നാലാം ടെസ്റ്റില്‍ നേടിയ 185 റണ്‍സിന്റെ തകര്‍പ്പന്‍ വിജയത്തോടെ ആഷസ് പരന്പര ആസ്ട്രേലിയ സ്വന്തമാക്കി. നീണ്ട 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആസ്ട്രേലിയ ആഷസ് പരന്പര നിലനിര്‍ത്തുന്നത്. രണ്ടാം ഇന്നിങ്സില്‍ 383 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് 197 റണ്‍സ് എടുക്കുന്നതിനിടെ മുഴുവന്‍ വിക്കറ്റുകളും നഷ്ടമായി. നാല് വിക്കറ്റ് നേടിയ പാറ്റ് കമ്മിന്‍സനാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇംഗ്ലണ്ടിന് വേണ്ടി ജോ ഡെന്‍ലി 53 റണ്‍സും ജോസ് ബട്ട്‍ലര്‍ 34 റണ്‍സും നേടി. ജോസ് ബട്ട്‍ലര്‍ – ക്രൈയ്ഗ് […]
Author: Tomy Thondamkuzhy
‘വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെ പ്രത്യേക പദവി എടുത്ത് മാറ്റില്ല’
വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 371 റദ്ദാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. അറുപത്തിയെട്ടാമത് നോർത്ത് ഈസ്റ്റ് കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്ന അമിത് ഷാ. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് മാറ്റിയതിനെ തുടർന്ന് പലരും വ്യാജപ്രചരണങ്ങൾ നടത്തുകയുണ്ടായി. കേന്ദ്രം ആർട്ടിക്കിൾ 371ഉം എടുത്ത് കളയാനിരിക്കുകയാണെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. എന്നാൽ ഇതിനെ കുറിച്ച് താന്‍ നേരത്തെ പാർലമെന്റിൽ തന്നെ വ്യക്തമാക്കിയതാണെന്ന് പറഞ്ഞ അമിത് ഷാ, എട്ട് വടക്ക് കിഴക്കൻ […]
ജെ.എന്‍.യു തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടി രണ്ട് മലയാളികള്‍
ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ നിരവധി മലയാളികള്‍ മത്സരിച്ചെങ്കിലും മിന്നുന്ന വിജയം കൊണ്ട് സാന്നിധ്യം ഉറപ്പിച്ചത് രണ്ട് പേര് മാത്രം. മികച്ച ഭൂരിപക്ഷത്തില്‍ എന്‍.എസ്.യു.ഐ കൗണ്‍സിലറായ വിഷ്ണു പ്രസാദ് കെ. രണ്ടാം തവണയും വിജയമുറപ്പിച്ചത് തന്റെ കഠിനാധ്വാനത്താലാണ്. കന്നിയങ്കത്തില്‍ വിജയിച്ചതിന്റെ സന്തോഷത്തിലാണ് ഡി.എസ്.എഫിന്റെ അനഘ പ്രദീപ്. മത്സര രംഗത്തുണ്ടായിരുന്ന ഏഴ് മലയാളികളില്‍ വിജയിച്ചത് രണ്ട് പേര് മാത്രം. രണ്ടാം തവണയും കൗണ്‍സിലര്‍ സ്ഥാനം നിലനിര്‍ത്തിയ എന്‍.എസ്.യു.ഐയിന്റെ വിഷ്ണു പ്രസാദ് വിജയിച്ചതാകട്ടെ ഏറ്റവും കൂടുതല്‍ വോട്ട് നേടി. കണ്ണൂര്‍ […]
ദുരഭിമാനക്കൊല; ഹരിയാനയില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു
