പരിസ്ഥിതി പ്രവർത്തകനും കലാകാരനുമായ ബൈജു കെ. വാസുദേവൻ അന്തരിച്ചു. തൃശൂർ വാഴച്ചാൽ സ്വദേശിയാണ്.അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ തൃശൂരിലെ കാടുകളിൽ വാർത്തകൾക്കെത്തുമ്പോൾ വഴികാട്ടിയായിരുന്നു ബൈജു. രണ്ട് ദിവസം മുൻപ് വീട്ടിലെ വാട്ടർ ടാങ്ക് നന്നാക്കുന്നതിനിടെ വീണ് ബൈജുവിന് പരിക്കേറ്റിരുന്നു. കാടും കാനന ജീവികളും.. ഇവർക്കൊപ്പമുള്ള സഞ്ചാരമായിരുന്നു ബൈജുവിന്റെ ഇക്കാലമത്രയുമുള്ള ജീവിതം.. പരിക്കിനുള്ള ചികിത്സയും ഈ നിലപാടിനൊപ്പമായിരുന്നു. പക്ഷെ രണ്ടു ദിവസം മുൻപ് അസുഖം മൂർച്ഛിച്ചു. വാരിയെല്ല് പൊട്ടുകയും കരളിന് ക്ഷതമേൽക്കുകയും ചെയ്തിരുന്നു. തൃശൂരിലെ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ശ്വാസ തടസം […]
Author: Tomy Thondamkuzhy
കേരളാകോൺഗ്രസിലെ സംഭവവികാസങ്ങള്‍ നിർഭാഗ്യകരമെന്ന് ബെന്നി ബഹ്നാന്‍
കേരളാകോൺഗ്രസിലെ സംഭവവികാസങ്ങള്‍ നിർഭാഗ്യകരമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹ്നാന്‍. ജനങ്ങളുടെ വിശ്വാസം ഏറ്റെടുത്ത് പ്രവര്‍ത്തിക്കാനുള്ള രാഷ്ട്രീയ പക്വത കേരളാകോണ്‍ഗ്രസ് നേതാക്കള്‍ കാണിക്കണം. കോണ്‍ഗ്രസ് അനുരഞ്ജന ചര്‍ച്ചകള്‍ക്ക് എപ്പോഴും തയ്യാറാണെന്നും ബെന്നി ബഹ്നാന്‍ പറഞ്ഞു. കേരള കോൺഗ്രസിലെ പ്രശ്നം രമ്യമായി പരിഹരിക്കണമെന്നതാണ് കോൺഗ്രസിന്റെയും യു.ഡി.എഫിലെ കക്ഷികളുടെയും ആഗ്രഹമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പ്രശ്ന പരിഹാര ശ്രമങ്ങൾ നടത്തും. യു.ഡി.എഫിൽ നിലവിൽ പ്രതിസന്ധിയില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
പൊലീസുകാരിയുടെ കൊലപാതകം പ്രണയനൈരാശ്യം മൂലമെന്ന് പ്രതിയുടെ മൊഴി
മാവേലിക്കരയിലെ പൊലീസുകാരിയുടെ കൊലപാതകം പ്രണയനൈരാശ്യം മൂലമെന്ന് പ്രതി അജാസിന്റെ മൊഴി. സൗമ്യയെ കൊലപ്പെടുത്തി ആത്മഹത്യാ ചെയ്യുകയായിരുന്നു ലക്ഷ്യം. സൗമ്യയുടെ ശരീരത്തിലും തന്റെ ശരീരത്തിലും പെട്രോൾ ഒഴിച്ചു. കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നും അജാസ് മജിസ്ട്രേറ്റിന് മൊഴി നല്‍കി.
