പ്രശസ്ത ഗണിതശാസ്ത്രജ്ഞ ശകുന്തളാ ദേവിയുടെ ജീവിതം പ്രമേയമാകുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. വിദ്യാ ബാലനാണ് പോസ്റ്റര്‍ പങ്കുവെച്ചത്. അസാമാന്യ കഴിവോടെ ഗണിത ലോകത്തില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച പ്രതിഭയാണ് ശകുന്തളാ ദേവി. വെള്ളിത്തിരയില്‍ ശകുന്തളാ ദേവിയുടെ കഥ പറയാന്‍ തയ്യാറെടുക്കുകയാണ് വിദ്യാ ബാലന്‍. ശകുന്തളാ ദേവിയുടെ തന്നെ പേരില്‍ ഒരുക്കുന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ വിദ്യാ ബാലന്‍ ട്വിറ്ററില്‍ പങ്കുവെച്ചു. വേഷം ചെയ്യാന്‍ സാധിച്ചതിലെ സന്തോഷവും വിദ്യാ ബാലന്‍ ശകുന്തള ദേവി എന്ന ഹാഷ്ടാഗോടെ ട്വിറ്ററില്‍ […]
Author: Tomy Thondamkuzhy
യു.ഡി.എഫ് പാലായില്‍ പരാജയം സമ്മതിച്ചെന്ന് കോടിയേരി
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടിയുമായി കോടിയേരി ബാലകൃഷ്ണന്‍. യു.ഡി.എഫ് പാലായില്‍ പരാജയം സമ്മതിച്ചു. അതുകൊണ്ടാണ് മന്ത്രിമാര്‍ പ്രചാരണത്തിന് വരുന്നത് ചട്ടലംഘനമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. പാലായില്‍ ഒന്നിച്ച് രാഷ്ട്രീയ നിലപാട് സ്വീകരിക്കാന്‍ പോലും യു.ഡി.എഫിന് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാലാരിവട്ടം പാലം പൊളിക്കാനുള്ള തീരുമാനത്തെയും കോടിയേരി ബാലകൃഷ്ണന്‍ സ്വാഗതം ചെയ്തു. യു.ഡി.എഫിന്റെ കാലത്തുണ്ടായ അഴിമതിയുടെ തെളിവാണിത്. ഉദ്യോഗസ്ഥര്‍ക്ക് മാത്രമല്ല, രാഷ്ട്രീയക്കാര്‍ക്കും അഴിമതിയില്‍ പങ്കുണ്ട്. ഇതും വിജിലന്‍സ് അന്വേഷിക്കേണ്ടതാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പാലായില്‍ പറഞ്ഞു.
വടക്കാഞ്ചേരി കൌണ്‍സിലര്‍ ജയന്തനെതിരായ പീഡനക്കേസ്
വടക്കാഞ്ചേരി കൌണ്‍സിലര്‍ ജയന്തനെതിരായ പീഡനക്കേസ് അന്വേഷണം അവസാനിപ്പിച്ചതായി ആഭ്യന്തര വകുപ്പ്. യുവതിയുടെ പരാതി വ്യാജമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം അവസാനിപ്പിച്ചത്. സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭാ കൗൺസിലറുമായ ജയന്തനെതിരെ ആയിരുന്നു ആരോപണം. 2016 ആഗസ്തിലാണ് ജയന്തന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ വടക്കാഞ്ചേരി സ്വദേശിനിയായ യുവതി പരാതി നല്‍കിയത്. എന്നാല്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്ന് ആരോപിച്ച് യുവതി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കൊപ്പമെത്തി വാര്‍ത്താസമ്മേളനം നടത്തി. അന്വേഷണത്തിന്‍റെ ഭാഗമായി നുണപരിശോധന ഉള്‍പ്പെടെയുള്ളവ നടത്തി. പിന്നീട് പരാതിക്കാരി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ […]
വേൾഡ് മലയാളീ കൗൺസിൽ ജൂബിലി നിറവിൽ , സ്വിസ്സ് പ്രൊവിൻസിന്റെ വിപുലമായ ആഘോഷം നവംബർ രണ്ടിന് സൂറിച്ചിൽ ….