ഹരിയാനയിൽ 22കാരിയെ വീട്ടുക്കാർ കഴുത്തറുത്ത് കൊന്നു. ഹരിയാന സോനിപാതിലെ ഗൊഹാന ഗ്രാമത്തിലാണ് ക്രൂരമായ ദുരഭിമാന കൊല നടന്നത്. കേസിൽ പെൺകുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളുമുൾപ്പടെ ആറ് പേർക്കെതിരെ പൊലീസ് കേസെടുത്തതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. സോനിപാതിലെ റിതു എന്ന പെൺകുട്ടിയെ ആണ് കുടുംബം കൊലപ്പെടുത്തിയത്. രണ്ട് മാസം മുമ്പ് വീട്ടുക്കാരെ എതിർത്ത് വിവാഹം കഴിച്ചിരുന്ന കുട്ടി, വീട്ടിൽ നിന്നും ഭർത്താവിനൊപ്പം ഇറങ്ങി പോവുകയായിരുന്നു. എന്നാൽ സഹോദരിയുമായി തുടർന്നും പെണ്‍കുട്ടി ബന്ധം നിലനിർത്തിയിരുന്നു. അസുഖ ബാധിതയാണെന്ന് പറഞ്ഞ് കഴിഞ്ഞ ശനിയാഴ്ച്ച […]
ഓണത്തോടനുബന്ധിച്ച് പ്രത്യേക പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
ഓണത്തോടനുബന്ധിച്ച് പ്രത്യേക പൂജകൾക്കായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് 5 മണിയ്ക്ക് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വി.എന്‍.വാസുദേവന്‍ നമ്പൂതിരിയാണ് ക്ഷേത്ര നട തുറന്ന് ദീപം തെളിയിക്കുക. നട തുറക്കുന്ന ഇന്ന് പ്രത്യേക പൂജകള്‍ ഒന്നുമില്ല ഉത്രാടദിനമായ നാളെ മഹാഗണപതി ഹോമം, ഉഷപൂജ എന്നിവ ഉണ്ടാകും. തിരുവോണ ദിനത്തിൽ ദർശനത്തിനെത്തുന്ന അയ്യപ്പഭക്തർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആഭിമുഖ്യത്തിൽ ഓണസദ്യ നൽകും. ചതയ ദിനമായ സെപ്തംബർ 13 ന് രാത്രി 10 ന് […]
കൊട്ടാക്കമ്പൂര്‍ ഭൂമി ഇടപാടിലെ തിരിച്ചടി: ജോയ്സ് ജോർജ് പ്രതിരോധത്തില്‍
കൊട്ടാക്കമ്പൂരിലെ ഭൂമി ഇടപാടിലേറ്റ തിരിച്ചടി മുൻ എം.പി ജോയ്സ് ജോർജിനെ കൂടുതൽ പ്രതിരോധത്തിലാക്കും. പട്ടയം റദ്ദാക്കിയ ദേവികുളം സബ് കലക്ടറുടെ നടപടിയിൽ സി.പി.എമ്മും വെട്ടിലായിരിക്കുകയാണ്. കയ്യേറ്റകാർക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് പറയുമ്പോഴും ആരോപണമുയർന്ന സമയങ്ങളിൽ ജോയ്സിനെ സംരക്ഷിച്ച നിലപാടിൽ വരും ദിവസങ്ങളിൽ സി.പി.എം വിശദീകരണം നൽകേണ്ടിവരും. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടതു സ്വതന്ത്രനായി മത്സരിച്ച ജോയ്സ് ജോർജ് നാമനിർദേശ പത്രികയോടൊപ്പം സമർപ്പിച്ചിരുന്ന സത്യവാങ്‌മൂലത്തിലായിരുന്നു കൊട്ടാക്കമ്പൂരിൽ ഭൂമിയുണ്ടെന്ന് പരാമർശിച്ചിരുന്നത്. തുടർന്നാണ് കൊട്ടാക്കമ്പൂർ ഭൂമി ഇടപാട് വിവാദമായത്. വിഷയത്തിൽ […]
തുഷാറിനെതിരായ ക്രിമിനല്‍ നടപടികള്‍ തള്ളിയെങ്കിലും സിവില്‍ കേസ് നിലനില്‍ക്കും
വണ്ടിചെക്ക് കേസിന്റെ ക്രിമിനില്‍ നടപടികള്‍ അജ്മാന്‍ കോടതി തള്ളിയെങ്കിലും ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയില്‍ നിന്ന് പണം ഈടാക്കാനുള്ള സിവില്‍ കേസ് ദുബൈ കോടതിയില്‍ നിലനില്‍ക്കും. ഒന്‍പത് ദശലക്ഷം ദിര്‍ഹത്തിന്റെ ചെക്ക് ആധാരമാക്കിയാണ് ഈ പരാതിയും. നാട്ടിലേക്ക് മടങ്ങാന്‍ തടസമില്ലെങ്കിലും നിയമ നടപടികള്‍ പൂര്‍ണമായി അവസാനിക്കാന്‍ സിവില്‍ കേസിലും തീര്‍പ്പുണ്ടാകേണ്ടി വരും. തനിക്കെതിരായ സിവില്‍കേസ് തള്ളി എന്നാണ് തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താസമ്മേളനങ്ങളില്‍ ആവര്‍ത്തിക്കുന്നത്. പക്ഷെ സിവില്‍ കേസ് നിലനില്‍ക്കുന്നു എന്ന് രേഖകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ കേസില്‍ […]
