India Kerala

മന്ത്രിതല ചര്‍ച്ച പരാജയം; മുത്തൂറ്റിലെ സമരം തുടരും

മുത്തൂറ്റ് സമരത്തില്‍ മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല. നിലവിലെ സാഹചര്യം തുടരുമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. ചില പ്രശ്നങ്ങളില്‍ കൂടുതല്‍ കൂടിയാലോചനകള്‍ ആവശ്യമാണെന്നും ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി. ചര്‍ച്ച പരാജയപ്പെട്ടതോടെ മുത്തൂറ്റിലെ ഒരു വിഭാഗം ജീവനക്കാർ നടത്തിവരുന്ന സമരം തുടരും. മുത്തൂറ്റ് ഫിനാന്‍സിലെ സമരം തുടര്‍ന്നാല്‍ 43 ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുമെന്ന് മുത്തൂറ്റ് എം.ഡി ജോര്‍ജ് അലക്സാണ്ടര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മന്ത്രി ടി.പി രാമകൃഷ്ണന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുക്കാതെ ജോര്‍ജ് അലക്സാണ്ടര്‍ മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ അദ്ദേഹം […]

India National

ദേശീയ പൗരത്വ പട്ടിക: ആവശ്യവുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍

അസമിന് പിന്നാലെ ദേശീയ പൗരത്വ പട്ടിക നടപ്പാക്കണമെന്ന ആവശ്യമുന്നയിച്ച് കൂടുതല്‍ സംസ്ഥാനങ്ങള്‍ രംഗത്ത്. എന്‍.ആര്‍.സി നടപ്പാക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ടെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബൈറണ്‍ സിങ് പറഞ്ഞു. എന്‍.ആര്‍.സി നടപ്പാക്കുന്നതിന് മുന്നോടിയായി തടങ്കല്‍ പാളയങ്ങള്‍ നിര്‍മിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നീക്കം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അസമിലെ ഗുവാഹത്തിയില്‍ ബി.ജെ.പി സഖ്യകക്ഷികളുടെ യോഗം നടക്കുന്നതിനിടെയാണ് എന്‍.ആര്‍.സി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന പ്രതികരണവുമായി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍. ബൈറണ്‍ സിങ് രംഗത്തെത്തിയത്. ‘‌കാബിനറ്റ് നേരത്തെ തന്നെ ഇക്കാര്യം തീരുമാനിച്ചതാണ്. […]

India Kerala

പുതിയ മോട്ടോര്‍ വാഹന നിയമം: പിഴ ചുമത്തുന്നതില്‍ ഓണക്കാലത്ത് ഇളവുണ്ടാകുമെന്ന് മന്ത്രി

പുതിയ മോട്ടോര്‍ വാഹന നിയമ പ്രകാരം പിഴ ചുമത്തുന്നതില്‍ ഓണക്കാലത്ത് ഇളവുണ്ടാകുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. നിയമം നടപ്പിലാക്കാന്‍ പ്രായോഗികമായ പ്രയാസങ്ങളുണ്ടെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. മധ്യപ്രദേശ്, തമിഴ്നാട്, ആന്ധ്ര പ്രദേശ്, രാജസ്ഥാൻ, ബംഗാൾ സംസ്ഥാനങ്ങൾ നിയമം നടപ്പിലാക്കിയില്ല. കേരളം നിയമം നടപ്പിലാക്കിയത് വിമർശത്തിനിടയാക്കി. ഈ സാഹചര്യത്തിലാണ് സി.പി.എം, സർക്കാരിനോട് നിയമത്തിൽ ഭേദഗതി വരുത്താൻ കഴിയുമോ എന്ന നിയമവശം പരിശോധിക്കാൻ ആവശ്യപ്പെട്ടത്. നിയമം നടപ്പിലാക്കാത്ത സംസ്ഥാനങ്ങൾ ഇറക്കിയ ഉത്തരവുകൾ പരിശോധിക്കാനൊരുങ്ങുകയാണ് ഗതാഗത വകുപ്പ്.

