Entertainment Movies

Protected: സഹോയിലെ സാഹസിക രംഗങ്ങള്‍ ചിത്രീകരിച്ചത് ഇങ്ങിനെയാണ്; മേക്കിംഗ് വീഡിയോ കാണാം

There is no excerpt because this is a protected post.

Movies

ഐ​ശ്വ​ര്യ രാ​ജേ​ഷ് ശി​വ​കാ​ര്‍​ത്തി​കേ​യ​ന്‍റെ അ​നി​യ​ത്തി

നാ​യി​ക വേ​ഷ​ത്തി​ല്‍ നി​ന്നും സ​ഹോ​ദ​രി വേ​ഷ​ത്തി​ലേ​ക്ക് ചു​വ​ടു​മാ​റി ഐ​ശ്വ​ര്യ രാ​ജേ​ഷ്. ശി​വ​കാ​ര്‍​ത്തി​കേ​യ​ന്‍ നാ​യ​ക​നാ​കു​ന്ന ന​മ്മ വീ​ട്ടു​പി​ള്ളൈ എ​ന്ന സി​നി​മ​യി​ലാ​ണ് ഐ​ശ്വ​ര്യ സ​ഹോ​ദ​രി വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്. ചി​ത്ര​ത്തി​ലെ പ്ര​ധാ​ന​പ്പെ​ട്ട വേ​ഷ​മാ​ണ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ര്‍​ട്ട്. പാ​ണ്ഡി​രാ​ജ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.​നി​ര​വ് ആ​ണ് ഛായാ​ഗ്രാ​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. ഡി ​ഇ​മ്മ​ന്‍ സം​ഗീ​ത വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്യും. പ​ത്ത് എ​പ്പി​സോ​ഡു​ക​ള്‍ ഉ​ള്ള ആ​ദ്യ സീ​സ​ണി​ന്‍റെ പ്ര​തി​ക​ര​ണം അ​റി​ഞ്ഞ​തി​നു​ശേ​ഷം ര​ണ്ടാം സീ​സ​ണ്‍ ആ​രം​ഭി​ക്കും. ജ​യ​ല​ളി​ത​യു​ടെ സ്കൂ​ള്‍ കാ​ല​ഘ​ട്ടം മു​ത​ല്‍ എം​ജി​ആ​റി​ന്‍റെ പി​ന്‍​ഗാ​മി​യാ​കു​ന്ന​തു​വ​രെ​യു​ള്ള ക​ഥ​യാ​ണ് ചി​ത്രം […]

Football Sports

ലോകകപ്പ് യോഗ്യതാ റൗണ്ട്; ഖത്തറിനെതിരെ സുനില്‍ ചേത്രി ഇറങ്ങുന്ന കാര്യത്തില്‍ സംശയം

ലോകകപ്പ്-ഏഷ്യാകപ്പ് ഫുട്ബോള്‍ യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യയിന്ന് ഖത്തറിനെ നേരിടും. അസുഖം കാരണം വിശ്രമത്തിലുള്ള ഇന്ത്യന്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ഇന്ന് കളിക്കാന്‍ സാധ്യതയില്ല. ഇന്ന് രാത്രി 7.30 ന് ദോഹയിലാണ് മത്സരം. ഒമാനോട് തോറ്റ ഇന്ത്യയും അഫ്ഗാനെ ആറ് ഗോളിന് തകര്‍ത്ത ഖത്തറും ഏഷ്യന്‍ ചാംപ്യന്മാരുമായി മുഖാമുഖം വരുമ്പോള്‍ അങ്കലാപ്പ് മുഴുവന്‍ ഇന്ത്യന്‍ ക്യാമ്പിലാണ്. സുനില്‍ ചേത്രിയെന്ന വജ്രായുധം ഇന്ന് ഇന്ത്യന്‍ നിരയിലുണ്ടാകുമോയെന്ന കാര്യവും സംശയമാണ്. വൈറല്‍ പനി കാരണം ബുദ്ധിമുട്ടുന്ന ചേത്രി കഴിഞ്ഞ […]

India National

ഷെഹ്‍ല റാഷിദിന്‍റെ അറസ്റ്റ് കോടതി തടഞ്ഞു

ജമ്മു കശ്മീര്‍ പീപ്പിള്‍സ് മൂവ്മെന്‍റ് നേതാവ് ഷെഹ്‍ല റാഷിദിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. ഡല്‍ഹി പാട്യാല ഹൌസ് കോടതിയാണ് അറസ്റ്റ് തടഞ്ഞത്. രാജ്യദ്രോഹ കുറ്റം ചുമത്തി ഡല്‍ഹി പൊലീസാണ് ഷെഹ്‍ല റാഷിദിനെതിരെ കേസെടുത്തത്. കേസില്‍ വിശദമായ അന്വേഷണം വേണമെന്ന് നിരീക്ഷിച്ചാണ് അഡിഷണല്‍ സെഷന്‍സ് ജഡ്ജ് പവന്‍ കുമാര്‍ ജെയിന്‍ ഷെഹ്‍ലയുടെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് ഇറക്കിയത്. അന്വേഷണവുമായി സഹകരിക്കണമെന്ന് ഷെഹ്‍ലയോട് കോടതി ആവശ്യപ്പെട്ടു. ഷെഹ്‍ല റാഷിദിനെതിരെ രാജ്യദ്രോഹകുറ്റമാണ് പൊലീസ് ചുമത്തിയത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് […]

