India National

സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ലീവ് കിട്ടിയില്ല; യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ലീവ് കിട്ടാത്തതിനാല്‍ യുവ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഹരിയാനയിലെ രോഹ്തകില്‍ പീഡിയാട്രിക്സില്‍ എം.ഡി ചെയ്യുന്ന ഡോക്ടര്‍ ഓംകര്‍ ധര്‍വാര്‍ഡാണ്(30) പണ്ഡിറ്റ് ഭഗവത് ദയാല്‍ ശര്‍മ്മ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്(PGIMS) ആശുപത്രി ക്യാമ്പസിലുള്ള ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ചത്. സഹോദരിക്ക് വിവാഹ സമ്മാനമായി നല്‍കാന്‍ വാങ്ങിയ ചുരിദാറിന്റെ ഷാള്‍ ഫാനില്‍ കെട്ടിയാണ് ഓംകര്‍ ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ ഓംകറിന്റെ ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. ഗീത ഗാത്‍വാളിനെതിരെ ആത്മഹത്യാ […]

India Kerala

ഫ്രാങ്കോ മുളക്കല്‍ പ്രതിയായ പീഡനക്കേസ് അന്വേഷിച്ച ഡി.വൈ.എസ്.പിയുടെ സ്ഥലം മാറ്റം റദ്ദാക്കി

ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ പ്രതിയായ സ്ത്രീപീഡനക്കേസ് അന്വേഷിച്ച വൈക്കം ഡി.വൈ.എസ്.പി കെ സുഭാഷിന്റെ സ്ഥലംമാറ്റം റദ്ദാക്കി. ഇടുക്കിയിലേക്കായിരുന്നു ഡി.വൈ.എസ്.പിയെ സ്ഥലംമാറ്റിയത്. കോട്ടയം ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി ആയാണ് പുതിയ നിയമനം. കേസിന്റെ വിചാരണ തുടങ്ങാനിരിക്കെ സുഭാഷിനെ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റിയത് വിവാദമായിരുന്നു.

India Kerala

ആദിവാസി സ്ത്രീക്ക് 28 വര്‍ഷം അടിമവേല, വനിതാ കമ്മീഷന്‍ കേസെടുത്തു

28 വര്‍ഷമായി ആദിവാസി യുവതിയെ വീട്ടുതടങ്കലില്‍ വെച്ച് അടിമവേല ചെയ്യിപ്പിച്ചെന്ന ആരോപണത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കോഴിക്കോട് കല്ലായിലെ വീട്ടിലെത്തി കമ്മീഷന്‍ അംഗം യുവതിയുടെ മൊഴി രേഖപ്പെടുത്തി. പതിനൊന്ന് വയസുള്ളപ്പോഴാണ് അട്ടപ്പാടിയില്‍ നിന്ന് ആദിവാസി യുവതിയെ കോഴിക്കോട് കല്ലായില്‍ എത്തിച്ചത്. പതിനൊന്നാമത്തെ വയസിലാണ് അട്ടപ്പാടിയില്‍ നിന്ന് ആദിവാസി യുവതിയെ കല്ലായി ഗീതാലയത്തില്‍ വീട്ടില്‍ ജോലിക്കായെത്തിച്ചത്. പിന്നീട് വീട്ടുകാരുമായി ബന്ധപ്പെടാന്‍ അനുവദിച്ചിരുന്നില്ലെന്നും ആരോപണമുണ്ട്. ഇപ്പോള്‍ 39 വയസുള്ള ആദിവാസി യുവതിക്ക് ഒരു തിരിച്ചറിയല്‍ രേഖപോലും ഇല്ല. ഇത്രയും […]

India Kerala

ശൈലജ ടീച്ചറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ

സമൂഹമാധ്യമങ്ങളിലൂടെയുള്ള ചികിത്സാ സഹായ തട്ടിപ്പുകള്‍ തുറന്നു കാട്ടണമെന്ന ആരോഗ്യമന്ത്രി കെ.ക ശൈലജയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രതിഷേധവുമായി സോഷ്യല്‍ മീഡിയ. ”സർക്കാർ സഹായം ഒക്കെ കിട്ടി വരുമ്പോഴേക്കും വീട്ടുകാർ വർക്കല കടപ്പുറത്തും തിരുനാവായിലും ഇരുന്നു രണ്ടാമത്തെ ആണ്ടു ബലി ഇടുന്നുണ്ടാവും. 24 മണിക്കൂറിനുള്ളിൽ രോഗിക്ക് വേണ്ടത് ചെയ്യാൻ കഴിഞ്ഞാൽ ഏതു സർക്കാർ ആണേലും അംഗീകരിക്കാം” തുടങ്ങിയ കമന്റുകളാണ് മന്ത്രിയുടെ കുറിപ്പിന് താഴെ നിറയുന്നത്. ചാരിറ്റിയില്‍ ക്ലാരിറ്റി വേണമെന്നും കമന്റുകള്‍ പറയുന്നു. ശൈലജ ടീച്ചറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഓണ്‍ലൈന്‍ ചികിത്സ […]