സിൽവർ ജൂബിലി ആഘോഷ നിറവിലെത്തിയിരിക്കുന്ന വേൾഡ് മലയാളീ കൗൺസിൽ സ്വിസ് പ്രൊവിൻസ്, ആഘോഷങ്ങളുടെ ഭാഗമായി സിൽവർ ജൂബിലി ലോഗോ പ്രകാശനം ചെയ്‌തു.പ്രോവിന്സിന്റെ കഴിഞ്ഞ ദിവസം കൂടിയ കാബിനറ്റ് യോഗത്തിൽ വെച്ച് പ്രസിഡന്റ് ശ്രീ ജോഷി പന്നാരകുന്നേൽ ആണ് പ്രകാശനം നിർവഹിച്ചത് …നവംബർ രണ്ടാം തിയതി നടത്തുന്ന കേരളപ്പിറവി ആഘോഷ ദിനത്തിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ തിരി തെളിയും,. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി അഞ്ചില്‍ ലോകമെമ്പാടുമുള്ള മലയാളികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ ഒരു വലിയ […]
വീണ്ടും ലോക കിരീടം ഉയര്‍ത്തി പങ്കജ് അദ്വാനി
മിന്നുംഫോമില്‍ തുടരുന്ന ഇന്ത്യയുടെ ബില്യാഡ്സ് താരം പങ്കജ് അദ്വാനിക്ക് 22ാം ലോകകിരീടം. ഐ.ബി.എസ്.എഫ് ബില്യാഡ്സ് ചാമ്പ്യന്‍ഷിപ്പിലാണ് പങ്കജിന്റെ കിരീടനേട്ടം. ഈ വിഭാഗത്തില്‍ ഇത് പങ്കജിന്റെ തുടര്‍ച്ചയായ നാലാം കിരീടമാണ്. കഴിഞ്ഞ ആറു വര്‍ഷത്തിനിടയ്ക്കുള്ള അഞ്ചാം കിരീടം. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റായ നാ ത്വായ് ഊവിനെയാണ് ഇക്കുറിയും ഫൈനലില്‍ പങ്കജ് കീഴടക്കിയത്. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായ കലാശപ്പോരില്‍ 6-2 എന്ന സ്‌കോറില്‍ ഏതാണ്ട് ഏകപക്ഷീയമായാണ് പങ്കജ് ജയിച്ചുകയറിയത്. പകുതി സമയത്ത് 3-0 എന്ന സ്‌കോറില്‍ മുന്നിലായിരുന്നു പങ്കജ്.
ഫ്ലക്സ് വീണ് യുവതി മരിച്ച സംഭവം; സിനിമാ പ്രചരണത്തിന് ഫ്ലക്സ് ഹോര്‍ഡിങ്ങുകള്‍ ഒഴിവാക്കി മമ്മൂട്ടി, തമിഴിലും ഫ്ലക്സ് വേണ്ടെന്ന് താരങ്ങള്‍
രമേഷ് പിഷാരടി സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിക്കുന്ന ഗാനഗന്ധര്‍വന്‍ എന്ന സിനിമയുടെ പ്രചരണത്തിന് ഫ്ലക്സ് ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കുകയില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍. തമിഴ്നാട്ടില്‍ ഫ്ലക്സ്ബോര്‍ഡ് പൊട്ടി വീണ് യുവതി മരിച്ച സംഭവമാണ് ഇങ്ങനെയൊരു തീരുമാനമെടക്കാന്‍ കാരണമെന്നും സംവിധായകന്‍ രമേഷ് പിഷാരടിയും നിര്‍മാതാവ് ആന്റോ ജോസഫും പറഞ്ഞു. സിനിമയുടെ പ്രചാരണത്തിന് പോസ്റ്ററുകള്‍ മാത്രമേ ഉപയോഗിക്കൂവെന്നും രമേഷ് പിഷാരടി പറഞ്ഞു. ബിഗ് ബജറ്റ് സിനിമകള്‍ക്ക് സാധാരണയായി നൂറ്റമ്പതിന് മുകളില്‍ ഫ്ലക്സ് ഹോര്‍ഡിങ്ങുകളാണ് സംസ്ഥാനത്ത് ഉപയോഗിക്കാറ്.
