസമിലെ ജോര്‍ഹാട്ടിലെത്തിക്കും
വ്യോമസേന വിമാനം അപകടത്തില്‍പ്പെട്ട് മരിച്ച ഉദ്യോഗസ്ഥരുടെ മൃതദേഹങ്ങള്‍ ഇന്ന് അസമിലെ ജോര്‍ഹാട്ടില്‍ എത്തിക്കും. അപകടത്തില്‍ അന്വേഷണം നടത്താന്‍ വ്യോമസേന ഉത്തരവിട്ടുണ്ട്. വിമാനത്തിന്‍റെ ബ്ലാക്ക് ബോക്സ് വൈകാതെ പരിശോധനക്ക് വിധേയമാക്കും എ.എന്‍ 32 അപകടത്തില്‍പെട്ട് മരിച്ച സൈനികരുടെ മൃതദേഹങ്ങള്‍ ഇന്ന് അസമിലെ ജോര്‍ഹാട്ട് വിമാനത്താവളത്തില്‍ എത്തിക്കും. മരിച്ച വ്യോമസേന ഉദ്യോഗസഥരുടെ ബന്ധുക്കള്‍ ഇതിനോടകം അസമില്‍ എത്തിയിട്ടുണ്ട്. ജൂണ്‍ 3 ന് ജോര്‍ഹാട്ടില്‍ നിന്ന് അരുണാചല്‍ പ്രദേശിലെ മെചൂക്കയിലേക്കുള്ള യാത്രക്കിടെയാണ് വ്യോമസേന വിമാനം അപകടത്തില്‍പ്പെട്ടത്
കര്‍ണാടകയില്‍ ജെ.ഡി.എസ് – കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ വിപുലീകരിച്ചു
കര്‍ണാടകയിലെ ജെ.ഡി.എസ് – കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ വിപുലീകരിച്ചു. ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് രണ്ട് മന്ത്രിമാര്‍ ബംഗളുരുവിലെ രാജ്ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. സര്‍ക്കാറിന് നിലനില്‍പ് ഭീഷണി ഒഴിവാക്കാന്‍ മുന്‍പ് പിന്തുണ നല്‍കിയിരുന്ന സ്വതന്ത്രരായ ഹാവേരി എം.എല്‍.എ ആര്‍. ശങ്കര്‍, മല്‍ബഗല്‍ എം.എല്‍.എ എച്ച്. നാഗേഷ് എന്നിവരെയാണ് മന്ത്രിമാരാക്കിയത്. ഒഴിവുള്ള മൂന്ന് മന്ത്രിസ്ഥാനങ്ങളില്‍ രണ്ടെണ്ണം ജെ.ഡി.എസിനും ഒന്ന് കോണ്‍ഗ്രസിനും അവകാശപ്പെട്ടതാണ്
അടൂരിലെ നഴ്സിംഗ് സ്ഥാപനത്തിലെ മൂന്ന് പെണ്‍കുട്ടികളെ കാണാതായി
പത്തനംതിട്ട അടൂരിലുള്ള സ്വകാര്യ ആയുർവേദ നഴ്സിംഗ് സ്ഥാപനത്തിലെ മൂന്ന് പെൺകുട്ടികളെ കാണാതായി. സീതത്തോട്, മലപ്പുറം, പൂനെ സ്വദേശിനികളായ മൂന്ന് പെൺകുട്ടികളെയാണ് കാണാതായത്. പെൺകുട്ടികളെ കാണാനില്ലെന്ന് കാട്ടി ഹോസ്റ്റൽ വാർഡൻ അടൂർ പൊലീസിൽ പരാതി നൽകി. ഇന്നലെ വൈകിട്ട് സൂപ്പർ മാർക്കറ്റിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് പെൺകുട്ടികൾ ഹോസ്റ്റിൽ നിന്ന് ഇറക്കിയത്. രാത്രി വൈകിയും മൂന്ന് പേരെയും കാണാത്തതിനെ തുടർന്നാണ് ഹോസ്റ്റൽ വാർഡൻ അടൂർ പൊലീസിൽ പരാതി നൽകിയത്. അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് പെൺകുട്ടികളുടെയും മൊബൈൽ […]
ചെങ്ങോട്ടുമലയില്‍ ഖനനത്തിന് അനുമതിയില്ല
കോഴിക്കോട് ചെങ്ങോട്ടുമലയിൽ ഖനനത്തിന് അനുമതിയില്ല. പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന റാപിഡ് എൻവയോൺമെൻറൽ കമ്മറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡെൽറ്റാ ഗ്രൂപ്പിന്റെ അപേക്ഷ ജില്ലാ ഏകജാലക സമിതി തള്ളി. ഡെൽറ്റയ്ക്ക് അനുകൂലമായ ആദ്യ പാരിസ്ഥിതികാനുമതി റിപ്പോർട്ട് തെറ്റായിരുന്നുവെന്നും കണ്ടെത്തി. മീഡിയവണ്‍ ഇംപാക്ട്. കലക്ടർ അധ്യക്ഷനായ ഏക ജാലക സമിതിയുടെ യോഗത്തിലാണ് ചെങ്ങോട്ടുമലയിൽ ഖനനം അനുവദിക്കേണ്ടതില്ലെന്ന തീരുമാനം. ഖനനം മനുഷ്യനും ജീവജാലങ്ങൾക്കും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന റാപിഡ് എൻവയോൺമെൻറൽ കമ്മറ്റിയുടെ റിപ്പോർട്ട് നിർണായകമായി. ഡെൽറ്റയ്ക്ക് നേരത്തെ പാരിസ്ഥികാനുമതി നൽകിയത് വേണ്ടത്ര പഠനം നടത്താതെയാണെന്നും […]
ഇത് സൗബിന്റെ പ്രിയ ഒര്‍ഹാന്‍; സന്തോഷം പങ്കിട്ട് ചലച്ചിത്ര താരങ്ങള്‍