India Kerala

സംസ്ഥാന സമിതി വിളിക്കണമെന്ന് ജോസ് കെ മാണി വിഭാഗം

കേരള കോണ്‍ഗ്രസില്‍ സംസ്ഥാന സമിതി വിളിക്കണമെന്ന ആവശ്യം ശക്തമാക്കി ജോസ് കെ മാണി വിഭാഗം. സമ്മര്‍ദം ശക്തമായതോടെ ജോസഫ് വിഭാഗത്തിന്റെ നീക്കങ്ങള്‍ പാളുന്നതായാണ് സൂചന. ഇതോടെ നേതാക്കളെ ഒപ്പം നിര്‍ത്താന്‍ ജോസഫ് വിഭാഗം നിര്‍ണ്ണായക നീക്കങ്ങള്‍ ആരംഭിച്ചു. നിലവില്‍ സമവായം വേണമെന്ന് ആവശ്യപ്പെടുന്ന എല്ലാവരെയും ഒപ്പം നിര്‍ത്താനാണ് ജോസഫ് വിഭാഗത്തിന്റെ ശ്രമം. കേരള കോണ്‍ഗ്രസില്‍ ഒത്ത് തീര്‍പ്പിനുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും മങ്ങിയിരിക്കുകയാണ്. ചെയര്‍മാന്‍ സ്ഥാനം വിട്ട് നല്കിക്കൊണ്ട് ഒരു വിട്ട് വീഴ്ചയ്കക്കും ഇരുവിഭാഗവും തയ്യാറല്ല. സംസ്ഥാന സമിതിയില്‍ […]

India Kerala

കടല്‍ക്ഷോഭം ശക്തമായി തുടരുന്നു; നിരവധി വീടുകള്‍ തകര്‍ന്നു

സംസ്ഥാനത്ത് കടല്‍ക്ഷോഭം ശക്തമായി തുടരുന്നു. നിരവധി വീടുകള്‍ തകര്‍ന്നു. ഇന്നും കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് മഴക്ക് ശമനമുണ്ടെങ്കിലും കടലാക്രമണം രൂക്ഷമായി തുടരുകയാണ്. ഇന്ന് രാത്രി വരെ വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശങ്ങളില്‍ 3 മുതൽ 3.9 മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. വേലിയേറ്റ സമയമായ രാവിലെ ഏഴ് മുതല്‍ പത്ത് വരെയും വൈകുന്നേരം ഏഴ് മുതല്‍ എട്ട് […]

West Nile Virus - Symptoms
India Kerala

വെസ്റ്റ് നൈല്‍ വൈറസിന്റെ ഉറവിടം കണ്ടെത്താനായില്ല

പരപ്പനങ്ങാടിയില്‍ സമീപ ദിവസം മറ്റൊരാള്‍ക്ക് കൂടി വെസ്റ്റ്‌നൈല്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ വൈറസ് ഉറവിടം കണ്ടെത്താന്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കുകയാണ് അധികൃതര്‍ മലപ്പുറം വേങ്ങരയില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് ആറുവയസുകാരന്‍ മരിച്ച സംഭവത്തില്‍ വൈറസിന്റെ ഉറവിടം കണ്ടെത്താനായില്ല. പ്രദേശത്ത് കൂട്ടത്തോടെ ചത്ത നിലയില്‍ കാണപ്പെട്ട കാക്കകളില്‍ നിന്ന് ശേഖരിച്ച രക്ത സാംപിള്‍ പരിശോധനയില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കാനായില്ല. ഇതോടെ പരിശോധന ഊര്‍ജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. കഴിഞ്ഞ മാര്‍ച്ചിലാണ് വേങ്ങര കണ്ണമംഗലത്ത് വെസ്റ്റ് നൈല്‍ പനി ബാധിച്ച് ആറുവയസുകാരന്‍ മരണപ്പെട്ടത്. ഇതിന് […]

