World

ഉസാമ ബിന്‍ ലാദന്റെ മകന്‍ കൊല്ലപ്പെട്ടു

അല്‍ഖാഇദ നേതാവും ഉസാമ ബിൻ ലാദന്റെ മകനുമായ ഹംസ ബിൻ ലാദൻ കൊല്ലപ്പെട്ടു. അമേരിക്കയാണ് ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്. അഫ്ഗാനിസ്താൻ-പാകിസ്താൻ അതിർത്തിയിൽ നടന്ന ഭീകരവിരുദ്ധ ഓപ്പറേഷനിലാണ് ഹംസ കൊല്ലപ്പെട്ടതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ഹംസ ബിൻ ലാദന്റെ മരണം അല്‍ഖാഇദയുടെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു. ഹംസ കൊല്ലപ്പെട്ടുവെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് യു.എസ് മാധ്യമങ്ങൾ ആഗസ്റ്റ് ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു. പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പർ കഴിഞ്ഞ മാസം അവസാനം […]

World

അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ വഴിമുട്ടി; താലിബാന്‍ പ്രതിനിധികള്‍ റഷ്യയില്‍

താലിബാന്‍ പ്രതിനിധികള്‍ മോസ്കോയിലെത്തി റഷ്യയുമായി ചര്‍ച്ച നടത്തി. അമേരിക്കയുമായുള്ള സമാധാന ചര്‍ച്ചകള്‍ വഴിമുട്ടിയതിനു ശേഷമാണ് താലിബാന്റെ നിര്‍ണായക നീക്കം. താലിബാന്‍ പ്രതിനിധി സുഹൈള്‍ ശഹീനാണ് റഷ്യയുമായി താലിബാന്‍ ചര്‍ച്ച നടത്തിയ വിവരം സ്ഥിരീകരിച്ചത്. റഷ്യയുടെ അഫ്ഗാന്‍ പ്രതിനിധി സാമിര്‍ കബുലോവുമായാണ് താലിബാന്‍ പ്രതിനിധികള്‍ ചര്‍ച്ച നടത്തിയത്. അമേരിക്കയും താലിബാനും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കേണ്ട ആവശ്യകത തന്നെയാണ് റഷ്യയും ഊന്നിപ്പറഞ്ഞതെന്നാണ് സൂചന. അമേരിക്കയുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ താലിബാന്‍ സന്നദ്ധത അറിയിച്ചതായും റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. അഫ്ഗാനിസ്ഥാനില്‍ രണ്ടു […]

World

തിരിച്ചടിക്കാന്‍ സൗദി പ്രതികരണം കാത്ത് ട്രംപ്‌

സൗദി അരാംകോക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണ വില ബാരലിന് പതിനൊന്ന് ഡോളറിലേറെ വര്‍ധിച്ചു. നാല് മാസത്തെ റെക്കോര്‍ഡ് മറികടന്ന് പതിനൊന്ന് മുതല്‍ 19 ശതമാനം വരെ വില വര്‍ധനവാണ് എണ്ണ വിലയിലുണ്ടായത്. ഓഹരി വിപണിയും തകര്‍ച്ച നേരിടുന്നുണ്ട്. വില കുത്തനെ കൂടാനുള്ള കാരണം ശനിയാഴ്ചയാണ് സൗദി അരാംകോയില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നത്. ലോകത്തെ ഏററവും വലിയ എണ്ണ സംസ്കരണ പ്ലാന്റായ അരാംകോയുടെ അബ്ഖൈഖ് പ്ലാന്റിലും, ഖുറൈസിലെ എണ്ണപ്പാടത്തുമാണ് ഡ്രോണുകള്‍ പതിച്ചത്. ഇതേ […]

India Kerala

മരട് ഫ്ലാറ്റ് വിവാദം; ചെന്നൈ ഐ.ഐ.ടിയുടെ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാരിന് സമര്‍പ്പിക്കും