വേനല്‍ ചൂട്; ഖത്തറില്‍ തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ നിയമം ഇന്ന് മുതല്‍ നിലവില്‍ വരും
ഖത്തറില്‍ വേനല്‍ച്ചൂട് കാരണം തൊഴിലാളികള്‍ക്ക് അനുവദിച്ച ഉച്ചവിശ്രമ നിയമം ഇന്ന് മുതല്‍ നിലവില്‍ വരും. നിയമം പാലിക്കാത്ത കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് തൊഴില്‍ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. വേനല്‍ച്ചൂട് കടുക്കുന്ന സാഹചര്യത്തിലാണ് ഖത്തറില്‍ തൊഴിലാളികള്‍ക്കായി ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത്. ജൂണ്‍ 15 മുതല്‍ ഓഗസ്റ്റ് 31 വരെയാണ് നിയമത്തിന് പ്രാബല്യമുള്ളത്. ഇക്കാലയളവില്‍ ഉച്ചയ്ക്ക് മുമ്പ് 11.30 വരെയും ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് ശേഷവുമാണ് പുറം ജോലി സമയം. പതിനൊന്നേ മുപ്പത് മുതല്‍ മൂന്ന് […]
“ഇന്ന് പുലര്‍ച്ചെ തോന്നിയ ആവേശത്തിന്‍റെ പേരില്‍ സിനിമയെടുക്കാന്‍ ഇറങ്ങിയതല്ലല്ലോ ഞാന്‍?” കണ്ണുനിറയ്ക്കും ട്രെയിലര്‍
റിലീസിന് മുന്‍പ് തന്നെ അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ നേടിയ ആന്‍റ് ദ് ഓസ്‌കാര്‍ ഗോസ് ടുവിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ടൊവിനോ തോമസിനെ നായകനാക്കി സലിം അഹമ്മദാണ് ചിത്രം സംവിധാനം ചെയ്തത്. അനു സിത്താരയാണ് ചിത്രത്തിലെ നായിക. സിനിമാമോഹിയായ ഇസഹാക് ഇബ്രാഹിമിന്‍റെ സ്വപ്നങ്ങളും ജീവിത പ്രാരാബ്ധങ്ങളുമാണ് ട്രെയിലറില്‍ കാണുന്നത്. കാനഡയിലെ ആല്‍ബര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ ടൊവിനോ തോമസ് മികച്ച നടനായും സലിം അഹമ്മദ് മികച്ച സംവിധായകനായും തെരഞ്ഞെടുക്കപ്പെട്ടു. ആദാമിന്റെ മകന്‍ അബു, കുഞ്ഞനന്തന്റെ കട, പത്തേമാരി എന്നീ സിനിമകള്‍ക്ക് ശേഷം […]
കളം നിറഞ്ഞ് ഫിഞ്ച്; ലങ്കക്കെതിരെ ഓസീസിന് മികച്ച സ്കോര്‍
ഓവലിൽ തകർത്തടിച്ച നായകൻ അരോൺ ഫിഞ്ചിന്റെ കരുത്തിൽ ശ്രീലങ്കക്കെതിരെ ആസ്ത്രേലിയക്ക് മികച്ച സ്കോര്‍. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുത്തു. കുറഞ്ഞ സ്കോറിന് ആസ്ത്രേലിയയെ പിടിച്ച് കെട്ടി, കളി ജയിക്കാമെന്ന മോഹവുമായി ഫീൽഡിങ്ങിനിറങ്ങിയ ലങ്കയുടെ തീരുമാനം തെറ്റെന്ന് തെളിയിക്കുന്ന തരത്തിലുള്ള പ്രകടനമായിരുന്നു ഓസീസ് ബാറ്റ്സ്മാൻമാർ പുറത്തെടുത്തത്. മുന്നിൽ നിന്ന് പട നയിച്ച് നായകന്റെ കളി പുറത്തെടുത്ത ഫിഞ്ച് (132 പന്തിൽ നിന്ന് 153) ലങ്കൻ ബൗളർമാരെ വെള്ളം കുടിപ്പിച്ചു. […]
മിശിഹായുടെ കാലുകളില്‍ കൊളംബിയന്‍ വിലങ്ങ് വീഴുമോ ?
