India National

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്; ശരത് പവാറിന്റെ സംസ്ഥാന പര്യടനം ഇന്നാരംഭിക്കും

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ എൻ.സി.പി അധ്യക്ഷന്‍ ശരത് പവാര്‍ ഇന്ന് സംസ്ഥാന പര്യടനം ആരംഭിക്കും. മറാഠ വോട്ടുബാങ്കിനെ പിടിച്ചുനിർത്തുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഘം ഇന്ന് സംസ്ഥാനത്തെത്തുന്നുണ്ട്. എൻ.സി.പിയില്‍ നിന്നും മുതിര്‍ന്ന നേതാക്കളുടെ കൊഴിഞ്ഞു പോക്ക് തുടരുകയാണ്. മറാഠ വോട്ടുബാങ്കിലും വിള്ളല്‍ വീണിരിക്കുന്നു. 31 ശതമാനത്തിലേറെ വരുന്ന മറാഠ സമുദായത്തില്‍ നിന്നുള്ള നേതാവും ഛത്രപതി ശിവാജിയുടെ പിന്മുറക്കാരനുമായ സത്താറ എം.പി ഉദയൻ രാജെ ഭോസലയാണ് ബി.ജെ.പിയില്‍ ചേക്കേറിയത് .ഉദയൻരാജെയുടെ ബന്ധുക്കളായ ശിവേന്ദ്ര […]

India Kerala

പാലായില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിച്ച് തന്നെ അവസാനഘട്ട പ്രചരണ പരിപാടികള്‍ തുടരുമെന്ന് ഉമ്മന്‍ചാണ്ടി

പാലായില്‍ രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിച്ച് തന്നെ അവസാനഘട്ട പ്രചരണ പരിപാടികള്‍ തുടരുമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തെരഞ്ഞെടുപ്പ് ഫലം സർക്കാര്‍ വിലയിരുത്തലാകുമെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് പാലായിലെ വോട്ടർമാർ ഉചിതമായ മറുപടി നല്‍കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫിലെ തർക്കങ്ങളില്‍ തട്ടിനില്ക്കാതെ സംസ്ഥാന,കേന്ദ്ര സർക്കാരിനെതിരായി ജനവികാരം തിരിച്ച് വോട്ടുതേടാനുള്ള ശ്രമമാണ് യു.ഡി.എഫ് അവസാന ലാപ്പില്‍ നടത്തുന്നത്. വരും ദിവസങ്ങളിലെ പ്രചരണം രാഷ്ട്രീയ വിഷയങ്ങള്‍ ഉന്നയിച്ചാകുമെന്ന് പ്രതിപക്ഷനേതാവിന് പിന്നാലെ മുന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കുന്നു. പത്തിലേറെ കുടുംബയോഗങ്ങളിലും പഞ്ചായത്ത് […]

India Kerala

നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡിനായി ദിലീപ് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിനായി നടന്‍ ദിലീപ് സമര്‍പ്പിച്ച ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അജയ് മണിക് റാവു അധ്യക്ഷനായ ബഞ്ചാണ് ഹരജി പരിഗണിക്കുന്നത്. ദിലീപിന്റെ ആവശ്യത്തെ എതിര്‍ത്ത് പരാതിക്കാരിയും കോടതിയെ സമീപിച്ചിട്ടുണ്ട്. പ്രതിയെന്ന നിലയില്‍ കേസിലെ രേഖകള്‍ കിട്ടാന്‍ തനിക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടന്‍ ദിലീപ് ഹരജി നല്‍കിയത്. അതിനാല്‍ മെമ്മറി കാര്‍ഡ് തനിക്ക് നല്‍കണമെന്ന് ഹരജിയില്‍ ദിലീപ് ആവശ്യപ്പെട്ടു. ‌എന്നാല്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കിയാല്‍ നടന്‍ ദിലീപ് ദുരുപയോഗം […]

India Kerala

മരട് ഫ്ലാറ്റ് വിവാദം; മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്

മരട് ഫ്ലാറ്റ് വിഷയത്തില്‍ മുഖ്യമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് യോഗം. ഫ്ലാറ്റ് ഒഴിപ്പിക്കുന്ന നടപടികളുമായി നഗരസഭ‍ മുന്നോട്ട് പോകുന്നതിനിടിയില്‍ സര്‍വ്വകക്ഷിയോഗത്തിന്റെ തീരുമാനം നിര്‍ണ്ണായകമാണ്. മരട് നഗരസഭ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഫ്ലാറ്റുകള്‍ പൊളിച്ചു നീക്കാനുള്ള സുപ്രിം കോടതിയുടെ അന്ത്യശാസനം നടപ്പാക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി നില്‍ക്കെയാണ് ഇന്ന് സര്‍വ്വകക്ഷിയോഗം നടക്കുന്നത്. വൈകിട്ട് യോഗം നടക്കുമ്പോഴും പരിഹാരമാര്‍ഗം എന്ത് എന്നത് സംബന്ധിച്ച അവ്യക്തതകള്‍ തുടരുകയാണ്. മൂന്നംഗ സമിതി സോണ്‍ നിശ്ചയിച്ചതിലെ വീഴ്ച സുപ്രിം […]

