India Kerala

ഓണത്തിനൊരുങ്ങി മലയാളി; ഇന്ന് ഉത്രാടപ്പാച്ചില്‍

ഇന്ന് ഉത്രാടം. തിരുവോണദിനം ആഘോഷിക്കാനുള്ള ഉത്രാടപ്പാച്ചിലിലാണ് ഇന്ന് മലയാളി. നാടും നഗരവുമെന്ന് വ്യത്യാസമില്ലാതെ ആളുകള്‍ ഓണാഘോഷത്തിനുള്ള അവസാനവട്ട ഒരുക്കങ്ങള്‍ നടത്താനുള്ള തിരക്കിലാകും. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെല്ലാം വലിയ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ അനുഭവപ്പെട്ടത്. ഉത്രാട ദിനമായതിനാല്‍ ഇന്നും തിരക്ക് വര്‍ധിക്കും. പല സ്ഥലങ്ങളിലും ചെറിയ തോതില്‍ മഴയുണ്ടെങ്കിലും ഉത്രാടപ്പാച്ചിലിനെ ഇതൊന്നും കാര്യമായി ബാധിക്കില്ല. ഓണത്തിന്റെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് കാഴ്ചക്കുല സമര്‍പ്പണം നടക്കും. തിരുവോണ തിരുമുല്‍ കാഴ്ചയായാണ് ഭക്തരുടെ കാഴ്ചക്കുല സമര്‍പ്പണം. രാവിലെ ഏഴിന് […]

India Kerala

മരട് ഫ്ലാറ്റുകളിലെ താമസക്കാര്‍ക്ക് ഒഴിയാനുള്ള നോട്ടീസ് നഗരസഭ ഇന്ന് നല്‍കും

മരടിലെ ഫ്ലാറ്റുകളിലെ താമസക്കാര്‍ക്ക് ഒഴിയാനുള്ള നോട്ടീസ് നഗരസഭ ഇന്ന് നല്‍കും. തീരദേശപരിപാലന നിയമം ലംഘിച്ചതിനാല്‍ ഈ മാസം 20നകം ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടിരുന്നു. തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ രാവിലെ 10.30 ന് നഗരസഭ കൗണ്‍സില്‍ യോഗം ചേരും. കോടതി ഉത്തരവ് സൂചിപ്പിച്ച് ഇന്ന് രാവിലെ പത്തുമണിയോടെ ഫ്ളാറ്റ് ഉട‌മകള്‍ക്ക് നോട്ടീസ് കൈമാറാനാണ് നഗരസഭ സ്റ്റിയറിങ് കമ്മിറ്റി തീരുമാനമെടുത്തത്. ഫ്ളാറ്റ് പൊളിക്കാന്‍ ടെന്‍ഡര്‍ ക്ഷണിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നഗരസഭ കൗണ്‍സില്‍ യോഗം വിശദമായി ചർച്ച ചെയ്യും. ഫ്ലാറ്റിൽ […]

Kerala Pravasi Switzerland

അരങ്ങുണരുന്ന പാലാ…. ജനതയ്ക്ക്‌ വേണ്ടത്‌ മൈക്ക്‌ കെട്ടിയുള്ള പ്രസംഗത്തിന്റെ പേമാരിയല്ല….ജെയിംസ് തെക്കേമുറി

മിനച്ചിലാർ അവളുടെ മടിത്തട്ടിൽ താരാട്ടുപാടിയുറക്കുന്ന പാലാ വീണ്ടും ഒരിക്കൽ കൂടി തെരഞ്ഞെടുപ്പ്‌ ചൂടിലേക്ക്‌ ഉയർന്നുകഴിഞ്ഞു. പാലാ രുപതയുടെ പ്രഥമ ബിഷപ്പ്‌ മാർ സെബാസ്റ്റ്യൻ വയലിൽ തിരുമേനി തുടങ്ങി വെച്ച പാലായുടെ വികസനം കെ. എം. മാണിയെന്ന രാഷ്ട്രീയ തന്ത്രജ്ഞന്റെ കൈകളിലൂടെ നീണ്ട 54 വർഷം കടന്നുപോയി. ഇപ്പോൾ ഇവരുടെ അസാന്നിദ്ധ്യത്തിൽ പുതിയ നേതൃത്വത്തിനായുള്ള ഗവേഷണത്തിലാണ്. പലപ്പോഴും പല തെരഞ്ഞെടുപ്പുകളിലും ഭൂരിപക്ഷത്തിന്റെ അളവ്‌ കൂട്ടിയും , കുറച്ചും സൂചനകളും , മുന്നറിയിപ്പുകളും നൽകിയിട്ടുണ്ടെങ്കിലും പാലാ ഒരിക്കലും മാണിസാറിനെ കൈവിട്ടില്ല […]

