India National

പൊലീസ് പിഴ ചുമത്തിയതിന് ആത്മഹത്യ ഭീഷണി, ഒടുവില്‍ യുവതിയെ വിട്ടയച്ച് പൊലീസ്

ഗതാഗത നിയമലംഘകർക്ക് 40,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ഭീമന്‍ പിഴത്തുകയാണ് രാജ്യത്ത് ട്രാഫിക് പൊലീസ് അടുത്തിടെ ചുമത്തി റെക്കോര്‍ഡിട്ടത്. താങ്ങാനാവാത്ത പിഴത്തുകയുടെ പേരില്‍ പൊലീസും വാഹന ഉടമകളും തമ്മിലുള്ള തര്‍ക്കം ഇതോടെ പതിവാകുകയും ചെയ്തു. ഇതോടെ പ്രതിഷേധം ഭയന്ന് ചില സംസ്ഥാനങ്ങള്‍ വലിയ പിഴത്തുക ചുമത്തുന്നതില്‍ നിന്ന് പിന്‍വാങ്ങുകയും ചെയ്തിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും പിഴ ചുമത്തിയതിന്റെ പേരില്‍ ആത്മഹത്യ ചെയ്യുമെന്ന് ആരെങ്കിലും ഭീഷണിപ്പെടുത്തുന്നത് ഇതാദ്യമാണ്. ഡൽഹിയിലെ കശ്മീരി ഗേറ്റിലാണ് കഴിഞ്ഞദിവസം ഗതാഗത തിരക്കേറിയ സമയത്ത് […]

Entertainment Movies

ഇത് വ്യാജ വാര്‍ത്തയാണ്, വെറുതെ പറഞ്ഞ് പ്രചരിപ്പിക്കാന്‍ വേണ്ടി വാര്‍ത്തയുണ്ടാക്കരുത്

തമിഴില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം വാനുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. ഡി.ക്യൂ ഓണ്‍ലൈന്‍ പ്രമോഷന്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും സിനിമയെ സംബന്ധിച്ച വന്ന അറിയിപ്പ് തെറ്റാണെന്ന് പറഞ്ഞാണ് നടന്‍ ദുല്‍ഖര്‍ ട്വിറ്ററിലൂടെ രംഗത്തുവന്നത്. ‘ദുല്‍ഖര്‍ നായകനാകുന്ന തമിഴ് ചിത്രം വാന്‍ പുതിയ പ്രൊഡ്ക്ഷന്‍ ബാനറില്‍ ആരംഭിക്കും. സംഗീത സംവിധായകന്‍, അഭിനേതാക്കള്‍ എന്നിവര്‍ക്കും മാറ്റമുണ്ട്. നടി കിയാര അദ്വാനിയാണ് പുതിയ നായിക’- ഇതായിരുന്നു ട്വീറ്റ്. ദുല്‍ഖര്‍ സല്‍മാന്‍ ട്വിറ്ററില്‍ […]

Entertainment Movies

‘സോറി ശക്തിമാന്‍’; ശക്തിമാനോട് ക്ഷമ ചോദിച്ച് സംവിധായകന്‍ ഒമര്‍ ലുലു

ധമാക്ക എന്ന ചിത്രത്തില്‍ ശക്തിമാന്റെ വേഷം ഉപയോഗിക്കുന്നതിനെതിരെ ‘യഥാര്‍ത്ഥ ശക്തമാന്‍’ രംഗത്തു വന്നതോടെ ക്ഷമ ചോദിച്ച് സംവിധായകന്‍ ഒമര്‍ ലുലു. 1997 ല്‍ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്ത ശക്തിമാന്‍ എന്ന പരമ്പരയുടെ സംവിധായകനും നടനുമായ മുകേഷ് ഖന്നയാണ് ഒമര്‍ ലുലുവിനെതിരെ രംഗത്ത് വന്നത്. ‘താന്‍ ആത്മാര്‍ത്ഥമായി തന്നെ അങ്ങേക്ക് നേരിട്ട ബുദ്ധിമുട്ടില്‍ ക്ഷമ ചോദിക്കുന്നു’; ഒമര്‍ ലുലു ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. സൂപ്പര്‍ ഹീറോ റഫറന്‍സുകള്‍ ദക്ഷിണേന്ത്യന്‍ സിനിമകളില്‍ സാധാരണയാണെന്നും അത് കൊണ്ട് തന്നെ കോപ്പി റൈറ്റിനെക്കുറിച്ച് […]

Kerala Pravasi

മരട് ഫ്ലാറ്റ് ഉടമകൾക്ക് വേൾഡ് മലയാളി കൗൺസിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

