Sports

യു.എസ് ഓപ്പണ്‍; നാലാം തവണയും കിരീടത്തില്‍ മുത്തമിട്ട് നദാല്‍

യു.എസ് ഓപ്പണ്‍ പുരുഷ കിരീടം ലോക രണ്ടാം നമ്പര്‍ താരം റാഫേല്‍ നദാലിന്. റഷ്യയുടെ ഡാനിയേല്‍ മെദ്‍വദേവിനെ തോല്‍പ്പിച്ചാണ് നദാല്‍ കിരീടം നേടിയത്. അഞ്ച് സെറ്റ് നീണ്ട് നിന്ന വാശിയേറിയ പോരാട്ടത്തില്‍ ആദ്യ രണ്ട് സെറ്റുകളും അഞ്ചാം സെറ്റും നേടിയാണ് നദാലിന്റെ കിരീട നേട്ടം. നാലാം തവണയാണ് നദാല്‍ യു.എസ് ഓപ്പണില്‍ മുത്തമിടുന്നത്. നദാലിന്റെ പത്തൊന്‍പതാം ഗ്ലാന്‍ഡ് സ്ലാമും നാലാം യു എസ് ഓപ്പണ്‍ കിരീടവുമാണ് ഇത്. കന്നിക്കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ മെദ്‍വദേവ് ശക്തമായ പോരാട്ടം കാഴ്ചവെച്ചാണ് […]

Entertainment

‘ഹിന്ദുവിരുദ്ധ ഉള്ളടക്കം’; നെറ്റ്ഫ്ലിക്സ് നിരോധിക്കാന്‍ ട്വിറ്ററില്‍ സംഘപരിവാര്‍ ക്യാംപയിന്‍

ഹിന്ദുവിരുദ്ധ ഉള്ളടക്കം പുറത്തുവിടുന്നു എന്നാരോപിച്ച് ആഗോള സ്ട്രീമിങ് വീഡിയോ കമ്പനിയായ നെറ്റ്ഫ്ലിക്സിനെതിരെ ബഹിഷ്ക്കരണ നിരോധനാഹ്വാനവുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ഇന്ത്യയെയും ഹിന്ദുക്കളെയും മോശക്കാരായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് ശിവസേനാ പ്രവര്‍ത്തകനും ഹിന്ദു ആക്ടിവിസ്റ്റുമായ രമേശ് സോളങ്കി മുബൈ എല്‍.ടി മാര്‍ഗ് പൊലീസില്‍ പരാതി നല്‍കിയതിന് ശേഷമാണ് ട്വിറ്ററിലും മറ്റു സമൂഹ മാധ്യമങ്ങളിലും നെറ്റ്ഫ്ലിക്സ് നിരോധിക്കാന്‍ ആഹ്വാനം ചെയ്ത് സംഘ് അനുകൂല പ്രവര്‍ത്തകര്‍ രംഗത്തു വന്നത്. അമേരിക്കന്‍ ആഗോള സ്ട്രീമിങ് ഭീമന്‍ ഹിന്ദുക്കളെ ക്കുറിച്ചും ഇന്ത്യയെക്കുറിച്ചും ശരിയല്ലാത്ത ചിത്രമാണ് പുറത്തുവിട്ടു കൊണ്ടിരിക്കുന്നത്. […]

Football Sports

ആദ്യമാസം യുണൈറ്റഡിന്റെ സൂപ്പര്‍താരം ഈ ഇരുപത്തൊന്നുകാരന്‍

ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ആദ്യ പ്ലെയര്‍ ഓഫ് ദ മന്ത് പുരസ്കാരം ഡാനിയല്‍ ജെയിംസിന്. ഇതുവരെ നടന്ന നാല് പ്രീമിയര്‍ ലീ​ഗ് മത്സരങ്ങളിലേയും മിന്നുന്ന പ്രകടനത്തോടെയാണ് ക്ലബ് പുരസ്കാരത്തിന് ജെയിംസ് അര്‍ഹനായത്. ക്രിസ്റ്റല്‍ പാലസില്‍ നിന്ന് ഈ സീസണില്‍ യുണൈറ്റഡിലെത്തിയ താരമാണ് 21-കാരനായ ജെയിംസ്. ഇക്കുറി തന്നെ ടീമിലെത്തിയ ഹാരി മ​ഗ്വയര്‍, ആരോണ്‍ വാന്‍ ബിസാക്ക എന്നിവരെ പിന്തള്ളിയാണ് യുണൈറ്റഡ് ഓ​ഗസ്റ്റിലെ സൂപ്പര്‍ താരമായ വെയില്‍സ് താരമായ ജെയിംസ് തിരഞ്ഞെടുക്കപ്പെട്ടത്. 60 ശതമാനത്തിലേറെ വോട്ട് സ്വന്തമാക്കിയാണ് […]