ഏറെ സന്തോഷത്തോടെയാണ് നടന്‍ സൗബിന്‍ ഷാഹിറിനും ഭാര്യ ജാമിയയ്ക്കും ആണ്‍കുഞ്ഞ് ജനിച്ച വാർത്ത ആരാധകർ കേട്ടത്. ഒര്‍ഹാന്‍ എന്ന് പേരിട്ട കുഞ്ഞിന്റെ പുതിയ ഫോട്ടോകള്‍ സൗബിന്‍ ഷാഹിര്‍ തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ ഇന്നലെ പുറത്തുവിട്ടു. ഒരു മാസം പ്രായമായ കുഞ്ഞു മകൻ ഒർഹാന്‍ മാതാവ് ജാമിയക്കും സൗബിനും കൂടെയുള്ള ചിത്രങ്ങള്‍ക്ക് താഴെ സന്തോഷങ്ങളുമായി ചലച്ചിത്ര രംഗത്തെ നിരവധി പേരാണ് രംഗത്ത് വന്നിട്ടുള്ളത്. 2017 ഡിസംബര്‍ 16 നായിരുന്നു സൗബിനും കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറും തമ്മിലുള്ള വിവാഹം നടന്നത്. […]
ലോകകപ്പിലെ മഴപ്രശ്‌നത്തിന് ഗാംഗുലിയുടെ പരിഹാരം
നാല് മത്സരങ്ങളാണ് മഴ മൂലം ഇംഗ്ലണ്ട് ലോകകപ്പില്‍ ഇതുവരെ റദ്ദാക്കേണ്ടി വന്നത്. പോയിന്റ് നിലയില്‍ മുന്നിലുള്ള ന്യൂസിലന്റ് പോലും ജയിച്ചത് മൂന്ന് മത്സരങ്ങളിലെങ്കില്‍ മഴ ജയിച്ചത് നാലെണ്ണത്തില്‍. ഇത്തരത്തില്‍ ക്രിക്കറ്റ് ലോകകപ്പിന്റെ തന്നെ രസംകൊല്ലിയായി മഴ മാറുന്നതിനിടെയാണ് പ്രശ്‌നം പരിഹരിക്കാനുള്ള നിര്‍ദേശവുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി രംഗത്തെത്തിയിരിക്കുന്നത്. നിലവില്‍ കമന്റേറ്ററായി ഇംഗ്ലണ്ടിലുള്ള ഗാംഗുലി മൈതാനം മൂടാന്‍ ഇംഗ്ലീഷുകാര്‍ ഉപയോഗിക്കുന്ന കവറിന്റെ പോരായ്മയാണ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ഇത് ഗ്രൗണ്ട് സ്റ്റാഫിന്റെ സമയം മെനക്കെടുത്തുന്നതാണെന്നും കൂടുതല്‍ ജീവനക്കാരുടെ […]
കലി തുള്ളി കടല്‍; തിരമാല ഉയരാന്‍ സാധ്യത, ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
സംസ്ഥാനത്ത് കടലാക്രമണം രൂക്ഷമാകുന്നു. തിരമാല 3.9 മീറ്റര്‍ ഉയരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇതുവരെ 15 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഇന്ന് രാത്രി വരെ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശങ്ങളില്‍ 3 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കടല്‍പ്രക്ഷുബ്ദമായി തുടരുകയാണ്. മണിക്കൂറിൽ 35 മുതൽ 50 കിലോമീറ്റർ വേഗതയിൽ കേരള തീരത്തേക്ക് കാറ്റ് വീശാൻ സാധ്യതയുണ്ട്. മൽസ്യത്തൊഴിലാളികൾ […]
മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരും ഹൌസ് സര്‍ജന്മാരും പണിമുടക്കുന്നു
സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളിലെ പിജി ഡോക്ടര്‍മാരും ഹൌസ് സര്‍ജന്മാരും പണിമുടക്കുന്നു. സ്റ്റൈപ്പന്റ് വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. പരിഹാരം ഉണ്ടായില്ലെങ്കില്‍ 20-ആം തീയതി മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. സമരം മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. നിലവില്‍ ഹൌസ് സര്‍ജന്മാര്‍ക്ക് 20000 രൂപയും പിജി ഡോക്ടര്‍മാര്‍ക്ക് 42000 ത്തോളം രൂപയുമാണ് സ്റ്റൈപ്പന്റ്. ഇത് മുപ്പതിനായിരവും 60000മായി വര്‍ദ്ധിപ്പിക്കണമെന്നതാണ് ആവശ്യം. 3500 ഓളം പേര്‍ പണിമുടക്കില്‍ പങ്കെടുത്തതോടെ സമരം മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. അത്യാഹിത വിഭാഗം,ലേബര്‍ റൂം,ഫോറന്‍സിക്ക് […]