India Kerala

നടന്‍ സത്താര്‍ അന്തരിച്ചു

പ്രശസ്ത നടന്‍ സത്താര്‍ അന്തരിച്ചു. 67 വയസായിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വില്ലന്‍ വേഷങ്ങളിലൂടെയാണ് മലയാള സിനിമയില്‍ ശ്രദ്ധേയനായത്. 1976ല്‍ അനാവരണം എന്ന ചിത്രത്തില്‍ നായക വേഷം ചെയ്തു. എഴുപതുകളിൽ മലയാള ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്നിരുന്ന താരമാണ് സത്താര്‍. സമാന കാലയളവിൽ മലയാളത്തിൽ സജീവമായി ഉണ്ടായിരുന്ന നടി ജയഭാരതിയെയാണ് സത്താർ ആദ്യം വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും വേർപിരിഞ്ഞു. നടൻ കൃഷ് സത്താർ സത്താറിന്റെയും ജയഭാരതിയുടെയും മകനാണ്. 1975-ൽ എം. കൃഷ്ണൻ നായർ സംവിധാനം […]

Entertainment Movies

ഹോര്‍ഡിങ്ങുകള്‍ ഒഴിവാക്കി മമ്മൂട്ടി, തമിഴിലും ഫ്ലക്സ് വേണ്ടെന്ന് താരങ്ങള്‍

രമേഷ് പിഷാരടി സംവിധാനം ചെയ്ത് മമ്മൂട്ടി അഭിനയിക്കുന്ന ഗാനഗന്ധര്‍വന്‍ എന്ന സിനിമയുടെ പ്രചരണത്തിന് ഫ്ലക്സ് ഹോര്‍ഡിങ്ങുകള്‍ ഉപയോഗിക്കുകയില്ലെന്ന് അണിയറ പ്രവര്‍ത്തകര്‍. തമിഴ്നാട്ടില്‍ ഫ്ലക്സ്ബോര്‍ഡ് പൊട്ടി വീണ് യുവതി മരിച്ച സംഭവമാണ് ഇങ്ങനെയൊരു തീരുമാനമെടക്കാന്‍ കാരണമെന്നും സംവിധായകന്‍ രമേഷ് പിഷാരടിയും നിര്‍മാതാവ് ആന്റോ ജോസഫും പറഞ്ഞു. സിനിമയുടെ പ്രചാരണത്തിന് പോസ്റ്ററുകള്‍ മാത്രമേ ഉപയോഗിക്കൂവെന്നും രമേഷ് പിഷാരടി പറഞ്ഞു. ബിഗ് ബജറ്റ് സിനിമകള്‍ക്ക് സാധാരണയായി നൂറ്റമ്പതിന് മുകളില്‍ ഫ്ലക്സ് ഹോര്‍ഡിങ്ങുകളാണ് സംസ്ഥാനത്ത് ഉപയോഗിക്കാറ്. അതെ സമയം തമിഴ് താരങ്ങളും ഫ്ലക്സ് […]

India National

തിരിച്ചടി പ്രതീക്ഷിച്ചതിനേക്കാള്‍ വലുതെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍

കരുതയതിനേക്കാള്‍ വലിയ തിരിച്ചടിയാണ് സാമ്പത്തിക രംഗത്ത് ഉണ്ടായതെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ദ ദാസ്. സി.എൻ.ബി.ബി.സി-ടി.വി18 ന് നൽകിയ അഭിമുഖത്തിലാണ് ആർ.ബി.ഐ ഗവർണർ മനസ്സ് തുറന്നത്. ആദ്യപാദത്തില്‍ ജി.ഡി.പി 5.8 ശതമാനം വളരുമെന്ന കണക്കുകൂട്ടല്‍ ഉണ്ടായിരുന്നു. എന്നാൽ വളർച്ച അഞ്ച് ശതമാനത്തിലേക്ക് ഇടിഞ്ഞത് അപ്രതീക്ഷിതമായിരുന്നുവെന്നാണ് ദാസ് പറഞ്ഞത്. സൗദി ആരാംകോ ആക്രമണം രാജ്യത്തെ സമ്പദ് രംഗത്തുണ്ടാക്കുന്ന പ്രത്യാഘാതം ഉടനെ വ്യക്തമാകും. സമ്പദ് രംഗത്തെ ഉത്തേജനത്തിനായി സര്‍ക്കാര്‍ നടപടികള്‍ പ്രഖ്യാപിക്കുന്നുണ്ട്. സ്ഥിതി നീണ്ടു നില്‍ക്കുകയാണെങ്കില്‍ ധനകമ്മിയെ ബാധിക്കാന്‍ ഇടയുണ്ടെന്നും ഗവർണർ […]