India Kerala

തട്ടമിട്ടതിന് വിദ്യാര്‍ഥിനിയെ പുറത്താക്കിയ സംഭവം

തട്ടമിട്ട് സ്കൂളില്‍ ചെന്നതിന് വിദ്യാര്‍ഥിനിയെ പുറത്താക്കിയ വിഷയത്തില്‍ മാതാപിതാക്കള്‍ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കി. തിരുവനന്തപുരം കഴക്കൂട്ടം മേനംകുളം ജ്യോതിനിലയം സ്‌കൂളിനെതിരെയാണ് പരാതി. അതേസമയം വസ്ത്രധാരണത്തില്‍ മാറ്റം വരുത്തില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കി ഈ അധ്യയന വര്‍ഷം സ്കള്‍ തുറന്ന് ക്ലാസിലെത്തിയപ്പോഴാണ് ഷംഹാന ഷാജഹാന്‍ എന്ന വിദ്യാര്‍ഥിനിയോട് തട്ടം മാറ്റാന്‍ സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. തട്ടം മാറ്റാന്‍ തയ്യാറല്ലെന്ന് പറഞ്ഞപ്പോള്‍ ടിസി നല്‍കുകയായിരുന്നു. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് മാതാപിതാക്കള്‍ പരാതി നല്‍കി. അതേസമയം പ്രശ്നം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ […]

India Kerala

പാലാരിവട്ടം മേല്‍പ്പാലം; നിർണ്ണായക രേഖകൾപിടിച്ചെടുത്തതായി വിജിലൻസ്

കൊച്ചി പാലാരിവട്ടം മേൽപ്പാലനിർമാണ അഴിമതിയുമായി ബന്ധപ്പെട്ട് കരാർ കമ്പനിയുടെ ഓഫീസിൽ നടന്ന റെയ്‌ഡിൽ നിർണ്ണായക രേഖകൾ പിടിച്ചെടുത്തതായി വിജിലൻസ്. പര്‍ച്ചേസ് രേഖകളുള്‍പ്പെടെ നിര്‍ണായകമായ നാല്‍പത് രേഖകളും കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്കും പിടിച്ചെടുത്തിട്ടുണ്ട്. പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ എല്ലാവരുടെയും പങ്ക് വിശദമായി പരിശോധിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാലാരിവട്ടം പാലം നിര്‍മാണ അഴിമതി അന്വേഷണത്തിന്റെ ഭാഗമായി കരാറുകാരായ ആര്‍.ഡി.എസ് പ്രൊജക്റ്റ് ലിമിറ്റഡിന്റെ എറണാകുളം പനന്പള്ളി നഗറിലുള്ള റീജിനല്‍ ഓഫീസിലും മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയലിന്റെ കാക്കനാട്ടെ […]

Entertainment

വേദനകള്‍ കടന്ന് അരുണ്‍ ഒടുവില്‍ തന്റെ പ്രിയ താരത്തെ കണ്ടു; ടോവിനോയുടെ ശില്‍പ്പം സമ്മാനിച്ചു

ശരീരം മുഴുവൻ വേദനയാണ് അരുണിന്, ആൾകൂട്ടത്തിൽ പോയി സിനിമ കാണുവാനോ, സ്‌കൂളിൽ പോവാനോ കക്കോടിയിലെ മൊരിക്കരയിലുള്ള അരുണിനാവില്ല. നാല്‍പ്പത് ശതമാനം ഭിന്നശേഷിക്കാരനായ അരുണിന് ഒന്ന് നഖം വെട്ടാൻപോലും വളരെ ബുദ്ധിമുട്ടാണ്. ഹൈപ്പർ മൊബിലിറ്റി സിൻഡ്രാം എന്ന രോഗം ബാധിച്ചതിനാല്‍ ശരീരം മുഴുവൻ വേദനയാണ്. ഈ വേദനകൾക്കിടയിലും അരുൺ ചിത്രങ്ങൾ വരക്കും, ശില്പങ്ങൾ നിർമിക്കും. ഏക ആശ്വാസമാകുമായിരുന്ന സ്‌കോളർഷിപ്പ് തുക കക്കോടി പഞ്ചായത്തില്‍ നിന്നും അരുണിന് ഇത് വരെ ലഭ്യമായുമില്ല. ടോവിനോ തോമസിന്റെ കടുത്ത ആരാധകൻ കൂടിയായ അരുണിന്റെ […]