മരടിലെ ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാര്‍ ഒഴിയണമെന്ന് കാണിച്ച് നഗരസഭ നല്‍കിയ നോട്ടീസിന്റെ കാലാവധി ഇന്നലെ അവസാനിച്ചു. പരിസ്ഥിതി വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം ചെന്നൈ ഐ.ഐ.ടി തയ്യാറാക്കിയ റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാറിന് സമര്‍പ്പിക്കും. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ കമ്പനികള്‍ താല്‍പര്യ പത്രം സമര്‍പ്പിക്കേണ്ട തിയതി ഇന്നവസാനിക്കും. സുപ്രിം കോടതി അടുത്ത ഇരുപതാം തീയതിക്കകം ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച് നീക്കണമെന്ന് അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്നാണ് നഗരസഭ ഫ്ലാറ്റുടമകള്‍ക്ക് നോട്ടീസ് നല്‍കിയത്. നോട്ടീസ് പ്രകാരം താമസക്കാര്‍ ഒഴിയേണ്ട സമയം ഇന്നലെ അവസാനിച്ചു. ഒഴിപ്പിക്കല്‍ […]

Cricket Sports

ആഷസ് പരമ്പര സമനിലയില്‍; അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ജയം

ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 135 റണ്‍സ് ജയം. രണ്ടാം ഇന്നിംഗ്സില്‍ 399 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ആസ്ത്രേലിയ 263 റണ്‍സിന് പുറത്തായി. സെഞ്ചുറി നേടിയ മാത്യു വെയ്ഡ് മാത്രമാണ് ഓസീസ് നിരയില്‍ പിടിച്ചുനിന്നത്. വെയ്ഡ് 166 പന്തില്‍ 117 റണ്‍സെടുത്തു. മറ്റാര്‍ക്കും 25 റണ്‍സിന് മുകളില്‍ നേടാനായില്ല. ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവര്‍ട്ട് ബോര്‍ഡും ജാക്ക് ലീച്ചും നാല് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ ഇന്നിങ്സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയ ജോഫ്രേ ആര്‍ച്ചറാണ് കളിയിലെ താരം. […]

India National

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു. മധ്യപ്രദേശിലെയും രാജസ്ഥാനിലെയും സാഹചര്യം നാഷണൽ ക്രൈസിസ് മാനേജ്മെൻറ് കമ്മിറ്റി വിലയിരുത്തി. ഉത്തർപ്രദേശിൽ ഗംഗയുടെ തീരങ്ങളിൽ താമസിച്ചിരുന്ന ഇരുന്നൂറോളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. അടുത്ത ദിവസങ്ങളിൽ കനത്ത മഴയാണ് മധ്യപ്രദേശ് രാജസ്ഥാൻ എന്നിവിടങ്ങളിൽ പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനോടകം രണ്ട് സംസ്ഥാനങ്ങളിലെ പലഭാഗങ്ങളിലും വെള്ളപ്പൊക്ക സമാനമായ സാഹചര്യമാണ്. ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ ചേർന്ന നാഷണൽ ക്രൈസിസ് മാനേജ്മെൻറ് കമ്മിറ്റി രണ്ട് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളും വിലയിരുത്തി. സംസ്ഥാനങ്ങൾ ആവശ്യപ്പെട്ട സഹായം […]

India National

ദേശീയ പൗരത്വ പട്ടിക നടപ്പാക്കുന്നതിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ്

ദേശീയ പൗരത്വ പട്ടിക നടപ്പാക്കുന്നതിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവും ഹരിയാനയിലെ പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ രംഗത്ത്. എന്‍.ആര്‍.സി നടപ്പാക്കുമെന്ന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഗട്ടറിന്റെ പ്രസ്താവനയെയാണ് ഹൂഡ ന്യായീകരിച്ചത്. മുഖ്യമന്ത്രി സംസാരിച്ചത് നിയമം മാത്രമാണെന്നും കുടിയേറ്റക്കാരെ കണ്ടത്തേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്നും ഹൂഡ കൂട്ടിച്ചേര്‍ത്തു. ഹരിയാനയിലെ ഐ.എന്‍.എല്‍.ഡി നേതാക്കളെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് എ.ഐ.സി.സി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഹൂഡയുടെ വിവാദ പ്രസ്താവന. സംസ്ഥാനത്ത് എന്‍.ആര്‍.സി നടപ്പാക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ […]