സൂറിച്ച് : പൊളിക്കൽ ഭീഷണിയിൽ കഴിയുന്ന മരട് ഫ്ലാറ്റ് നിവാസികൾക്ക് വേൾഡ് മലയാളി കൗൺസിൽ സ്വിസ് പ്രൊവിൻസ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഒരാൾ തന്റെ ജീവിതകാലത്തെ മുഴുവൻ അദ്ധ്വാനവും ഉപയോഗപ്പെടുത്തിയാണ് വീട് എന്ന സ്വപ്നംസാക്ഷാൽക്കരിക്കുന്നത് . കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യവും ബാങ്ക് വായ്പയും ചെലവാക്കി നിർമ്മാണം പൂർത്തികരിച്ച് ഫ്‌ളാറ്റിൽ താമസം തുടങ്ങിയവരെ പെരുവഴിയിലേക്ക് ഇറക്കി വിടുന്നത് അംഗീകരിക്കാനാവില്ല. സർക്കാർ രേഖകളിലും ഹൈക്കോടതി വിധികളിലും വിശ്വാസമർപ്പിച്ചാണ് ആളുകൾ വസ്തു വാങ്ങുന്നത്. പണി പൂർത്തികരിച്ച് താമസം തുടങ്ങുന്നതുവരെ പണി നിറുത്തി വയ്പ്പിക്കാൻ […]

India National

തൊഴിലില്ലായ്മക്ക് കാരണം ഉദ്യോഗാര്‍ഥികള്‍ക്ക് യോഗ്യതയില്ലാത്തതിനാലെന്ന് മന്ത്രി

ഉത്തരേന്ത്യയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ യോഗ്യതയില്ലാത്തതാണ് നിലവിലെ തൊഴില്‍ രംഗത്തെ പ്രശ്നമെന്ന് കേന്ദ്ര തൊഴില്‍ സഹമന്ത്രി സന്തോഷ് ഗാഗ്വാര്‍. ലക്നൌവില്‍ മോദി സര്‍ക്കാരിന്‍റെ നൂറ് ദിവസാഘോഷങ്ങള്‍ നടക്കുന്ന ചടങ്ങിലാണ് കേന്ദ്രമന്ത്രിയുടെ വിവാദ പ്രസ്താവന. രാജ്യത്തെ തൊഴിലില്ലായ്മ സംബന്ധിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെ കുറച്ച് സന്തോഷ് ഗാഗ്വാര്‍ നടത്തിയ പ്രസ്താവനയാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. രാജ്യത്ത് തൊഴില്‍ അവസരങ്ങളുടെ കുറവില്ല. തൊഴില്‍ മന്ത്രാലയം ഇക്കാര്യം നിരന്തരം പരിശോധിക്കാരുണ്ട്. എന്നാല്‍ ഉത്തരേന്ത്യയില്‍ ഉദ്യോഗം ആവശ്യപ്പെടുന്ന യോഗ്യത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇല്ലെന്ന പരാതികളാണ് തൊഴില്‍ ദാതാക്കള്‍ […]

India Kerala

പി.എസ്.സി പരീക്ഷ

പി.എസ്.സി പരീക്ഷ മലയാളത്തില്‍ കൂടി നടത്താന്‍ തത്വത്തില്‍ അംഗീകാരമായതാണെന്ന് പി.എസ്.സി ചെയര്‍മാന്‍. ഇതിന്റെ പ്രായോഗിക വശങ്ങള്‍ പരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിക്കും. പി.എസ്.സിയെ സംബന്ധിച്ച് ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഇക്കാര്യത്തിലുണ്ട്. ഇംഗ്ലീഷിലെ അതേ നൈപുണ്യത്തിൽ മലയാളത്തിലും ചോദ്യം തയാറാക്കേണ്ടത് കോളജ് അധ്യാപകരാണ്. എല്ലാ സർവകലാശാല വൈസ് ചാൻസലർ മാരുടെയും യോഗം വിളിക്കുമെന്നും ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം പി.എസ്‍.സി പരീക്ഷക്ക് മലയാളം കൂടി ഉള്‍പ്പെടുത്തുമെന്ന ഔദ്യോഗിക ഉറപ്പ് ലഭിക്കും വരെ സമരം […]