India Kerala

വാഹനത്തില്‍ നിന്ന് വീണ കുഞ്ഞ് ഇഴഞ്ഞ് വനം വകുപ്പ് ചെക്ക് പോസ്റ്റിലെത്തി

ഇടുക്കി മൂന്നാര്‍ രാജമലയിൽ യാത്രക്കിടെ വാഹനത്തിൽ നിന്ന് താഴെ വീണ കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെട്ടു. കമ്പിളിക്കണ്ടം സ്വദേശികളുടെ ഒന്നരവയസ്സുള്ള കു‍ഞ്ഞാണ് രക്ഷപ്പെട്ടത്. റോഡിൽ വീണ കുഞ്ഞിനെ വനപാലകർ രക്ഷപ്പെടുത്തി മാതാപിതാക്കൾക്ക് കൈമാറി. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ജീപ്പിൽ യാത്രചെയ്യുകയായിരുന്നു കുടുംബം. രാജമല ചെക്പോസ്റ്റിന് സമീപത്ത് വളവ് തിരിഞ്ഞപ്പോഴാണ് അമ്മയുടെ മടിയിലിരുന്ന് ഉറങ്ങിയിരുന്ന കുഞ്ഞ് താഴെ റോഡിൽ വീണുപോയത്. പഴനിയിൽ പോയി മടങ്ങി വരുകയായിരുന്നു ഇവർ. കുഞ്ഞ് ഊര്‍ന്ന് താഴെ റോഡിൽ വീണുപോയത് മയക്കത്തിലായിരുന്ന അമ്മയും […]

India National

ഐ.എസ്.ആര്‍.ഒയെ അഭിനന്ദിച്ച് പാക് ബഹിരാകാശയാത്രിക

ഇന്ത്യയുടെ ചാന്ദ്രയാൻ -2 ദൗത്യത്തെയും ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള ചരിത്രപരമായ ശ്രമത്തെയും അഭിനന്ദിച്ച് പാകിസ്താനിലെ ആദ്യത്തെ വനിതാ ബഹിരാകാശയാത്രികയായ നമീറ സലിം. കറാച്ചി ആസ്ഥാനമായുള്ള സയൻസ് മാഗസിൻ സയന്റിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഐ.എസ്.ആര്‍.ഒയെ നമീറ അഭിനന്ദിച്ചത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ വിക്രം ലാൻഡറിന്റെ സോഫ്റ്റ് ലാൻഡിങ് വിജയകരമായി നടത്താനുള്ള ചരിത്രപരമായ ശ്രമത്തിന് ഇന്ത്യയെയും ഇസ്‌റോയെയും അഭിനന്ദിക്കുന്നുവെന്ന് നമീറ പറഞ്ഞു. ചാന്ദ്രയാൻ -2 ദൗത്യം ദക്ഷിണേഷ്യയിലെ ഒരു വലിയ കുതിച്ചുചാട്ടമാണ്. ഇത് ആഗോള ബഹിരാകാശ മേഖലയ്ക്കും അഭിമാനിക്കാന്‍ വകയുള്ളതാണെന്നും […]

India Kerala

മോട്ടോര്‍‌ വാഹന നിയമം ലംഘിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും നേതാക്കളും

സംസ്ഥാനത്ത് വി.ഐ.പികളുടെ വാഹനങ്ങളും റോഡ് നിയമങ്ങള്‍ പാലിക്കുന്നില്ല. ഒരു വര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ രണ്ട് വാഹനങ്ങള്‍ 14 തവണയാണ് നിയമം ലംഘിച്ചത്. മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, രമേശ് ചെന്നിത്തല, കോടിയേരി ബാലകൃഷ്ണന്‍, പി.എസ് ശ്രീധരന്‍ പിള്ള എന്നിവരും നിയമലംഘനത്തിന് പിടിക്കപ്പെട്ടിട്ടുണ്ട്. നേതാക്കള്‍ പിഴയൊടുക്കാന്‍ തയ്യാറായിട്ടില്ലെന്നും സര്‍ക്കാര്‍ രേഖകള്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്‍റെ നിരത്തുകളില്‍ ചീറിപ്പായുന്ന മന്ത്രി വാഹനങ്ങള്‍ നിയമലംഘകര്‍ കൂടിയാണ്. മുഖ്യമന്ത്രിയുടെ ഒരു വാഹനം 9 തവണയും മറ്റൊരു വാഹനം 5 തവണയും നിയമലംഘനത്തിന് പിടിക്കപ്പെട്ടു. പക്ഷെ […]

India Kerala

അഭയ കേസ്: കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കണമെന്ന് സി.ബി.ഐ

അഭയ കേസില്‍ കൂട്ടകൂറുമാറ്റം തടയാന്‍ ഒരുങ്ങി സി.ബി.ഐ. കൂറുമാറിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ കോടതിയെ സമീപിക്കും. കേസിലെ പത്തോളം സാക്ഷികളാണ് കൂറുമാറിയത്. സാക്ഷികളുടെ കൂറുമാറ്റം തുടരുന്ന സാഹചര്യത്തിലാണ് നടപടിക്ക് സി.ബി.ഐ ഒരുങ്ങുന്നത്. രഹസ്യമൊഴി നല്‍കിയിട്ട് കൂറുമാറിയ സിസ്റ്റര്‍ അനുപമ, സഞ്ജു പി മാത്യു എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ സി.ബി.ഐ കോടതിയെ സമീപിക്കും. 16ന് ഇതിനായി കോടതിയില്‍ സി.ബി.ഐ അപേക്ഷ സമര്‍പ്പിക്കും. അഭയയുടെ ശിരോവസ്ത്രവും ചെരുപ്പുകളും കോണ്‍വെന്‍റിലെ അടുക്കളയില്‍ കണ്ടെന്നായിരുന്നു സിസ്റ്റര്‍ അനുപമയുടെ ആദ്യ മൊഴി. കൊലപാതകം നടന്ന […]