India Kerala

മോട്ടോർ വാഹന ഭേദഗതി നിയമം; നിർണ്ണായക യോഗം ഇന്ന്

ഗതാഗത നിയമലംഘനങ്ങൾക്കുള്ള ഉയർന്ന പിഴ കുറയ്ക്കുന്ന കാര്യത്തിൽ തീരുമാനം ഇന്നുണ്ടായേക്കും. മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം രാവിലെ ചേരും. പിഴ പകുതിയാക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. കേന്ദ്ര സർക്കാരിനും സംസ്ഥാന സര്‍ക്കാരിനും നിയമ നിർമാണാധികാരമുള്ള കൺ കറന്റ് ലിസ്റ്റിലാണ് മോട്ടോര്‍ വാഹനങ്ങള്‍ വരുന്നത്. എന്നിട്ടും പിഴത്തുകയുടെ കാര്യത്തിൽ തീരുമാനമെടുക്കാതെ കേന്ദ്ര വിജ്ഞാപനം കാത്തിരിക്കുകയാണ് സർക്കാർ. പിഴയിൽ ഇളവ് വരുത്തുന്നതിന് സംസ്ഥാനത്തിന് പരിമിതികളുണ്ടെന്നും ,ഭേദഗതിക്കെതിരെ ഓർഡിനൻസ് ഇറക്കാൻ എം.പിമാർ മുൻകയ്യെടുക്കണമെന്നുമാണ് നിയമമന്ത്രി എ.കെ. ബാലൻ ഇന്നലെ […]

India Kerala

സംയോജകരുടെ നിയമനം സര്‍വത്ര ആശയക്കുഴപ്പം, കേന്ദ്രനേതൃത്വത്തെ തള്ളി മുല്ലപ്പള്ളി

തിരുവനന്തപുരം: രാജ്യത്താകമാനം കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അഞ്ചു ജില്ലകള്‍ ചേരുന്ന ഡിവിഷന്‍ രൂപീകരിച്ച്‌ മൂന്നുവീതം സംയോജകരെ നിയമിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തില്‍ കേരളത്തില്‍ ആശയക്കുഴപ്പം. പാര്‍ട്ടിക്ക് ശക്തമായ അടിത്തറയുള്ള കേരളത്തില്‍ അതിന്റെ ആവശ്യമില്ലെന്ന് ചിലര്‍ വാദിക്കുമ്ബോള്‍ അത് വേണമെന്ന് മറ്റുചില നേതാക്കള്‍ വാദിക്കുന്നു. ഹെെക്കമാന്‍ഡ് തീരുമാനമായതിനാല്‍ പേരിന് സംയോജകരെ നിയമിക്കാമെന്ന് മറ്റു ചില നേതാക്കളും അഭിപ്രായപ്പെടുന്നു. കോണ്‍ഗ്രസ്, ആര്‍.എസ്.എസ് മോഡലില്‍ പ്രചാരകരെ നിയമിക്കുന്നു എന്ന വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍ കേരളത്തിലെ പല നേതാക്കളും നീരസം പ്രകടിപ്പിച്ചിരുന്നു. കോണ്‍ഗ്രസില്‍ കേഡര്‍ സംവിധാനം ചെലവാകില്ലെന്നാണ് […]

Football Sports

സദിയോ മാനെയുമായി ഉടക്ക്? കൗതുകകരമായ മറുപടിയുമായി മുഹമ്മദ് സലാഹ്

ലണ്ടൻ: യൂറോപ്യൻ ചാമ്പ്യന്മാരായ ലിവർപൂളിന്റെ ആക്രമണനിരയിലെ നിർണായക സാന്നിധ്യങ്ങളാണ് ആഫ്രിക്കൻ താരങ്ങളായ മുഹമ്മദ് സലാഹും സദിയോ മാനെയും. സമീപകാലത്ത് ലിവർപൂൾ നടത്തിയ മിന്നും പ്രകടനങ്ങളിലെല്ലാം സലാഹ് – മാനെ ദ്വയത്തിന്റെ മികവ് തെളിഞ്ഞുകാണാം. കളിക്കളത്തിൽ മാത്രമല്ല പുറത്തും ഇരുവരും നല്ല സുഹൃത്തുക്കളാണ്. എന്നാൽ, സെനഗൽ താരമായ മാനെയും ഈജിപ്തുകാരനായ സലാഹും തമ്മിൽ അത്ര രസത്തിലല്ല എന്നമട്ടിൽ ഈയിടെ നിരവധി വാർത്തകൾ പുറത്തുവന്നിരുന്നു. രണ്ടാഴ്ചമുമ്പ്, പ്രീമിയർ ലീഗ് മത്സരത്തിനിടെ തനിക്ക് പാസ് നൽകാൻ സലാഹ് തയ്യാറാവാത്തതിലുള്ള അതൃപ്തി മാനെ […]