India Kerala

പാലായില്‍ പ്രചരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് സജി മഞ്ഞക്കടമ്പില്‍; ഒറ്റക്ക് പ്രചരണം നടത്തുമെന്ന് ജോസഫ്

പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചരണത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് ജോസഫ് വിഭാഗം. പി.ജെ ജോസഫിനെ യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ അവഹേളിച്ചതില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് ജോസഫ് വിഭാഗം നേതാവ് സജി മഞ്ഞക്കടമ്പില്‍ പറഞ്ഞു. വിട്ടു നില്‍ക്കുമെന്ന് പി.ജെ ജോസഫിനെ അറിയിച്ചിട്ടുണ്ട്. യു.ഡി.എഫ് നേതൃത്വം പ്രശ്നം പരിഹരിച്ചാല്‍ പ്രചരണത്തിന് ഇറങ്ങുമെന്നും സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കി. പ്രചരണത്തില്‍ നിന്ന് വിട്ടുനില്‍ക്കില്ലെന്നും എന്നാല്‍ ഒറ്റക്ക് പ്രചരണം നടത്തുമെന്നും പി.ജെ ജോസഫ് പ്രതികരിച്ചു. ജോസ് കെ. മാണി വിഭാഗവുമായി ചേര്‍ന്ന് പ്രചാരണത്തിനില്ലെന്ന് ജോസഫ് കൊച്ചിയില്‍ പറഞ്ഞു.

India National

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമണി രാജിവെച്ചു

മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ കെ താഹില്‍രമണി രാജിവെച്ചു. മേഘാലയിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവ് പുനപരിശോധിക്കണമെന്ന ആവശ്യം കൊളീജിയം തള്ളിയതിന് പിന്നാലെയാണ് രാജി. തന്നെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കിക്കൊണ്ടുള്ള സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിജയ സുപ്രീംകോടതി കൊളീജിയത്തിന് കത്തയക്കുകയായിരുന്നു. എന്നാല്‍ ആവശ്യം കൊളീജിയം നിരസിച്ചു. ഇതിന് പിന്നാലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രാജി സമര്‍പ്പിക്കുകയായിരുന്നു. രാജിക്കത്തിന്റെ ഒരു കോപ്പി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കും അയച്ചു. ആഗസ്റ്റ് 28നാണ് ജസ്റ്റിസ് വിജയയെ മേഘാലയയിലേക്ക് സ്ഥലം […]

India National

മാന്ദ്യം തുടങ്ങിയത് നോട്ട് നിരോധനത്തിന് ശേഷമെന്ന് വ്യക്തമാക്കി ‘ആര്‍.ബി.ഐ രേഖകള്‍’

ഇന്ത്യന്‍ വിപണിയില്‍ ഉപഭോഗത്തിലെ മാന്ദ്യം ആരംഭിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ട് നിരോധനത്തോടെയാണെന്ന് ആർ.ബി.ഐയില്‍ ലഭ്യമായ വിവരങ്ങൾ വ്യക്തമാക്കുന്നു. 2016 ലെ നോട്ട് നിരോധനത്തെത്തുടർന്ന് ഉപഭോക്തൃ വായ്പകളുടെ മൊത്ത ബാങ്ക് റെക്കോര്‍‍ഡ് കുത്തനെ ഇടിയുന്നതായി സെൻട്രൽ ബാങ്കിന്റെ രേഖകള്‍ വ്യക്തമാക്കുന്നുണ്ടെന്ന് ഡെക്കാണ്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ടു ചെയ്തു. 2017 മാർച്ച് അവസാനം, ഉപഭോക്തൃ ചരക്ക് വായ്പകളുടെ മൊത്ത ബാങ്ക് റെക്കോർഡ് 20,791 കോടി രൂപയായിരുന്നു. അതിനുമുമ്പ് കഴിഞ്ഞ ആറ് വർഷമായി നിരന്തരമായ വളർച്ചയ്ക്കായിരുന്നു രാജ്യം സാക്ഷ്യം വഹിച്ചിരുന്നത്. നോട്ട് […]

India Kerala

‘തെരഞ്ഞെടുപ്പാണ്, പരസ്യ പ്രതികരണങ്ങള്‍ മാറ്റി വെക്കാം’

പാലാ ഉപതെരഞ്ഞെടുപ്പ് കഴിയും വരെ എല്ലാവരും പരസ്യ പ്രതികരണങ്ങൾ മാറ്റി വെക്കണമെന്ന് കെ മുരളീധരന്‍ എം.പി. തെരഞ്ഞെടുപ്പ് തീരും വരെ തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഒഴിവാക്കണമെന്ന് എം.പി പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് അവധി കൊടുക്കേണ്ട നേരമാണ്. പ്രശ്നങ്ങളുണ്ടെങ്കില്‍ പാര്‍ട്ടി തന്നെ പരിഹരിക്കണമെന്നും വേണ്ടി വന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫ് കൂടിയിരുന്ന് പരിഹാരം കാണണമെന്നും മുരളീധരന്‍ പറഞ്ഞു. ചിഹ്നം പാലായിൽ ഒരു പ്രശ്നമേ അല്ലെന്നും കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.