International World

യു.എസ്-താലിബാന്‍ സമാധാന ചര്‍ച്ചകള്‍ റദ്ദാക്കിയതായി യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്

അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതൃത്വവുമായുളള സമാധാന ചര്‍ച്ചകള്‍ റദ്ദാക്കുന്നതായി അമേരിക്കന്‍ പ്രസിഡ‍ന്റ് ഡൊണാള്‍ഡ് ട്രംപ്. കാബുളില്‍ അമേരിക്കന്‍ സൈനികന്‍ അടക്കം 12 പേര്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അമേരിക്കന്‍ നടപടി. നിര്‍ണായകമായ ഈ സാഹചര്യത്തിലും വെടിനിര്‍ത്തലിന് താലിബാന്‍ തയ്യാറല്ലെങ്കില്‍ അര്‍ത്ഥവത്തായ ഒരു സമാധാന കരാറില്‍ എത്താന്‍ അവര്‍ക്ക് അവകാശമില്ലെന്ന് ട്രംപ് ട്വീറ്റ് ചെയ്തു. അതേസമയം അമേരിക്കയുടെ തീരുമാനം അഫ്ഗാനിസ്ഥാനില്‍ ഏറ്റുമുട്ടല്‍ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍. അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍ സൈനിക പിന്‍മാറ്റത്തിനും മേഖലയില്‍ സമാധാന അന്തരീക്ഷം സ്ഥാപിക്കുന്നതിനും അമേരിക്കയും […]

Entertainment Movies

വെട്രിമാരൻ – ധനുഷ് – മഞ്ജു കോംബോ; ത്രസിപ്പിച്ച് അസുരന്‍ ട്രെയിലർ

മഞ്ജു വാര്യര്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്ന അസുരന്‍ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നായകന്‍ ധനുഷ് തന്നെയാണ് ട്രെയിലര്‍ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇതിന് മുമ്പ് ധനുഷിനെ നായകനാക്കി പുറത്തിറങ്ങിയ വടചെന്നൈക്ക് സമാനമായ സംഘര്‍ഷ പശ്ചാത്തലത്തില്‍ തന്നെയാണ് വെട്രിമാരന്‍ ഇത്തവണയും കഥ പറയുന്നത്. ധനുഷ് ഇരട്ടവേഷത്തിലഭിനയിക്കുന്ന അസുരനില്‍ മണിമേഖലൈ എന്ന കഥാപാത്രമായാണ് മഞ്ജു വാര്യര്‍ അഭിനയിക്കുന്നത്. രാജദേവര്‍ എന്ന അച്ഛൻ കഥാപാത്രമായും കാളി മകൻ എന്ന കഥാപാത്രവുമായാണ് ധനുഷ് ചിത്രത്തിലുള്ളത്. തമിഴിലെ പ്രമുഖ എഴുത്തുകാരൻ പൂമണിയുടെ ‘വെക്കൈ’ എന്ന നോവലിന്റെ […]

Entertainment Movies

ഉള്‍ട്ടയിലെ വ്യത്യസ്ത ഗാനം കാണാം

ഗോകുല്‍ സുരേഷ് പ്രധാനവേഷത്തിലെത്തുന്ന ‘ഉള്‍ട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. സുരേഷ് പൊതുവാള്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിലെ വ്യത്യസ്ത പരിചരണത്തിലുള്ള ഗാനമാണ് ഇന്ന് പുറത്തിറങ്ങിയത്. സകലസ്ഥലവും പുരുഷാധിപത്യം നിലനില്‍ക്കുന്ന ഇന്നത്തെ സമൂഹത്തെ നേരെ തലതിരിച്ച് സ്ത്രീയാധിപത്യത്തിലൂടെ അവതരിപ്പിച്ചിരിക്കുകയാണ് ഉള്‍ട്ടയിലെ ഗാനം. പത്രമിട്ടും കമന്റടിച്ചും ജീവിക്കുന്ന സ്ത്രീകളും പാത്രം കഴുകിയും അടിച്ചുവാരിയും നടക്കുന്ന പുരുഷന്‍മാരും അത് കൊണ്ട് തന്നെ രസകരമായ കാഴ്ച്ചാ അനുഭവമാണ് സമ്മാനിക്കുന്നത്. വടക്കന്‍ കേരളത്തിലെ പൂരപ്പാട്ടിനോട് സാമ്യമുള്ള ഗാനത്തിന്റെ അകമ്പടിയോടെ ചിത്രീകരിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വൈക്കം […]