കോപ്പ അമേരിക്ക ഫുട്ബോളില്‍ അര്‍ജന്റീന ആദ്യ മത്സരത്തിനിറങ്ങുന്നു. ശക്തരായ കൊളംബിയയാണ് മിശിഹാ സംഘത്തിന്റെ എതിരാളികള്‍. ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ മൂന്നരയ്ക്കാണ് മത്സരം. ഗ്രൂപ്പ് എയില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ വെനസ്വേല പെറുവിനെ നേരിടും. ലയണല്‍ മെസിയും സംഘവും ഇന്ന് പ്രയാണം തുടങ്ങുകയാണ്. കഴിഞ്ഞ രണ്ട് തവണയും കോപ്പയില്‍ വീണ കണ്ണീര് തുടയ്ക്കാന്‍, വിമര്‍ശകരുടെ വായടപ്പിക്കാന്‍. പതിവുപോലെ വിഭവസമൃദ്ധമാണ് നീലപ്പട. പട നയിക്കാന്‍ നയിക്കാന്‍ മെസി. ആക്രമണത്തിന് മൂര്‍ച്ച കൂട്ടാന്‍ അഗ്യൂറോ, ലോസെല്‍സോയും റോബര്‍ട്ടോ പെരേരയും തൊട്ടുപിന്നില്‍. […]
കൃഷ്ണന്‍, വല്യ മീശയാണല്ലോടാ.. ശുഭരാത്രിയുടെ രണ്ടാം ടീസര്‍ കാണാം
ദിലീപിനെ നായകനാക്കി കെ.പി വ്യാസന്‍ സംവിധാനം ചെയ്യുന്ന ശുഭരാത്രിയുടെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. കൃഷ്ണന്‍ എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. സിദ്ദിഖ് അവതരിപ്പിക്കുന്ന മുഹമ്മദ് എന്ന കഥാപാത്രത്തെയും ടീസറില്‍ കാണാം. അനു സിതാരയാണ് ചിത്രത്തിലെ നായിക. കോടതി സമക്ഷം ബാലൻ വക്കീലിന് ശേഷം തിയേറ്ററുകളിൽ എത്താൻ പോകുന്ന ദിലീപ് ചിത്രമാണ് ശുഭരാത്രി. നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറുപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, ശാന്തി കൃഷ്ണ, ആശാ […]
മാവേലിക്കരയില്‍ പൊലീസുകാരിയെ തീ കൊളുത്തി കൊന്നു; പ്രതി പൊലീസുകാരന്‍
മാവേലിക്കരയില്‍ പൊലീസുകാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം തീ കൊളുത്തി കൊന്നു. വള്ളിക്കുന്നം സ്റ്റേഷനിലെ സി.പി.ഒ സൌമ്യയെയാണ് കൊലപ്പെടുത്തിയത്. ആലുവ ട്രാഫിക് സ്റ്റേഷനിലെ പൊലീസുകാരനായ അജാസാണ് പ്രതി. വള്ളിക്കുന്നം വട്ടയ്ക്കാട് സ്കൂളില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ക്യാംപില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു സൌമ്യ. കാറില്‍ പിന്തുടര്‍ന്ന അക്രമി സൌമ്യയെ പിന്തുടര്‍ന്ന് ഇടിച്ചു വീഴ്ത്തി. സ്കൂട്ടറില്‍ നിന്ന് വീണ സൌമ്യയുടെ കഴുത്തിന് വെട്ടി. മരണ വെപ്രാളത്തില്‍ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച സൌമ്യയെ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. വള്ളിക്കുന്നം കാഞ്ഞിപ്പുഴ പള്ളിക്ക് സമീപത്തെ […]
രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ രാഷ്ട്രീയക്കാരനാണ് തെലങ്കാന മുഖ്യമന്ത്രിയെന്ന് ബി.ജെ.പി എം.പി
തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിനെതിരെ ആഞ്ഞടിച്ച് നിസാമാബാദില്‍ നിന്നുള്ള ബി.ജെ.പി എം.പി ഡി.അരവിന്ദ്. രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ രാഷ്ട്രീയക്കാരനാണ് ചന്ദ്രശേഖര റാവുവെന്ന് അരവിന്ദ് ആരോപിച്ചു. നിസാം പഞ്ചസാര ഫാക്ടറിയെക്കുറിച്ച് എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍പ് ഏഷ്യയിലെ ഏറ്റവും വലിയ പഞ്ചസാര ഫാക്ടറിയായിരുന്നു നിസാം ഫാക്ടറി. എന്നാലിന്ന് അതിന്റെ അവസ്ഥ വളരെ മോശമാണ്. സംസ്ഥാന സര്‍ക്കാരാണ് അതിന് കാരണം. ഫാക്ടറിയെ സ്വകാര്യവത്ക്കരിക്കുക എന്ന മണ്ടത്തരം ചെയ്തത് ചന്ദ്ര ബാബു നായിഡുവിന്റെ കാലത്താണ്. തുടര്‍ന്ന് ഭരണത്തിലേറിയ കോണ്‍ഗ്രസ് ഫാക്ടറിയെ സര്‍ക്കാരിന് […]