India National

സി.പി.എം സംഘടനാകാര്യ യോഗം ഡല്‍ഹിയില്‍ തുടരുന്നു

സി.പി.എം പോളിറ്റ് ബ്യൂറോയുടെ സംഘടനാകാര്യ സബ്കമ്മിറ്റി ഡല്‍ഹിയില്‍ തുടരുന്നു. പാർട്ടി കോൺഗ്രസിലെ തീരുമാനങ്ങൾ നടപ്പാക്കിയത് സംബന്ധിച്ച പ്രവർത്തന പുരോഗതി സബ് കമ്മിറ്റി വിലയിരുത്തും. പ്ലീന തീരുമാനങ്ങൾ നടപ്പാക്കുന്നതിലെ വീഴ്ചകളും സബ് കമ്മിറ്റി പരിശോധിക്കും. ലോക്സഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം നടന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ, പ്ലീന തീരുമാനങ്ങൾ നടപ്പാക്കുന്നതിൽ സംസ്ഥാന ഘടകങ്ങൾ വീഴ്ച വരുത്തിയതായി പാർട്ടി വിലയിരുത്തിയിരുന്നു.

Cricket Sports

സിക്കന്ദര്‍ റാസയെ പുറത്താക്കി സിംബാബ്‍വേ, കാരണം അച്ചടക്കരാഹിത്യം

ബംഗ്ലാദേശില്‍ നടക്കുന്ന ത്രിരാഷ്ട്ര പരമ്ബരയ്ക്കുള്ള 15 അംഗ ടീമില്‍ നിന്ന് അച്ചടക്ക സംബന്ധമായ വിഷയം കാരണം സിക്കന്ദര്‍ റാസയെ ഒഴിവാക്കി. ക്യാപ്റ്റന്‍ ഹാമിള്‍ട്ടണ്‍ മസകഡ്സ താരത്തിനെതിരെ ഉയര്‍ത്തിയ അച്ചടക്ക സംബന്ധമായ പ്രശ്നങ്ങള്‍ കാരണമാണ് താരത്തെ പുറത്തിരുത്തുവാന്‍ സിംബാബ്‍വേ ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചത്. ക്യാപ്റ്റനെ പിന്തുണയ്ക്കുക ഒരു താരമെന്ന നിലയില്‍ വലിയ കാര്യമാണെന്നും എല്ലാ താരങ്ങളും ഒരേ ദിശയിലായിരിക്കണം സഞ്ചരിക്കേണ്ടതെ്നനും ഇതിനാല്‍ തന്നെ റാസയെ പുറത്തിരുത്തുവാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും സിംബാബ്‍വേയുടെ സെലക്ടര്‍മാരുടെ കണ്‍വീനര്‍ വാള്‍ട്ടര്‍ ചാവഗുട്ട വ്യക്തമാക്കി. സിംബാബ്‍വേ; ഹാമിള്‍ട്ടണ്‍ […]

Entertainment

മെഗാസ്റ്റാറിന് ഇന്ന് അറുപത്തിയെട്ടാം പിറന്നാള്‍

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇന്ന് അറുപത്തിയെട്ടാം പിറന്നാള്‍. 48 വര്‍ഷത്തോളമായി മലയാള സിനിമയില്‍ നിറ സാന്നിധ്യമായ മമ്മൂട്ടി പ്രായത്തേയും തോല്‍പ്പിക്കുന്ന കുതിപ്പാണ് നടത്തുന്നത്. താരത്തിന് പിറന്നാള്‍ ആശംസകളേകി സിനിമ ലോകവും രംഗത്തെത്തി കഴിഞ്ഞു. മമ്മുട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന മാമാങ്കം ടീമിലെ ഏവരും തങ്ങളുടെയെല്ലാരുടെയും പ്രൊഫൈല്‍ പിക് സിനമയിലെ മമ്മൂട്ടിയുടെ ചിത്രമാക്കിയാണ് ആശംസകളേകിയത്. ഏറ്റവും വലിയ ഇതിഹാസം നിങ്ങളാണ്, വാപ്പച്ചി എന്ന് പറഞ്ഞാണ് മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആസംസകള്‍ നല്‍കിയത്. മോഹന്‍ലാല്‍ മുതല്‍ ഉണ്ണി […]