Entertainment

‘മലയാള സിനിമയുടെ അഭിമാനമാണ് ഇന്ദ്രൻസ്’; അന്താരാഷ്ട്ര പുരസ്കാര നേട്ടത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

നടന്‍ ഇന്ദ്രന്‍സിന്റെ അന്താരാഷ്ട്ര പുരസ്കാര നേട്ടത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിംഗപ്പൂരില്‍ നടന്ന സൗത്ത് എഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനായി ഇന്ദ്രന്‍സിനെ തെരഞ്ഞെടുത്തതിനെയാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിനന്ദിച്ചത്. ഹാസ്യ കഥാപാത്രങ്ങൾ മാത്രമല്ല തനിക്ക് വഴങ്ങുകയെന്ന് ഇന്ദ്രൻസ് തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നും മലയാള സിനിമയ്ക്ക് ഇന്ദ്രന്‍സിലൂടെ അഭിമാനിക്കാം എന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ് മലയാള സിനിമയുടെ അഭിമാനമാവുകയാണ് ഇന്ദ്രൻസ്. വെയിൽ മരങ്ങൾ എന്ന സിനിമയിലെ അഭിനയത്തിന് സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവെൽ മികച്ച […]

Entertainment Movies

ജോക്കറിന് വെനീസ് ചലച്ചിത്ര മേളയില്‍ മികച്ച സിനിമാ പുരസ്കാരം

വെനീസ് ചലച്ചിത്രമേളയില്‍ മികച്ച സിനിമയായി ജോക്കര്‍ സിനിമയെ തെരഞ്ഞെടുത്തു. വെനീസിലെ പുരസ്കാരം ഓസ്കാര്‍ അവാര്‍ഡിലും പ്രതിഫലിക്കാന്‍ സാധ്യതയുള്ളതിനാല്‍ തന്നെ പുരസ്കാരനേട്ടം വലിയ പ്രതീക്ഷയോടെയാണ് സിനിമാ പ്രേമികള്‍ കാണുന്നത്. കഴിഞ്ഞ വര്‍ഷം വെനീസില്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ റോമ, ഷെയ്പ്പ് ഓഫ് വാട്ടര്‍ എന്നീ സിനിമകള്‍ ഓസ്കാറിലും കഴിഞ്ഞ തവണ മിന്നുന്ന പുരസ്കാര നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഒരു സ്റ്റാന്‍ഡ്അപ് കൊമേഡിയനില്‍ നിന്ന് ‘ജോക്കറി’ലേക്കുള്ള ആര്‍തര്‍ ഫ്‌ളെക്ക് എന്ന കഥാപാത്രത്തിന്റെ കഥ പറയുന്ന ജോക്കര്‍ സിനിമ ഹോളിവുഡ് ഈ വര്‍ഷം കാത്തിരിക്കുന്ന […]

Cricket Sports

അഫ്ഗാനിസ്ഥാന് ചരിത്ര ജയം

അഫ്ഗാനിസ്ഥാന് ഇത് ചരിത്ര നിമിഷം. 224 റണ്‍സിന് താരതമ്യേന ശക്തരായ ബംഗ്ലാദേശിനെ തറ പറ്റിച്ചതോടെ മറ്റ് രാജ്യങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ നേടുന്ന ആദ്യത്തെ ടെസ്റ്റ് ജയം പിറന്നു. പരമ്പരയിലെ ഏക ടെസ്റ്റ് മത്സരം വിജയിച്ച അഫ്ഗനാന്‍ കപ്പും സ്വന്തമാക്കി. ആദ്യ ഇന്നിങ്സില്‍ റഹ്മത്ത് ഷായുടെ സെഞ്ച്വറി കരുത്തില്‍ 342 റണ്‍സ് നേടിയ അഫ്ഗനിസ്ഥാന്‍ ബംഗ്ലാദേശിനെ 205 റണ്‍സിനൊതുക്കി രണ്ടാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. നായകന്‍ റാഷിദ് ഖാന്‍ 55 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടി. രണ്ടാം ഇന്നിങ്സ് […]

India National

മേദിയും ചിദംബരവും രാജ്യത്തിന്‍റെ സമ്പദ്‍ വ്യവസ്ഥ നശിപ്പിച്ചു

പ്രധാന മന്ത്രി നരേന്ദ്രമോദിയും മുന്‍ ധനമന്ത്രി പി. ചിദംബരവും രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ നശിപ്പിച്ചെന്ന് കത്തെഴുതി വെച്ച് മുന്‍ വ്യോമസേന ഉദ്യേഗസ്ഥന്‍ ആത്മഹത്യ ചെയ്തു. അസം സ്വദേശിയായ ബിജന്‍ ദാസാണ് ആത്മഹത്യ ചെയ്തത്. രാജ്യത്തെ നിലവിലെ സാമ്പത്തികസ്ഥിതി ജീവിതം പ്രതിസന്ധിയിലാക്കിയതിനാലാണ് ജീവനൊടുക്കുന്നതെന്ന്‌ ഇദ്ദേഹം ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. പ്രധാനമന്ത്രിയെ അഭിസംബോധന ചെയ്ത് എഴുതിയ കത്തില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തെയും ബിജന്‍ ദാസ് കുറ്റപ്പെടുത്തുന്നുണ്ട്. ഇന്ത്യയുടെ ഇന്നത്തെ സാമ്പത്തിക നിലയ്ക്ക്‌ കാരണം പി. ചിദംബരത്തിന്‍റെ നടപടികളാണെന്നും സമ്പദ് വ്യവസ്ഥ […]