India National

എന്‍.ആര്‍.സി രാജ്യവ്യാപകമാക്കാനുള്ള നീക്കങ്ങള്‍ ശക്തിപ്പെടുത്തി ബി.ജെ.പി

അസമിന് പിന്നാലെ ദേശീയ പൌരത്വ പട്ടിക രാജ്യവ്യാപകമായി നടപ്പാക്കാനുള്ള നീക്കങ്ങളുമായി ബി.ജെ.പി. പാര്‍ട്ടി മുഖ്യമന്ത്രിമാരും ജനപ്രതിനിധികളുമടക്കം നിരവധി നേതാക്കളാണ് എന്‍.ആര്‍.സി ആവശ്യമുന്നയിച്ച് ഇതിനകം രംഗത്തെത്തിയത്. പല ബി.ജെ.പി സര്‍ക്കാറുകളും ഇതിനുള്ള നടപടികളും ആരംഭിച്ചു. രണ്ടാം മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം ആദ്യമായി പാര്‍ലമെന്റില്‍ എന്‍.ആര്‍.സി നടപ്പാക്കാനാവശ്യപ്പെട്ടത് ബി.ജെ.പിയുടെ യുവ എം.പിയായ തേജസ്വി സൂര്യയാണ്. ബംഗളൂരുവിലെ എം.പിയായ തേജസ്വി സൂര്യ കര്‍ണാടകയില്‍ എന്‍ ആര്‍സി കൊണ്ടുവരണമെന്ന് ലോക്സഭയില്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം 31ന് പട്ടിക വന്നശേഷം സംസ്ഥാനത്ത് എന്‍.ആര്‍.സി […]

India National

മധ്യപ്രദേശ് പി.സി.സി തർക്കം; ജോതിരാദിത്യ സിന്ധ്യയുമായി സോണിയ ഗാന്ധി ഇന്ന് ചർച്ച നടത്തും

മധ്യപ്രദേശ് പി.സി.സി അധ്യക്ഷപദ തർക്കം പൊട്ടിത്തെറിയിലേക്കെത്തിയതോടെ അധ്യക്ഷ സോണിയ ഗാന്ധിയുടെ ഇടപെടൽ. ജോതിരാദിത്യ സിന്ധ്യയുമായി സോണിയ ഗാന്ധി ഇന്ന് ചർച്ച നടത്തും. കമൽനാഥിനെ നാളെ ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. മധ്യപ്രദേശിൽ സർക്കാരിനെ പ്രതിസന്ധിയിലാക്കി പി.സി.സി അധ്യക്ഷ പദ തർക്കം രൂക്ഷമാകവെയാണ് സോണിയ ഗാന്ധിയുടെ ഇടപെടൽ. കമൽനാഥ് മുഖ്യമന്ത്രി ആയതിനാൽ പി.സി.സി അധ്യക്ഷ പദം ഒഴിയണം എന്നാണ് ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ളവരുടെ ആവശ്യം. സംസ്ഥാനത്തെ 15 വർഷത്തെ ബി.ജെ.പി ഭരണം അവസാനിപ്പിച്ചതിൽ സിന്ധ്യക്കും പങ്ക് ഉണ്ടെന്നതിനാൽ അധ്യക്ഷപദം നല്കണമെന്ന് സിന്ധ്യ […]

India National

തീവ്രവാദ ഭീഷണി; ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിൽ

ദക്ഷിണേന്ത്യയിൽ തീവ്രവാദി ആക്രമണത്തിന് സാധ്യതയുണ്ടെന്ന സൈന്യത്തിന്റെ മുന്നറിയിപ്പ് വന്നതോടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ അതീവ ജാഗ്രതയിൽ. തീരദേശ മേഖലകളിലും രാജ്യാതിർത്തികളിലും സുരക്ഷയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഗുജറാത്തിലെ സർക്രീക്കിൽ ഉപേക്ഷിച്ച നിലയിൽ ബോട്ടുകൾ കണ്ടെത്തിയതിന് പിന്നാലെയാണ്, ദക്ഷിണേന്ത്യയിൽ ആക്രമണത്തിന് തീവ്രവാദികൾ പദ്ധതിയിട്ടിട്ടുണ്ടെന്ന് ദക്ഷിണേന്ത്യൻ കരസേന കമാൻഡന്റ് ലഫ്റ്റനന്റ് ജനറൽ എസ്.കെ.സൈനി അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തീരദേശങ്ങളിലും രാജ്യാതിർത്തികളിലും സൈനീക വിഭാഗങ്ങൾ നിരീക്ഷണവും പരിശോധനകളും ശക്തമാക്കിയത്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. ആക്രമണ സാധ്യത സംബന്ധിച്ച് ഇന്റലിജൻസ് ബ്യൂറോ നൽകിയ […]