വാട്സ് ആപ്പിലൂടെ മൊഴി ചൊല്ലിയെന്ന പരാതി
വാട്സ് ആപ്പിലൂടെ മൊഴി ചൊല്ലിയെന്ന പരാതിയിൽ കാസർകോട് യുവാവിനെതിരെ മുത്തലാഖ് നിരോധന നിയമപ്രകാരം കേസ്. കാസർകോട് പുളിക്കൂർ സ്വദേശിനിയായ യുവതിയുടെ പരാതിയില്‍ എരിയാലിലെ അഷ്‌റഫിനെതിരെയാണ് കേസ്. വിദേശത്ത് ജോലി ചെയ്യുന്ന കാസർകോട് എരിയാൽ സ്വദേശിയായ അഷ്‌റഫ് യുവതിയുടെ സഹോദരന്റെ ഫോണിലേക്ക് വാട്സ് ആപ്പിലൂടെ മൊഴി ചൊല്ലിയതറിയിച്ചുള്ള ശബ്ദ സന്ദേശമയച്ചെന്നാണ് യുവതിയുടെ പരാതി. കാസർകോട് പുളിക്കൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിൽ അഷ്റഫിനെതിരെ പുതിയ മുത്തലാഖ് നിരോധന നിയമത്തിലെ സെക്ഷൻ 4 പ്രകാരമാണ് കാസർകോട് ടൌൺ പൊലീസ് കേസ് രജിസ്റ്റർ […]
സാമ്പത്തിക പ്രതിസന്ധിക്കിടയിലും 31,898 കോടി രൂപയുടെ വായ്പാ തട്ടിപ്പ്
രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ബാങ്ക് വായ്പാ തട്ടിപ്പുകളില്‍ കുറവില്ല. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ 31,898 കോടി രൂപയുടെ വായ്പാ തട്ടിപ്പാണ് നടന്നത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിവരാവകാശ അപേക്ഷക്ക് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. എന്നാല്‍ വായ്പ തട്ടിപ്പുകാരുടെ വിവരങ്ങള്‍ പുറത്ത് വിടാന്‍ ആര്‍.ബി.ഐ തയ്യാറായില്ല. നിഷ്ക്രിയ ആസ്തികളില്‍ പുറത്ത് വരുന്ന വാര്‍ത്തകളൊന്നും മോദി സര്‍ക്കാരിന് ശുഭകരമല്ല. സാമ്പത്തിക പ്രതിസന്ധിക്ക് മൂക്കുകയറിടാന്‍ ഒരു ഭാഗത്ത് നിഷ്ക്രിയ ആസ്തി കുറക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍. […]
ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള സാമ്പത്തികശേഷിയില്ല
എറണാകുളം മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് മരട് നഗരസഭ. സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള സാമ്പത്തിക പ്രതിസന്ധിയോടൊപ്പം താമസക്കാരുടെ പുനരധിവാസവും നഗരസഭക്ക് വെല്ലുവിളിയാകും. വിഷയം ചര്‍ച്ച ചെയ്യാന്‍ നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ഇന്ന് യോഗം ചേരും. സുപ്രീംകോടതി ഉത്തരവ് പ്രകാരം പൊളിച്ച് നീക്കേണ്ട അഞ്ച് ഫ്ലാറ്റുകളിലായി 350ഓളം കുടുംബങ്ങളാണ് താമസിക്കുന്നത്. ഇവരെ അടിയന്തരമായ ഒഴിപ്പിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ എറണാകുളം ജില്ലാ കലക്ടര്‍ക്കും മരട് നഗരസഭക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. കലക്ടറുമായി കൂടിയാലോചന നടത്തി ഇത് […]