India National

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യത; മുന്നറിയിപ്പുമായി സൈന്യം

ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി സൈന്യത്തിന്റെ മുന്നറിയിപ്പ്. ഗുജറാത്തിലെ കച്ച് മേഖലയിലെ സര്‍ക്രീക്കില്‍ ഉപേക്ഷിച്ച നിലയില്‍ ബോട്ടുകള്‍ കണ്ടെത്തിയ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. എന്നാല്‍ സൈന്യം മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സതേണ്‍ കമാന്‍ഡ് എസ് കെ സൈനി വ്യക്തമാക്കി. ഭീകരാക്രമണ മുന്നറിയിപ്പിനെത്തുടർന്നു കേരളത്തിലും കനത്ത ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഓണാഘോഷവുമായി ബന്ധപ്പെട്ട തിരക്കുള്ളയിടങ്ങളിൽ സുരക്ഷാ പരിശോധന കർശനമാക്കി. ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ഇന്റലിജന്‍സ് ബ്യൂറോ നേരത്തെ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍, സൈന്യം, നിരീക്ഷണവും പരിശോധനയും കഴിഞ്ഞ […]

Cricket Sports

തിരിച്ചു വരവില്‍ ശാസ്ത്രിയുടെ ശമ്പളത്തിലുണ്ടായ വര്‍ദ്ദനവ് ആരെയും അമ്പരപ്പിക്കും

ടീം ഇന്ത്യയുടെ ഹെഡ് കോച്ചായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട രവി ശാസ്ത്രിക്ക് ശമ്പളത്തിലും വലിയ വര്‍ദ്ദനവാണ് ലഭിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തെ കാലാവധി കൂടിയാണ് രവി ശാസ്ത്രിക്ക് ലഭിച്ചിരിക്കുന്നത്. അതിനോടൊപ്പം 20 ശതമാനം ശമ്പള വര്‍ദ്ദനവും അദ്ദേഹത്തിന് ലഭിച്ചു. ഇപ്പോള്‍ ഒരു വര്‍ഷത്തിന് എട്ട് കോടി രൂപയാണ് രവി ശാസ്ത്രിയുടെ ശമ്പളം. അതില്‍ 20 ശതമാനം വര്‍ദ്ദനവ് ലഭിക്കുന്നതോടെ 9.5 മുതല്‍ 10 കോടി രൂപ വരെയാകും വാര്‍ഷിക ശമ്പളം. ശാസ്ത്രിയോടൊപ്പം ഫീല്‍ഡിങ്ങ് കോച്ച് ആര്‍. ശ്രീധര്‍, ബൌളിങ്ങ് കോച്ച് […]

India Kerala

മരട് ഫ്ളാറ്റ്; ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി ഫ്ലാറ്റുടമകള്‍

കോടതിവിധി നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഫ്ലാറ്റുകള്‍ സന്ദര്‍ശിച്ച ചീഫ് സെക്രട്ടറിക്കെതിരെ പ്രതിഷേധവുമായി ഫ്ലാറ്റുടമകള്‍ രംഗത്തെത്തി. സുപ്രീംകോടതി ഉത്തരവ് പുനപരിശോധിക്ക ണമെന്നാവശ്യപ്പെട്ട് ഫ്ലാറ്റുടമകള്‍ വീണ്ടും റിട്ട് ഹരജി ഫയല്‍ ചെയ്തു. കുണ്ടന്നൂരിലെ ഹോളിഫെയ്ത്ത് ഫ്ലാറ്റ് സമുച്ചയം സന്ദര്‍ശിക്കാനെത്തിയ ചീഫ് സെക്രട്ടറിയും കളക്ടറും ഫ്ലാറ്റുടമകളുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. മുദ്രാവാക്യം വിളികളുമായി സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ രംഗത്തെത്തി. ഇതോടെ ഫ്ലാറ്റിലേക്ക് പ്രവേശിക്കാനാവാതെ ചീഫ് സെക്രട്ടറിക്ക് മടങ്ങിപ്പോകേണ്ടി വന്നു. ഫ്ലാറ്റുകള്‍ പൊളിച്ച് മാറ്റാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഫ്ലാറ്റുടമകള്‍. […]