India National

ഭീകരാക്രമണ മുന്നറിയിപ്പ്; ശക്തമായ സുരക്ഷയിൽ രാജ്യം,പ്രധാന നഗരങ്ങളിൽ വാഹന പരിശോധന തുടരുന്നു

ഭീകരാക്രമണ മുന്നറിയിപ്പിനെ തുടർന്ന് രാജ്യത്ത് കനത്ത സുരക്ഷ തുടരുന്നു. അതിർത്തി മേഖലകൾക്ക് പുറമേ സൈനിക ക്യാമ്പുകൾക്കും സുരക്ഷാ വർദ്ധിപ്പിച്ചു. ഡൽഹി അടക്കമുള്ള നഗരങ്ങ ളിൽ സുരക്ഷ വർദ്ധിപ്പിക്കുകയും വാഹനപരിശോധന തുടരുകയും ചെയ്യുന്നുണ്ട്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിലുള്ള പ്രതികാര നടപടിയായി പാകിസ്താന്‍ ആക്രമണം നടത്തുമെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പിനെ തുടർന്നാണ് രാജ്യത്ത് സുരക്ഷ ശക്തമാക്കിയത്. രാജസ്ഥാൻ ,ജമ്മു-കശ്മീർ അതിർത്തികളിൽ ആണ് കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഷോപ്പിയാൻ വഴി ഇന്ത്യയിലേക്ക് 4 ലഷ്കർ ഭീകരർ കടന്നിട്ടുണ്ടെന്നും […]

India Kerala

മുത്തൂറ്റ് സമരം തുടരും: സര്‍ക്കാര്‍ നേതൃത്വത്തില്‍ വീണ്ടും ചര്‍ച്ച നടത്തും

മുത്തൂറ്റ് ഫിനാൻസിലെ തൊഴിൽ സമരം ഒത്തുതീർപ്പാക്കാൻ മന്ത്രി ടി.പി. രാമകൃഷ്ണൻ വിളിച്ച മന്ത്രിതല ചർച്ച പരാജയപ്പെട്ടതോടെ സമരവുമായി മുന്നോട്ട് പോകാനാണ് സമര സമിതിയുടെ തീരുമാനം. എന്നാല്‍ സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്ന മുന്‍നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മുത്തൂറ്റ് മാനേജ്മെന്റ്. കൂടിയാലോചനയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന നിലപാടിലാണ് മന്ത്രി ടി.പി. രാമകൃഷ്ണന്റെ നേതൃത്വത്തിൽ ഇന്നലെ ചർച്ച നടന്നത്. യോജിപ്പിനുള്ള ശ്രമങ്ങൾക്ക് സർക്കാർ മുൻകൈ എടുത്തിരുന്നു. എന്നാല്‍ ശമ്പള വര്‍ദ്ധന ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട ആവശ്യങ്ങളില്‍ തീരുമാനത്തിലെത്താന്‍ സാധിച്ചില്ല. ആവശ്യങ്ങള്‍ പൂര്‍ണമായും പരിഹരിക്കാതെ […]

India Kerala

ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഇന്ന് ചര്‍ച്ച നടത്തും

പാലാ ഉപതെഞ്ഞെടുപ്പില്‍ ഇടഞ്ഞ് നില്‍ക്കുന്ന പി.ജെ ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഇന്ന് ചര്‍ച്ച നടത്തും. ഇന്നലെ ബെന്നി ബഹനാന്‍ എത്താതിരുന്നതിനെ തുടര്‍ന്നാണ് ജോസഫ് വിഭാഗവുമായുളള ചര്‍ച്ച ഇന്നത്തേക്ക് മാറ്റിയത്. ജോസ് കെ. മാണി വിഭാഗം നടത്തുന്ന പ്രതികരണങ്ങളില്‍ ജോസഫ് വിഭാഗം ഇന്ന് അതൃപ്തി അറിയിക്കും. പ്രചരണം പാതിവഴി പിന്നിട്ടിട്ടും കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ യു.ഡി.എഫിന് സാധിച്ചില്ല. ഇരുവിഭാഗവും ഒന്നിച്ച് നില്കാന്‍ തയ്യാറാകാത്തത് പാലായിലെ പ്രചരണത്തിലും പ്രതിഫലിക്കുന്നുണ്ട്. ഇതേ തുടര്‍ന്നാണ് ജോസഫിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് തന്നെ മുന്നോട്ട് […]