India National

കശ്മീര്‍ ഹരജികള്‍ ഇന്ന് സുപ്രിം കോടതിയില്‍

ജമ്മു കശ്മീർ വിഷയം ഇന്ന് വീണ്ടും സുപ്രിംകോടതിയിൽ. നേതാക്കളുടെ വീട്ട് തടങ്കൽ, മാധ്യമ, സഞ്ചാര സ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങൾ എന്നിവ ചോദ്യം ചെയ്തുള്ള ഹരജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇന്ന് പരിഗണിക്കുക. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ് യൂസഫ് തരിഗാമിക്ക് വേണ്ടി സീതാറാം യെച്ചൂരി നൽകിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ഇന്ന് ആദ്യം പരിഗണിക്കുക. കശ്മീര് സന്ദര്‍ശിച്ച് നേരത്തെ യെച്ചൂരി നല്കിയ സത്യവാങ്മൂലം പരിഗണിച്ച് തരിഗാമിയെ ചികിത്സക്കായി എയിംസിലേക്ക് മാറ്റാന് കോടതി ഉത്തരവിട്ടിരുന്നു. […]

India National

തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ഇന്ന് എഴുപത്തിനാലാം പിറന്നാള്‍

ഐ.എന്‍.എക്സ് മീഡിയ കേസില്‍ തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ഇന്ന് എഴുപത്തിനാലാം പിറന്നാള്‍. ജയിലില്‍ നിന്നിറങ്ങാന്‍ പലവഴി പയറ്റിയിട്ടും പരാജയപ്പെട്ടതോടെയാണ് പിറന്നാള്‍ ദിവസവും ചിദംബരത്തിന് ജയിലില്‍ കഴിയേണ്ടി വന്നത്. 1945 സെപ്റ്റംബര്‍ 16നാണ് തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയില്‍ പളനിയപ്പന്‍ ചിദംബരം ജനിക്കുന്നത്. 2004 മുതല്‍ 2014 വരെ ആഭ്യന്തര-ധനകാര്യ വകുപ്പുകളുടെ ചുമതല വഹിച്ചു. ഐ.എന്‍.എക്സ് മീഡിയ ഇടപാടില്‍ സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കഴിഞ്ഞ മാസം 21നാണ് നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പി ചിദംബരത്തെ […]

UK World

സ്വര്‍ണ ക്ലോസറ്റ് മോഷണം പോയി; ഒടുവില്‍ പിടിയിലായത് 66 കാരന്‍

ബ്രിട്ടനില്‍ ഒരു ക്ലോസറ്റ് മോഷണം പോയതായിരുന്നു ഇന്നലത്തെ വലിയ വിശേഷം. പക്ഷേ അതൊരു സാധാരണ ക്ലോസറ്റായിരുന്നില്ല. 18 കാരറ്റ് സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ക്ലോസറ്റാണ് മോഷ്ടിക്കപ്പെട്ടത്. ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ്ഷയറിലുള്ള കൊട്ടാരത്തിനുള്ളില്‍ നിന്നാണ് 18 കാരറ്റ് സ്വര്‍ണം കൊണ്ട് നിര്‍മ്മിച്ച ക്ലോസറ്റ് മോഷ്ടിക്കപ്പെട്ടത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്‍റെ ജന്മസ്ഥലമായ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വെച്ചതായിരുന്നു സ്വര്‍ണ ക്ലോസറ്റ്. ഇന്നലെ പുലര്‍ച്ചെയാണ് ക്ലോസറ്റ് മോഷണം പോയെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. പുലര്‍ച്ചെ 4.50-തിന് മോഷ്ടാക്കള്‍ കൊട്ടാരത്തില്‍ നിന്നും […]

World

നിങ്ങളുടെ നാറിയ ഫോണ്‍ ആസ്വദിച്ചോളൂ

മൊബൈല്‍ ഫോണ്‍ കാരണം അച്ചടി നിര്‍ത്തിയ പത്രത്തിന്റെ അവസാന തലക്കെട്ട് ഇങ്ങനെ! സോഷ്യല്‍ മീഡിയയുടെയും ഇന്റര്‍നെറ്റിന്റെയും വരവോടെ ഏറ്റവും കൂടുതല്‍ പണികിട്ടിയത് അച്ചടി മാധ്യമങ്ങള്‍ക്കാണ്. ദിനേനയെന്നാണം നിരവധി പത്രങ്ങളാണ് അവരുടെ അച്ചടി പ്രതിസന്ധിയിലായി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ഇതിലെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഇന്ന് അച്ചടി നിര്‍ത്തിയ വാഷിങ്ടണ്‍ പോസ്റ്റ് എക്സ്പ്രസ് പത്രവും അതിന്റെ അവസാനതലക്കെട്ടും. വാഷിങ്ടണ്‍ പോസ്റ്റ് മെട്രോ സ്‌റ്റേഷനുകളില്‍ സൗജന്യമായി വിതരണം ചെയ്യുന്ന പ്രത്യേക പത്രം ‘എക്‌സ്പ്രസ്സ്’ ആണ് മൊബൈലിന്റെ കടന്നുവര‌വോടെ അച്ചടി അവസാനിപ്പിക്കേണ്ടി വന്നത്. […]