India National

ബാബരി കേസ്: സമവായ ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് മധ്യസ്ഥ സമിതി

ബാബരി ഭൂമിത്തര്‍ക്ക കേസില്‍ മധ്യസ്ഥ സമിതി വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. സമവായ ചര്‍ച്ചകള്‍ തുടരാന്‍ ഹിന്ദു മുസ്‍ലിം കക്ഷികള്‍ താത്പര്യം അറിയിച്ചിട്ടുണ്ടെന്ന് കാണിച്ച് മധ്യസ്ഥ സമിതി കോടതിയില്‍ നിവേദനം നല്‍കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചില്‍ വാദം കേള്‍ക്കല്‍ തുടരുന്നതിനിടെയാണ് മധ്യസ്ഥ സമിതിയുടെ പുതിയ നീക്കം. സുപ്രീംകോടതി മുന്‍ ജഡ്ജി എഫ്.എം ഖലീഫുല്ല, ആത്മീയ ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍, അഭിഭാഷകന്‍ ശ്രീരാം പഞ്ചു എന്നിവരടങ്ങിയ മധ്യസ്ഥ സമിതിയാണ് സമവായ ചര്‍ച്ചകള്‍ക്ക് താത്പര്യമറിയിച്ച് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചത്. സമിതി […]

India National

എണ്ണ വിപണിയില്‍ പ്രതിസന്ധി; രൂപ വീണ്ടും താഴോട്ട്

ആഗോള വിപണിയില്‍ എണ്ണവില കൂടിയതിന് പിന്നാലെ രൂപയുടെ മൂല്യം ഇടിഞ്ഞു. ഡോളറിനെതിരെ ഇന്ന് ഒരു രൂപയുടെ കുറവാണുണ്ടായത്. പ്രധാന പെട്രോളിയം കമ്പനികളുടെ ഓഹരി വിലയില്‍ ഏഴ് ശതമാനം ഇടിവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ എണ്ണവില കുത്തനെ കൂടുകയും അതേതുടര്‍ന്ന് രൂപയുടെ മൂല്യം ഇടിയുകയും ചെയ്തതോടെ വന്‍ പ്രതിസന്ധിയിലേക്കാണ് രാജ്യം നീങ്ങുന്നത്. നിലവിലുള്ള സാഹചര്യം തുടരുകയാണെങ്കില്‍ ഇന്ത്യയുടെ സാമ്പത്തിക മേഖലയിലെ മാന്ദ്യത്തിന് ഗതിവേഗം വര്‍ധിക്കും. പെട്രോളിന് ഇപ്പോഴത്തെ അന്താരാഷ്ട്ര മാര്‍ക്കറ്റ് നിരക്കനുസരിച്ച് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ക്ക് മൂന്നു മുതല്‍ നാലു […]

Cricket Sports

ടി20യില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് അഫ്ഗാനിസ്താന്‍

ടി20 ക്രിക്കറ്റില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് അഫ്ഗാനിസ്താന്‍. ടി20യില്‍ തുടര്‍ച്ചയായ പന്ത്രണ്ട് വിജയങ്ങള്‍ സ്വന്തമാക്കുന്ന ടീം എന്ന നേട്ടമാണ് അഫ്ഗാനിസ്താന്‍ നേടിയത്. അവരുടെ തന്നെ പതിനൊന്ന് വിജയങ്ങള്‍ എന്ന റെക്കോര്‍ഡാണ് തകര്‍ത്തത്. ഇന്നലെ ബംഗ്ലാദേശിനെ 25 റണ്‍സിന് തോല്‍പിച്ചതോടെയാണ് അഫ്ഗാനിസ്താന്‍ വിജയത്തില്‍ റെക്കോര്‍ഡിട്ടത്. മുഹമ്മദ് നബിയുടെ തകര്‍പ്പന്‍ ബാറ്റിങാണ്(54 പന്തില്‍ 84) അഫ്ഗാനിസ്താന് വിജയമൊരുക്കിയത്. 37 പന്തില്‍ 40 റണ്‍സുമായി അസ്ഗര്‍, നബിക്ക് പിന്തുണ കൊടുത്തു. ഇവരുടെ ബാറ്റിങ് മികവില്‍ അഫ്ഗാനിസ്താന്‍ ഉയര്‍ത്തിയത് 165 എന്ന വിജയലക്ഷ്യം. എന്നാല്‍ […]