കശ്മീര്‍; ഫാറൂഖ് അബ്ദുള്ളയെ കാണാനില്ലെന്ന് കാട്ടി വൈകോ നല്‍കിയ ഹേബിയസ് കോര്‍പ്പസില്‍ കേന്ദ്രത്തിന് നോട്ടീസ്
ഫാറൂഖ് അബ്ദുല്ലയെ കാണാനില്ലെന്ന് കാണിച്ച് എം.ഡി.എം.കെ നേതാവ് വൈക്കോ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹരജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചു. എയിംസില്‍ ചികിത്സ തേടിയെത്തിയ യൂസഫ് തരിഗാമിക്ക് ശ്രീനഗറിലേക്ക് തിരിച്ചുപോകാമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. യുസുഫ് തരിഗാമിയുടെ വീട്ട് തടങ്കലിനെതിരെ സീതാറാം യെച്ചൂരി നല്‍കിയ ഹരജി കോടതി പരിഗണിക്കുകയാണ്.
പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപ്പണിയാന്‍ സര്‍ക്കാര്‍ തീരുമാനം
പാലാരിവട്ടം മേല്‍പ്പാലം പൂര്‍ണമായി പൊളിച്ചു പണിയും. അറ്റകുറ്റപ്പണികള്‍ കൊണ്ട് ബലക്ഷയം പരിഹരിക്കാനാവില്ലെന്ന വിലയിരുത്തലിലാണ് പാലം പൂര്‍ണമായി പൊളിച്ചുപണിയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിര്‍മാണത്തിന്റെ മേല്‍നോട്ട ചുമതല ഡി. എം.ആര്‍.സി ഉപദേഷ്ടാവ് ഇ. ശ്രീധരനെ ഏല്‍പ്പിച്ചു. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ ബലക്ഷയം പരിശോധിച്ച ഇ. ശ്രീധരനും ചെന്നൈ ഐ.ഐ.ടിയും പുനരുദ്ധാരണം പ്രായോഗികമല്ലെന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കിയത്. അറ്റകുറ്റപ്പണികള്‍ കൊണ്ട് പരിഹരിക്കാന്‍ കഴിയാത്ത വിധം ദുര്‍ബലമാണ് പാലം. പൊളിച്ചുപണിയുന്നതാണ് സാമ്പത്തികമായും സുരക്ഷാപരമായും അഭികാമ്യം. മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും ഇ. ശ്രീധരനും തമ്മില്‍ […]
നിയമത്തിന് അതീതയാണോ? അഭയ കേസില്‍ മൊഴി മാറ്റിയ സാക്ഷിയോട് ക്ഷോഭിച്ച് കോടതി
അഭയ കേസില്‍ മൊഴി മാറ്റിയ സാക്ഷിയോട് ക്ഷോഭിച്ച് കോടതി. അഭയയുടെ സുഹൃത്ത് സിസ്റ്റര്‍ ആനി ജോണിനോടാണ് വിചാരണക്കിടെ കോടതി ക്ഷോഭിച്ചത്. പ്രോസിക്യൂഷന്റെ ചോദ്യത്തിന് മറുപടി പറയില്ലെന്ന തീരുമാനം എവിടെ നിന്ന് വന്നുവെന്ന് ആനി ജോണിനോട് കോടതി ചോദിച്ചു. നിയമത്തിന് അതീതയാണോ എന്ന ചിന്തയെന്നും കോടതിയില്‍ ധാര്‍ഷ്ട്യത്തോടെ പെരുമാറരുതെന്നും കോടതി താക്കീത് നല്‍കി.
കശ്മീര്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി;
കശ്മീര്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി. ഡല്‍ഹില്‍ ചികിത്സയിലുള്ള യൂസുഫ് തരിഗാമിക്കും ഗുലാം നബി ആസാദിനും കശ്മീരിലേക്ക് പോകാന്‍ സുപ്രീം കോടതി അനുമതി നല്‍കി. ആവശ്യമെങ്കില്‍ കശ്മീര്‍ സന്ദര്‍ശിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അതെ സമയം ജമ്മു ഹൈക്കോടതിയോട് സൂപ്രീം കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഗുലാം നബി ആസാദിനോട് താഴ്‍വരയിലെ രാഷ്ട്രീയ പരിപാടികളില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സുപ്രീം കോടതി അനുമതി നല്‍കിയത്. ചീഫ് ജസ്റ്റിസ് രംഗന്‍ ഗൊഗോയ്, എസ്.എ ബോബ്ഡെ, എസ്. അബ്ദുല്‍ നസീര്‍ […]












